x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രീ​കാ​സ്റ്റ് സ്ലാ​ബ് നി​ലം​പൊ​ത്തി


Published: February 25, 2026 01:39 AM IST | Updated: February 25, 2026 01:39 AM IST

മു​രി​ങ്ങൂ​രി​ൽ പ്രീകാസ്റ്റ്‌ കോ​ൺ​ക്രീ​റ്റ് പാ​ന​ൽ വീണ​പ്പോ​ൾ.

മു​രി​ങ്ങൂ​ർ: ദേ​ശീ​യ​പാ​ത​യി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ്രോ​ച്ച് റോ​ഡി​നാ​യി കെ​ട്ടി​പ്പൊ​ക്കി​യ പ്രീ​കാ​സ്റ്റ് കോ​ൺ​ക്രീ​റ്റ് പാ​ന​ൽ മു​രി​ങ്ങൂ​ർ ജം​ഗ്ഷ​നി​ൽ നി​ലം​പൊ​ത്തി.

തൃ​ശൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന സ​ർ​വീ​സ് റോ​ഡി​ലാ​ണ് ഏ​ക​ദേ​ശം 15 അ​ടി ഉ​യ​ര​ത്തി​ൽ​നി​ന്ന് സ്ലാ​ബ് താ​ഴേ​യ്ക്കു​വീ​ണ​ത്. ഒ​രു​വാ​ഹ​നം ക​ട​ന്നു​പോ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. സ്ലാ​ബ് വീ​ഴു​ന്ന​തു​ക​ണ്ട് പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ങ്ങ​ൾ ബ്രേ​ക്ക് പി​ടി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് തൃ​ശൂ​ർ ദി​ശ​യി​ൽ അ​ര​മ​ണി​ക്കൂ​റി​ലേ​റെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.‌ ഇ​തി​നു​മു​ൻ​പ് ചി​റ​ങ്ങ​ര​യി​ലും സ​മാ​ന​മാ​യ​രീ​തി​യി​ൽ ര​ണ്ടു​ത​വ​ണ പ്രീ​കാ​സ്റ്റ് സ്ലാ​ബു​ക​ൾ ത​ക​ർ​ന്നു​വീ​ണി​രു​ന്നു. ‌

നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് ചി​റ​ങ്ങ​ര ഇ​റി​ഗേ​ഷ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തും അ​ടി​പ്പാ​ത​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തും സി​യോ​ൺ സെ​മി​നാ​രി​യു​ടെ സ​മീ​പ​ത്തും പാ​ർ​ശ്വ​ഭി​ത്തി​ക്കാ​യി സ്ഥാ​പി​ച്ച പാ​ന​ലു​ക​ൾ അ​ഴി​ച്ചു മാ​റ്റി​യി​രു​ന്നു.

Tags : Precast slab nattuvishesham local news

Recent News

Up