x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​യു​ഗ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം നല്കി


Published: February 24, 2026 11:55 PM IST | Updated: February 24, 2026 11:55 PM IST

ചെ​റു​തോ​ണി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന പു​തു​യു​ഗ യാ​ത്ര​യ്ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ വി.​ഡി. സ​തീ​ശ​നെ ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ഏ​ത്ത​ക്കു​ല ന​ൽ​കി സ്വീ​ക​രി​

ചെ​റു​തോ​ണി: പു​തു​യു​ഗ യാ​ത്ര​യ്ക്ക് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വീ​രോ​ചി​ത​ സ്വീ​ക​ര​ണം. ചെ​റു​തോ​ണി പെ​ട്രോ​ൾ പ​മ്പ് ജം​ഗ്ഷ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത സ്വീ​ക​ര​ണ​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ഇ​ടു​ക്കി​യു​ടെ പ്ര​തീ​ക​മാ​യി ഏ​ത്ത​വാ​ഴ​ക്കു​ല ന​ൽ​കി​യാ​ണ് ജാ​ഥാ ക്യാ​പ്റ്റ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ സ്വീ​ക​രി​ച്ച​ത്.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കേ​ണ്ട മാ​സ്റ്റ​ർ പ്ലാ​ൻ ഉ​ട​ൻത​ന്നെ ഡോ​ക്യുമെന്‍റ​ാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യി ഫീ​സ​ട​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ വീ​ണ്ടും ഫീ​സ് വാ​ങ്ങാ​തെ ക്ര​മ​വ​ത്ക​രി​ക്കും. പ​ട്ട​യം - ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.
യു​ഡിഎ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം.​കെ. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽഎ, ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം‌.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി, വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, രാ​ജു പി. ​നാ​യ​ർ, സി.​പി. മാ​ത്യു, ജോ​യി വെ​ട്ടി​ക്കു​ഴി, പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, റോ​യി കെ. ​പൗ​ലോ​സ്, എ​സ്. അ​ശോ​ക​ൻ, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ബി. ​ആ​ർ.എം. ​ഷെ​ഫീ​ർ, അ​പു ജോ​ൺ ജോ​സ​ഫ്, എ.​പി. ഉ​സ്മാ​ൻ, ജോ​യി കൊ​ച്ചുക​രോ​ട്ട്, എം.​ഡി.​ അ​ർ​ജുന​ൻ, അ​നി​ൽ ആ​ന​ക്ക​നാ​ട്ട്, അ​നീ​ഷ് ജോ​ർ​ജ്, തോ​മ​സ് മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : PUTHUYUGA yatra Received nattuvishesham local news

Recent News

Up