x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

“അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ളെ വ്യാ​പാ​രി​ക​ൾ ശ​ക്ത​മാ​യി നേ​രി​ടും’


Published: February 24, 2026 08:01 AM IST | Updated: February 24, 2026 08:01 AM IST

ക​ൽ​പ്പ​റ്റ: ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ള്ള പ്ര​ധാ​ന ക​വ​ല​ക​ളി​ൽ ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ളി​ലാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ക​ൽ​പ്പ​റ്റ ടൗ​ണി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി​യി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞ​പ്പോ​ൾ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ. ​ഹൈ​ദ്രു​വി​നേ​യും യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ച്ച്. ഷൈ​ജ​ൽ, എ​ക്സി​ക്യു​ട്ടീ​വ് അം​ഗം അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​രെ കെെ​യേ​റ്റം ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ൽ​പ്പ​റ്റ​യി​ൽ പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം ക​ൽ​പ്പ​റ്റ​യി​ൽ ക​ന​റ ബാ​ങ്ക് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് പു​തി​യ​സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ​യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ. ​ര​ഞ്ജി​ത്, ട്ര​ഷ​റ​ർ കെ.​കെ. ജോ​ണ്‍​സ​ണ്‍, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. അ​ജി​ത്, ഷാ​ജി ക​ല്ല​ടാ​സ്, ടി. ​ഹാ​രി​സ്, അ​ബ്ദു​റ​ഹി​മാ​ൻ ത​നി​മ, ജോ​ണ്‍ മാ​താ, കെ​എ​ച്ച്ആ​ർ​എ ക​ൽ​പ്പ​റ്റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹി​മാ​ൻ പ്രാ​ണി​യ​ത്ത്, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് പി. ​സൗ​ദ, പി. ​അ​ന്പി​ളി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham

Recent News

Up