ചെറുപുഴ പഞ്ചായത്തിലെ ഹൈസ്കൂൾ-ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വ പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ ഹൈസ്കൂൾ-ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു.
പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീനാ വില്യം അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, ശുചിത്വമിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ കെ.എൻ. സോമൻ മാസ്റ്റർ, സി.കെ. ബീന എന്നിവർ പ്രസംഗിച്ചു. ഓരോ സ്കൂളിനേയും പ്രതിനിധീകരിച്ച് വിദ്യാർഥികൾ അവരുടെ കാഴ്ചപ്പാടുകൾ, ചെയ്ത പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയാറാക്കിയ മോഡലുകൾ, ചിത്രങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു.