ഗുരു നിത്യചൈതന്യയതി സാംസ്കാരിക സമുച്ചയത്തിന്റെയും അന്താരാഷ്ട്ര പഠന ഗവേഷണകേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനം കോന്നി മ്ലാന്തടത്ത് മന്ത്രി സജി ചെറിയാൻ നിർവഹ
കോന്നി: അപരനെ തന്നിലൊരാളായി കാണാൻ പഠിപ്പിച്ച സ്നേഹദർശനമാണ് ഗുരു നിത്യചൈതന്യയതിയെന്ന് മന്ത്രി സജി ചെറിയാൻ. ഗുരു നിത്യചൈതന്യയതി സാംസ്കാരിക സമുച്ചയത്തിന്റെയും അന്താരാഷ്ട്ര പഠന ഗവേഷണകേന്ദ്രത്തിന്റെയും നിര്‍മാണോദ്ഘാടനം മ്ലാന്തടം ശ്രീ ഗുരുമുരുക ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ലോകമെമ്പാടും ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ഗുരു നിത്യചൈതന്യയതി വിഭജനങ്ങളില്ലാത്ത ലോകത്തക്കുറിച്ചാണ് സംസാരിച്ചത്. കലയും സാഹിത്യവും സംഗീതവും ആത്മീയതയുടെ അവിഭാജ്യ ഘടകമാണെന്ന് വിശ്വസിച്ച ഗുരുവിന്റെ സ്മരണകളുള്ള സാംസ്കാരികസമുച്ചയം വരുംതലമുറയ്ക്ക് പ്രയോജനകരമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പദ്ധതിക്കായി അരുവാപ്പുലം ഗ്രാമപഞ്ചായത്താണ് ഒരേക്കർ ഭൂമി മ്ലാന്തടം മുറ്റാക്കുഴി വായനശാല ജംഗ്ഷനിൽ വാങ്ങി നൽകിയത്. പൊതുമേഖലാ സ്ഥാപനമായ കെല്ലിനാണ് നിർമാണച്ചുമതല.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍, വൈസ് പ്രസിഡന്റ് ക്ഷേമ ശേഖർ, ജില്ലാ പഞ്ചായത്തംഗം എസ്.സന്തോഷ് കുമാർ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.രേഷ്മ തുടങ്ങിയവർ പങ്കെടുത്തു.