Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bridge

Ernakulam

പാ​ലം പൊ​ളി​ച്ചു; കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ ബാ​ക്കി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ

വൈ​പ്പി​ൻ : ഏ​റെ നാ​ള​ത്തെ മു​റ​വി​ളി​ക്ക് ശേ​ഷം നെ​ടു​ങ്ങാ​ട് പ​ഴ​യ പ​ള്ളി പാ​ലം പൊ​ളി​ച്ചു മാ​റ്റി​യെ​ങ്കി​ലും ഇ​തി​ന്‍റെ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ ഇ​പ്പോ​ഴും ബാ​ക്കി. ഇ​താ​ക​ട്ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും പു​ഴ​യി​ലെ നീ​രൊ​ഴു​ക്കി​നും ഭീ​ഷ​ണി​യാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്.

പാ​ലം പൊ​ളി​ക്കാ​ൻ ക​രാ​റെ​ടു​ത്ത ആ​ളെ​ക്കൊ​ണ്ട് പ​ണി​ക​ൾ പൂ​ർ​ണ​മാ​യും ചെ​യ്യി​ക്കേ​ണ്ട​ത് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രാ​ണ്.എ​ന്നാ​ൽ ഒ​ട്ടേ​റെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​നാ​സ്ഥ വെ​ടി​ഞ്ഞ് അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ല​നി​ൽ​ക്കു​ന്ന തൂ​ണു​ക​ൾ എ​ത്ര​യും വേ​ഗം പൊ​ളി​ച്ച് മാ​റ്റ​ണ​മെ​ന്ന് നാ​യ​ര​മ്പ​ലം വി​ല്ലേ​ജ് കാ​യ​ലോ​ര ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ മ​ണ്ടോ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

National

റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ൽ നി​ന്നും ചാ​ടി​യ​യാ​ൾ വൈ​ദ്യു​ത​ലൈ​നി​ൽ വീ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ റെ​യി​ൽ ഓ​വ​ർ​ബ്രി​ഡ്ജി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വ് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 7.30 ഓ​ടെ ബാ​ലി​ഗ​ഞ്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ട്രെ​യി​നി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക എ​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ ഉ​ദ്ദേ​ശ്യം. എ​ന്നാ​ൽ ട്രെ​യി​ൻ പെ​ട്ട​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ക​യും താ​ഴേ​ക്ക് ചാ​ടി​യ ഇ​യാ​ൾ ട്രെ​യി​നി​ന് മു​ക​ളി​ലെ വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ക​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളെ താ​ഴെ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ വൈ​കി.

 

District News

തി​രു​വ​ഴി​യാ​ട് പാ​ലം ന​വീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

നെ​ന്മാ​റ: നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡി​ലെ പ്ര​ധാ​ന പാ​ല​മാ​യ തി​രു​വ​ഴി​യാ​ട് പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു ന​ട​പ​ടി​യാ​യി​ല്ല. 16.5 കോ​ടി രൂ​പ​യ്ക്ക് നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും ഈ ​റോ​ഡി​ലു​ള്ള ഏ​റ്റ​വും പ്ര​ധാ​ന പാ​ല​മാ​യ തി​രു​വ​ഴി​യാ​ട് പാ​ലം പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നു തീ​രു​മാ​ന​മി​ല്ല.
റോ​ഡ് ന​വീ​ക​ര​ണ​ത്തി​ൽനി​ന്ന് ഈ ​പാ​ല​ത്തെ ഒ​ഴി​വാ​ക്കി​യാ​ണ് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​നാ​യി പ്ര​ത്യേ​ക തു​ക വ​ക​യി​രു​ത്തി പി​ന്നീ​ട് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നി​ർ​മി​ക്കും എ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ച് മൂ​ന്നു​വ​ർ​ഷ​മാ​യി​ട്ടും പാ​ലംപ​ണി​ക്കു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾപോ​ലും പൂ​ർ​ത്തി​യാ​യി​ല്ല. ക​ഴി​ഞ്ഞ മൂ​ന്നു സം​സ്ഥാ​ന ബ​ജ​റ്റു​ക​ളി​ലും പാ​ലം പു​തു​ക്കി പ​ണി​യു​ന്ന​തി​ന് തു​ക വ​ക​യി​രു​ത്തി​യ​താ​യി പ​റ​ഞ്ഞെ​ങ്കി​ലും.
പാ​ലം പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നു​ള്ള ഭ​ര​ണ​പ​ര​മാ​യ അം​ഗീ​കാ​ര​മോ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളോ ആ​രം​ഭി​ച്ചി​ല്ല. മാ​സ​ങ്ങ​ൾ​ക്ക​കം ഈ ​പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള റോ​ഡ് വീ​തി കൂ​ട്ടി​യു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ വീ​തി കൂ​ടി​യ റോ​ഡ് ഇ​രു​വ​ശ​ത്തു​മാ​യി എ​ത്തി​ച്ചേ​രു​ന്ന തി​രു​വ​ഴി​യാ​ട് പാ​ലം ഒ​റ്റ​വ​രി ഗ​താ​ഗ​ത സം​വി​ധാ​ന​മു​ള്ള പ​ഴ​കി​യ ഇ​ടു​ങ്ങി​യ പാ​ല​മാ​യി തു​ട​രാ​നാ​ണ് സാ​ധ്യ​ത.

കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളും ക​രി​ങ്ക​ൽ തൂ​ണു​ക​ളും പ്ര​ധാ​ന സ്ലാ​ബും വി​ള്ള​ൽ മൂ​ലം ദ്ര​വി​ച്ച ക​മ്പി​ക​ൾ വെ​ളി​യി​ൽ കാ​ണു​ന്ന രീ​തി​യി​ലാ​ണ്. ഭാ​ര​വാ​ഹ​ന​ങ്ങ​ളും ബ​സു​ക​ളും ക​ട​ന്നു​പോ​കു​മ്പോ​ൾ കു​ലു​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.


റോ​ഡ് വീ​തി കൂട്ടി ന​വീ​ക​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം പാ​ലം ന​വീ​ക​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ റോ​ഡി​ന് ഇ​രു​വ​ശ​ത്തും നി​ല​വി​ലു​ള്ള രീ​തി​യി​ൽ ഒ​റ്റ​വ​രി ഗ​താ​ഗ​തത​ട​സം തു​ട​രാ​നാ​ണ് സാ​ധ്യ​ത. മ​ഴ​ക്കാ​ല​മാ​യാ​ൽ പാ​ലം പ​ണി ന​ട​ത്താ​ൻ ക​ഴി​യാ​ത്ത വി​ധം പു​ഴ​യി​ൽ വെ​ള്ളം ഒ​ഴു​ക്കു​ണ്ടാ​വു​ന്ന സ്ഥ​ല​മാ​ണി​ത്. പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ൽ നി​ന്നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വെ​ള്ളം ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് ഈ ​പു​ഴ​യി​ലൂ​ടെ​യാ​ണ്.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ പാ​ലം ത​ക​ർ​ന്നു​വീ​ണു; സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ കൂ​ച്ച് ബെ​ഹാ​റി​ൽ പാ​ലം ത​ക​ർ​ന്നു​വീ​ണു. ട്ര​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പാ​ലം ത​ക​ർ​ന്നു​വീ​ണ​ത്. പാ​ലം ര​ണ്ടാ​യി ത​ക​ര്‍​ന്നു​വീ​ണ​തി​ന് പി​ന്നാ​ലെ ലോ​റി കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ലോ​റി ഡ്രൈ​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ ഡ്രൈ​വ​റെ ഉ​ട​ന്‍ ര​ക്ഷ​പ്പെ​ടു​ത്തി പ്രാ​ഥ​മി​ക പ​രി​ച​ര​ണം ന​ല്‍​കി വി​ട്ട​യ​ച്ചു.​മു​പ്പ​ത് വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ല്‍ കാ​ര്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളി​ലൊ​രാ​ള്‍ പ്ര​തി​ക​രി​ച്ചു.

