x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​പ്പു​ഴ ഉ​പ​ക​നാ​ലി​ൽ വെ​ള്ള​മെ​ത്തി: ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം​


Published: February 25, 2026 01:31 AM IST | Updated: February 25, 2026 01:31 AM IST

കാ​ഞ്ഞി​ര​പ്പു​ഴ ഉ​പ​ക​നാ​ലി​ൽ വെ​ള്ളം തു​റ​ന്നുവി​ട്ട​പ്പോ​ൾ.

മ​ണ്ണാ​ർ​ക്കാ​ട്: വേ​ന​ൽ​ച്ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ ഉ​ണ​ക്കുഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​നപ​ദ്ധ​തി​യു​ടെ പ​ള്ളി​ക്കു​റു​പ്പ് ഉ​പ​ക​നാ​ൽ വീ​ണ്ടും തു​റ​ന്നു. കാ​രാ​കു​ർ​ശി പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ക്കു​റു​പ്പ്, മാ​ങ്ങോ​ട്, കു​ണ്ടു​ക​ണ്ടം, പു​ല്ലി​ശേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ക​നാ​ൽ തു​റ​ന്ന​ത്.

കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലൂ​ടെ കാ​രാ​കു​ർ​ശി പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലി​ശേ​രി വ​രെ​യാ​ണ് 12 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഈ ​ഉ​പ​ക​നാ​ൽ ക​ട​ന്നു​പോ​കു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് പു​റ​മെ, ജ​ല​നി​ര​പ്പ് താ​ഴ്ന്ന്‌ ക​നാ​ൽ തീ​ര​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലും വെ​ള്ള​മെ​ത്താ​ൻ ഇ​തു സ​ഹാ​യി​ക്കും.

ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ജ​നു​വ​രി 28 ന് ​ആ​ദ്യ​ഘ​ട്ട ജ​ല​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് ജ​ല​വി​ത​ര​ണം നി​ർ​ത്തി​വ​ച്ച​ശേ​ഷം ഒ​മ്പ​താംതി​യ​തി മു​ത​ൽ തെ​ങ്ക​ര മേ​ഖ​ല​യി​ലേ​ക്കു വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു. അ​ര​കു​ർ​ശി ഉ​പ​ക​നാ​ൽ വ​ഴി​യും ജ​ല​വി​ത​ര​ണം ന​ട​ത്തി. ഇ​ത് ശ​നി​യാ​ഴ്‌​ച​യോ​ടെ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് പ​ള്ളി​ക്കു​റു​പ്പ് ഭാ​ഗ​ത്തേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ട്ട​ത്. ഇ​തി​നി​ടെ ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ല​ഭി​ച്ച വേ​ന​ൽ​മ​ഴ​യും ക​നാ​ൽ വെ​ള്ളം ല​ഭി​ക്കാ​ത്ത ക​ർ​ഷ​ക​ർ​ക്കും ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.

Tags : Water reaches nattuvishesham local news

Recent News

Up