തലവടി പഞ്ചായത്ത് ഭിന്നശേഷി-വയോജന സംഗമം പ്രസിഡന്റ് ബാബു വലിയവീടന്‍ ഉദ്ഘാടനം ചെയ്യുന്നു.
എടത്വ: തലവടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാര്‍ഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ഭിന്നശേഷി - വയോജന സംഗമം നടത്തി.
പ്രസിഡന്റ് ബാബു വലിയവീടന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജി സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. ആര്. സിന്ധു, സ്ഥിരം സമിതി അധ്യക്ഷമാരായ റീത്താമ്മ, മോളമ്മ, പഞ്ചായത്ത് അംഗങ്ങളായ സരിത പ്രദീപ്, പ്രകാശ് പനവേലി, എം. ജി. കൊച്ചുമോന്, ബി. രമേശ് കുമാർ, അഞ്ചു സന്തോഷ്, അജിത് പിഷാരത്ത്, ശരണ്‍ ഗോവിന്ദ്, പഞ്ചായത്ത് സെക്രട്ടറി കെ. ജയന്തി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷൈജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.