x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നവീകരിച്ച റോ​ഡുകൾ നാ​ടി​നു സ​മ​ർ​പ്പി​ച്ചു


Published: February 25, 2026 01:38 AM IST | Updated: February 25, 2026 01:38 AM IST

റോ​ഡു​ക​ളു​ടെ​ ശി​ലാ​ഫ​ല​ക അ​നാ​ച്ഛാ​ദ​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

കൊ​ര​ട്ടി: ന​വീ​ക​രി​ച്ച തി​രു​മു​ടി​ക്കു​ന്ന് ഹൈ​രാ​ർ​ക്കി മെ​മ്മോ​റി​യ​ൽ റോ​ഡും ചാ​ല​ക്കു​ടി – ആ​ന​മ​ല റോ​ഡും നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. 210.25 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൂ​രം ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി​യ​താ​ണ് തി​രു​മു​ടി​ക്കു​ന്ന് ഹൈ​രാ​ർ​ക്കി മെ​മ്മോ​റി​യ​ൽ റോ​ഡ്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള താ​മ​സ​ക്കാ​ർ സ്വ​മേ​ധ​യാ സ്ഥ​ലം​വി​ട്ടു​ന​ൽ​കി​യ​തോ​ടെ എ​ട്ടു​മീ​റ്റ​ർ വീ​തി​യു​ള്ള പാ​ത യാ​ഥാ​ർ​ഥ്യ​മാ​യി.

ചാ​ല​ക്കു​ടി​യെ​യും മ​ല​ക്ക​പ്പാ​റ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ചാ​ല​ക്കു​ടി – ആ​ന​മ​ല റോ​ഡി​ൽ കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 25.258 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 32 കി​ലോ​മീ​റ്റ​ർ ദൂ​രം ന​വീ​ക​രി​ച്ച​ത്. പ്ര​ദേ​ശ​ത്തി​ന്‍റെ ഗ​താ​ഗ​ത​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും വി​നോ​ദ​സ​ഞ്ചാ​ര - വാ​ണി​ജ്യ മേ​ഖ​ല​ക​ൾ​ക്ക് ഉ​ണ​ർ​വ് ന​ൽ​കു​ന്ന​തി​ലും പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കും. ഇ​രുറോ​ഡു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തി​രു​മു​ടി​ക്കു​ന്ന് വ​നി​ത വ്യ​വ​സാ​യ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം​ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി പൗ​ലോ​സ്, കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ, തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി വി​കാ​രി റ​വ.​ഡോ. പോ​ൾ മൂ​ഞ്ഞേ​ലി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഷോ​ൺ പെ​ല്ലി​ശേ​രി, ലി​ജോ ജോ​സ്, ജി​നി ഡേ​വീ​സ്, അ​നി​ത വി​നീ​ഷ്, വി.​കെ. കൃ​ഷ്ണ​ൻ, നി​ത ജോ​യ്, മി​നി നെ​ൽ​സ​ൺ, ആ​ൻ​സി അ​ഗ​സ്റ്റി​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഷി​ബു കൃ​ഷ്ണ​രാ​ജ്, അ​സി​.എ​ക്സി​.എ​ൻ​ജി​നീ​യ​ർ ടി.​എ​ൻ. മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ല: ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ആ​ല - ഗോ​തു​രു​ത്ത് റോ​ഡ് നാ​ടി​നു സ​മ​ർ​പ്പി​ച്ചു. റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ൽ നി​ർ​വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ റെ​സ്റ്റൊ​റേ​ഷ​ൻ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു.

237 ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി​വ​ക​യി​രു​ത്തി​യ​ത്. റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് എ​ൻ​എ​ച്ച് 66 നേ​യും കൊ​ടു​ങ്ങ​ല്ലൂ​ർ - ഷൊ​ർ​ണൂ​ർ എ​സ്എ​ച്ച് 22 നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന​പാ​ത​യാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. ഗോ​തു​രു​ത്ത് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ വി​ശി​ഷ്ടാ​തി​ഥി​യാ​യി.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്തു​ക​ൾ വി​ഭാ​ഗം എ​ക്സി. എ​ൻ​ജി​നീ​യ​ർ സി. ​രാ​ഗേ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. സ​തീ​ഷ് കു​മാ​ർ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം നൗ​ഷാ​ദ് ക​റു​ക​പ്പാ​ട​ത്ത്, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൻ​മാ​രാ​യ സ്വാ​തി ശ്രീ​ജി​ത്ത്, ര​മ്യ പ്ര​ദീ​പ്, വാ​ർ​ഡ് മെ​മ്പ​ർ സ​ജി​ത പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Renovated roads nattuvishesham local news

Recent News

Up