പേരൂര്‍ക്കട: പ്രമാണങ്ങള്‍ കൈവശപ്പെടുത്തി പണം തട്ടിയവരെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി. കന്യാകുമാരി മാര്‍ത്താണ്ഡം തിരുവറ്റൂര്‍ നെടിയവിള ഹൗസില്‍ ബ്രൈറ്റ് യേശുദാസ് (50), മണിപ്പൂര്‍ യുഖ്രൂള് ജില്ലയിലെ ജാനിന്ഖ്വി (33) എന്നിവരാണ് പിടിയിലായത്.
വസ്തു വിലയ്ക്ക് വാങ്ങാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് നെയ്യാറ്റിന്‍കര, പാലോട് എന്നിവിടങ്ങളില്‍ താമസിക്കുന്നവരില്‍നിന്നു ആധാരം കൈവശപ്പെടുത്തുകയും തുടര്‍ന്ന് കെഎസ്എഫ്ഇയില്‍ പണയംവച്ച് വന്‍തുക തട്ടിയെടുത്ത് രക്ഷപ്പെടുകയുമായിരുന്നു ഇവര്‍.
തിരുവനന്തപുരം കുറുപുഴ ചുണ്ടക്കരിക്കകം സ്വദേശിനി നല്കിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും. 54 സെന്റ് വസ്തു 70 ലക്ഷം രൂപയ്ക്ക് വാങ്ങിക്കൊള്ളാമെന്നു പറഞ്ഞ് ഇവരെ വിശ്വസിപ്പിച്ച പ്രതികള്‍, അസല്‍ പ്രമാണം 2024 ജനുവരിയില്‍ വാങ്ങിവച്ചു.
പിന്നീട് കെഎസ്എഫ്ഇയില്‍ വായ്പയ്ക്കും ചിട്ടിക്കും ജാമ്യം നല്കി 25 ലക്ഷം രൂപ കൈക്കലാക്കി. 40 ലക്ഷം രൂപയുടെ ബാധ്യത വരുത്തിയെന്നും പരാതിയുണ്ട്. പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലും ഇരുവര്‍ക്കുമെതിരേ സമാനമായ കേസുകളുണ്ട്. ഒളിവില്‍ക്കഴിഞ്ഞുവന്ന ഇരുവരെയും തമിഴ്നാട് വില്ലുപുരത്തുനിന്നാണു പോലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Tags : nattu vishesham taking possession have been arrested.