x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​രി​ന്‍റെ നി​ഷ്ക്രി​യ​ത്വം രോ​ഗി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി: ജോ​സ​ഫ് ടാ​ജ​റ്റ്


Published: February 24, 2026 01:47 AM IST | Updated: February 24, 2026 01:47 AM IST

തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കെ​പി​സി​സി സെ​ക്ര​ട്ട​റി​യും ആ​ശ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ജ​ന​ങ്ങ​ളോ​ടു പ്ര​തി​ബ​ദ്ധ​ത​യോ ക​രു​ണ​യോ ഇ​ല്ലാ​ത്ത സ​ർ​ക്കാ​രാ​ണു കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ടാ​ജ​റ്റ്.

ചി​കി​ത്സ ബ​ഹി​ഷ്ക​രി​ച്ചു ഡോ​ക്ട​ർ​മാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​മ​രം തു​ട​ങ്ങി​യി​ട്ടു ദി​വ​സ​ങ്ങ​ളേ​റെ ക​ഴി​ഞ്ഞി​ട്ടും ച​ർ​ച്ച​ചെ​യ്ത് അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യും വ​കു​പ്പും തു​ട​രു​ന്ന നി​ഷ്ക്രി​യ​ത്വം പാ​വ​പ്പെ​ട്ട രോ​ഗി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി​വി​ക​സ​ന സ​മി​തി​യം​ഗ​വും കെ​പി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജി​നു​മു​ന്നി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ​സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ടാ​ജ​റ്റ്. ഒ​ന്നാം പി​ണ​റാ​യി​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് യു​വ​തി​യു​ടെ വ​യ​റി​ന​ക​

ത്തു മ​റ​ന്നു​വ​ച്ച ക​ത്രി​ക ര​ണ്ടാം​പി​ണ​റാ​യി​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു ക​ണ്ടെ​ത്തി പു​റ​ത്തെ​ടു​ത്ത​തു​മാ​ത്ര​മാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ നേ​ട്ട​മെ​ന്നു ടാ​ജ​റ്റ് പ​രി​ഹ​സി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​മു​ള്ള ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. ജ​യ​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി സു​നി​ൽ അ​ന്തി​ക്കാ​ട്, ജോ​സ​ഫ് ചാ​ലി​ശേ​രി, കെ. ​അ​ജി​ത്കു​മാ​ർ, എ​ൻ.​എ. സാ​ബു, ജി​ജോ കു​രി​യ​ൻ, ഷാ​ഹി​ദ റ​ഹ്‌​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Government's inaction nattuvishesham local news

Recent News

Up