Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested

ചാ​ലി​ശേ​രി​യി​ൽ പൂ​ര​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷം; 12 അം​ഗ സം​ഘം പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ചാ​ലി​ശേ​രി​യി​ൽ പൂ​ര​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 12 അം​ഗ സം​ഘ​ത്തി​നെ പി​ടി​കൂ​ടി പോ​ലീ​സ്. പെ​രു​മ​ണ്ണൂ​ർ പു​തി​യേ​ട​ത്ത് പൂ​ര​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ പെ​രു​മ​ണ്ണൂ​ർ കൈ​പ്ര​ക്കു​ന്നാ​യി​രു​ന്നു സം​ഭ​വം. ചാ​ലി​ശേ​രി പെ​രു​മ​ണ്ണൂ​ർ പു​തി​യേ​ട​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​ര​ത്തി​ന് വ​ഴി​യി​ൽ പി​ക്ക​പ്പ് വാ​ൻ നി​ർ​ത്തി​യി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്ക് ത​ർ​ക്ക​മാ​ണ് അ​ർ​ധ​രാ​ത്രി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ആ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ വാ​കേ​പ്പാ​ട​ത്ത് സു​ബൈ​റി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്.

വ​ലി​യ​വ​ള​പ്പി​ൽ മു​സ്ത​ഫ,വി. ​മു​സ്ത​ഫ എ​ന്നി​വ​ർ​ക്ക് കൈ​യ്ക്കും കെ. ​സൂ​ര​ജ്, വി.​വി. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ​ക്ക് ത​ല​യ്ക്കു​മാ​ണ് പ​രി​ക്ക്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് ചാ​ലി​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ പെ​രു​മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ മ​ണി​ക​ണ്ഠ​ൻ, ബാ​ല​സു​ബ്ര​മ​ണ്യ​ൻ, ഫ്ല​മിം​ഗ്, അ​ഭി​ജി​ത്ത്, അ​ഖി​ൽ, വി​നോ​ദ്, അ​ജീ​ഷ്, ഗി​രീ​ഷ്, ജ​ഗ​ന്നാ​ഥ്, ശ്രീ​നി​വാ​സ​ൻ, ജി​നേ​ഷ് , മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

National

ബാ​ഗ​ൽ​കോ​ട്ട് സം​ഘ​ർ​ഷം: ഹി​ന്ദു​ത്വവാ​ദി​ക​ൾ അ​റ​സ്റ്റി​ൽ

ബാ​​​​ഗ​​​​ൽ​​​​കോ​​​​ട്ട്: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ബാ​​​​ഗ​​​​ൽ​​​​കോ​​​​ട്ട് വ​​​​ർ​​​​ഗീ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ര​​​​ണ്ട് ഹി​​​​ന്ദു​​​​ത്വ​​വാ​​​​ദി​​​​ക​​​​ൾ അ​​​​റ​​​​സ്റ്റി​​​​ൽ.

ശി​​​​വ​​​​ജി ജ​​​​യ​​​​ന്തി ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യ്ക്കി​​​​ടെ ക​​​​ല്ലേ​​​​റു​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ലാ​​​​ണ് അ​​​​റ​​​​സ്റ്റ്. വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ര​​​​ണ്ട് പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

Kerala

മ​ല​പ്പു​റ​ത്ത് 924 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: പെ​രു​മ്പ​ട​പ്പി​ല്‍ ബൈ​ക്കി​ന്‍റെ ടാ​ങ്ക് ക​വ​റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. പെ​രു​മ്പ​ട​പ്പ് എ​ന്‍.​കെ. റോ​ഡ് മാ​ക്കാ​ലി​ക്ക​ല്‍ വീ​ട്ടി​ല്‍ ന​ജീ​ബ് (38), കി​ഴ​ക്കു​മു​റി പെ​രു​മ്പും​കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഷ​ഹീ​ദ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ പെ​രു​മ്പ​ട​പ്പ് പാ​റ ജം​ഗ്ഷ​നു സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​ത്. പു​ല​ര്‍​ച്ചെ 12.20ന് ​എ​ര​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്ന് മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ എ​ത്തി​യ പ്ര​തി​ക​ള്‍ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ പ​രി​ഭ്ര​മി​ച്ചു. ഇ​വ​ർ വാ​ഹ​നം തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ച്ചു.

സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. 924 ഗ്രാം ​ക​ഞ്ചാ​വാ​ണ് ബൈ​ക്കി​ന്‍റെ ടാ​ങ്ക് ക​വ​റി​നു​ള്ളി​ൽ നി​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​രു​മ്പ​ട​പ്പ് എ​സ്എ​ച്ച്ഒ സി.​വി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ബ​സ​ന്ത്, എ​എ​സ്‌​ഐ ഉ​ഷ, സി​പി​ഒ​മാ​രാ​യ ശ്രീ​കു​മാ​ര്‍, വി​ഷ്ണു ത​മ്പാ​ന്‍, ഗ​ണേ​ഷ്, മു​കേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

അ​ര​ല​ക്ഷം കൈ​ക്കൂ​ലി: സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ

പു​​​ന്ന​​​യൂ​​​ർ​​​ക്കു​​​ളം (ചാ​​​വ​​​ക്കാ​​​ട്): പ​​​ട്ട​​​യ​​​മാ​​​യി ല​​​ഭി​​​ച്ച 98 സെ​​​ന്‍റ് ഭൂ​​​മി​​​യു​​​ടെ​​​അ​​​വ​​​കാ​​​ശ​​​രേ​​​ഖ (ആ​​​ർ​​​ഒ​​​ആ​​​ർ)​​​ശ​​​രി​​​യാ​​​ക്കി​​​ന​​​ൽ​​​കാ​​​ൻ അ​​​ര​​​ല​​​ക്ഷം രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ സ്പെ​​​ഷ​​​ൽ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

ക​​​ടി​​​ക്കാ​​​ട് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ലെ സ്പെ​​​ഷ​​​ൽ വി​​​ല്ലേ​​​ജ് ഓ​​​ഫി​​​സ​​​ർ പ​​​ത്ത​​​നം​​​തി​​​ട്ട ചി​​​റ്റാ​​​ർ സ്വ​​​ദേ​​​ശി എ​​​ൻ.​​​പി. വി​​​നോ​​​ദി​​​നെ​​​യാ​​​ണു തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

പു​​​ന്ന​​​യൂ​​​ർ​​​ക്കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ പ​​​രാ​​​തി​​​ക്കാ​​​ര​​​നു നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി ഭൂ​​​മി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​രേ​​​ഖ ശ​​​രി​​​യാ​​​ക്കി​​​ന​​​ൽ​​​കാ​​​ൻ​​​അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ത്ര​​​യും തു​​​ക കൈ​​​യി​​​ൽ ഇ​​​ല്ലെ​​​ന്നു​​​പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ മൂ​​​ന്നു ​ല​​​ക്ഷം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​യി. അ​​​തും ഇ​​​ല്ലെ​​​ന്നു​​​പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ര​​​ണ്ട​​​ര ​ല​​​ക്ഷ​​​ത്തി​​​നു കാ​​​ര്യം ന​​​ട​​​ത്താ​​​മെ​​​ന്നാ​​​യി. പ​​​ണം ചാ​​​ക്കി​​​ലോ പേ​​​പ്പ​​​റി​​​ലോ പൊ​​​തി​​​ഞ്ഞ് സീ​​​റ്റി​​​നു പി​​​റ​​​കി​​​ലേ​​​ക്ക് ഇ​​​ടാ​​​ൻ വി​​​നോ​​​ദ് പ​​​റ​​​ഞ്ഞ​​​തു പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ പ​​​ക​​​ർ​​​ത്തി​​​യി​​​രു​​​ന്നു.

രേ​​​ഖ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കി പ​​​ല​​​ത​​​വ​​​ണ പ​​​രാ​​​തി​​​ക്കാ​​​ര​​​നും മ​​​ക​​​നും ഓ​​​ഫീ​​​സി​​​ൽ ക​​​യ​​​റി​​​യി​​​റ​​​ങ്ങി​​​യി​​​രു​​​ന്നു. സാ​​​ങ്കേ​​​തി​​​ക​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ് മ​​​ട​​​ക്കി​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് മ​​​റ്റൊ​​​രാ​​​ളെ​​​ക്കൊ​​​ണ്ട് അ​​​ന്വേ​​​ഷി​​​പ്പി​​​ച്ച​​​പ്പോ​​​ഴാ​​​ണു പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

പ​​​ല കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ 50,000 രൂ​​​പ​​​യ്ക്ക് ഉ​​​റ​​​പ്പി​​​ച്ചു. ഇ​​​ക്കാ​​​ര്യം പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സി​​​നെ അ​​​റി​​​യി​​​ച്ചു. ഓ​​​ഫീ​​​സി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് മു​​​റി​​​യി​​​ൽ​​​വ​​​ച്ചു വി​​​നോ​​​ദ് പ​​​ണം എ​​​ടു​​​ക്കു​​​മ്പോ​​​ൾ വി​​​ജി​​​ല​​​ൻ​​​സ് ഡി​​​വൈ​​​എ​​​സ്പി ജിം ​​​പോ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം കൈ​​​യോ​​​ടെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.

