x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ദ്ധ​തി​ക​ളി​ൽ കൂ​ടു​ത​ലും മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തു​ള്ള​തെ​ന്ന് യു​ഡി​എ​ഫ്


Published: February 24, 2026 06:47 AM IST | Updated: February 24, 2026 06:47 AM IST

കോ​ല​ഞ്ചേ​രി: കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ​യു​ടെ മ​ണ്ഡ​ല​ത​ല വി​ക​സ​ന രേ​ഖ​യെ​ച്ചൊ​ല്ലി വി​വാ​ദം കൊ​ഴു​ക്കു​ന്നു. മ​ണ്ഡ​ല​ത്തി​ൽ 2331 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ന​ട​ത്തി​യ​താ​യാ​ണ് രേ​ഖ​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു​ൾ​പ്പെ​ടെ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ അ​നു​വ​ദി​ച്ച തു​ക മ​ണ്ഡ​ല വി​ക​സ​ന രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ട​ത്തി​യ പ്ര​ചാ​ര​ണ​ത്തെ ചോ​ദ്യം ചെ​യ്ത് യു​ഡി​എ​ഫ് കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി രം​ഗ​ത്തു​വ​ന്നു.

ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡി​ന് 653 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യാ​ണ് വി​ക​സ​ന രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ മ​ണ്ഡ​ലം വ​ഴി 6 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് റോ​ഡ് ക​ട​ന്ന് പോ​കു​ന്ന​ത് എ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്നു. ആ​ലു​വ, കു​ന്ന​ത്തു​നാ​ട്, പെ​രു​മ്പാ​വൂ​ർ, കോ​ത​മം​ഗ​ലം, ദേ​വി​കു​ളം എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ വ​ഴി ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന് അ​നു​വ​ദി​ച്ച തു​ക കു​ന്ന​ത്തു​നാ​ടി​ന്‍റെ മാ​ത്രം വി​ക​സ​ന​മാ​കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ ചോ​ദ്യം.

ആ​റ് ബൈ​പാ​സു​ക​ൾ​ക്കാ​യി 2023-ലെ ​ബ​ജ​റ്റി​ൽ 200 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​ക​സ​ന രേ​ഖ​യി​ൽ പ​റ​യു​മ്പോ​ൾ, ആ​റ് ബൈ​പാ​സു​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച തു​ക എ​ങ്ങ​നെ കു​ന്ന​ത്തു​നാ​ടി​ന്‍റെ ക​ണ​ക്കി​ൽ വ​രു​മെ​ന്നാ​ണ് യു​ഡി​എ​ഫ് ഉ​ന്ന​യി​ക്കു​ന്ന​ത്.

വൈ​ദ്യു​ത വ​കു​പ്പ് പ​ദ്ധ​തി​ക​ൾ​ക്കാ​യി 197 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി വി​ക​സ​ന രേ​ഖ പ​റ​യു​മ്പോ​ൾ കെ​എ​സ്ഇ​ബി ഫ​ണ്ട് 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ബോ​ർ​ഡ് ന​ൽ​കു​ന്ന​താ​ണെ​ന്നും അ​തി​ൽ എം​എ​ൽ​എ​മാ​ർ​ക്ക് ഒ​രു റോ​ളു​മി​ല്ലെ​ന്നും യു​ഡി​എ​ഫ് പ​റ​യു​ന്നു.

ജ​ല​വി​ഭ​വ വ​കു​പ്പ് പ​ദ്ധ​തി​ക​ൾ​ക്കാ​യി 420 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി രേ​ഖ​യി​ൽ പ​റ​യു​മ്പോ​ൾ മ​ണ്ഡ​ല​ത്തി​ൽ എ​വി​ടെ​യാ​ണ് പ​ദ്ധ​തി മൂ​ലം കു​ടി​വെ​ള്ളം ല​ഭി​ച്ച​തെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ മ​റു​ചോ​ദ്യം. മ​ഞ്ചേ​രി​ക്കു​ഴി, കോ​ര​ൻ​ക​ട​വ് പാ​ല​ങ്ങ​ൾ മു​ൻ സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​യ​ള​വി​ലെ പ​ദ്ധ​തി​യാ​ണെ​ന്നും അ​ത് വി​ക​സ​ന രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്നു.


വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സി.​പി. ജോ​യി, കോ​ൺ​ഗ്ര​സ് പു​ത്ത​ൻ​കു​രി​ശ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പോ​ൾ​സ​ൺ പീ​റ്റ​ർ പ​ട്ടി​മ​റ്റം ബ്ലോ​ക് പ്ര​സി​ഡ​ന്‍റ് കെ.​വി. എ​ൽ​ദോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham UDF says projects are outside

Recent News

Up