x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​ച്ച് മ​രം; അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു


Published: February 22, 2026 05:31 AM IST | Updated: February 22, 2026 05:31 AM IST

കാ​വി​ല്‍-​തീ​ക്കു​നി റോ​ഡി​ലെ കോ​ട്ട​പ്പ​ള്ളി പോ​ക്ക​ര്‍ പീ​ടി​ക ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തെ മ​രം.

വ​ട​ക​ര: കാ​വി​ല്‍-​തീ​ക്കു​നി റോ​ഡി​ലെ കോ​ട്ട​പ്പ​ള്ളി പോ​ക്ക​ര്‍ പീ​ടി​ക ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തെ മ​രം യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. പൊ​തു​സ്ഥ​ല​ത്തെ മ​രം ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച​മ​റ​യ്ക്കു​ക​യാ​ണ്.

ഇ​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ പോ​ക്ക​റ്റ് റോ​ഡി​ല്‍ നി​ന്നു പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ള്‍ വ​ല​തു​വ​ശ​ത്ത് റോ​ഡി​നോ​ട് ചേ​ര്‍​ന്ന ഈ ​മ​രം വ​ലി​യ ത​ട​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. പ്ര​ധാ​ന റോ​ഡി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ണാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ പ​ല​പ്പോ​ഴാ​യി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. കാ​ല​വ​ര്‍​ഷം തു​ട​ങ്ങു​ന്ന​തോ​ടെ മ​രം ക​ട​പു​ഴ​കി വീ​ഴാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് മ​രം മു​റി​ച്ചു​മാ​റ്റാ​ന്‍ അ​ധി​കാ​രി​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Local News Nattuvishesham Kozhikode

Recent News

Up