x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ല്‍​ക്കാ​ല മു​ന്നൊ​രു​ക്കം : ഫ​യ​ര്‍ ഓ​ഡി​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം


Published: February 22, 2026 05:38 AM IST | Updated: February 22, 2026 05:38 AM IST

കോ​ഴി​ക്കോ​ട്: വേ​ന​ല്‍​ക്കാ​ല വ​ര​ള്‍​ച്ച​യും അ​പ​ക​ട​ങ്ങ​ളും നേ​രി​ടാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​വും മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍​കു​മാ​ര്‍ സിം​ഗ് നി​ര്‍​ദേ​ശി​ച്ചു.

തീ​പി​ടി​ത്ത മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ളു​ടെ ഫ​യ​ര്‍ ഓ​ഡി​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി. ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളു​ടെ ഫ​യ​ര്‍ ഓ​ഡി​റ്റിം​ഗി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണം. വി​വി​ധ വ​കു​പ്പു​ക​ള്‍ വ​ര​ള്‍​ച്ച​യെ നേ​രി​ടു​ന്ന​തി​ന് ന​ട​ത്തേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ഴെ ത​ട്ടി​ലു​ള്ള ഓ​ഫീ​സു​ക​ള്‍​ക്കെ​ല്ലാം ന​ല്‍​ക​ണം. കു​ടി​വെ​ള്ള​ക്ഷാ​മ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ടെ​ത്തി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പ്, കൃ​ഷി വ​കു​പ്പ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, തൊ​ഴി​ല്‍ വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, അ​ഗ്നി​ര​ക്ഷാ സേ​ന, ആ​രോ​ഗ്യ വ​കു​പ്പ്, ജ​ല വ​കു​പ്പ് തു​ട​ങ്ങി​യ​വ വേ​ന​ല്‍​ക്കാ​ല മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളും യോ​ഗം ച​ര്‍​ച്ച ചെ​യ്തു.

വേ​ന​ൽ​കാ​ല മു​ന്നൊ​രു​ക്ക പ​ദ്ധ​തി ജി​ല്ലാ ഹാ​സ​ർ​ഡ് അ​ന​ലി​സ്റ്റ് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എം. ​രേ​ഖ, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kozhikode

Recent News

Up