x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ലേ​ശ്വ​രം ബ​സ്‌സ്റ്റാ​ന്‍​ഡ്: ക​ട​മു​റി​ക​ളു​ടെ വാ​ട​ക​യും ഡെ​പ്പോ​സി​റ്റും നി​ശ്ച​യി​ച്ചു


Published: February 20, 2026 02:18 AM IST | Updated: February 20, 2026 02:18 AM IST

നീ​ലേ​ശ്വ​രം: പു​തു​താ​യി നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ന്‍​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ലെ ലൈ​സ​ന്‍​സ് ഫീ ​വ്യ​വ​സ്ഥ​യി​ല്‍ അ​നു​വ​ദി​ച്ച് കൊ​ടു​ക്കു​ന്ന​തി​നു​ള്ള ക​ര​ട് ബൈ​ലോ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗം ഐ​ക്യ​ക​ണ്‌​ഠേ​ന അം​ഗീ​ക​രി​ച്ചു.

താ​ഴ​ത്തെ നി​ല​യി​ല്‍ 11 മു​റി​ക​ളും ഒ​ന്നാം​നി​ല​യി​ല്‍ ഒ​രു ഹാ​ളും ര​ണ്ടും മൂ​ന്നും നി​ല​ക​ളി​ല്‍ ര​ണ്ടു വീ​തം ഹാ​ളു​ക​ളും ഉ​ള്‍​പ്പെ​ടെ ആ​കെ 16 മു​റി​ക​ളാ​ണ് ലേ​ല ന​ട​പ​ടി​ക​ളി​ല്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​ത്. ക​ര​ട് ബൈ​ലോ ഒ​രു മാ​സ​ത്തെ സ​മ​യം ന​ല്‍​കി ആ​ക്ഷേ​പ​ങ്ങ​ള്‍ ക്ഷ​ണി​ച്ചു​കൊ​ണ്ട് അ​ന്തി​മ​മാ​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗീ​ക​രി​ച്ച് ലേ​ല ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. 12,000 രൂ​പ മു​ത​ല്‍ 16,000 രൂ​പ വ​രെ റൂ​മു​ക​ള്‍​ക്ക് മി​നി​മം വാ​ട​ക​യാ​യും മൂ​ന്നു ല​ക്ഷം രൂ​പ മു​ത​ല്‍ 15 ല​ക്ഷം രൂ​പ വ​രെ ഡെ​പ്പോ​സി​റ്റാ​യും തു​ക നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. 10 ശ​ത​മാ​നം മു​റി​ക​ള്‍ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ആ​ളു​ക​ള്‍​ക്ക് നീ​ക്കി​വ​ച്ചി​ട്ടു​ള്ള​തും ന​ഗ​ര​സ​ഭാ പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് കെ​ട്ടി​ട​ത്തി​ല്‍ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ആ​ളു​ക​ള്‍​ക്ക് ഡെ​പ്പോ​സി​റ്റ് ഇ​ന​ത്തി​ല്‍ 50 ശ​ത​മാ​നം തു​ക കു​റ​വ് വ​രു​ത്തി​യി​ട്ടു​ള്ള​തു​മാ​ണ്.

ഗ്രൗ​ണ്ട് ഫ്ലോ​റി​ല്‍ അ​ഞ്ചു ല​ക്ഷം മു​ത​ല്‍ 10 ല​ക്ഷം വ​രെ ഡെ​പ്പോ​സി​റ്റും 12,000 രൂ​പ മു​ത​ല്‍ 50,000 രൂ​പ വ​രെ അ​ടി​സ്ഥാ​ന വാ​ട​ക​യു​മാ​യി​രി​ക്കും. ഒ​ന്നാം നി​ല​യി​ല്‍ ഒ​റ്റ​മു​റി​യ്ക്ക് 15 ല​ക്ഷം രൂ​പ ഡെ​പ്പോ​സി​റ്റും 1.60 ല​ക്ഷം രൂ​പ മു​ത​ല്‍ അ​ടി​സ്ഥാ​ന​വാ​ട​ക​യു​മാ​ണ്. ര​ണ്ടാം നി​ല​യി​ല്‍ അ​ഞ്ചു​ല​ക്ഷം രൂ​പ ഡെ​പ്പോ​സി​റ്റും 75,000 രൂ​പ വാ​ട​ക​യും മൂ​ന്നാം നി​ല​യി​ല്‍ മൂ​ന്നു​ല​ക്ഷം രൂ​പ ഡി​പ്പോ​സി​റ്റും 70,000 രൂ​പ മു​ത​ല്‍ വാ​ട​ക​യു​മാ​ണ് ലേ​ല​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ഏ​പ്രി​ല്‍ അ​വ​സാ​ന വാ​ര​ത്തോ​ടെ ബ​സ്‌​സ്റ്റാ​ന്‍​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് പൂ​ര്‍​ണ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ന​ഗ​ര​സ​ഭ നി​ശ്ച​യി​ച്ച വാ​ട​ക​യി​ല്‍ മേ​ല്‍ ലേ​ലം ന​ട​ത്തി ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക ലേ​ലം വി​ളി​ക്കു​ന്ന​വ​ര്‍​ക്കാ​യി​രി​ക്കും മു​റി അ​നു​വ​ദി​ക്കു​ക. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ അം​ഗീ​ക​രി​ച്ച ബൈ​ലോ സ​ര്‍​ക്കാ​രും അം​ഗീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് ലേ​ല ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ്‌​ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​എം. സ​ന്ധ്യ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഇ. ​ച​ന്ദ്ര​മ​തി, എ.​വി. സു​രേ​ന്ദ്ര​ന്‍, പി. ​സ​തീ​ശ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി​നോ​ദ് പൈ​നി, പി. ​രാ​മ​കൃ​ഷ്ണ​ന്‍, പി. ​സ​തീ​ശ​ന്‍, വി. ​രാ​ജം, പി.​വി. സു​രേ​ഷ്ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nileshwaram nattuvishesham local news

Recent News

Up