x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ളി​ക്ക​ട​വി​ൽ സ്വ​കാ​ര്യ ബ​സി​ന്‍റെ പി​റ​കി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ചു


Published: February 24, 2026 02:25 AM IST | Updated: February 24, 2026 02:25 AM IST

സ്വ​കാ​ര്യ ബ​സി​ന്‍റെ പി​റ​കി​ൽ ഇ​ടി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​പ്പോ​ൾ.

ഇ​രി​ട്ടി: കോ​ളി​ക്ക​ട​വി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്വ​കാ​ര്യ ബ​സി​നു പി​റ​കി​ൽ ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ന് കാ​ര​ണം മ​ത്സ​യോ​ട്ട​മാ​ണെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ ബ​സ് ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചു. ഇ​രി​ട്ടി -കീ​ഴ്പള്ളി റോ​ഡി​ൽ കോ​ളി​ക്ക​ട​വി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു സം​ഭ​വം. മ​ത്സ​രി​ച്ച് ഓ​ടി​യെ​ത്തി​യ ദ​ൽ​ന ബ​സ് കോ​ളി​ക്ക​ട​വ് ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ പി​ന്നാ​ലെ എ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ദ​ൽ​ന ബ​സി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഇ​തി​നി​ട​യി​ൽ റോ​ഡ​രി​കി​ൽ നി​ന്ന സ്ത്രീ ​കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ക്കാ​തെ ത​ല നാ​രി​ഴ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തോ​ടെ രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ ബ​സ് ത​ട​ഞ്ഞി​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഇ​രി​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു ബ​സു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags : KSRTC bus crashes nattuvishesham local news

Recent News

Up