x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​മ​ധ്യ​ത്തി​ലെ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ല്‍


Published: February 23, 2026 11:33 PM IST | Updated: February 23, 2026 11:33 PM IST

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ പു​ഴ​യോ​രം ബൈ​പാ​സി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ടം.

തൊ​ടു​പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ പു​ഴ​യോ​രം ബൈ​പാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും പൊ​ളി​ച്ചു​നീ​ക്ക​ല്‍ വൈ​കു​ന്നു. നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന പാ​ത​യോ​ര​ത്താ​ണു കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന​ത്.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൈ​വ​ശ​ത്തി​ലു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യു​ള്ള ബൈ​പാ​സ് റോ​ഡ് വി​ക​സ​ന​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നൂ​ലാ​മാ​ല​ക​ളാ​ണ് ഇ​പ്പോ​ഴും ഇ​തു ജ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യു​യ​ര്‍​ത്തി അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കാ​ന്‍ കാ​ര​ണം.

അ​ടി​യ​ന്ത​ര​മാ​യി കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നാ​യ ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​റ​യു​ന്നു.

തൊ​ടു​പു​ഴ​യി​ല്‍ ഏ​റ്റ​വും അ​വ​സാ​നം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ റോ​ഡാ​ണ് തൊ​ടു​പു​ഴ​യാ​റി​നു സ​മാ​ന്ത​ര​മാ​യി ക​ട​ന്നു​പോ​കു​ന്ന പു​ഴ​യോ​രം ബൈ​പാ​സ്. പാ​ലാ റോ​ഡി​ല്‍​നി​ന്നു ബൈ​പാ​സി​ലേ​ക്കു തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം നി​ല്‍​ക്കു​ന്ന​ത്. ഇ​വി​ടെ ഇ​രു​വ​ശ​ത്തു​കൂ​ടി​യും വാ​ഹ​നം ക​ട​ന്നു​പോ​ക​ത്ത​ക്ക വി​ധം ബെ​ല്‍​മൗ​ത്ത് രീ​തി​യി​ല്‍ നി​ര്‍​മാ​ണം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​തി​നാ​യിട്ടാണ് ഇ​രു വ​ശ​ത്തെ​യും കെ​ട്ടി​ട​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം ഒ​ഴി​വാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റി​യ​താ​യി പ​രാ​തി​യു​യ​ര്‍​ന്നു. ഇ​തി​നി​ടെ ഒ​രു ഭാ​ഗ​ത്തെ കെ​ട്ടി​ട ഉ​ട​മ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു.

പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന് ഉ​ട​മ​ക​ള്‍ സ​മ്മ​തം ന​ല്‍​കി​യെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് ഇ​പ്പോ​ഴും പ്ര​തി​സ​ന്ധി​യാ​യി തു​ട​രു​ന്ന​ത്. നി​ല​വി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ പ​കു​തി​ഭാ​ഗം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി 32 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി ബാ​ക്കി ഭാ​ഗം​കൂ​ടി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് സ്ഥ​ല​മു​ട​മ​യാ​യ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ആ​വ​ശ്യം.

കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​മൂ​ലം ഇ​തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വ്യാ​പാ​രി​ക​ള്‍ എ​ല്ലാം ഒ​ഴി​വാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ഏ​തു നി​മി​ഷ​വും ഇ​ടി​ഞ്ഞു വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ് കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ പ​ല​രും കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്.

ഇ​തി​നു പു​റ​മേ മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍​നി​ന്ന് പോ​സ്റ്റ്ഓ​ഫീ​സ് റോ​ഡി​ലേ​ക്കു തി​രി​യു​ന്ന ഭാ​ഗ​ത്തെ ന​ഗ​ര​സ​ഭ​യു​ടെ പ​ഴ​യ കെ​ട്ടി​ട​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. അ​പ​ക​ടാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വി​ടെ​യു​ള്ള വാ​ട​ക​ക്കാ​രെ ന​ഗ​ര​സ​ഭ ഒ​ഴി​പ്പി​ച്ചെ​ങ്കി​ലും കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യി​ട്ടി​ല്ല.

Tags : Building in the city nattuvishesham local news

Recent News

Up