x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജാ​നൂ​രി​ല്‍ അ​ത്യാ​ധു​നി​ക ഡ​യാ​ലി​സി​സ് കേ​ന്ദ്രം


Published: February 25, 2026 02:32 AM IST | Updated: February 25, 2026 02:32 AM IST

അ​ജാ​നൂ​രി​ല്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​ന്ന ഡ​യാ​ലി​സി​സ് കേ​ന്ദ്രം.

കാ​ഞ്ഞ​ങ്ങാ​ട്: അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഡ​യാ​ലി​സി​സ് കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​ന്നു. ജി​ല്ല​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ സ​മ​ഗ്ര സം​വി​ധാ​ന​ങ്ങ​ളോ​ടെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന ആ​ദ്യ പ​ഞ്ചാ​യ​ത്ത് എ​ന്ന നേ​ട്ട​മാ​ണ് അ​ജാ​നൂ​ര്‍ ഇ​തി​ലൂ​ടെ സ്വ​ന്ത​മാ​ക്കു​ന്ന​ത്.

ഹി​ന്ദു​സ്ഥാ​ന്‍ എ​യ്റോ​നോ​ട്ടി​ക്ക​ല്‍​സ് ലി​മി​റ്റ​ഡി​ന്‍റെ കോ​ര്‍​പ​റേ​റ്റ് സോ​ഷ്യ​ല്‍ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി ഫ​ണ്ടി​ല്‍ നി​ന്നു​ള്ള 1.10 കോ​ടി രൂ​പ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഡ​യാ​ലി​സി​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും സി​എ​സ്ആ​ര്‍ ഫ​ണ്ടി​ലൂ​ടെ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്. അ​ജാ​നൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ന​വീ​ക​രി​ച്ചാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. നി​ര്‍​മി​തി​കേ​ന്ദ്ര​മാ​ണ് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​നം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര​ത്തി​ല്‍ എ​ട്ടു ഡ​യാ​ലി​സി​സ് കി​ട​ക്ക​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഏ​ഴെ​ണ്ണം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ണ്. ഒ​ന്ന് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ലേ​ക്കു​ള്ള ബാ​ക്ക​പ്പ് സം​വി​ധാ​ന​മാ​യി ഉ​പ​യോ​ഗി​ക്കും. നി​ല​വി​ല്‍ 42 രോ​ഗി​ക​ൾ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി യാ​ത്ര ചെ​യ്യേ​ണ്ടി വ​ന്നി​രു​ന്ന രോ​ഗി​ക​ള്‍​ക്ക് ഇ​തോ​ടെ വ​ലി​യ ആ​ശ്വാ​സ​മാ​കും. പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്നും എ​ട്ടു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കേ​ന്ദ്ര​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.

ശു​ദ്ധ​ജ​ല സൗ​ക​ര്യ​ത്തി​നാ​യി ആ​ര്‍​ഒ പ്ലാ​ന്‍റും വൈ​ദ്യു​തി​ത​ട​സ​ങ്ങ​ള്‍ മ​റി​ക​ട​ക്കാ​ന്‍ പ​വ​ര്‍ ജ​ന​റേ​റ്റ​റും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​തു​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വാ​ട്ട​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് സ​ജ്ജ​മാ​ക്കി. ഡ​യാ​ലി​സി​സ് ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം, ഡ​യാ​ലി​സി​സ് കി​റ്റു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും വാ​ങ്ങു​ന്ന​തി​നാ​യി 14 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്ത് ത​ന​ത് ഫ​ണ്ടി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

Tags : State-of-the-art nattuvishesham local news

Recent News

Up