x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സി​പി​എ​മ്മി​ന്‍റെ വാ​ട്ട​ർ​ലൂ ആ​യി​രി​ക്കും: കെ.​എ​ൽ. പൗ​ലോ​സ്


Published: February 21, 2026 06:18 AM IST | Updated: February 21, 2026 06:18 AM IST

പു​ൽ​പ്പ​ള്ളി​യി​ൽ ന​ട​ന്ന ല​ക്ഷ്യ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ൽ​പ്പ​ള്ളി: സ​മ​സ്ത മേ​ഖ​ല​ക​ളും ത​ക​ർ​ത്ത് ധൂ​ർ​ത്തും അ​ഴി​മ​തി​യും ഗു​ണ്ടാ​വി​ള​യാ​ട്ട​വും​മൂ​ലം ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് എ​ൽ​ഡി​എ​ഫ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെന്ന് കെ.എൽ. പൗലോസ്. ഭീ​ക​ര​മാ​യ വി​ല​ക്ക​യ​റ്റം, ശ​ബ​രി​മ​ല സ്വ​ർ​ണ കൊ​ള്ള, ക്ര​മ​സ​മാ​ധാ​ന ത​ക​ർ​ച്ച എ​ന്നി​വ​യെ​ല്ലാം ചേ​ർ​ന്ന് കേ​ര​ള​ത്തെ ചെ​കു​ത്താ​ന്‍റെ നാ​ടാ​ക്കി മാ​റ്റി​യി​രി​ക്ക​യാ​ണ്. മാ​ർ​ക്കി​സ്റ്റ് പാ​ർ​ട്ടി​യെ സ്വ​ന്തം അ​മ്മ​യെ പോ​ലെ സ്നേ​ഹി​ച്ചി​രു​ന്ന​വ​ർ പോ​ലും ആ ​പാ​ർ​ട്ടി അ​ന്യം​നി​ന്നു പോ​കാ​തി​രി​ക്കാ​ൻ പി​ണ​റാ​യി സ​ർ​ക്കാ​രി​നെ മാ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൽ. പൗ​ലോ​സ് പ​റ​ഞ്ഞു.

ല​ക്ഷ്യ 2026 നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാമ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി അം​ഗം കെ.​ഇ. വി​ന​യ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ബീ​ന ജോ​സ്, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, റെ​ജി പു​ളി​ങ്കു​ന്നേ​ൽ, ടി.​പി. ശ​ശി​ധ​ര​ൻ, കെ.​ജി. ബാ​ബു, സി.​പി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 

Tags : Local News Nattuvishesham Wayanad

Recent News

Up