നിർമാണം പുരോഗമിക്കുന്ന കൊടുന്പ് ഗ്രാമപഞ്ചായത്തിൽ ഓലശേരി സബ് സെന്റർ.
പാലക്കാട്: കൊടുന്പ് ഗ്രാമപഞ്ചായത്തിൽ ഓലശേരി സബ് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഹെൽത്ത് ഗ്രാന്റിൽനിന്നും 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് സബ് സെന്ററിന്റെ നിർമാണം നടക്കുന്നത്. 209.69 സ്ക്വയർ മീറ്ററിൽ രണ്ടു നിലകളിലായാണ് നിർമാണം.
താഴത്തെ നിലയിൽ കണ്സൾട്ടേഷൻ റൂം, ലാബ്, ഇമ്മ്യൂണൈസേഷൻ റൂം, വെൽനസ് റൂം, ഫീഡിംഗ്റൂം, ടോയ്ലറ്റ്, ഭിന്നശേഷിക്കാർക്ക് പ്രത്യേക റാംപ് എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒന്നാമത്തെ നിലയിൽ ഉദ്യോഗസ്ഥർക്കായുള്ള ക്വാർട്ടേഴ്സും ഒരുക്കുന്നുണ്ട്. നിലവിൽ സബ് സെന്ററിന്റെ ശതമാനം നിർമാണവും പൂർത്തിയായി.
Tags : Construction nattuvishesham local news