x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടു വ​ണ്ടി പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു


Published: February 25, 2026 06:56 AM IST | Updated: February 25, 2026 06:56 AM IST

മൂ​വാ​റ്റു​പു​ഴ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​ന് വോ​ട്ടു വ​ണ്ടി പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. മൂ​വാ​റ്റു​പു​ഴ സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ആ​രം​ഭി​ച്ച വോ​ട്ട് വ​ണ്ടി​യു​ടെ ഫ്ളാ​ഗ് ഓ​ഫ് ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ.​എ​സ്. സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ സ്മി​ത, ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ അ​ജി​ത് കു​മാ​ര്‍, കെ.​കെ ക​ബീ​ര്‍, അ​നൂ​പ് കു​മാ​ര്‍, ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വോ​ട്ട് ചെ​യ്യു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് പു​തി​യ ത​ല​മു​റ​യെ കാ​ണി​ക്കു​ന്ന​തി​നും അ​വ​ര്‍​ക്ക് ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ല്‍​കു​ന്ന​തി​നു​മാ​ണ് വോ​ട്ടു​വ​ണ്ടി പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം ക​ഴി​ഞ്ഞാ​ല്‍ പി​റ​വം മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം ആ​രം​ഭി​ക്കും.

Tags : nattu vishesham vote campaign

Recent News

Up