x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ൽ ഭൂ​മി: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ക​ത്ത് ന​ൽ​കി


Published: February 22, 2026 06:11 AM IST | Updated: February 22, 2026 06:11 AM IST

ക​ൽ​പ്പ​റ്റ: കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ൽ 10 ഏ​ക്ക​ർ ഭൂ​മി അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്, റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ, റ​വ​ന്യു സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ക​ത്ത് ന​ൽ​കി. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​യ​നാ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ൾ ദി​നേ​ന ചി​കി​ത്സ​യ്ക്ക് ആ​ശ്ര​യി​ക്കു​ന്ന​താ​ണ് കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി.

ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഇ​തി​ന​കം മൂ​ന്ന് യോ​ഗം ചേ​ർ​ന്നു. മു​ഖ്യ​മ​ന്ത്രി​യെ​യും ആ​രോ​ഗ്യ മ​ന്ത്രി​യെ​യും നേ​രി​ൽ​ക്ക​ണ്ട് ക​ത്ത് ന​ൽ​കി. എ​ങ്കി​ലും തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ല. 2.4282 ഹെ​ക്ട​ർ ഭൂ​മി ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റു​ന്ന​തി​നു പ്ര​പ്പോ​സ​ൽ ജി​ല്ലാ ക​ള​ക്ട​ർ ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ​ക്ക് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളാ​യി​ല്ല.

ആ​ശു​പ​ത്രി​യി​ൽ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് പി​എം-​എ​ബി​എ​ച്ച്ഐ​എം സ്കീ​മി​ൽ​നി​ന്ന് 23.75 ഉം ​കാ​ഷ്വാ​ലി​റ്റി കം ​ഐ​സി ബ്ലോ​ക്ക് നി​ർ​മാ​ണ​ത്തി​ന് കി​ഫ്ബി വ​ഴി 9.62 ഉം ​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ കൈ​നാ​ട്ടി​യി​ൽ സ്ഥ​ല​പ​രി​മി​തി മൂ​ലം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​തെ ഫ​ണ്ടു​ക​ൾ ന​ഷ്ട​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത.

ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് സ്വ​കാ​ര്യ ഭൂ​മി ല​ഭ്യ​മാ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ഏ​റ്റെ​ടു​ത്ത എ​സ്റ്റേ​റ്റി​ൽ ഭൂ​മി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ച​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Wayanad

Recent News

Up