പാ​ലം ത​ക​ര്‍​ന്നു​വീ​ണ സം​ഭ​വ​ത്തെ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​നെ​തി​രാ​യ ആ​യു​ധ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ബി​ജെ​പി. മ​മ​താ ബാ​ന​ര്‍​ജി വെ​സ്റ്റ് ബം​ഗാ​ളി​നോ​ട് എ​ന്താ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും, വി​ക​സ​ന​മ​ല്ല, അ​ഴി​മ​തി​യാ​ണ് ഇ​വി​ടെ വ്യാ​പ​ക​മാ​കു​ന്ന​തെ​ന്നും ബി​ജെ​പി ഐ​ടി സെ​ല്‍ ചീ​ഫ് അ​മി​ത് മാ​ള​വ്യ എ​ക്‌​സി​ലൂ​ടെ വി​മ​ർ​ശി​ച്ചു.

National

10 ടൺ ഭാരമുള്ള പാ​ലം മോ​ഷ്ടാ​ക്ക​ൾ വിറ്റു

കോ​​​​​ർ​​​​​ബ: പാ​​​​​ലം വ​​​​​ലി​​​​​ക്കു​​​​​ക എ​​​​​ന്നൊ​​​​​രു പ്ര​​​​​യോ​​​​​ഗ​​​​​മു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ ഒരു നടപ്പാലം അ​​​​​പ്പാ​​​​​ടെ അ​​​​​ടി​​​​​ച്ചു​​​​​മാ​​​​​റ്റു​​​​​ക എന്നത് ആശ്ചര്യം തന്നെ. ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ലാണു സംഭവം.

ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ലെ കോ​​​​​ർ​​​​​ബ ജി​​​​​ല്ല​​​​​യി​​​​​ൽ 70 അ​​​​​ടി നീ​​​​​ള​​​​​മു​​​​​ള്ള ഉ​​​​​രു​​​​​ക്കു​​​​​പാ​​​​​ലം മോ​​​​​ഷ്ടാ​​​​​ക്ക​​​​​ൾ അ​​​​​ർ​​​​​ധ​​​​​രാ​​​​​ത്രി അ​​​​​ടി​​​​​ച്ചു​​​​​മാ​​​​​റ്റി ആ​​​​​ക്രി വി​​​​​ല​​​​​യ്ക്കു വി​​​​​റ്റു.

ക​​​​​നാ​​​​​ലി​​​​​നു കു​​​​​റു​​​​​കെ പ​​​​​ണി​​​​​ത 40 വ​​​​​ർ​​​​​ഷം പ​​​​​ഴ​​​​​ക്ക​​​​​വും അ​​​​​ഞ്ച് അ​​​​​ടി വീ​​​​​തി​​​​​യും 10 ട​​​​​ൺ ഭാ​​​​​ര​​​​​വു​​​​​മു​​​​​ള്ള ന​​​​​ട​​​​​പ്പാ​​​​​ല​​​​​മാ​​​​​ണ് മോ​​​​​ഷ്ടാ​​​​​ക്ക​​​​​ൾ ക​​​​​ട​​​​​ത്തി​​​​​യ​​​​​ത്. സം​​​​​ഭവ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് അ​​​​​ഞ്ചുപേ​​​​​രെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

District News

കോ​ണ​ത്താ​റ്റ് പാ​ല​ത്തി​നു സ​മീ​പ​ത്തെ ബ​ണ്ടി​ലെ ടൈ​ലു​ക​ൾ പൊ​ളി​ച്ചുതു​ട​ങ്ങി

കു​മ​ര​കം: കോ​ണ​ത്താ​റ്റ് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ആ​ശു​പ​ത്രി തോ​ടി​നു കു​റു​കെ നി​ർ​മി​ച്ച താ​ത്കാ​ലി​ക ബ​ണ്ടി​നു മു​ക​ളി​ൽ നി​ര​ത്തി​യി​രു​ന്ന ടൈ​ലു​ക​ൾ ഇ​ന്ന​ലെ പൊ​ളി​ച്ചു​തു​ട​ങ്ങി.

