കരിസ്മാറ്റിക് സുവർണജൂബിലി വചന സന്ദേശയാത്രയ്ക്ക് തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ നൽകിയ സ്വീകരണ പരിപാടി തലശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇ
ചിറ്റാരിക്കാൽ: ഈ മാസം ഒന്നിന് നെയ്യാറ്റിൻകരയിൽ നിന്നാരംഭിച്ച കരിസ്മാറ്റിക് സുവർണ ജൂബിലി വചനസന്ദേശ യാത്രയ്ക്ക് തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ പ്രൗഢോജ്വല സമാപനം. ഫൊറോന വികാരി ഫാ. ഡോ. മാണി മേൽവെട്ടത്തിന്റെ നേതൃത്വത്തിലാണ് യാത്രയെ വരവേറ്റത്.
സ്വീകരണ പരിപാടി തലശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ ഉദ്ഘാടനം ചെയ്തു. കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറിയും കെസിഎസ്സി കോ-ഓർഡിനേറ്ററുമായ ഫാ. ജോൺസൺ തുണ്ടിയിൽ, തൃശൂർ ജറുസലേം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോ പാച്ചേരിയിൽ, കെസിഎസ്സി ജോയിന്റ് കോ-ഓർഡിനേറ്റർ ഷാജി വൈക്കത്തുപറമ്പിൽ, സിസ്റ്റർ മരിയറ്റ് എംഎസ്എംഐ, കെ.ജെ. പോൾ, ഫ്രാൻസിസ് പുല്ലൻ, സുനിത അശോകൻ, ബാബു മാളിയേക്കൽ, ബിബിൻ, ജോയ് വാഴയിൽ, അപ്പച്ചൻ കാഞ്ഞിരമറ്റം എന്നിവർ സംബന്ധിച്ചു.
തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ജെറീക്കോ പ്രെയറും ദിവ്യകാരുണ്യ ആരാധനയും നടന്നു. ഇതിനുശേഷം രാത്രി ജാഗരണ പ്രാർത്ഥനയ്ക്ക് തുടക്കമായി. നേരത്തേ ചെറുപുഴ സെന്റ് മേരീസ് പള്ളി, ചായ്യോത്ത് സെന്റ് അൽഫോൻസാ പള്ളി, പനത്തടി സെന്റ് ജോസഫ് തീർത്ഥാടന പള്ളി, വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി എന്നിവിടങ്ങളിൽ സ്വീകരണം നൽകി.