x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലം പൊ​ളി​ച്ചു; കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ ബാ​ക്കി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ


Published: February 25, 2026 07:08 AM IST | Updated: February 25, 2026 07:08 AM IST

വൈ​പ്പി​ൻ : ഏ​റെ നാ​ള​ത്തെ മു​റ​വി​ളി​ക്ക് ശേ​ഷം നെ​ടു​ങ്ങാ​ട് പ​ഴ​യ പ​ള്ളി പാ​ലം പൊ​ളി​ച്ചു മാ​റ്റി​യെ​ങ്കി​ലും ഇ​തി​ന്‍റെ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ ഇ​പ്പോ​ഴും ബാ​ക്കി. ഇ​താ​ക​ട്ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും പു​ഴ​യി​ലെ നീ​രൊ​ഴു​ക്കി​നും ഭീ​ഷ​ണി​യാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്.

പാ​ലം പൊ​ളി​ക്കാ​ൻ ക​രാ​റെ​ടു​ത്ത ആ​ളെ​ക്കൊ​ണ്ട് പ​ണി​ക​ൾ പൂ​ർ​ണ​മാ​യും ചെ​യ്യി​ക്കേ​ണ്ട​ത് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രാ​ണ്.എ​ന്നാ​ൽ ഒ​ട്ടേ​റെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​നാ​സ്ഥ വെ​ടി​ഞ്ഞ് അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ല​നി​ൽ​ക്കു​ന്ന തൂ​ണു​ക​ൾ എ​ത്ര​യും വേ​ഗം പൊ​ളി​ച്ച് മാ​റ്റ​ണ​മെ​ന്ന് നാ​യ​ര​മ്പ​ലം വി​ല്ലേ​ജ് കാ​യ​ലോ​ര ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ മ​ണ്ടോ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Bridge demolished

Recent News

Up