x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​മ്പൂരി​ൽ പ​ന്നി​വേ​ട്ട : നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ 33 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു


Published: February 21, 2026 05:39 AM IST | Updated: February 21, 2026 05:39 AM IST

നി​ല​മ്പൂർ മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ന്ന​പ്പോ​ൾ.

നി​ല​മ്പൂർ:​ നി​ല​മ്പൂരി​ൽ കാ​ട്ടു​പ​ന്നി വേ​ട്ട. ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് 33 കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി വെ​ടി​വ​ച്ച് കൊ​ന്ന​ത്. കാ​ട്ടു​പ​ന്നി​ക​ൾ വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ന്നു​വെ​ന്ന ക​ർ​ഷ​ക​രു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ്, വ​നംവ​കു​പ്പി​ന്‍റെ അ​നു​മ​തി​യു​ള്ള ഷൂ​ട്ട​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​തീ​രി, തെ​ക്കും​പാ​ടം, മാ​ങ്കു​ത്ത്, ഇ​യ്യം​മ​ട, മു​തു​കാ​ട്, പാ​ത്തി​പാ​റ, ചാ​രം​കു​ളം തു​ട​ങ്ങി ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ​ഭാ​ഗ​ങ്ങ​ളി​ൽ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​ണ് 33 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ന്ന​ത്. ​പ​ന്നി​ക​ളു​ടെ ജ​ഡം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ പ​ന​യ​ങ്ങോ​ട് വ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

സ്ക്വാ​ഡി​ന് ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ മ​ൻ​സൂ​ർ കാ​രാ​ട്ടു​ചാ​ലി നേ​തൃ​ത്വം ന​ൽ​കി. സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ  സ​ലീം, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​വി​നോ​ദ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ  ഡി.​വി. ബി​ന്ദു, ഷൂ​ട്ട​ർ  അ​ഹ​മ്മ​ദ് നി​സാ​ർ എ​ന്നി​വ​രാ​ണ് സ്ക്വാ​ഡി​ലു​ണ്ടാ​യി​രു​ന്ന​ത്.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ ഉ​ൻ​മൂ​ല​നം ചെ​യ്യു​ന്ന പ്ര​വൃ​ത്തി തു​ട​രു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍  പ​ദ്മി​നി ഗോ​പി​നാ​ഥ്, സെ​ക്ര​ട്ട​റി  ഫി​റോ​സ്ഖാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Up