x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് 1.61 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി


Published: February 22, 2026 04:04 AM IST | Updated: February 22, 2026 04:04 AM IST

തി​രു​വ​ല്ല: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് എം​എ​ൽ​എ ഫ​ണ്ടി​ൽനി​ന്ന് 1.61 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു. ഉ​ന്ന​ത​നി​ലാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച സ്വാ​മി​പാ​ലം – മേ​പ്രാ​ൽ റോ​ഡി​ൽ ഈ ​പ്ര​വൃ​ത്തി​യി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന മേ​പ്രാ​ൽ മു​ത​ൽ ക​ട​വ് വ​രെ​യു​ള​ള ഭാ​ഗം ക​ലു​ങ്ക് നി​ർ​മി​ച്ച് ബി​എം ബി​സി ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് 45 ല​ക്ഷം,

ക​ട​പ്ര വീ​യ​പു​രം റോ​ഡി​ലെ പാ​ട്ട​മ്പ​ല​ത്തി​ന് സ​മീ​പം വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ഡ്രെയി​നേ​ജ് നി​ർ​മാ​ണ​ത്തി​ന് 12 ല​ക്ഷം, പെ​രി​ങ്ങ​ര വേ​ങ്ങ​ൽ തോ​ടി​ന് കു​റു​കെ മു​ട്ട​ത്തു​പ​ടി​യി​ൽ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ന് 59 ല​ക്ഷം, മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണു​പ്പു​റ​ത്ത് നാ​ര​ക​ത്താ​നി റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 45 ല​ക്ഷം രൂ​പ എ​ന്നീ പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Up