Kerala

മു​ത്ത​ങ്ങ​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ൽ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ പൊ​ന്‍​കു​ഴി അ​തി​ര്‍​ത്തി​യി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന സ്ലീ​പ്പ​ര്‍ ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് സ്വ​ദേ​ശി ചെ​മ്പ്ര​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ആ​ഷി​ഖ്, മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്വ​ദേ​ശി വാ​ണി​യ​മ്പ​ലം ഭാ​ഗ​ത്ത് പ​ള്ള​ത്ത് വീ​ട്ടി​ല്‍ അ​ഭി​ന്‍ സൂ​ര്യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 41.5 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

എ​ക്സൈ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് രാ​വി​ലെ 11ന് ​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​കെ. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

Kerala

സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് പാ​റ​ശാ​ല പോ​ലീ​സ്. പാ​റ​ശാ​ല കൊ​ട​വി​ളാ​കം സ്വ​ദേ​ശി​യാ​യ അ​രു​ൺ( 22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ശേ​ഷം നാ​ടു​വി​ട്ട അ​രു​ണി​നെ ബം​ഗ​ളൂ​വി​ലെ​ത്തി​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കേ​ര​ള പൊ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ "സൈ' ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു​മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പാ​റ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് അ​രു​ൺ. സൈ​ബ​ർ ത​ട്ടി​പ്പും ദൂ​രൂ​ഹ​മാ​യ ഇ​ട​പാ​ടു​ക​ളും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ നേ​ര​ത്തെ അ​രു​ണി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ,പാ​സ് ബു​ക്കു​ക​ൾ,ചെ​ക്ക്, എ​ടി​എം,സിം ​കാ​ർ​ഡു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി രേ​ഖ​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

മ​റ്റ് സം​ഘ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് സൈ​ബ​ർ ത​ട്ടി​പ്പ് ന​ട​ത്തി ല​ഭി​ക്കു​ന്ന പ​ണം ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും പി​ൻ​വ​ലി​ച്ച​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ൽ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യോ​ളം ക​മ്മീ​ഷ​നാ​യി അ​ക്കൗ​ണ്ട് വ​ഴി പി​ൻ​വ​ലി​ച്ചെ​ന്നും ഇ​യാ​ൾ ത​ട്ടി​പ്പ് സം​ഘ​ത്തി​ലു​ള്ള​യാ​ളാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞു.

പ​ല രീ​തി​ക​ളി​ൽ കൂ​ട്ടാ​ളി​ക​ളി​ൽ നി​ന്നും ത​ട്ടി​യെ​ടു​ക്കു​ന്ന പ​ണം ഇ​യാ​ളു​ടെ​യ​ട​ക്കം അ​ക്കൗ​ണ്ടി​ലേ​ക്കാ​യി​രു​ന്നു മാ​റ്റി​യി​രു​ന്ന​ത്. ഇ​യാ​ൾ​ക്കാ​യി പാ​റ​ശാ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് അ​രു​ൺ ജി​ല്ല വി​ട്ട​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. അ​രു​ൺ ബം​ഗ​ളു​രു​വി​ലു​ള്ള​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​വി​ടെ​യെ​ത്തി മ​ടി​വാ​ള​യി​ലെ ഫ്ലാ​റ്റി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

International

യൂറേനിയം വാങ്ങാൻ ശ്രമിച്ചവർ അറസ്റ്റിൽ

ടി​​​ബ്‌​​​ലി​​​സി: ആ​​​ണ​​​വ ഇ​​​ന്ധ​​​ന​​​മാ​​​യ യു​​​റേ​​​നി​​​യം വാ​​​ങ്ങാ​​​ൻ ശ്ര​​​മി​​​ച്ച ര​​​ണ്ടു വി​​​ദേ​​​ശി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ജോ​​​ർ​​​ജി​​​യ​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. കു​​​ടാ​​​യ്സി എ​​​ന്ന ന​​​ഗ​​​ര​​​ത്തി​​​ൽ​​​വ​​​ച്ചാ​​​ണ് ഇ​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

30 ല​​​ക്ഷം ഡോ​​​ള​​​റി​​നു യൂറേ​​​നി​​​യ​​​​​​ത്തി​​​നു പു​​​റ​​​മേ സീ​​​സി​​​യം 137 എ​​​ന്ന റേ​​​ഡി​​​യോ ആ​​​ക്‌​​​ടീ​​​വ് ഐ​​​സോ​​​ടോ​​​പ്പും വാ​​​ങ്ങാ​​​നാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ ശ്ര​​​മം.

അ​​​തേ​​​സ​​​മ​​​യം, ഈ ​​​ആ​​​ണ​​​വപ​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ എ​​​വി​​​ടെ​​​നി​​​ന്നാ​​​ണു ജോ​​​ർ​​​ജി​​​യ​​​യി​​​ൽ എ​​​ത്തി​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. പി​​​ടി​​​യി​​​ലാ​​​യ​​​വ​​​ർ ഏ​​​തു രാ​​​ജ്യ​​​ക്കാ​​​രാ​​​ണെ​​​ന്നും വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. കൂ​​​ടു​​​ത​​​ൽ വി​​​ദേ​​​ശി​​​ക​​​ൾ ജോ​​​ർ​​​ജി​​​യ​​​യി​​​ൽ എ​​​ത്തി​​​യി​​​രി​​​ക്കാ​​​മെ​​​ന്ന് പോ​​​ലീ​​​സ് സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

യൂറേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​രി​​​ച്ച് സ​​​മാ​​​ധാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും ബോം​​​ബ് നി​​​ർ​​​മാ​​​ണ​​​ത്തി​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കാം. അ​​​ണ്വാ​​​യു​​​ധ പ​​​രീ​​​ക്ഷ​​​ണ​​​മോ ആ​​​ണ​​​വ​​​ദു​​​ര​​​ന്ത​​​മോ ന​​​ട​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് സീ​​​സി​​​യം 137 കാ​​​ണാ​​​റു​​​ള്ള​​​ത്.

Kerala

ഓപ്പറേഷന്‍ റൗണ്ട് അപ്: അറസ്റ്റിലായത് 1,663 പേര്‍

കൊ​​​ച്ചി: ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​വും സ്വൈ രജീ​​​വി​​​ത​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത് 1,663 പേ​​​ര്‍.

ഗു​​​രു​​​ത​​​ര കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ട 691 പേ​​​രെ​​​യും വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ട് ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന 972 പേ​​​രെ​​​യു​​​മാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഗു​​​ണ്ട​​​ക​​​ള്‍, ഗു​​​രു​​​ത​​​ര കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ല്‍ സ്ഥി​​​ര​​​മാ​​​യി ഏ​​​ര്‍പ്പെ​​​ടു​​​ന്ന​​​വ​​​ര്‍, മോ​​​ഷ്‌​​​ടാ​​​ക്ക​​​ള്‍, പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​ക​​​ള്‍ എ​​​ന്നി​​​വ​​​രെ ക​​​ണ്ടെ​​​ത്തി നി​​​യ​​​മ​​​ത്തി​​​നു​​​മു​​​ന്നി​​​ല്‍ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ‘ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ റൗ​​​ണ്ട് അ​​​പ്’എ​​​ന്ന​​​പേ​​​രി​​​ല്‍ സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വ് ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്.

ക്ര​​​മ​​​സ​​​മാ​​​ധാ​​​ന വി​​​ഭാ​​​ഗം എ​​​ഡി​​​ജി​​​പി എ​​​ച്ച്. വെ​​​ങ്കി​​​ടേ​​​ഷി​​​ന്‍റെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ 12 മു​​​ത​​​ല്‍ 14 വ​​​രെ​​​യാ​​​യി​​​രു​​​ന്നു സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വ് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​ത്. ദ​​​ക്ഷി​​​ണ, ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല ഐ​​​ജി​​​മാ​​​ര്‍, റേ​​​ഞ്ച് ഡി​​​ഐ​​​ജി​​​മാ​​​ര്‍, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കി.

സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 1028 പേ​​​ര്‍ക്കെ​​​തി​​​രേ ബി​​​എ​​​ന്‍എ​​​സ്എ​​​സ് സെ​​​ക്‌​​​ഷ​​​ന്‍ 126/129 പ്ര​​​കാ​​​രം ക​​​രു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൈ​​​ക്കൊ​​​ണ്ടു.

കാ​​​പ്പ നി​​​യ​​​മ​​​പ്ര​​​കാ​​​രം 20 പേ​​​രെ ക​​​രു​​​ത​​​ല്‍ത​​​ട​​​ങ്ക​​​ലി​​​ലും 30 പേ​​​ര്‍ക്കെ​​​തി​​​രേ നാ​​​ടു​​​ക​​​ട​​​ത്ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ളും ആ​​​രം​​​ഭി​​​ച്ചു. മ​​​ദ്യ​​​പി​​​ച്ച് വാ​​​ഹ​​​നം ഓ​​​ടി​​​ച്ച​​​വ​​​ര്‍ക്കെ​​​തി​​​രേ 1,354 കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെയ്ത് ഇ​​​വ​​​രു​​​ടെ ലൈ​​​സ​​​ന്‍സ് റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ചു.

Kerala

പേ​രാ​മ്പ്ര​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വം; ര​ണ്ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ല്‍ സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. മു​തു​വ​ണ്ണാ​ച്ച വെ​ള്ള​പ്പാ​ല​ന്‍​ക​ണ്ടി നി​തി​ന്‍ ആ​ന​ന്ദ്(38), മീ​ത്ത​ലെ പാ​റ​ക്ക​ലി​ല്‍ പ്ര​ജീ​ഷ് കു​മാ​ര്‍(45) എ​ന്നി​വ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ കു​നീ​മ്മ​ല്‍ ദി​നേ​ശ​ന് വെ​ട്ടേ​റ്റ​ത്. രാ​ത്രി​യി​ല്‍ വീ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ബൈ​ക്കി​ല്‍ വെ​ളു​ത്ത​പ​റ​മ്പ​ത്ത് നി​ന്ന് മു​തു​വ​ണ്ണാ​ച്ച​ക്കു​ള്ള റോ​ഡി​ലൂ​ടെ പാ​റ​ക്കെ​ട്ടി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ വ​ഴി​യി​ല്‍​വ​ച്ച് വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദി​നേ​ശ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മൂ​ന്ന് പേ​രാ​ണ് ദി​നേ​ശ​നെ ആ​ക്ര​മി​ച്ച​ത്. അ​തി​ല്‍ ഒ​രാ​ളെ കൂ​ടി ഇ​നി പി​ടി​കൂ​ടാ​നു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പ്ര​തി​ക​ളെ ഉ​ട​ന്‍ ത​ന്നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

National

രോഹിത് ഷെട്ടിയുടെ വസതിയിലെ വെടിവയ്പ്: ആറു പേർ പിടിയിൽ

മും​​​​ബൈ: ബോ​​​​ളി​​​​വു​​​​ഡ് സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ രോ​​​​ഹി​​​​ത് ഷെ​​​​ട്ടി​​​​യു​​​​ടെ ജു​​​​ഹു​​​​വി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്ക് വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത കേ​​​​സി​​​​ൽ ഷൂ​​​​ട്ട​​​​ർ ദീ​​​​പ​​​​ക് ശ​​​​ർ​​​​മ ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി.

ഹ​​​​രി​​​​യാ​​​​ന, രാ​​​​ജ​​​​സ്ഥാ​​​​ൻ എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ് മും​​​​ബൈ പോ​​​​ലീ​​​​സ് ഇ​​​​വ​​​​രെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​ന് പുലർച്ചെ 12.45 നാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ആ​​​​കെ ഒ​​​​ന്പ​​​​തു വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ളാ​​​​ണ് വ​​​​സ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. ഇ​​​​വ​​​​യി​​​​ൽ അ​​​​ഞ്ചെ​​​​ണ്ണം ദീ​​​​പ​​​​ക് ശ​​​​ർ​​​​മ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത​​​​താ​​​​ണെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 11 പേ​​​​രാ​​​​ണ് ആ​​​​കെ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. നാ​​​​ലു​​​​പേ​​​​ർ അ​​​​ക്ര​​​​മി​​​​സം​​​​ഘ​​​​ത്തി​​​​നു സ​​​​ഹാ​​​​യം ചെ​​​​യ്ത​​​​വ​​​​രാ​​​​ണ്. വെ​​​​ടി​​​​വ​​​​യ്പി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം അ​​​​ധോ​​​​ലോ​​​​ക ക്രി​​​​മി​​​​ന​​​​ൽ ലോ​​​​റ​​​​ൻ​​​​സ് ബി​​​​ഷ്ണോ​​​​യി സം​​​​ഘ​​​​ത്തി​​​​ലെ അം​​​​ഗം ശു​​​​ഭം ലോ​​​​ൻ​​​​ക​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

ലോ​​​​ൻ​​​​ക​​​​ർ ഒ​​​​ളി​​​​വി​​​​ലാ​​​​ണ്. എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​വ് ബാ​​​​ബാ സി​​​​ദ്ദി​​​​ഖി​​​​യു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​കം, ബോ​​​​ളി​​​​വു​​​​ഡ് താ​​​​രം സ​​​​ൽ​​​​മാ​​​​ൻ ഖാ​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ലെ വെ​​​​ടി​​​​വ​​​​യ്പ് എ​​​​ന്നീ കേ​​​​സു​​​​ക​​​​ളി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി​​​​കൂ​​​​ടി​​​​യാ​​​​ണ് ശു​​​​ഭം ലോ​​​​ൻ​​​​ക​​​​ർ.

Kerala

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ മാനഭംഗപ്പെടുത്തി; 22കാരൻ അറസ്റ്റിൽ

വൈപ്പിൻ: എറണാകുളം വൈപ്പിനിൽ പട്ടികജാതിക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച 22കാരൻ അറസ്റ്റിൽ. നായരമ്പലം കുടുങ്ങാശേരി കൊല്ലം പറമ്പിൽ ജെഫ്രിൻ ആണ് അറസ്റ്റിലായത്. ഈ മാസം 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

വീട്ടിൽ ആരും ഇല്ലാത്ത നേരത്ത് എത്തി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി പ്രതി വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കി. ഇതിനിടയിൽ വീട്ടമ്മ കുതറി ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് എസ്ഐ എസ്. അരുണിന്‍റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞാറക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Kerala

പോലീസുകാരനെ മർദിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിവച്ച് പോലീസ് ഉദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

വഞ്ചിയൂർ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തത് വിമർശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ഡിസംബർ 31-ന് പുതുവത്സരാഘോഷവേളയിലുണ്ടായ തർക്കത്തിന്‍റെ പേരിലാണ് ശനിയാഴ്ച ഷോപ്പിംഗ് മാളിൽ എസ്എഫ്‌ഐ പ്രവർത്തകർ മിഥുനെ ആക്രമിച്ചത്. മിഥുന്‍റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സഹോദരിയുടെ പേരിലും കേസ് എടുത്തിട്ടുണ്ട്.

എന്നാൽ സഹോദരിയുടെ പേര് എഫ്ഐആറിൽ ഇല്ല. കണ്ടാലറിയാവുന്ന സ്ത്രീ എന്നു മാത്രമാണ് ചേർത്തിട്ടുള്ളത്. അതേസമയം, മിഥുൻ നൽകിയ പരാതിയിൽ ദുർബല വകുപ്പുകളിട്ടാണ് എസ്എഫ്ഐ പ്രവർത്തകരുടെ പേരിൽ കേസെടുത്തിട്ടുള്ളത്.

Kerala

എ​റ​ണാ​കു​ള​ത്ത് നൈ​ട്രാ​സെ​പാം ഗു​ളി​ക​ക​ളും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ  

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മെ​ൻ​സ് ഹോ​സ്റ്റ​ലി​ൽ നി​ന്നും നൈ​ട്രാ​സെ​പാം ഗു​ളി​ക​ക​ളും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ഫൈ​സ​ൽ നാ​സ​ർ (33) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

159 നൈ​ട്രാ​സെ​പാം ഗു​ളി​ക​ക​ളും 0.633 ഗ്രാം ​എം​ഡി​എം​എ എ​ന്നി​വ​യു​മാ​യി പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്.

എ​റ​ണാ​കു​ളം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ലിം​കു​മാ​ർ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സേ​തു​ല​ക്ഷ്മി, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​എ​ച്ച്. ഷി​ഹാ​ബു​ദ്ദീ​ൻ., പി.​ജെ. ജ​യ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സൈ​ദ്.​വി.​എം, ബൈ​ജു.​എം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

National

വന്ദേഭാരത് എക്‌സ്പ്രസിൽ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റിൽ

മുംബൈ: വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്‌സ്പ്രസിൽ ഡിസംബർ 27-നായിരുന്നു സംഭവം.

സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി.

ആർപിഎഫ് നടത്തിയ വിശദമായ അന്വേഷത്തിന് പിന്നാലെയാണ് ജഗനെ ഇന്ന് പിടികൂടാനായത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.

Kerala

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു. എസ്ഐ ഷാഫിക്കാണ് കുത്തേറ്റത്. വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് ആണ് കുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്. ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് സംഭവം. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് ടൗൺ സ്റ്റേഷന് മുൻവശത്തായുള്ള ഹോട്ടലിൽ ചായ കുടിക്കാനായാണ് എസ്ഐ ഷാഫി എത്തിയത്. അപ്പോൾ ഹോട്ടലിലെ സപ്ലൈയറും പ്രതിയായ പ്രമോദും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം കടുത്തതോടെ പ്രമോദിനോട് ശബ്ദമുയർത്തി സംസാരിക്കരുതെന്ന് എസ്ഐ ആവശ്യപ്പെട്ടു.

തൊട്ടുപിന്നാലെ പ്രമോദ് എസ്ഐയോട് തട്ടിക്കയറി. ഇയാളെ പിടിച്ചുമാറ്റാൻ എസ്ഐ ശ്രമിക്കുകയും പിന്നീട് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഈ സമയം പ്രതി പിന്നിൽ നിന്നുമെത്തി എസ്ഐയെ കുത്തുകയായിരുന്നു. ഉടൻ തന്നെ എസ്ഐയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്.

Kerala

തി​രു​വ​ല്ല സ്പാ ​കൂ​ട്ട ബ​ലാ​ത്സം​ഗം; ഏ​ഴാം പ്ര​തി അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല സ്പാ ​കൂ​ട്ട ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ഏ​ഴാം പ്ര​തി അ​റ​സ്റ്റി​ൽ. മ​ഞ്ഞാ​ടി സ്വ​ദേ​ശി ഷി​ന്‍റോ പി. ​സ​ണ്ണി (22) ആ​ണ് ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്ന് പി​ടി​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് കേ​സി​ൽ ഏ​ഴാ​മ​ത് ഒ​രാ​ള്‍ കൂ​ടി ഉ​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഗു​ണ്ടാ പി​രി​വ് ന​ൽ​കാ​ത്ത വി​രോ​ധ​ത്തി​ൽ സ്പാ ​ജീ​വ​ന​ക്കാ​രി​യെ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി എ​ന്ന​താ​ണ് പോ​ലീ​സ് കേ​സ്.

ബ​ലാ​ത്സം​ഗ​ത്തി​ന് സ​ഹ​പ്ര​വ​ർ​ത്ത​യു​ടെ ഒ​ത്താ​ശ ഉ​ണ്ടെ​ന്ന് ആ​രോ​പ​ണ​വും അ​തി​ജീ​വ​ത വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ബ​ന്ധി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ മ​ര​ണ സു​ബി​ന​ട​ക്കം ആ​റ് പേ​രെ​യാ​ണ് കേ​സി​ൽ ആ​ദ്യം പ്ര​തി​ചേ​ർ​ത്ത​ത്. സി​സി​ടി​വി ദൃ​ശ്യം കൂ​ടു​ത​ൽ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ് ഏ​ഴാ​മ​ത് ഒ​രു പ്ര​തി​ക​ൾ ഉ​ണ്ടെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് തി​രു​വ​ല്ല ന​ഗ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള സ്പാ​യി​ൽ കാ​പ്പാ പ്ര​തി മ​ര​ണ സു​ബി​ൻ അ​തി​ക്ര​മി​ച്ചു ക​യ​റി ജീ​വ​ന​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്.

Kerala

ബൈ​ക്കി​ലും റൂ​മി​ലും എം​ഡി​എം​എ; യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: ഏ​ഴു ഗ്രാം ​എം​ഡി​എം​എ​യു​മാ​യ് യു​വാ​വ് പി​ടി​യി​ൽ. ക​രു​മാ​ലൂ​ർ ത​ടി​ക്ക​ക്ക​ട​വ് തെ​ക്കും പ​റ​മ്പി​ൽ വീ​ട്ടി​ൽ ന​വാ​സി​നെ (48) ആ​ണ് ആ​ലു​വ വെ​സ്റ്റ് പോ​ലീ​സും റൂ​റ​ൽ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ത​ടി​ക്ക​ട​വ് ഭാ​ഗ​ത്തു​ള്ള ഇ​യാ​ളു​ടെ വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ലും ബൈ​ക്കി​ന്‍റെ സീ​റ്റി​ന​ടി​യി​ലു​മാ​യി സി​പ് ലോ​ക്ക് ക​വ​റു​ക​ളി​ൽ വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ല​ഹ​രി ക​ണ്ടെ​ടു​ത്ത​ത്. ന​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​സ്റ്റി​ൻ, എ​സ്ഐ​മാ​രാ​യ സ​തീ​ഷ് കു​മാ​ർ, ശ​ശി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

District News

32 കു​പ്പി മാ​ഹി മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ മ​ട്ട​ന്നൂ​രി​ൽ എ​ക്സൈ​സ് പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​ദ്യവു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ എ​ക്സൈ​സ് പി​ടി​യി​ൽ. ശ്രീ​ക​ണ്ഠ​പു​രം കൂ​ട്ടു​മു​ഖം സ്വ​ദേ​ശി വി.​സി. മാ​ത്യു (58) വി​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​രി​ട്ടി സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക​ട​ർ ബ​ഷീ​ർ പി​ലാ​ട്ടി​ന്‍റെ നേ​തൃ​ത്വ ത്തി​ൽ ക​ല്ലൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​നന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്കി​ൽ ക​ട​ത്തി​യ 32 കു​പ്പി (17 ലി​റ്റ​ർ) മാ​ഹി​മ​ദ്യ​വു​മാ​യി വി.​സി. മാ​ത്യു പി​ടി​യി​ലാ​കു​ന്ന​ത്.

ഇ​യാ​ളി​ൽ നി​ന്ന് 500 മി​ല്ലി​യു​ടെ 30 കു​പ്പി​യും ഒ​രു ലി​റ്റ​റി​ന്‍റെ ര​ണ്ടു കു​പ്പി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ്രീ​ക​ണ്ഠ​പു​രം റേ​ഞ്ചി​ലെ മു​ൻ അ​ബ്കാ​രി കേ​സ് പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

മാ​ഹി മ​ദ്യം ക​ട​ത്തു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ.എ​ക്സൈ​സ് സം​ഘ​ത്തി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഷാ​ജി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​എ​ൻ. സ​തീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബെ​ൻ​ഹ​ർ കോ​ട്ട​ത്തു വ​ള​പ്പി​ൽ, ടി.​പി. സു​ദീ​പ്, ടി. ​അ​ഭി​ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ കെ.​പി. ജു​നീ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Kerala

തി​രൂ​രി​ൽ 11 കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി

മ​ല​പ്പു​റം: തി​രൂ​രി​ൽ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. വൈ​ല​ത്തൂ​ർ ജം​ഗ്ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ലി ഗാ​സി​യാ​ണ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് നി​ന്നും 11 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു.

എ​ക്സൈ​സ് റെ​യി​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ കാ​ർ​ത്തി​കേ​യ​ൻ.​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സ് ക​ണ്ടെ​ടു​ത്ത​ത്.

Kerala

എറണാകുളത്ത് എം​ഡി​എം​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: എറണാകുളം പ​ള്ളി​ക്ക​ര​യി​ൽ എം​ഡി​എം​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പ​ള്ളി​ക്ക​ര പ​റ​ക്കോ​ട് എം​ബ്ലാ​ശേ​രി വീ​ട്ടി​ൽ ജെ​ക്സ​ൻ(29) ആ​ണ് പി​ടി​യി​ലാ​യ​ത്.

