സന്തോഷ് ട്രോഫി റഫറിയായി നിയമിക്കപ്പെട്ട മെൽബിൻ തോമസിനെ ആദരിച്ചപ്പോൾ.
കൂടരഞ്ഞി: സന്തോഷ് ട്രോഫി റഫറിയായി നിയമിക്കപ്പെട്ട കൂടരഞ്ഞി കൽപ്പിനി സ്വദേശി മെൽബിൻ തോമസ് പറപ്പളളിയെ പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മംബർ ലീലാമ്മ മുള്ളനാനിക്കൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡന്റ് സണ്ണി പെരികിലംതറപ്പേൽ, പൗലോസ് താന്നിമുള, ജോയി പന്തപ്പിള്ളിൽ, കെ.വി. ജോസ്, ഗിൽഗജോസ്, നോബിൾ മാവറ, അവറാച്ചൻ വെട്ടിക്കൽ, ഗോകുൽനാഥ് താമരക്കുന്നേൽ, അമൽരാജ് ചുള്ളക്കാര തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode