x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി അ​വാ​ർ​ഡ് വി​ത​ര​ണ​വും യാ​ത്ര​യ​യ​പ്പും ന​ട​ത്തി


Published: February 24, 2026 02:36 AM IST | Updated: February 24, 2026 02:36 AM IST

ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​വാ​ർ​ഡ് വി​ത​ര​ണ​വും വി​ര​മി​ക്കു​ന്ന​വ​ർ​ക്കു​ള

ചെ​മ്പേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 2025-26 വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് വി​ത​ര​ണ​വും വി​ര​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ർ​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ർ​ച്ച്ബി​ഷ​പ് നി​ർ​വ​ഹി​ച്ചു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന 68 അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

കെ​സി​ബി​സി സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ, ഗു​രു​ശ്രേ​ഷ്ഠ അ​വാ​ർ​ഡ്, അ​തി​രൂ​പ​ത​യി​ലെ അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക അ​വാ​ർ​ഡു​ക​ൾ, ക​ലാ സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ, അ​തി​രൂ​പ​ത​യി​ലെ മി​ക​ച്ച സ്കൂ​ളു​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ, ക​രോ​ൾ​ഗാ​ന മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്തു.

കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡോ. സോ​ണി വ​ട​ശേ​രി​ൽ, ത​ളി​പ്പ​റ​മ്പ് ഡി​ഇ​ഒ എ​സ്. വ​ന്ദ​ന, ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഡോ. ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട്, ഫാ. ​കു​ര്യാ​ക്കോ​സ് അ​റ​യ്ക്ക​ൽ, മാ​ത്യു ജോ​സ​ഫ് വ​ര​മ്പു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് അ​തി​രൂ​പ​ത ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

Tags : Thalassery-based Corporate nattuvishesham local news

Recent News

Up