നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം കല്ലിംഗൽ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രിമാരായ ജി.ആ
നെടുമങ്ങാട്: കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും ചില പ്രശ്നങ്ങൾ ഉയർന്നു വന്നത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
1293 കോടി രൂപ ചെലവിൽ നിർമിക്കുന്ന വഴയില-പഴകുറ്റി നാലുവരി പാതയുടെ രണ്ടാം റീച്ചിന്റെ നിർമാണോദ്ഘാടനം, മൂന്നാം റീച്ച് നഷ്ടപരിഹാര തുക വിതരണം ചെയ്യൽ, 89.4 കോടി രൂപയിൽജില്ലാ ആശുപത്രിയിൽ ആറുനിലയിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം, 9.61 കോടി ചെലവിൽ നിർമിച്ച ടൂറിസം വകുപ്പിന്റെ മോട്ടൽ ആരാം ഉദ്ഘാടനം, 2.95 കോടി രൂപയ്ക്ക് അഗ്നിരക്ഷാസേനയ്ക്ക് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.
കല്ലിംഗൽ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി. മന്ത്രി വി. ശിവൻകുട്ടി, നെടുമങ്ങാട് നഗരസഭ ചെയർമാൻ ആർ. ജയദേവൻ, ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ, ഡോ. കെ.ജെ. റീന എന്നിവർ പങ്കെടുത്തു.