ഉത്രാളിക്കാവ് പൂരത്തിന് വടക്കാഞ്ചേരിവിഭാഗം എഴുന്നള്ളിക്കാൻ കൊണ്ടുവന്ന ആന വിരണ്ടോടിയപ്പോൾ.
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിന് വടക്കാഞ്ചേരിവിഭാഗം എഴുന്നള്ളിക്കാൻ കൊണ്ടുവന്ന ആന വിരണ്ടോടി. ഇന്നലെ വൈകീട്ട് ഏഴോടെയായിരുന്നു സംഭവം.
പൂരം എഴുന്നള്ളിപ്പ് കഴിഞ്ഞ് വടക്കാഞ്ചേരിയിലേക്കു കൊണ്ടുപോകുംവഴി പരുത്തിപ്രയിൽ വച്ചായിരുന്നു ആന ഓടിയത്. ആന ഓടിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. ആനപ്പാപ്പാനും നാട്ടുകാരും എലിഫന്റ് സ്ക്വാഡും പോലീസും ചേർന്ന് ഓട്ടുപാറ സെലക്റ്റ് ഹോട്ടലിനു സമീപത്തുവച്ച് വടംകെട്ടി ആനയെ തളച്ചു. തുടർന്ന് ലോറിയിൽ കയറ്റി സുരക്ഷിത സ്ഥലത്തേക്കു മാറ്റി.