16 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ജെ​ക്സ​ൺ പി​ടി​യി​ലാ​യ​ത്. കു​ന്ന​ത്തു​നാ​ട് പോ​ലീ​സാ​ണ് ജെ​ക്സ​ണെ പി​ടി​കൂ​ടി​യ​ത്. വൈ​കു​ന്നേ​രം പോ​ലീ​സ് വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​പ്പോ​ൾ ജെ​ക്സ​ൻ എം​ഡി​എം​എ പാ​യ്ക്ക​റ്റ് പോ​ക്ക​റ്റി​ലി​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. പി​ന്തു​ട​ർ​ന്ന പോലീ​സ് ഇ​യാ​ളെ സാ​ഹ​സി​ക​മാ​യി പ​റ​ക്കോ​ട് പാ​ട​ത്തി​ന് സ​മീ​പം വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മോ​ഷ​ണം ഉ​ൾ​പ്പ​ടെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ജെ​ക്സ​നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജ​യി​ൽ വാ​സം ക​ഴി​ഞ്ഞ് ഒ​ന്ന​ര മാ​സം മു​ൻ​പാ​ണ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ എ.​എ​ൽ. അ​ഭി​ലാ​ഷ്, എ​സ്.​ഐ​മാ​രാ​യ എം. ​അ​ഭി​ജി​ത്ത്, കെ.​വി. നി​സാ​ർ, എ​എ​സ്ഐ​മാ​രാ​യ എ.​ഐ. നാ​ദി​ർ​ഷ, ജി. ​സൂ​ര്യ​ൻ, സിപിഒ​മാ​രാ​യ ബി​ബി​ൻ രാ​ജ് ഒ.​എ​സ്, ഷ​ഹാ​ന സ​ലിം, ടി.​എം. സി​റാ​ജ്, സാ​യോ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

എയ്ഡ്സ് കാരിയർ മയക്കുമരുന്ന് ആംപ്യൂളുകളുമായി ജപ്പാൻ പപ്പനും സുഹൃത്തും അറസ്റ്റിൽ

കൊച്ചി: കൊച്ചി നഗരത്തിൽ അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികൾക്ക് ഉൻമാദ ലഹരി പകരാൻ എത്തിച്ച ലോറെ സെപാം ഇഞ്ചക്ഷൻ ഐപി എന്ന മാരക മയക്കുമരുന്നുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.

ആലുവ കരുമാലൂർ കൊറ്റൻകുളങ്ങര പല്ലാക്കപ്പറമ്പ് കെ.കെ. അനൂപ് (40) ആലുവ ദേശം കടവ് മണിവിലാസം വീട്ടിൽ പ്രഭാകരൻ(ജപ്പാൻ പപ്പൻ- 31) എന്നിവരാണ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷൽ ഇന്‍റലിജൻസ് ടീം, ആലുവ റേഞ്ച് എക്സൈസ് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.

ഇവരുടെ പക്കൽ നിന്ന് നാല് ലോറെസെപാം മയക്കുമരുന്ന് ആപ്യൂളുകളും ഇത് കുത്തി വയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ ഛർദ്ദിക്കാതിരിക്കാനുള്ള ആംപ്യൂളുകളും കണ്ടെടുത്തു. മയക്കുമരുന്ന് കച്ചവടം ചെയ്യാൻ ഉപയോഗിച്ചിരുന്ന ന്യൂജനറേഷൻ ബൈക്കും സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

അടിവസ്ത്രത്തിൽ പ്രത്യേകം അറകൾ നിർമിച്ച് അതിൽ ആയിരുന്നു ആംപ്യൂളുകൾ ഒളിപ്പിച്ചിരുന്നത്. ഉപഭോക്താക്കളുടെ ഇടയിൽ ജപ്പാൻ പപ്പൻ എന്ന് അറിയപ്പെടുന്ന പ്രഭാകരനും, സുഹൃത്ത് അനൂപും മയക്കുമരുന്ന് കച്ചവടം തുടങ്ങിയിട്ട് ഏറെ നാളുകളായെങ്കിലും ഒരുമിച്ച് പിടിയിലാക്കുന്നത് ഇത് ആദ്യമായാണ്.

ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് പടിഞ്ഞാറ് വശം ന്യൂജനറേഷൻ ബൈക്കിൽ മയക്കുമരുന്ന് കൈമാറാൻ ഇടനിലക്കാരനെ കാത്തിരിക്കുകയായിരുന്ന ഇരുവരും എക്സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ് മയക്കുമരുന്നും ബൈക്കും ഉപേക്ഷിച്ച് ആലുവ പ്രൈവറ്റ് ബസ്റ്റാന്‍റിന് അകത്ത് കൂടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിൻതുടർന്ന് ചെന്ന് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇവർ മാരക അക്രമം അഴിച്ച് വിട്ടത് സംഭവം കണ്ട് നിന്നവരിൽ ഭീതി പടർത്തി.

കൂടുതൽ അറസ്റ്റ് ഉണ്ടാകും

ഈ മയക്കുമരുന്ന് ഗുളികകൾ സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് കടത്തികൊണ്ട് വന്നിട്ടുള്ളതാണെന്നാണ് പ്രാഥമികമായ നിഗമനം. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ഈ മയക്കു മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

ഇവരിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചവരെ കണ്ടെത്തി എക്സൈസിന്‍റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള നടപടിക്കൊരുങ്ങുകയാണ് എക്സൈസ്. ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷൽ ഇന്‍റലിജൻസ് സ്ക്വാഡിലെ ഇൻസ്പെക്ടർ സിജോ വർഗീസ്, പ്രിവന്‍റീവ് ഓഫീസർ എൻ.ഡി. ടോമി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത് ആർ. നായർ, ജെ അരവിന്ദ് എന്നിവരും ആലുവ എക്സൈസ് റേഞ്ചിലെ ഇൻസ്പെക്ടർ ജോമോൻ ജോർജ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ആന്‍റണി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു സോമൻ, ആകാശ് കൃഷ്ണ, നിതിൻ, എക്സൈസ് ഡ്രൈവർ കബീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

ലോറെസെപാം

അമിത ഭയം , ഉത്കണ്ഠ എന്നിങ്ങനെയുള്ള മാസസീക വിഭ്രാന്തികൾ നേരിടുന്നവർക്ക് സമാശ്വാസത്തിനായും അപസ്മാരം, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള സെഡേഷൻ, കാൻസർ രോഗികൾക്ക് വേദന സംഹാരി എന്നീ അവസ്ഥകൾക്കും രോഗങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ബെൻസോഡിയാസെപൈൻ മരുന്നാണ് ലോറെസെപാം. ഇതിന്‍റെ അനാവശ്യമായ ഉപയോഗം പേശികളുടെ ബലഹീനത, ശ്വാസമെടുക്കാനുള്ള പ്രയാസം, അമിത രക്ത സമർദ്ദം എന്നിവയ്ക്ക് ഇടയാകുവാനും മനഷ് ശരീരത്തിലെ നാഡീവ്യൂഹങ്ങൾക്ക് സാരമായ ക്ഷതം സംഭവിക്കാനും മൂകമായ അവസ്ഥയിൽ എത്തിച്ചേരാനും ഇതേ തുടർന്ന് ഹൃദയാഘാതം വരെ സംഭവിക്കാൻ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എയ്ഡ്സ് കാരിയർ എന്ന വിളിപ്പേരുള്ള മാരക മയക്കു മരുന്നായ ഇഞ്ചക്ഷൻ ആപ്യൂളുകൾ പിടിച്ചെടുക്കുന്നത്. ഇത് ഉപയോഗിക്കുന്നവർ ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തി വയ്ക്കുന്നതാണ് രീതി. നേരത്തെ വ്യാജ കുറിപ്പടി ഉപയോഗിച്ച് മെഡിക്കൽ സ്റ്റോറുകൾ പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് ഇത്തരം ആംപ്യൂളുകൾ വാങ്ങുന്നത് വ്യാപകമായതോടെ എക്സൈസ് പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ ഇതിന് പൂർണ്ണമായും തടയിടാൻ കഴിഞ്ഞിരുന്നു.

ഷെഡ്യൂൾഡ് H1 വിഭാഗത്തിൽപ്പെടുന്ന ഈ മയക്ക് മരുന്ന് വളരെ അപൂർവം മെഡിക്കൽ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. ഈ മയക്ക് മരുന്ന് ഗുളികകൾ ട്രിപ്പിൾ പ്രിസ്ക്രിപ്ഷൻ വഴി ലഭിക്കുന്ന ഒന്നാണ്. ഈ ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുകളിൽ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കൽ സ്റ്റോറുകളിൽ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്.

