കുപ്പാടി ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് രക്ഷാധികാരി ബാലകൃഷ്ണൻ കൊടിയേറ്റുന്നു.
സുൽത്താൻ ബത്തേരി: കുപ്പാടി ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിൽ അഞ്ച് ദിവസത്തെ ഉത്സവം തുടങ്ങി. പ്രതിഷ്ഠാദിനമായ ഇന്നലെ ക്ഷേത്രം രക്ഷാധികാരി ബാലകൃഷ്ണൻ കൊടിയേറ്റി. ഇന്നു രാവിലെ ക്ഷേത്ര സന്നിധിയിൽ പൊങ്കാല സമപ്പണം നടക്കും. ഇതിന് ഒരുക്കം ക്ഷേത്ര സമിതിയും മാതൃസമിതിയും ചേർന്നു പൂർത്തിയാക്കി.
രാവിലെ 8.30ന് പണ്ടാര അടുപ്പിൽ മേൽശാന്തി അഗ്നി പകരുന്നതോടെയാണ് പൊങ്കാല സമർപ്പണം ആരംഭിക്കുക. നാളെ മുതൽ വൈകുന്നേരം ഏഴിന് കലാപരിപാടികൾ ഉണ്ടാകും. സമാപനദിനമായ ചൊവ്വാഴ്ച രാവിലെ 6.30 മുതൽ തിറകൾ. രാത്രി 8.30ന് കാഴ്ചവരവ്. 9.30ന് നാടൻ പാട്ട്.
ക്ഷേത്ര നവീകരണത്തിന് മുന്നോടിയായ ബാലാലയ പ്രതിഷ്ഠാകർമം മാർച്ച് ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്തും.
Tags : Local News Nattuvishesham Wayanad