x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ഡ​യു​മാ​യി കൊ​മ്പു​കോ​ർ​ത്ത് ട്രം​പ്; പാ​ലം തു​റ​ക്കു​ന്ന​ത് ത​ട​യു​മെ​ന്ന് ഭീ​ഷ​ണി

പി.​പി. ചെ​റി​യാ​ൻ
Published: February 11, 2026 01:04 PM IST | Updated: February 11, 2026 01:04 PM IST

വാ​ഷിം​ഗ്ടൺ ഡി​സി: അ​മേ​രി​ക്ക​യെ​യും കാ​ന​ഡ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഡി​ട്രോ​യി​റ്റ് ന​ദി​ക്ക് കു​റു​കെ​യു​ള്ള പു​തി​യ ഗോ​ര്‍​ഡി ഹോ​വ് ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ത​ട​യു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്.

കാ​ന​ഡ പൂ​ര്‍​ണ​മാ​യും ധ​ന​സ​ഹാ​യം ന​ല്‍​കി നി​ര്‍​മി​ച്ച പാ​ല​ത്തി​ന്‍റെ പ​കു​തി ഉ​ട​മ​സ്ഥാ​വ​കാ​ശം അ​മേ​രി​ക്ക​യ്ക്ക് ന​ല്‍​ക​ണ​മെ​ന്നാ​ണ് ട്രം​പി​ന്‍റെ ആ​വ​ശ്യം.

പാ​ല​ത്തി​ന്‍റെ പൂ​ർ​ണ ഉ​ട​മ​സ്ഥാ​വ​കാ​ശം കാ​ന​ഡ കെെ​വ​യ്ക്കു​ന്ന​ത് ചൂ​ഷ​ണം ചെ​യ്യുന്നതിനായി ആ​ണെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്രതികരിച്ചു.

സം​ഭ​വ​ത്തി​ല്‍ കാ​ന​ഡ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Tags : US Canada Bridge Donald Trump

Recent News

Up