x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്നു ന​ന്നാ​കും കൊ​ക്ക​രാ​ക്ക​ൽ - മു​ല്ലാ​ക്ക​ൽ ക്ഷേ​ത്രം റോ​ഡ്


Published: February 22, 2026 11:47 PM IST | Updated: February 22, 2026 11:47 PM IST

വേ​ന​ൽ​മ​ഴ​യി​ൽ കു​ഴി​ക​ളി​ൽ​വെ​ള്ളം നി​റ​ഞ്ഞ് കാ​ൽ​ന​ട പോ​ലും അ​സാ​ധ്യ​മാ​യ കൊ​ക്ക​രാ​ക്ക​ൽ- മു​ല്ലാ​ക്ക​ൽ ക്ഷേ​ത്രം റോ​ഡ്.

ച​മ്പ​ക്കു​ളം: നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 10, 11 വാ​ർ​ഡു​ക​ളെ ത​മ്മി​ൽ വേ​ർ​തി​രി​ക്കു​ന്ന കൊ​ക്ക​രാ​ക്ക​ൽ-മു​ല്ലാ​ക്ക​ൽ ക്ഷേ​ത്രം റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ൽ പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട് നാ​ട്ടു​കാ​ർ. തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ഈ ​റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ന്ന​ത്.

പ​ട​ഹാ​രം പാ​ലം നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​തി​മ​ഠം മു​ത​ൽ കൊ​ക്ക​രാ​ക്ക​ൽ ക്ഷേ​ത്രം വ​രെ​യു​ള്ള ഭാ​ഗ​ത്തെ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി. ബാ​ക്കി കേ​വ​ലം 275 മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡി​ന്‍റെ അ​വ​സ്ഥ തി​ക​ച്ചും ദ​യ​നീ​യ​മാ​ണ്. ഒ​രു മ​ഴ പെ​യ്താ​ൽ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്‌​ക​ര​മാ​ണ്. കു​ട്ട​നാ​ടി​ന്‍റെ ത​ന​ത് കാ​ർ​ഷി​ക സം​സ്‌​കാ​ര​വു​മാ​യി ഏ​റെ ബ​ന്ധ​പ്പെ​ട്ട​തും, സാം​ബ​വ വി​ഭാ​ഗ​ത്തി​ന്‍റെ കു​ട്ട​നാ​ട്ടി​ലെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ക്ഷേ​ത്ര​വു​മാ​ണ് മു​ല്ലാ​ക്ക​ൽ ക്ഷേ​ത്രം. കൂ​ടാ​തെ ഈ ​റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത് യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​ത്ത ഓ​ണാ​ട് കോ​ള​നി​യെ കൂ​ടി ബ​ന്ധി​പ്പി​ച്ചാ​ണ്. ഈ ​റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മാ​കാ​ത്ത വി​ധം കു​ണ്ടും കു​ഴി​യു​മാ​യി മാ​റി​യി​ട്ടു​ണ്ട്. നി​ര​വ​ധി​ത​വ​ണ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടും റോ​ഡി​ന്‍റെ അ​വ​സ്ഥ​ക്ക് മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ട​നാ​ട് എം​എ​ൽ​എ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡ് ടാ​ർ ചെ​യ്യാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 25 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യും ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ല്ക്കു​മ്പോ​ൾ തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി റോ​ഡു പ​ണി ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ നാ​ട്ടു​കാ​ർ​ക്ക് ന​ഷ്‌​ട​പ്പെ​ട്ടി​രി​ക്കു​ന്നു. നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളും സാ​ധാ​ര​ണ​ക്കാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​തു വ​ഴി ദി​വ​സേ​ന സ​ഞ്ച​രി​ക്കു​ന്ന​ത്. മ​ഠ​ത്തി​ൽ മു​ല്ലാ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ല്ല് സം​ഭ​ര​ണം​ന​ട​ത്തു​ന്ന​തി​ന് വാ​ഹ​ന​ങ്ങ​ൾ എ​ത്തേ​ണ്ട​തും ഇ​തു​വ​ഴി​യാ​ണ്. ഈ ​റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ണ്ടാ​വ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Kokarakal - Mullakkal Temple Road nattuvishesham local news

Recent News

Up