x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ള​ സ്രോതസായ കോ​ഴി​പ്പി​ള്ളി പു​ഴ​യി​ൽ മാ​ലി​ന്യം ത​ള്ളി


Published: February 23, 2026 04:30 AM IST | Updated: February 23, 2026 04:30 AM IST

കു​ടി​വെ​ള്ള​ത്തി​നാ​യി വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന കോ​ഴി​പ്പി​ള്ളി പു​ഴ​യി​ലേ​ക്ക് പാലത്തിൽനിന്നും തള്ളിയ മാ​ലി​ന്യങ്ങൾ പാറക്കെട്ടുകളിൽ തങ്ങിയ നിലയിൽ.

കോ​ത​മം​ഗ​ലം: വാ​ട്ട​ർ അ​ഥോ​റി​റ്റി കു​ടി​വെ​ള്ള​ത്തി​നാ​യി വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന കോ​ഴി​പ്പി​ള്ളി പു​ഴ​യി​ലേ​ക്ക് സാ​മൂ​ഹ്യവി​രു​ദ്ധ​ർ മ​നു​ഷ്യ വി​സ​ർ​ജ്യം അ​ട​ങ്ങി​യ ഡ​യ​പ്പ​റു​ക​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളി. കോ​ഴി​പ്പി​ള്ളി പാ​ല​ത്തി​നു താ​ഴെ​യാ​യാ​ണ് പ്ലാ​സ്റ്റി​ക്, വി​സ​ര്‍​ജ്യം അ​ട​ങ്ങി​യ ഡ​യ​പ്പ​റു​ക​ള്‍, ഭ​ക്ഷ​ണാ​വ​ശി​ഷ്ടം, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും കാ​രി ബാ​ഗു​ക​ളും ത​ള്ളി​യി​രി​ക്കു​ന്ന​ത്.

പാ​ല​ത്തി​നു മു​ക​ളി​ൽ​നി​ന്ന് രാ​ത്രി സ​മ​യ​ത്ത് താ​ഴേ​ക്ക് ത​ള്ളി​യ മാ​ലി​ന്യ​മാ​ണ് പു​ഴ​യി​ൽ ഒ​ഴു​ക്കു​കു​റ​ഞ്ഞ​തി​നാ​ൽ മ​ണ​ല്‍​തി​ട്ട​ക​ളി​ല്‍ അ​ടി​ഞ്ഞുകി​ട​ക്കു​ന്ന​ത്. വേ​ന​ലി​ല്‍ ഒ​ഴു​ക്കുനി​ല​ച്ച പു​ഴ​യി​ല്‍ ത​ട​യ​ണ​യി​ല്‍​നി​ന്ന് ഒ​ലി​ച്ചി​റ​ങ്ങു​ന്ന വെ​ള്ള​വും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ശു​ചീ​ക​ര​ണ പ്ലാ​ന്‍റി​ല്‍​നി​ന്നു​ള്ള വെ​ള്ള​വും മാ​ത്ര​മാ​ണ് ചെ​റി​യ ചാ​ലു പോ​ലെ ഒ​ഴു​കു​ന്ന​ത്.

പെ​രി​യാ​ര്‍ വാ​ലി ക​നാ​ലി​ല്‍​നി​ന്നെ​ത്തു​ന്ന നാ​മ​മാ​ത്ര​മാ​യ വെ​ള്ള​മാ​ണ് ത​ട​യ​ണ​യി​ല്‍ ഉ​ള്ള​ത്. കു​ടി​വെ​ള്ള​ത്തി​ന് വ​ലി​യ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യ​ത്താ​ണ് പു​ഴ​യി​ലേ​ക്ക് മ​നു​ഷ്യ വി​സ​ർ​ജ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്.

പു​ഴ​യി​ല്‍ ഏ​താ​നും ദി​വ​സം മു​മ്പ് ത​ള്ളി​യ മാ​ലി​ന്യ​ങ്ങ​ള്‍ കു​റെ ഭാ​ഗം ഒ​ഴു​കി പോ​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ തു​രു​ത്തു​പോ​ലെ​യും പാ​റ​ക്കെ​ട്ടു​ക​ളി​ലു​മാ​യി ത​ങ്ങി കി​ട​ക്കു​ന്ന​ത് കാ​ണാം. ഇ​തി​ന് താ​ഴെയായി നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

പാ​ല​ത്തി​ല്‍ നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ച്ച് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെന്നാണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Ernakulam

Recent News

Up