സ​മീ​പ​ത്തെ ഇ​ട​റോ​ഡി​ൽ പാ​കാ​നാ​ണ് ടൈ​ലു​ക​ൾ പൊ​ളി​ച്ചെ​ടു​ക്കു​ന്ന​ത്. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ബ​ണ്ട് പൊ​ളി​ച്ചു​മാ​റ്റു​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ വാ​ഗ്ദാ​നം. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ൾ നാ​ലാ​യി​ട്ടും ബ​ണ്ട് പൊ​ളി​ക്കാ​തി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ പ​ല മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ളാ​ണ് നി​ര​ത്തു​ന്ന​ത്. വ​കു​പ്പി​ൽ​നി​ന്ന് ഉ​ത്ത​ര​വു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നൊ​ക്കെ​യാ​ണ് വി​ശ​ദീ​ക​ര​ണം. തോ​ട്ടി​ലെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു ജ​ല മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി​ട്ടും ബ​ണ്ട് പൊ​ളി​ക്കാ​തി​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളിയാ​ണ്.

നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ കോ​ൺ​ക്രീ​റ്റ് തൂ​മ്പു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ബ​ണ്ടി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പോ​ള​യും പു​ൽ​ക്കെ​ട്ടും തി​ങ്ങി​നി​റ​ഞ്ഞു നീ​രൊ​ഴു​ക്ക് നി​ല​ച്ച​താ​ണ് തോ​ട്ടി​ലെ ജ​ലം മ​ലി​ന​മാ​കാ​ൻ കാ​ര​ണം. ബ​ണ്ട് പൊ​ളി​ക്കാ​തെ കി​ട​ക്കു​ന്ന​തു മൂ​ലം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ​മീ​പ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്കും അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്.

പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​തം ന​ട​ത്താ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും ബ​ണ്ട് പൊ​ളി​ക്കാ​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത

 

District News

തൃ​ക്കു​ന്ന​പ്പു​ഴ പാ​ലം: പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഉ​ന്ന​ത ഇ​ട​പെ​ട​ൽ

ഹരി​പ്പാ​ട്: ദേ​ശീ​യ ജ​ല​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ നി​ർ​മി​ക്കു​ന്ന നാ​വി​ഗേ​ഷ​ൻ ലോ​ക്ക് കം ​ബ്രി​ഡ്ജി​ന്‍റെ നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ന​ൽ​കി​യ ക​ത്തി​ന് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച​ത്. ജ​നു​വ​രി 22ന് ​ഉ​ച്ച​യ്ക്ക് 12ന് ​നി​യ​മ​സ​ഭ​യി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

പാ​ലം പ​ണി നി​ല​ച്ച​തു​മൂ​ലം തൃ​ക്കു​ന്ന​പ്പു​ഴ, ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന രൂ​ക്ഷ​മാ​യ യാ​ത്രാ​ദു​രി​തം ചൂ​ണ്ടി​ക്കാ​ട്ടി ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് അ​ടി​യ​ന്ത​ര ക​ത്ത് ന​ൽ​കി​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ ക​ള​ക്ട​റു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ള്ള ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്ന എം​എ​ൽ​എ​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഇ​പ്പോ​ൾ യോ​ഗം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​ക്കും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും പു​റ​മേ ജ​ല​വി​ഭ​വമ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി, ജ​ല​വി​ഭ​വ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി, ചീ​ഫ് എ​ൻ​ജി​നിയ​ർ, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​രോ​ട് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേശി​ച്ചി​ട്ടു​ണ്ട്. സു​നാ​മി ബാ​ധി​ത തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യി​രു​ന്ന പ​ഴ​യ പാ​ലം, പു​തി​യ പാ​ലം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാം എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​ർ ക​മ്പ​നി​യു​ടെ​യും ഉ​റ​പ്പി​ന്മേ​ലാ​ണ് പൊ​ളി​ച്ചു​മാ​റ്റി​യ​ത്.

എ​ന്നാ​ൽ, 2018ൽ ​അ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ന​ൽ​കു​ന്ന ഉ​റ​പ്പു​ക​ൾ നി​ര​ന്ത​രം ലം​ഘി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ടാ​തെ ​പ്ര​തി​സ​ന്ധിക്കു ​പ​രി​ഹാ​ര​മാ​കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ക​രാ​ർ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന

Kerala

അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി; ആ​ന​ച്ചാ​ലി​ലെ ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു

അ​ടി​മാ​ലി: ഇ​ടു​ക്കി ആ​ന​ച്ചാ​ലി​ലെ ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞ് ജി​ല്ലാ ക​ള​ക്ട​ർ. അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ക​ള​ക്ട​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.

അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​നു​മ​തി ഗ്ലാ​സ് ബ്രി​ഡ്ജി​നി​ല്ല. പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും കൈ​മാ​റി.

ആ​ന​ച്ചാ​ൽ കാ​നാ​ച്ചേ​രി​യി​ലെ എ​ൽ​സ​മ്മ​യു​ടെ ഭൂ​മി​യി​ലാ​ണ് ഗ്ലാ​സ് ബ്രി​ഡ്ജ് നി​ർ​മി​ച്ച​ത്. ര​ണ്ട് കോ​ടി രൂ​പ ചെ​ല​വി​ട്ട് 35 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പാ​ലം. ഒ​രേ സ​മ​യം 40 പേ​ർ​ക്ക് ക​യ​റി നി​ൽ​ക്കാം. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ ഉ​ദ്ഘാ​ട​നം.

പാ​ലം നി​ർ​മാ​ണം നി​ർ​ത്ത​ണ​മെ​ന്ന് പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ർ​ച്ച് ഒ​ന്നി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും മെ​മ്മോ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​നു​മ​തി​യി​ല്ലാ​തെ മ​ണ്ണ് നീ​ക്കി​യെ​ന്നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ർ​മാ​ണം ന​ട​ത്തി​യെ​ന്നും കു​ഞ്ചി​ത്ത​ണ്ണി വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടു​മു​ണ്ട്.

District News

കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല റോ​ഡി​ലെ ക​ലു​ങ്കു​നി​ർ​മാ​ണം വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണം


കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല റോ​ഡി​ലെ യാ​ത്ര ദു​രി​ത​മാ​ണ്. മു​മ്പേ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡാ​ണ്. ഇ​പ്പോ​ൾ ക​ലു​ങ്കു​നി​ർ​മാ​ണ​വും.
കാ​ഞ്ഞി​ര​പ്പ​ള്ളി-​കു​ള​ത്തൂ​ർ​മൂ​ഴി ക​ർ​ഷ​ക​സൗ​ഹൃ​ദ ലി​ങ്ക് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ക​ലു​ങ്കു​ക​ൾ. ഇ​പ്പോ​ൾ പ​ണി നടക്കു​ന്ന ഭാ​ഗ​ത്ത് ചെ​റു​തും വ​ലു​തു​മാ​യി 32 ക​ലു​ങ്കു​ക​ളാ​ണു​ള്ള​ത്.


ടാ​റിം​ഗ് പൊ​ളി​ഞ്ഞു കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട റോ​ഡി​ൽ ക​ലു​ങ്കു​ക​ൾ നി​ർ​മി​ക്കു​ന്ന ഭാ​ഗ​ത്ത് ഒ​രു​വ​ശ​ത്തു കൂ​ടി മാ​ത്ര​മാ​ണ് ഗ​താ​ഗ​തം. ഈ ​വ​ശ​ത്ത് വ​ലി​യ കു​ഴി​ക​ളും. മ​ഴ​യ​ത്ത് കു​ഴി​യി​ല്‍ വെ​ള്ളം നി​റ​യും. അ​തോ​ടെ കു​ഴി​യു​ടെ ആ​ഴം അ​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്. രാ​ത്രി വെ​ളി​ച്ച​വും കു​റ​വാ​യ​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത പി​ന്നേ​യും കൂ​ടി.
ചേ​ന​പ്പാ​ടി​യി​ലേ​ക്കും മ​ണി​മ​ല​യി​ലേ​ക്കു​മു​ള്ള പ​തി​ന​ഞ്ചോ​ളം ബ​സു​ക​ൾ പ​ല ട്രി​പ്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​തു​കൂ​ടാ​തെ ഇ​രു​പ​തോ​ളം സ്കൂ​ൾ ബ​സു​ക​ളും പ​തി​വാ​യി ക​ട​ന്നു​പോ​കു​ന്നുണ്ട്.


85.81 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ക്കു​ന്ന റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ച്ചു​മ​ത​ല കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​നാ​ണ്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല റോ​ഡി​ന്‍റെ കാ​ഞ്ഞി​ര​പ്പ​ള്ളി മു​ത​ൽ മ​ണ്ണ​നാ​നി വ​രെ​യു​ള്ള 6.862 കി​ലോ​മീ​റ്റ​ർ ഭാ​ഗ​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ച​ത്.

