x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂ​ര​ൽ​മ​ല റോ​ഡ് പ്ര​വൃ​ത്തി ഇ​ഴ​യു​ന്നു


Published: February 24, 2026 08:05 AM IST | Updated: February 24, 2026 08:05 AM IST

മേ​പ്പാ​ടി: ക​രാ​റു​കാ​ർ അ​ലം​ഭാ​വം കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മേ​പ്പാ​ടി-​ചൂ​ര​ൽ​മ​ല റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലെ​ന്ന് ആ​ക്ഷേ​പം.

റോ​ഡ് പ​ലേ​ട​ത്തും പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ പൊ​ടി​ശ​ല്യം കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ക​യാ​ണ് ജ​ന​ങ്ങ​ൾ. വീ​ണ്ടും സ​മ​ര​രം​ഗ​ത്തേ​ക്കെ​ന്ന് ക​ട​ക്കു​മെ​ന്ന് ജ​ന​കീ​യ സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും മു​ന്ന​റി​യി​പ്പ് ന​ൽ​കി.ചൂ​ര​ൽ​മ​ല റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി​യി​ട്ട് എ​ട്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വൃ​ത്തി വൈ​കു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി ഏ​റ്റെ​ടു​ത്ത​തോ​ടെ റോ​ഡ് പ്ര​വൃ​ത്തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​യി.

ടൗ​ണ്‍​ഷി​പ്പി​ന്‍റേ​ത​ട​ക്കം ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി റോ​ഡ് പ​ണി​യി​ലു​ള്ള ജോ​ലി​ക്കാ​രെ മാ​റ്റി​യ​താ​ണ് പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ലാ​കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന നി​ര​വ​ധി ആ​സ്ത്മ രോ​ഗി​ക​ള​ട​ക്ക​മു​ള്ള ജ​ന​ങ്ങ​ൾ പൊ​ടി​ശ​ല്യം കൊ​ണ്ട് പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. റോ​ഡ് പ്ര​വൃ​ത്തി വൈ​കു​ന്ന​തി​നെ​തി​രേ മു​ന്പും നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഇ​നി​യും വേ​ണ്ടി​വ​ന്നാ​ൽ സ​മ​ര രം​ഗ​ത്തി​റ​ങ്ങാ​ൻ മ​ടി​ക്കി​ല്ലെ​ന്നാ​ണ് ജ​ന​കീ​യ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്.

Tags : nattu vishesham Work on the Churalmala

Recent News

Up