District News

ജി​എ​സ്ടി ഓ​ഫീ​സ​ർ ച​മ​ഞ്ഞ് വ്യാ​ജ പ​ണ​പ്പി​രി​വ് ന​ട​ത്തി​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ  

 പെ​രു​മ്പാ​വൂ​ർ: ജി​എ​സ്ടി ഓ​ഫീ​സ​ർ ച​മ​ഞ്ഞ് ചി​കി​ത്സ​സ​ഹാ​യ​ത്തി​നെ​ന്ന പേ​രി​ൽ വ്യാ​ജ പ​ണ​പ്പി​രി​വ് ന​ട​ത്തി​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കോ​ട​നാ​ട് ചെ​ട്ടി​ന​ട പു​ന്ന​ക്കാ​കു​ടി വീ​ട്ടി​ൽ അ​നൂ​പ് (41), കാ​ഞ്ഞൂ​ർ ജം​ഗ്ഷ​ൻ റോ​ഡി​ൽ ചി​റ്റു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ജി​മ്മി (52) എ​ന്നി​വ​രെ​യാ​ണ് കോ​ട​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 25ന് ​ജി​എ​സ്ടി ഓ​ഫീ​സ​റാ​ണെ​ന്ന് പ​രി​ച​പ്പെ​ടു​ത്തി​യ ശേ​ഷം പെ​രു​മ്പാ​വൂ​ർ ജി​എ​സ്ടി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ചി​കി​ത്സ സ​ഹാ​യ​ത്തി​നെ​ന്നു പ​റ​ഞ്ഞ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ​ണം പി​രി​ക്കു​ക​യാ​യി​രു​ന്നു.

ഐ​മു​റി​യി​ൽ വ​സ്ത്ര​വ്യാ​പാ​രം ന​ട​ത്തു​ന്ന​യാ​ളി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ച് 1000 രൂ​പ കൈ​പ്പ​റ്റി. എ​ന്നാ​ൽ ഉ​ട​മ പി​ന്നീ​ട് ഇ​യാ​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഫോ​ൺ സ്വി​ച്ച് ഓ​ഫ് എ​ന്ന് ക​ണ്ട​തോ​ടെ സം​ശ​യം തോ​ന്നി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​രു​മ്പാ​വൂ​ർ ജി​എ​സ്ടി ഓ​ഫീ​സി​ൽ അ​ത്ത​ര​ത്തി​ലൊ​രു ജീ​വ​ന​ക്കാ​ര​നി​ല്ലെ​ന്നും ചി​കി​ത്സ സ​ഹാ​യ​ത്തി​ന് പി​രി​വ് ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​റി​ഞ്ഞു. തു​ട​ർ​ന്നാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഇ​ൻ​സ്‌​പെ​ക്ട​ർ എ.​എ​സ്. സ​രി​ൻ, എ​സ്ഐ സി.​എ. സാ​ജു, എ​എ​സ്ഐ​മാ​രാ​യ പി.​ജെ. സി​ജോ, മ​നോ​ജ്, സി​പി​ഒ നി​ഷാ​ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Kerala

തൃ​ശൂ​രി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട; ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

തൃ​ശൂ​ർ: 555 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ തൃ​ശൂ​രി​ൽ അ​റ​സ്റ്റി​ൽ. ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ ര​ഹ​സ്യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് 15 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി കു​ന്നം​കു​ളം ചെ​റു​വ​ത്തൂ​ർ റി​വി​ൻ​സ്(24), അ​ടു​പ്പു​ട്ടി മു​ക​ള​ശേ​രി അ​ക്ഷ​യ്(24) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളു​രു​വി​ൽ​നി​ന്നു കു​ന്നം​കു​ള​ത്തേ​ക്കു ക​ട​ത്തു​ന്ന​തി​നി​ടെ പീ​ച്ചി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കു പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും പ്ര​തി​ക​ളു​ടെ സാ​ന്പ​ത്തി​ക​സ്രോ​ത​സ് പ​രി​ശോ​ധി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ന​ട​ത്തു​ന്ന സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Kerala

ഒമ്പതു മയക്കുമരുന്ന് കേസുകൾ, മൂന്ന് സ്ത്രീകളും കുടുങ്ങി; പെരുമ്പാവൂരിൽ വ്യാപക പരിശോധന

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ പോലീസിന്‍റെ വ്യാപക പരിശോധന. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒമ്പതു കേസുകൾ രജിസ്റ്റർ ചെയ്തു.

ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്‍റെ മേൽനോട്ടത്തിൽ,
പെരുമ്പാവൂർ എസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടത്തിയത്.

അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലോഡ്ജുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരും എക്സൈസും പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഡോഗ്‌ സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കുചേർന്നു.

Kerala

തണ്ണിമത്തനടിയിൽ സ്ഫോടക വസ്തു കൊണ്ടുവന്ന സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട്: പിക്കപ്പ് വാനിൽ തണ്ണിമത്തനുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തു കൊണ്ടുവന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാർ ഡ്രൈവർ തമിഴ്നാട് സ്വദേശി ദുരൈരാജിനെയാണ് പാലക്കാട്‌ ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു വൻ സ്ഫോടക ശേഖരം പിടികൂടിയത്. തണ്ണിമത്തനുകൾ കേരളത്തിലെ വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയെന്ന വ്യാജേനയാണ് തമിഴ്നാട് ധാരാപുരം തുപ്പൂരിൽ നിന്നു സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്.

100 ലധികം പെട്ടികളിലായി 18,000 ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം പിന്തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു.

അന്ന് പിക്കപ്പ് വാനിനു കാറിൽ അകമ്പടി വന്ന തമിഴ്നാട് ധർമ്മപുരി സ്വദേശി ദുരൈരാജിനെയാണ് തമിഴ്നാട്ടിൽ നിന്ന് പിടിയിലായത്. അന്ന് അറസ്റ്റിലായ വാഹനമോടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ റിമാൻഡിലാണ്.

ക്വാറികളിൽ ഉപയോഗിക്കുന്നതിനാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.

District News

തീ​ര​ക്ക​​ട​ലി​ൽ രാ​ത്രി​കാ​ല ക​ര​വ​ലി ന​ട​ത്തി​യ മൂ​ന്നു​ ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി പി​ഴചു​മ​ത്തി  

അ​ഴി​ക്കോ​ട്: കേ​ര​ള സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മം ലം​ഘി​ച്ച് തീ​ര​ത്തോ​ടു ചേ​ർ​ന്ന് നി​രോ​ധി​ത മീ​ൻ​പി​ടി​ത്ത രീ​തി​യാ​യ രാ​ത്രി​കാ​ല ക​ര​വ​ലി ന​ട​ത്തി​യ മൂ​ന്നു ബോ​ട്ടു​ക​ൾ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് കോ​സ്റ്റ​ൽ​സം​ഘം പി​ടി​കൂ​ടി. തീ​ര​ക്ക​ട​ലി​ൽ അ​ഴി​ക്കോ​ട് ലൈ​റ്റ് ഹൗ​സി​നു വ​ട​ക്കുപ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത​മാ​യി രാ​ത്രി​കാ​ല ക​ര​വ​ലി ന​ട​ത്തി​യ ബോ​ട്ടു​ക​ളാ​ണ് പി​ടി കൂ​ടി​യ​ത്.

തീ​ര​ത്തു​നി​ന്ന് 20 മീ​റ്റ​ർ ആ​ഴ പ​രി​ധി​യി​ൽ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മേ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​വൂ​വെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​യ​മം ലം​ഘി​ച്ച് തീ​ര​ത്തോ​ടു​ചേ​ർ​ന്ന് ട്രോ​ളിം​ഗ് ന​ട​ത്തി​യ മൂ​ന്നു ബോ​ട്ടു​ക​ളാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു ത്ത​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മു​ന​മ്പം, പ​ള്ളി​പ്പു​റം, നി​ധീ​ഷ്, മോ​ഹ​ൻ​ലാ​ൽ, ലൈ​ജു എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​യ്ഗ​ർ, മു​ദ്ര, വ​ച​നം നാ​ല് എ​ന്നീ മൂ​ന്നു ബോ​ട്ടു ക​ളാ​ണ് മി​ന്ന​ൽ കോ​ന്പിം​ഗി​ൽ സം​യു​ക്ത സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്.

ബോ​ട്ടി​ലു​ണ്ടാ യി​രു​ന്ന മ​ത്സ്യം അ​ഴീ​ക്കോ​ട് ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ പ​ര​സ്യ​ലേ​ലം ചെ​യ്ത്‌ ല​ഭി​ച്ച 88,600 രൂ​പ സ​ർ​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടു​ക​യും ര​ണ്ടു ബോ​ട്ടു​ക​ൾ​ക്ക് 2.5 ല​ക്ഷം രൂ​പ വീ​ത​വും എ​യ്ഗ​ർ എ​ന്ന ബോ​ട്ടി​ന് അ​ഞ്ചു ല​ക്ഷം രൂ​പ​യും വീ​ത​വും ആ​കെ 10 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

എ​യ്ഗ​ർ എ​ന്ന ബോ​ട്ട് സ​മാ​ന​മാ​യ കു​റ്റം ആ​വ​ർ​ത്തി​ച്ച​തി​നാ​ലാ​ണ് ഇ​ര​ട്ടി പി​ഴ ചു​മ​ത്തി​യ​ത്.കേ​ര​ള സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ‌​നി​യ​മം ലം​ഘി​ച്ച് തീ​ര​ത്തോ​ടു​ചേ​ർ​ന്ന് രാ​ത്രി​കാ​ല ക​ര​വ​ലി മീ​ൻ​പി​ടി​ത്തം ന​ട​ത്തി​യ​തി​നും ക​ണ്ണി വ​ലി​പ്പം കു​റ​ഞ്ഞ വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നും ട്രോ​ള​റു​ക​ൾ​ക്ക് നി​രോ​ധ​ന​മു​ള്ള 20 മീ​റ്റ​റി​ൽ കു​റ​ഞ്ഞ ആ​ഴ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ മീ​ൻ​പി​ടി​ത്തം ന​ട​ത്തി​യ​തി​നു​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.

