x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ട​പ്പു​രോ​ഗി​​യു​ടെ മാ​ല ക​വ​ർ​ന്ന വീ​ട്ട​മ്മയെ പിടികൂടി


Published: February 24, 2026 07:09 AM IST | Updated: February 24, 2026 07:09 AM IST

വൈ​പ്പി​ൻ: കി​ട​പ്പു രോ​ഗി​യാ​യ വ​യോ​ധി​ക​യു​ടെ ര​ണ്ടു പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന സ​മീ​പ​വാ​സി​യാ​യ വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ. ഞാ​റ​ക്ക​ൽ പ​ള്ള​ത്ത് വീ​ട്ടി​ൽ ഓ​മ​ന (58)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​റ​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സു​ജി​ത്തി​ന്‍റെ അ​മ്മ​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത് . കി​ട​പ്പു രോ​ഗി​യാ​യി​രു​ന്ന വ​യോ​ധി​ക​യെ കാ​ണാ​ൻ ഇ​വ​ർ ഇ​ട​യ്ക്കി​ടെ വീ​ട്ടി​ൽ വ​രു​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മാ​ല ക​വ​ർ​ന്ന​ത്.

വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ആ​ദ്യം വി​സ​മ്മ​തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി. മാ​ല ഞാ​റ​യ്ക്ക​ലി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ വി​റ്റ​താ​യും ഇ​വ​ർ പോ​ലീ​സി​ന് അ​റി​യി​ച്ചു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ക​ട​യി​ൽ നി​ന്നും തൊ​ണ്ടി​മു​ത​ൽ വീ​ണ്ടെ​ടു​ത്തു. ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : nattu vishesham Housewife arrested

Recent News

Up