x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​നു തീ​പി​ടി​ച്ച് ലക്ഷങ്ങളുടെ നഷ്ടം


Published: February 24, 2026 01:07 AM IST | Updated: February 24, 2026 01:07 AM IST

പെ​രിമ്പ​ടാ​രി​യി​ൽ വീ​ടി​നു തീ​പി​ടി​ച്ച​തി​നെതു​ട​ർ​ന്ന് ക​ത്തി​ന​ശി​ച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ.

മ​ണ്ണാ​ർ​ക്കാ​ട്: ഭീ​മ​നാ​ട് പെ​രി​മ്പ​ടാ​രി​യി​ൽ വീ​ടി​നു തീ​പി​ടി​ച്ച് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. വീ​ട്ടു​കാ​ർ പു​റ​ത്താ​യി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ കു​ടും​ബ​ത്തെ താ​ത്കാ​ലി​ക​മാ​യി സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ചു.

പെ​രി​മ്പ​ടാ​രി പ​ള്ളി​യാ​ലി​ൽ അ​പ്പൂ​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.കു​ടും​ബം സ​മീ​പ​ത്തെ മാ​രി​യ​മ്മ​ൻ കോ​വി​ലി​ൽ ഉ​ത്സ​വ​ത്തി​ന് പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ട് ക​ത്തു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ൻ നാ​ട്ടു​കാ​രേ​യും അ​ഗ്നി ര​ക്ഷാ​സേ​ന​യേ​യും അ​റി​യി​ച്ചു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ചു. വ​ട്ട​മ്പ​ല​ത്ത് നി​ന്നും സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ നൗ​ഷാ​ദ്, സേ​നാഅം​ഗ​ങ്ങ​ളാ​യ ടി​ജോ തോ​മ​സ്, ശ​ര​ത്‌​കു​മാ​ർ, കെ. ​പ്ര​ശാ​ന്ത്, അ​ഭി​ജി​ത് രാ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മെ​ത്തി തീ​യ​ണ​ച്ചു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഫ്രി​ഡ്‌​ജ്, ടി​വി, ക​ട്ടി​ൽ തു​ട​ങ്ങി​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും കു​ട്ടി​യു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. കോ​ൺ​ക്രീ​റ്റ് മേ​ൽ​ക്കൂ​ര​യാ​യി​രു​ന്നു​വെ​ങ്കി​ലും ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും ത​ക​രു​ക​യും ഭി​ത്തി​ക​ൾ​ക്ക് വി​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്‌​തോ​ടെ​യാ​ണ് വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

Tags : House fire nattuvishesham local news

Recent News

Up