തീ​ര​ക്ക​ട​ലി​ലും അ​ഴി​മു​ഖ​ങ്ങ​ളി​ലും വി​വി​ധ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലും അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ കെ.​പി. ഗ്രേ​സി യു​ടെ​യും അ​ഴീ​ക്കോ​ട് കോ​സ്റ്റ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ര​മേ​ഷി​ന്‍റെ​യും നേ​തൃ ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക രാ​ത്രി​കാ​ല കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്.

നാ​ട്ടി​ക ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ അ​ശ്വി​ൻ​രാ​ജ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ്് വി​ജി​ല​ൻ​സ് വി​ഭാ​ഗം ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​ൻ . പ്ര​ശാ​ന്ത്കു​മാ​ർ, വി.​എം. ഷൈ​ബു, ഇ.​ആ​ർ. ഷി​നി​ൽ​കു​മാ​ർ, അ​സി. ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ സം​നാ ഗോ​പ​ൻ, അ​ഴീ​ക്കോ​ട് കോ​സ്റ്റ​ൽ എ​എ​സ്‌​ഐ എം. ​ആ​ർ. സ​ജീ​വ​ൻ, സ്രാ​ങ്ക് ജി​ൻ​സ​ൺ, ലാ​സ്ക​ർ ജ​വാ​ബ്, റെ​സ്‌​ക്യൂ ഗാ​ർ​ഡു​മാ​രാ​യ ഷി​ഹാ​ബ്, കൃ​ഷ്ണ​പ്ര​സാ​ദ്, വ​ർ​ഗീ​സ്, ജി​ഫി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​ത്.

ര​ണ്ടാം‌​ത​വ​ണ സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന ബോ​ട്ടു​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​മെ​ന്നും അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന യാ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ ക​രി​ക്കു​മെ​ന്നും ജി​ല്ലാ ഷി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​സി. സീ​മ അ​റി​യി​ച്ചു.

Kerala

അഭിഭാഷകന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; അയല്‍വാസി അറസ്റ്റില്‍

കൊച്ചി: സിവില്‍ കേസ് കൊടുത്തതിലുള്ള വിരോധം മൂലം അഭിഭാഷകന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.

എറണാകുളം എളംകുളം മഠത്തിപ്പറമ്പില്‍ വീട്ടില്‍ ഷിക്‌സണ്‍ (46) നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എസ്‌ഐ ആര്‍. ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ചിന് വൈകുന്നേരം നാലിനാണ് പോണോത്ത് റോഡിലുള്ള അഡ്വ. കൃഷ്ണരാജിന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമണം നടത്തിയത്. വീടിന്‍റെ പ്രധാന വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്ന പ്രതിയെ തടഞ്ഞ ഹോം നഴ്‌സിനെയും പരാതിക്കാരന്‍റെ പ്രായമായ അമ്മയേയും മര്‍ദിക്കാന്‍ ശ്രമിക്കുകയും കാര്‍ പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ ചവിട്ടി താഴെയിട്ട് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.

വീടിന്‍റെ മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചു തര്‍ക്കുകയേയും അഭിഭാഷകനെയും ഭാര്യയേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

Kerala

വി​ദ്യാ​ർ​ഥി​ക്ക് മ​യ​ക്കു​മ​രു​ന്നു ന​ല്കി സ്വ​ർ​ണാ​ഭ​ര​ണം ത​ട്ടി​യെ​ടു​ത്ത ഇ​ര​ട്ടസ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

ഫോ​​​ർ​​​ട്ട്​​​കൊ​​​ച്ചി: പ​​തി​​നാ​​റു​​കാ​​​ര​​​നാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക്കു മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ന​​​ല്‍​കി പ്ര​​​ലോ​​​ഭി​​​പ്പി​​​ച്ചും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യും സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ല്‍ ഇ​​​ര​​​ട്ടസ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

പ​​​ള്ളു​​​രു​​​ത്തി മ​​​ങ്കാ​​​മ​​​ഠം ത​​​റേ​​​പ്പ​​​റ​​​മ്പി​​​ല്‍ വീ​​​ട്ടി​​​ല്‍ റെ​​​ന്‍​ഫി​​​ന്‍ ആ​​​ന്‍റ​​​ണി(21), ആ​​​ൻ​​​ഫി​​​ൻ ആ​​​ന്‍റ​​​ണി (21) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പ​​​ള്ളു​​​രു​​​ത്തി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്.

വി​​​ദ്യാ​​​ർ​​​ഥി​​​യു​​​മാ​​​യി സൗ​​​ഹൃ​​​ദം സ്ഥാ​​​പി​​​ച്ച പ്ര​​​തി​​​ക​​​ൾ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ന​​​ല്‍​കു​​​ക​​​യും പി​​​ന്നീ​​​ട് ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന കാ​​​ര്യം മാ​​​താ​​​പി​​​താ​​​ക്ക​​​ളെ അ​​​റി​​​യി​​​ക്കു​​​മെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണ​​​ത്തി​​​നാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ക​​​യു​​​മാ​​​ണ് ചെ​​​യ്തി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നു ശേ​​​ഷം വീ​​​ട്ടി​​​ല്‍​നി​​​ന്നു സ്വ​​​ർ​​​ണം എ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നാ​​​യി ഭീ​​​ഷ​​​ണി. അ​​​ല്ലെ​​​ങ്കി​​​ൽ വി​​​ദ്യാ​​​ർ​​​ഥി ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ള്‍ വീ​​​ട്ടു​​​കാ​​​രെ കാ​​​ണി​​​ക്കു​​​മെ​​​ന്നും, സാ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും ഭ​​​യ​​​പ്പെ​​​ടു​​​ത്തി.

ഗ​​​ത്യ​​​ന്ത​​​ര​​​മി​​​ല്ലാ​​​തെ വി​​​ദ്യാ​​​ർ​​​ഥി അ​​​മ്മ​​​യു​​​ടെ ഒ​​​ന്ന​​​ര പ​​​വ​​​ൻ തൂ​​​ക്കം വ​​​രു​​​ന്ന സ്വ​​​ർ​​​ണ പാ​​​ദ​​​സ​​​രം വീ​​​ട്ടി​​​ൽ​​​നി​​​ന്നെ​​​ടു​​​ത്ത് പ്ര​​​തി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ദ്യാ​​​ർ​​​ഥി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ കാ​​​ണാ​​​താ​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ചോ​​​ദ്യം​​ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണു സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ചു​​​രു​​​ള​​​ഴി​​​യു​​​ന്ന​​​ത്.

ല​​​ഹ​​​രിക്കച്ച​​​വ​​​ട​​​ത്തി​​​നു പ​​​ണം സ്വ​​​രൂ​​​പി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാ​​​കാം പ്ര​​​തി​​​ക​​​ള്‍ സ്വ​​​ര്‍​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​തെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം.

Kerala

മോഷ്ടിച്ച ബൈക്കുമായി കടക്കവെ അപകടം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ബീച്ച് ഹോട്ടലിന്‍റെ പാർക്കിംഗിൽനിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതോടെയാണ് യുവാവ് പിടിയിലായത്. പാലക്കാട് മേലേപട്ടാമ്പി സ്വദേശി കുറുപ്പംതൊടി വീട്ടിൽ മുഹമ്മദ് റഫീക്ക് (35) ആണ് പിടിയിലായത്.

ഫെബ്രുവരി നാലിന് കോഴിക്കോട് ബീച്ച് ഹോട്ടലിന്‍റെ പാർക്കിംഗിൽ എലത്തൂർ സ്വദേശി അക്ഷയ് കുമാർ നിർത്തിയിട്ട ബൈക്കാണ് മുഹമ്മദ് റഫീക്ക് കടത്തിക്കൊണ്ടുപോയത്. 