 

District News

പ​ച്ച-തൈ​പ്പ​റ​മ്പി​ല്‍ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍


പ​ച്ച-ചെ​ക്കി​ടി​കാ​ട്: ലൂ​ര്‍​ദ് മാ​താ പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റ് തൈ​പ്പ​റ​മ്പി​ല്‍ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ അ​പ​ക​ട​ാവ​സ്ഥ​യി​ല്‍. നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ താമസി​ക്കു​ന്ന സ്ഥ​ല​ത്ത് അ​മ​ര്‍​ജ​വാ​ന്‍ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും ക​ട​ന്നുപോ​കു​ന്ന പാ​ല​മാ​ണി​ത്.


ക​ഴി​ഞ്ഞ​ദി​വ​സം സ്‌​കൂ​ളി​ലേ​ക്കു പോ​യ വി​ദ്യാ​ര്‍​ഥി പാ​ല​ത്തി​ല്‍​നി​ന്നു വീ​ഴാ​തെ ര​ക്ഷ​പ്പെട്ട​ത് കോ​ല​ത്തെ സി​ബി​ച്ച​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ട​യി​ല്‍ സി​ബി​ച്ച​ന്‍റെ മൊ​ബൈ​ല്‍ ഫോൺ തോ​ട്ടി​ല്‍ വീ​ഴു​ക​യും ചെ​യ്തു.


അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ല​ത്തി​ന്‍റെ കൈ​വി​രി​ക​ള്‍ ഉ​ട​ന്‍ ന​ന്നാ​ക്ക​ണ​മെ​ന്നും ഒ​രേ സ്ഥ​ല​ത്ത് മൂ​ന്നു പാ​ല​ങ്ങ​ള്‍ ഉ​ള്ള​തു​കൊ​ണ്ട് പാ​ല​ങ്ങ​ളി​ല്‍ ദി​ശാ​ബോ​ര്‍​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​രാ​യ സി​നു പ​ന്ത്ര​ണ്ടി​ല്‍, സു​ജി​ത്ത് മോ​ന്‍​സി, സി​ന്ധു എ​ന്നി​വ​ര്‍ ആ​വ്യ​പ്പെ​ട്ടു.

District News

ത​മ്മാ​നി​മ​റ്റം തൂ​ക്കു​പാ​ലം: പു​ന​ർ​നി​ർ​മാ​ണോ​ദ്ഘാ​ട​നം നാളെ

​പി​റ​വം: രാ​മ​മം​ഗ​ലം, പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന മു​വാ​റ്റു​പു​ഴ​യാ​റി​ന് കു​റു​കെ​യു​ള്ള ത​മ്മാ​നി​മ​റ്റം തൂ​ക്കു​പാ​ല​ത്തി​ന്‍റെ പു​ന​ര്‍ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നാളെ ​ന​ട​ക്കും. 2018 ലെ ​പ്ര​ള​യ​കാ​ല​ത്ത് ത​ക​ർ​ന്ന പാ​ല​മാ​ണ് വീ​ണ്ടും നി​ർ​മി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം സി​വി​ലും മെ​ക്കാ​നി​ക്ക​ലു​മാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി നി​ർ​മി​ക്കു​വാ​നാ​ണ് തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ത​ദേ​ശ സ്വ​യംഭ​ര​ണ വ​കു​പ്പ് സി​വി​ല്‍ പ്ര​വൃ​ത്തി​യും, ഇ​റി​ഗേ​ഷ​ന്‍ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം മെ​ക്കാ​നി​ക്ക​ല്‍ ജോ​ലി​യും ചെ​യ്യാ​നും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​വാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

നി​ല​വി​ലു​ള്ള പാ​ലം പൊ​ളി​ക്കു​ന്ന​തി​നാ​യി 16 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തു​ക​യും, പു​തി​യ പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​തി​നാ​യി 3 കോ​ടി 21 ല​ക്ഷം രൂ​പ​യു​ടെ മെ​ക്കാ​നി​ക്ക​ല്‍ വ​ര്‍​ക്കും, 2 കോ​ടി രൂ​പ​യു​ടെ സി​വി​ല്‍ വ​ര്‍​ക്കു​മാ​ണ് നി​ല​വി​ല്‍ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

രാ​മ​മം​ഗ​ലം, പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ് പാ​ലം. പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തെ സം​ബ​ന്ധി​ച്ച് 2019-ലും, 2020-​ലും, 2021-ലും ​അ​നൂ​പ്‌ ജേ​ക്ക​ബ്‌ നി​യ​മ​സ​ഭ​യി​ല്‍ സ​ബ്മി​ഷ​നാ​യി ഉ​ന്ന​യി​ച്ചി​രു​ന്നു.

അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റീ - ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പ​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ നീ​ണ്ടു പോ​കു​ക​യും ഇ​പ്പോ​ള്‍ ഇ​തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ങ്ങ​ളി​ല്‍ ക​ട​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.

രാ​മ​മം​ഗ​ലം ക​ട​വ് ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ പു​ന​ർ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള യോ​ഗം ഇ​ന്ന് രാ​വി​ലെ 11 ന് ​രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ക്കും.

District News

കാ​ഞ്ഞാ​ർ പാ​ലം ന​ട​പ്പാ​ത 3.62 കോടി; പു​തി​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു

തൊ​ടു​പു​ഴ: കാ​ഞ്ഞാ​ർ പാ​ല​ത്തി​ൽ ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​ന് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. നി​ർ​മാ​ണ​ത്തി​ന് 3.62 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു.

മു​ൻ​പ് നാ​ല് ത​വ​ണ ടെ​ൻ​ഡ​ർ ചെ​യ്തി​ട്ടും ആ​രും എ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഡി​സൈ​ൻ പ​രി​ഷ്ക​രി​ച്ച് റീ ​ടെ​ൻ​ഡ​ർ ചെ​യ്ത​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച​ത്.
തൊ​ടു​പു​ഴ - പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ സ്ഥി​തിചെ​യ്യു​ന്ന കാ​ഞ്ഞാ​ർ പാ​ലം തൊ​ടു​പു​ഴ​യെ​യും ജി​ല്ലാ ആ​സ്ഥാ​ന​മാ​യ പൈ​നാ​വി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ്.

ഇ​ടു​ക്കി, തേ​ക്ക​ടി തു​ട​ങ്ങി​യ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​ണി​ത്. മ​ല​ങ്ക​ര റി​സ​ർ​വോ​യ​റി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്താ​ണ് പാ​ലം സ്ഥി​തിചെ​യ്യു​ന്ന​ത്.
നി​ല​വി​ലു​ള്ള പാ​ല​ത്തി​ന് 72 മീ​റ്റ​ർ നീ​ള​വും എ​ട്ടു മീ​റ്റ​ർ വീ​തി​യു​മു​ണ്ട്.

എ​ന്നാ​ൽ ന​ട​പ്പാ​ത സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​ൽ​ന​ട യാ​ത്ര​ക്കാ​രാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് നി​ല​വി​ലു​ള്ള പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. ര​ണ്ട് സ്പാ​നു​ക​ളാ​യാ​ണ് ന​ട​പ്പാ​ലം പൂ​ർ​ത്തി​യാ​ക്കു​ക.

പു​ഴ​യി​ലെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കൂ​ടു​ത​ലാ​യി​രു​ന്ന​തു മൂ​ലം മു​ൻ​പ് ന​ട​പ്പാ​ല​ത്തി​നു ത​യാ​റാ​ക്കി​യ ഡി​സൈ​ൻ പ്ര​കാ​രം പ്ര​വൃത്തി ഏ​റ്റെ​ടു​ക്കാ​ൻ ക​രാ​റു​ക​ർ ത​യാ​റാ​യി​രു​ന്നി​ല്ല. നി​ല​വി​ലു​ള്ള പാ​ല​ത്തി​ന്‍റെ പി​ല്ല​റു​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത​ല്ലാ​ത്ത​തി​നാ​ൽ അ​വ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ആ​ർ​ക്കി​ടെ​ക്ട് വി​ഭാ​ഗം മു​ഖേ​ന പു​തി​യ ഡി​സൈ​ൻ ത​യാ​റാ​ക്കി ടെ​ൻ​ഡ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Up