ബോട്ടുയാത്രയ്ക്കിടെ, ആറ്റില്‍ വീണ ഒന്നാം ക്ലാസുകാരിയുടെ ജീവന് രക്ഷിച്ച ജലഗതാഗത വകുപ്പ് ജീവനക്കാരെ ചേന്നങ്കരി ഗ്രാമവികസന പൗരസമിതിയു
മങ്കൊമ്പ്: സ്കൂൾ യാത്രക്കിടെ ചേന്നംകരി എൻപതിന്റെ ജെട്ടിയിൽ നിന്ന് കാൽവഴുതി ആറ്റിൽവീണ ജിസ മരിയ തോമസ് എന്ന ഒന്നാം ക്ലാസ് വിദ്യാർഥിനിയെ യാത്രാ ബോട്ടിൽ നിന്ന് ചാടി സാഹസികമായി രക്ഷപ്പെടുത്തുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ജലഗതാഗത വകുപ്പ് ജീവനക്കാരായ ജയലാൽ, ശെൽവരാജ് എന്നിവർക്ക് ചേന്നംകരി ഗ്രാമവികസന പൗരസമിതി ആദരവ് നൽകി.
ഗ്രാമപഞ്ചായത്തംഗം ജീമോൻ സി. മൈക്കിൾ പരിപാടി ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് ഉണ്ണി ആലുങ്കൽചിറ അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി ജോയിച്ചൻ പാലയ്ക്കൽ, സെക്രട്ടറി ജോബി വർഗീസ്, റോച സി. മാത്യു, മാത്യൂസ് തെക്കേപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.