x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ക്കെ​ണി​യി​ല്‍​നി​ന്ന് കേ​ര​ള​ത്തെ യു​ഡി​എ​ഫ് ര​ക്ഷി​ക്കും: വി.​ഡി. സ​തീ​ശ​ന്‍


Published: February 24, 2026 11:37 PM IST | Updated: February 24, 2026 11:37 PM IST

യു​ഡി​എ​ഫി​ന്‍റെ പു​തു​യു​ഗ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി പാ​ലാ​യി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പാ​ലാ കു​രി​ശു​പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥി​ക്കു​ന്നു.

പാ​ലാ: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ലീ​ക​രി​ക്കാ​നാ​ണ് പു​തു​യു​ഗ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ല്‍​നി​ന്നു യു​ഡി​എ​ഫ് ര​ക്ഷി​ക്കു​മെ​ന്ന് വി.​ഡി. സ​തീ​ശന്‍. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സതീ​ശ​ന്‍ ന​യി​ക്കു​ന്ന പു​തു​യു​ഗ​യാ​ത്ര​യ്ക്ക് പാ​ലാ​യി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി​പ​റ​ഞ്ഞ് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല​ക്ക​യ​റ്റ​മു​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ്. സ​പ്ലൈ​കോ​യി​ല്‍ സാ​ധ​ന​ങ്ങ​ളി​ല്ല, ആ​ശു​പ​ത്രി​യി​ല്‍ മ​രു​ന്നു​ക​ളി​ല്ല. വൈ​ദ്യു​തി ബോ​ര്‍​ഡ് 5000 കോ​ടി രൂ​പ ക​ട​ത്തി​ലാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി ത​ക​ര്‍​ന്നു. ക്ഷേ​മ​നി​ധി​ക​ളും ത​ക​ര്‍​ന്നു. ത​ക​ര്‍​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ യു​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റ് പു​ന​രു​ജ്ജീ​വി​പ്പി​ക്കും. ആ​രോ​ഗ്യ​ത്തി​ന്‍റെ ഡ​സ്റ്റി​നേ​ഷ​നാ​യി കേ​ര​ള​ത്തെ ഞ​ങ്ങ​ള്‍ മാ​റ്റും. വി​ദേ​ശ​ത്ത് പ​ഠി​ക്കാ​ന്‍​പോ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കേ​ര​ള​ത്തി​ല്‍ ത​ന്നെ പ​ഠി​ക്കാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​കും. പു​തി​യ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍​ക്കു​ള്ള പ​ദ്ധ​തി​ക​ള്‍ ആവിഷ്‌​ക​രി​ക്കും.

ക​ര്‍​ഷ​ക മേ​ഖ​ല​യി​ല്‍ ചെ​റു​വി​ര​ല്‍ അ​ന​ക്കാ​ത്ത സ​ര്‍​ക്കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ക​ര്‍​ഷ​ക​ര്‍​ക്കാ​യി സ​മ​ഗ്ര പാ​ക്കേ​ജ് രൂ​പീ​ക​രി​ക്കും. മിഷന്‍ സ​മു​ദ്ര എ​ന്ന പേ​രി​ല്‍ കോ​സ്റ്റ​ല്‍ ഷി​പ്പിം​ഗ് ടൂ​റി​സം പ​ദ്ധ​തി ആ​രം​ഭി​ക്കും. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ല്‍ വ​ന്നാ​ല്‍ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കും. ആ​രു വ​ര്‍​ഗീ​യ​ത പ​റ​ഞ്ഞാ​ലും എ​തി​ര്‍​ക്കു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

രാ​വി​ലെ 10.30 ന് ​പാ​ലാ​യി​ലെ​ത്തി​യ പു​തു​യു​ഗ​യാ​ത്ര​യ്ക്ക് പ്ര​വ​ർ​ത്ത​ക​ർ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പാ​ണു ന​ൽ​കി​യ​ത്. കു​രി​ശു​പ​ള്ളി​യി​ല്‍ നേ​ര്‍​ച്ച​യ​ര്‍​പ്പി​ച്ച് പ്രാ​ര്‍​ഥി​ച്ച് ഇ​റ​ങ്ങി​യ പ്ര​തി​പ​ക്ഷ നേ​താ​വി​നെ കു​രി​ശു​പ​ള്ളി​ക്ക​വ​ല​യി​ല്‍​നി​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യാ ബി​നു എ​ന്നി​വ​രോ​ടൊ​പ്പം തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ പ്ര​ക​ട​ന​മാ​യി സ്റ്റേ​ഡി​യം ജം​ഗ്ഷ​ന്‍ വ​ഴി മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്തു​ള്ള പു​ഴ​ക്ക​ര ന​ഗ​റി​ല്‍ ത​യാ​റാ​ക്കി​യ പ​ന്ത​ലി​ല്‍ എ​ത്തി​ച്ചു.

