മുട്ടിൽ ഡബ്ല്യുഎംഒ കോളജ് ലിറ്ററസി ക്ലബ് പ്രതിനിധികൾ കളക്ടറേറ്റിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയിൽനിന്ന് അനുമോദനപത്രം സ്വീകരിക്കുന്നു.
കൽപ്പറ്റ: തെരഞ്ഞെടുപ്പ് ബോധവത്കരണത്തിലെ മികച്ച പ്രകടനത്തിന് മുട്ടിൽ ഡബ്ല്യുഎംഒ കോളജിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം. ഇലക്ടറൽ ലിറ്ററസി ക്ലബിന്റെ പ്രവർത്തനങ്ങളാണ് കോളജിനെ അംഗീകാരത്തിന് അർഹമാക്കിയത്.
14 ഇടങ്ങളിലായി 28 പരിപാടികൾ സംഘടിപ്പിച്ചതും തുടർച്ചയായി 21 ദിവസം സ്പെഷൽ ഇന്റൻസീവ് റിവിഷനിൽ ക്ലബ് അംഗങ്ങൾ പങ്കാളികളായതും മികച്ച പ്രവർത്തനങ്ങളായി ജില്ലാ ഭരണകൂടം വിലയിരുത്തി.
കോളജിനുള്ള അനുമോദനപത്രം കളക്ടറേറ്റിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയിൽനിന്ന് ക്ലബ് കോ ഓർഡിനേറ്റർ പി. റുബീന, അംബാസഡർമാരായ മുഹമ്മദ് അനസ്, ഷെഹൻ ഷാജി എന്നിവർ ഏറ്റുവാങ്ങി.
Tags : Local News Nattuvishesham Wayanad