x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​മ്മ​ന്‍​കു​ത്തി​ല്‍ പാ​ലം നി​ര്‍​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍​


Published: February 22, 2026 10:37 PM IST | Updated: February 22, 2026 10:37 PM IST

തൊ​ടു​പു​ഴ: സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ചി​ട്ടും തൊ​മ്മ​ന്‍​കു​ത്തി​ല്‍ ക​ണ്ണാ​ടി​പ്പു​ഴ​യ്ക്കു കു​റു​കെ പാ​ലം നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യാ​തെ കെ​എ​സ്ടി​പി. പാ​ലം നി​ര്‍​മി​ക്കാ​നു​ള്ള ര​ണ്ടാംഘ​ട്ട അ​നു​മ​തി ല​ഭി​ച്ച് ഒ​രു മാ​സ​മാ​കാ​റാ​യി​ട്ടും സ്ഥ​ലം വി​ട്ടുന​ല്‍​കാ​നു​ള്ള അ​നു​മ​തി ന​ല്‍​കാ​ന്‍ വ​നം വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല.

ഏ​റെ നാ​ള​ത്തെ പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കും സ​മ്മ​ര്‍​ദങ്ങ​ള്‍​ക്കും ഒ​ടു​വി​ലാ​ണ് കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന വ​നം-വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​നാ​യി ആ​ദ്യം 1.21 ല​ക്ഷം രൂ​പ​യും ര​ണ്ടാ​മ​ത് 6.2 ല​ക്ഷം രൂ​പ​യും കെ​എ​സ്ടി​പി പ​രി​വേ​ഷ് പോ​ര്‍​ട്ട​ല്‍വ​ഴി അ​ട​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ര​ണ്ടാം​ഘ​ട്ട അ​നു​മ​തി ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 27നാ​ണ് വ​നം-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ല്‍നി​ന്ന് അ​നു​മ​തി ന​ല്‍​കി ഉ​ത്ത​ര​വാ​യ​ത്. തു​ട​ര്‍​ന്ന് ഫെ​ബ്രു​വ​രി 10ന് ​പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി ഭൂ​മി വി​ട്ടുന​ല്‍​കാ​നു​ള്ള ഉ​ത്ത​ര​വ് വ​നം വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി പു​റ​ത്തി​റ​ക്കി.​ഇ​തോ​ടെ പാ​ലം നി​ര്‍​മാ​ണ​ത്തി​നു​ള്ള എ​ല്ലാ ത​ട​സ​ങ്ങ​ളും നീ​ങ്ങി​യെ​ന്ന് ക​രു​തി​യി​രി​ക്കെ​യാ​ണ് കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ ത​നി​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​തു കി​ട്ടി​യാ​ല്‍ മാ​ത്ര​മേ സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യു​ള്ള ക​ത്ത് ന​ല്‍​കാ​ന്‍ ക​ഴി​യൂ എ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍​പ്പ് ന​ല്‍​കാ​ന്‍ കെ​എ​സ്ടി​പി ത​യാ​റാ​യെ​ങ്കി​ലും സ​ര്‍​ക്കാ​രി​ല്‍നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പ് ത​നി​ക്ക് നേ​രി​ട്ട് ല​ഭി​ച്ചാ​ലേ സ്ഥ​ലം കൈ​മാ​റൂ എ​ന്ന നി​ല​പാ​ട് ഡി​എ​ഫ്ഒ സ്വീ​ക​രി​ച്ച​തോ​ടെ പാ​ലം നി​ര്‍​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. നി​സാ​ര കാ​ര​ണ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ നൂ​ലാ​മാ​ല​ക​ളും ച​ട്ട​ങ്ങ​ളും പ​റ​ഞ്ഞ് പാ​ലം നി​ര്‍​മാ​ണം അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​നാ​ണ് വ​നം​വ​കു​പ്പ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ഉ​ത്ത​ര​വ് നേ​രി​ട്ടു ന​ല്‍​കി​യി​ട്ടും ഇ​ത് ക​ണ്ടു ബോ​ധ്യ​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ നി​ല​പാ​ട് പാ​ലം നി​ര്‍​മാ​ണം നീ​ട്ടി​ക്കൊ​ണ്ടു പോ​യി ക​രാ​ര്‍ തു​ക വ​ര്‍​ധി​പ്പി​ക്കാ​നാ​ണെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. പാ​ലം നി​ര്‍​മി​ക്കാ​നു​ള്ള അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം വ​ഴി ഓ​ഫീ​സി​ല്‍ ല​ഭി​ച്ചാ​ല്‍ വൈ​കാ​തെ സ്ഥ​ലം കൈ​മാ​റി​യു​ള്ള ക​ത്ത് ന​ല്‍​കു​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് പ​റ​യു​ന്ന​ത്.

Tags : Thommankut bridge nattuvishesham local news

Recent News

Up