യു​ഡി​എ​ഫ് പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. സ​തീ​ശ് ചൊ​ള്ളാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പൊ​തു​യോ​ഗം തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ല്‍​എ​മാ​രാ​യ മാ​ണി സി. ​കാ​പ്പ​ന്‍, മോ​ന്‍​സ് ജോ​സ​ഫ്. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, കെ.​സി. ജോ​സ​ഫ്, ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, ജോ​യി ഏ​ബ്ര​ഹാം, ഫി​ല്‍​സ​ണ്‍ മാ​ത്യൂ​സ്, ടോ​മി ക​ല്ലാ​നി, ജോ​ഷി ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യമേ​ഖ​ല
എ​ൽ​ഡി​എ​ഫ് വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കി

ഈ​രാ​റ്റു​പേ​ട്ട: ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തെ ഇ​ട​തു​ഭ​ര​ണം കേ​ര​ള​ത്തെ മു​ച്ചൂ​ടും മു​ടി​ച്ചു​വെ​ന്നും ആ​രോ​ഗ്യ മേ​ഖ​ല പൂ​ർ​ണ​മാ​യും വെ​ന്‍റി​ലേ​റ്റ​റി​ലാ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പു​തു​യു​ഗയാ​ത്ര​യ്ക്ക് പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഈ​രാ​റ്റു​പേ​ട്ട​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സമ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​മ്പ​ർ വ​ണ്ണാ​യ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഓ​പ്പ​റേ​ഷ​നു വി​ധേ​യ​രാ​കേ​ണ്ടി വ​രു​ന്ന പാ​വ​പ്പെ​ട്ട​വ​ന് വ​യ​റ്റി​ൽ ക​ത്രി​ക​യു​മാ​യി മ​ട​ങ്ങി​വ​രേ​ണ്ട അ​വ​സ്ഥ​യാ​ണ്. ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലൂ​ടെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് യു​ഡി​എ​ഫി​ന്‍റെ ന​യം. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ നൂ​റി​ലേ​റെ സീ​റ്റു​ക​ളു​മാ​യി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ ഏ​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ന്ന​താ​യും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​വ​ശം എ​ത്തി​ച്ചേ​ർ​ന്ന ജാ​ഥ​യെ നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ബാ​ന്‍റു​മേ​ള​ങ്ങ​ളും ചെ​ണ്ട​മേ​ള​ങ്ങ​ളും സ്വീ​ക​ര​ണ​ത്തി​ന് കൊ​ഴു​പ്പേ​കി. തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ മ​ജു പു​ളി​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എംപി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​പി. ജോ​ൺ, ബെ​ന്നി ബ​ഹനാ​ൻ എം​പി, മു​ഹ​മ്മ​ദ് ഷാ, ​മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, രാജു പി. ​നാ​യ​ർ, തോ​മ​സ് ക​ല്ലാ​ട​ൻ, ജോ​മോ​ൻ ഐ​ക്ക​ര, വി.​എം. മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ വി.​പി. നാ​സ​ർ, സാ​ബു പ്ലാ​ത്തോ​ട്ടം, പ്ര​കാ​ശ് പു​ളി​ക്ക​ൻ, അ​സീ​സ് ബ​ഡാ​യി, മു​ഹ​മ്മ​ദ് ഹാ​ഷിം, അ​ന​സ് നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

ക​ടു​ത്തു​രു​ത്തി​യി​ല്‍ ഇ​ന്ന് സ്വീകരണം

ക​ടു​ത്തു​രു​ത്തി: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന യു​ഡി​എ​ഫ് പു​തു​യു​ഗ​യാ​ത്ര​യ്ക്ക് ഇ​ന്ന് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ടു​ത്തു​രു​ത്തി​യി​ൽ സ്വീ​ക​ര​ണം ന​ല്‍​കും. യാ​ത്ര​യ്ക്കു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ വ​ര​വേ​ല്‍​പ്പ് ന​ല്‍​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ലൂ​ക്കോ​സ് മാ​ക്കീ​ല്‍, ക​ണ്‍​വീ​ന​ര്‍ മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

രാ​വി​ലെ 10.30ന് ​ക​ടു​ത്തു​രു​ത്തി മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ലെ വേ​ദി​യി​ല്‍ പൊ​തു​സ​മ്മേ​ള​നം ആ​രം​ഭി​ക്കും. 11ന് ​ക​ടു​ത്തു​രു​ത്തി പു​തി​യ ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ പു​തു​യു​ഗ യാ​ത്ര​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​യും ജാ​ഥാ അം​ഗ​ങ്ങ​ളെ​യും മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് പ്ര​ക​ട​ന​മാ​യി വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ ക​ടു​ത്തു​രു​ത്തി ടൗ​ണി​ലെ സ​മ്മേ​ള​ന​വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കും. യു​ഡി​എ​ഫ് യു​വ​ജ​ന-​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൈ​ക്ക് റാ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ജാ​ഥ​യെ വ​ര​വേ​ല്‍​ക്കു​ന്ന​ത്.

പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി മെം​ബ​ര്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല, കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി, കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം​പി, സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ജോ​ണ്‍, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, നാ​ട്ട​കം സു​രേ​ഷ്, ഇ.​ജെ. ആ​ഗ​സ്തി, ഫി​ല്‍​സ​ണ്‍ മാ​ത്യൂ​സ്, ജെ​യ്‌​സ​ണ്‍ ജോ​സ​ഫ്, അ​സീ​സ് ബ​ഡാ​യി, സു​നു ജോ​ര്‍​ജ്, ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

വാഹന പാർക്കിംഗ്

പു​തു​യു​ഗ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന ഏ​റ്റു​മാ​നൂ​ര്‍, കു​റ​വി​ല​ങ്ങാ​ട്, ഉ​ഴ​വൂ​ര്‍, മ​ര​ങ്ങാ​ട്ടു​പി​ള്ളി ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ബൈ​പാ​സ് റോ​ഡി​ലും മു​ട്ടു​ചി​റ ഭാ​ഗ​ത്തും മു​ള​ക്കു​ളം, ഞീ​ഴൂ​ര്‍, ആ​പ്പാ​ഞ്ചി​റ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നു സ​മീ​പ​ത്തും ഗൗ​രി​ശ​ങ്ക​രം ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഭാ​ഗ​ത്തും പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Tags : UDF will save Kerala nattuvishesham local news

Recent News

Up