x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റേഡിയം നവീകരണം: ജിസിഡിഎ വസ്തുതകള്‍ വെളിപ്പെടുത്തണമെന്ന് മുഹമ്മദ് ഷിയാസ്


Published: February 24, 2026 07:08 AM IST | Updated: February 24, 2026 07:08 AM IST

കൊ​ച്ചി: ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യം ന​വീ​ക​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ജി​സി​ഡി​എ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. അ​ർ​ജ​ന്‍റൈ​ൻ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി വ​രു​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് 70 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണം ന​ട​ത്തി​യ രാ​ജ്യാ​ന്ത​ര സ്‌​റ്റേ​ഡി​യം ചോ​ര്‍​ന്നൊ​ലി​ച്ച​ത് അ​പ​മാ​ന​ക​ര​മാ​ണ്.

ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ സ്റ്റേ​ഡി​യ​ത്തി​ലെ മേ​ല്‍​ക്കൂ​ര​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ബ​ല​ക്ഷ​യ​മു​ള്ള മേ​ല്‍​ക്കൂ​ര​യ്ക്ക് കീ​ഴി​ലാ​ണ് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ഒ​രു ദു​ര​ന്ത​മു​ണ്ടാ​യാ​ല്‍ ആ​ര് ഉ​ത്ത​ര​വാ​ദി​ത്വം പ​റ​യും. 70 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് എ​ന്ത് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തി​യ​തെ​ന്നും ഷി​യാ​സ് ചോ​ദി​ച്ചു.

സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ന് ബ​ല​മേ​കു​ന്ന​താ​ണ് സ്റ്റേ​ഡി​യം ചോ​ര്‍​ന്നൊ​ലി​ച്ച​ത്. ഐ​എ​സ്എ​ല്‍ മ​ത്സ​രം അ​വ​സാ​ന നി​മി​ഷം വ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​ന്‍ ജി​ല്ല​യി​ലെ ഒ​രു എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ഗൂ​ഢ സം​ഘം പ്ര​വ​ര്‍​ത്തി​ച്ചു. ഇ​തി​നു പി​ന്നി​ല്‍ സാ​മ്പ​ത്തി​ക താ​ല്പ​ര്യം ഉ​ണ്ടോ​യെ​ന്ന് ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ വ്യ​ക്ത​മാ​ക്ക​ണം.

ല​ക്ഷ​ക്ക​ണ​ക്കി​ന് ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ളെ​യാ​ണ് ജി​സി​ഡി​എ അ​പ​മാ​നി​ച്ച​ത്. വ്യ​വ​സാ​യ സൗ​ഹൃ​ദ കേ​ര​ള​മെ​ന്ന് മൈ​ക്ക് കി​ട്ടു​ന്നി​ട​ത്തൊ​ക്കെ വി​ളി​ച്ചു പ​റ​യു​ന്ന വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ ജി​ല്ല​യി​ലാ​ണ് വ്യ​വ​സാ​യി കൂ​ടി​യാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ടീം ​ഉ​ട​മ​യെ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ നി​ന്ന് ഇ​റ​ക്കി വി​ട്ട് അ​പ​മാ​നി​ച്ച​ത്. ഇ​തി​നു വ്യ​വ​സാ​യ മ​ന്ത്രി​യും കാ​യി​ക മ​ന്ത്രി​യും മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ഷി​യാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Stadium renovation GCDA to reveal

Recent News

Up