x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​വി​ഐ​പി ക​നാ​ലി​ല്‍ വെ​ള്ള​മെ​ത്തു​ന്നി​ല്ല; എം​എ​ല്‍​എ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു


Published: February 23, 2026 04:26 AM IST | Updated: February 23, 2026 04:26 AM IST

എം​വി​ഐ​പി ക​നാ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളമെത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്ര​ദേ​ശ​ങ്ങ

മൂ​വാ​റ്റു​പു​ഴ: എം​വി​ഐ​പി ക​നാ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ള​മെ​ത്തു​ന്നി​ല്ല എ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ഏ​നാ​ന​ല്ലൂ​ര്‍ ഭാ​ഗം വ​രെ മാ​ത്ര​മാ​ണ് വെ​ള്ളം എ​ത്തു​ന്ന​തെ​ന്നും അ​വി​ടെ​നി​ന്ന് ആ​വോ​ലി, ആ​നി​ക്കാ​ട്, ര​ണ്ടാ​ര്‍​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്നി​ല്ലെ​ന്നു​മു​ള്ള പ​രാ​തി​യി​ലാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.

കൃ​ഷി​ക്ക് വെ​ള്ളം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​കു​ക​യും, ഇ​വ​ർ നി​ര​ന്ത​രം എം​വി​ഐ​പി ഓ​ഫീ​സി​ല്‍ വി​ളി​ച്ച് പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് എം​എ​ല്‍​എ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, എം​വി​ഐ​പി എ​ഇ, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ആ​നി​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.

ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫെ​മി​ന അ​ഷ്‌​റ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​ബു ജോ​സ​ഫ്, ഷി​ന്‍​സ് പു​ളി​ക്കാ​യ​ത്ത്ക​ട​വ്, കെ.​വി. ഷാ​ന​വാ​സ്, സൗ​മ്യ എ​ന്നി​വ​ര​ങ്ങു​ന്ന സം​ഘ​മാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Up