അക്ഷയ് കുമാർ നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെ പ്രതി മോഷണം നടത്തിയ ബൈക്കുമായി ചാലപ്പുറത്ത് വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

ഉടൻ തന്നെ അപകടം നടന്ന സ്ഥലത്തേയ്ക്ക് കൺട്രോൾ റൂം വാഹനം എത്തുകയും പോലീസ് പരിശോധിച്ചതിൽ വാഹനം മോഷണം നടത്തിയതാണെന്ന് മനസിലാകുകയുമായിരുന്നു. തുടർന്ന് പ്രതിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

National

അൽ ഫലാ യൂണിവേഴ്സിറ്റി ചെയർമാൻ അറസ്റ്റിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി അ​​​ൽ ഫ​​​ലാ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ജാ​​​വ​​​ദ് അ​​​ഹ​​​മ്മ​​​ദ് സി​​​ദ്ദി​​​ഖി​​​യെ ഫ​​​ണ്ട് തി​​​രി​​​മ​​​റി കേ​​​സി​​​ൽ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഡ​​​ൽ​​​ഹി ചെ​​​ങ്കോ​​​ട്ട​​​യ്ക്കു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ ചാ​​​വേ​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റ്റേ​​​റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ടെ യു​​​ജി​​​സി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ര​​​ണ്ട് കേ​​​സു​​​ക​​​ളാ​​​ണ് സി​​​ദ്ദി​​​ഖി​​​ക്കെ​​​തി​​​രേ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ സി​​​ദ്ദി​​​ഖി​​​യെ നാ​​​ലു ദി​​​വ​​​സ​​​ത്തേ​​​ക്ക് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു.

National

യുവനടിയും സഹ സംവിധായികയും ഉൾപ്പെടെ എട്ടുപേര്‍ ലഹരിമരുന്നുമായി പിടിയിൽ

ചെന്നൈ: യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെടെ എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയിൽ അറസ്റ്റിൽ. അഞ്ജു കൃഷ്ണ, തമിഴ് സിനിമകളിൽ അസിസന്‍റ് ഡയറക്ടാറായ വിൻസി നിവേദ, നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ, വെങ്കിടേഷ് കുമാർ, കാര്‍ത്തിക് രാജ, യശ്വന്ത്, ശ്രീരാം, അൽവി ബിൻഷ എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. തമിഴ് സിനിമയായ വെള്ളിമലൈയിലും മലയാള സിനിമകളിലും അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

വിഘ്നേശ്വരനെ പോലീസ് ലഹരിമരുന്നുമായി നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി ഇടപാടുകാരെക്കുറിച്ച് വിവരം ലഭിച്ചത്. പോരൂര്‍ സ്വദേശിയായ വെങ്കിടേഷ് കുമാറിൽ നിന്നാണ് ലഹരി ലഭിച്ചതെന്നാണ് വിഘ്നേശ്വരന്‍റെ മൊഴി.

ഇതിന്‍റെ അടിസ്ഥാനത്തിൽ ലഹരി വാങ്ങാനെന്ന വ്യാജേന പോലീസുകാര്‍ മഫ്തിയില്‍ വെങ്കിടേഷ് കുമാറിനെ സമീപിച്ചു. തുടര്‍ന്ന് വത്സരവാക്കത്തേക്ക് കാറിൽ വെങ്കിടേശും മറ്റുള്ളവരും എത്തുകയായിരുന്നു

ഇവരിൽ നിന്ന് ആറു ഗ്രാം മെത്താഫിറ്റമിൻ, ഏഴു ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, എൽഎസ്‍ഡി സ്റ്റാമ്പ്, മൊബൈൽ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. എട്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Kerala

വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.

ചിറ്റാര്‍ മണക്കയം നിവരത്ത് കിഴക്കതില്‍ അഭിജിത്ത് നായര്‍ (കിച്ചു,22)നെയാണ് ചിറ്റാര്‍ എസ്എച്ച്ഒ ജി. സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ നിലവിളിച്ചതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി അഭിജിത്തിനെ റിമാന്‍ഡ് ചെയ്തു.

Kerala

കേ​ര​ള​ത്തി​ലേ​യ്ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം നെ​ടി​യി​രു​പ്പ് സ്വ​ദേ​ശി ലി​ജേ​ഷ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 1.4 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യാ​ണ് ലി​ജേ​ഷി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ബ​സി​ൽ കേ​ര​ള​ത്തി​ലേ​യ്ക്ക് വ​ര​വെ​യാ​ണ് ലി​ജേ​ഷ് എ​ക്സൈ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ​ത്. വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​വെ ബ​സി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​പ്രേ​മാ​ന​ന്ദ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ദേ​വ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ(​ഗ്രേ​ഡ്) കെ.​എം. സ​ജീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ, അ​ശ്വ​ന്ത്, സു​ബി​ൻ രാ​ജ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

പ​യ്യ​ന്നൂ​രി​ൽ വ​നി​താ എ​സ്ഐ​ക്കും പോ​ലീ​സി​നും മ​ർ​ദ​നം; പ്ര​തി അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: യു​വ​തി​യു​ടെ പ​രാ​തി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ വ​നി​താ എ​സ്ഐ​യ്ക്കും പോ​ലീ​സു​കാ​ര​നും മ​ർ​ദ​ന​മേ​റ്റു. സം​ഭ​വ​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. രാ​മ​ന്ത​ളി കു​ന്ന​രു കാ​ര​ന്താ​ട്ടെ ബി​ജു​കു​മാ​റാ​ണ് (43) അ​റ​സ്റ്റി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​ര​ന്താ​ട് പ​ഴ​യ റേ​ഷ​ൻ ഷോ​പ്പി​ന് സ​മീ​പ​ത്തെ യു​വ​തി ത​ന്നെ​യും വി​ദ്യാ​ർ​ഥി​യാ​യ മ​ക​നെ​യും ഭ​ർ​ത്താ​വ് മ​ർ​ദി​ക്കു​ന്ന​താ​യി പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു.

ഇ​തു​പ്ര​കാ​രം വ​നി​താ എ​സ്ഐ​യും സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ്ര​തി സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ആ​ക്ര​മി​ച്ചു. ത​ട​യാ​ൻ ശ്ര​മി​ച്ച വ​നി​താ എ​സ്ഐ​യെ ച​വി​ട്ടു​ക​യും ചെ​യ്തു. ബ​ഹ​ളം കേ​ട്ട് പോ​ലീ​സ് ജീ​പ്പ് ഡ്രൈ​വ​ർ ഓ​ടി​യെ​ത്തു​ന്പോ​ഴേ​ക്കും പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​നി​താ എ​സ്ഐ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സി​നെ മ​ർ​ദി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത വ​കു​പ്പു പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

District News

അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി പി​ടി​യി​ൽ

ആ​ലു​വ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ഒ​ഡീ​ഷ ക​ണ്ഡ​മാ​ൽ സ്വ​ദേ​ശി ഉ​ദ്ഷാ​ബ് പ്ര​ധാ​നി(26)​നെ​യാ​ണ് റൂ​റ​ൽ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ആ​ലു​വ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഒ​ഡീ​ഷ​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. ഒ​രു കി​ലോ​ഗ്രാം പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ഷോ​ൾ​ഡ​ർ ബാ​ഗി​ലാ​ണ് ക​ട​ത്തി​യ​ത്.

പെ​രു​മ്പാ​വു​ർ കാ​ല​ടി ഭാ​ഗ​ങ്ങ​ളി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ൾ​ക്ക് പെ​യി​ന്‍റിം​ഗ് ജോ​ലി​യെ​ന്നാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഇ​യാ​ളി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട

District News

കാ​ര​യ്ക്കാ​മ​ണ്ഡ​പം പൊ​ട്ടി​ത്തെ​റി: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

നേ​മം: കാ​ര​യ്ക്കാ​മ​ണ്ഡ​പം കാ​ര​യ്ക്കാ​ട് ലെ​യ്‌​നി​ല്‍ പാ​റ​യി​ല്‍ ഇ​ട​വ​ഴി​യി​ലെ വീ​ട്ടു​വ​ള​പ്പി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും സ്‌​ഫോ​ട​ക ശ​ക്തി​യു​ള്ള 38 ഡി​റ്റ​ണേ​റ്റ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ നേ​മം പോ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റു​ചെ​യ്തു. സം​ഭ​വം ന​ട​ന്ന വീ​ട്ടി​ല്‍ മൂ​ന്നു​മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ശ്രീ​മോ​നെ(37) യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ഇ​യാ​ള്‍ ന​രു​വാ​മൂ​ട് ഇ​ട​മ​ല​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന സ​മ​യ​ത്ത് മൂ​ക്കു​ന്നി​മ​ല​യി​ലെ പാ​റ​ക്വാ​റി​ക​ളി​ല്‍​നി​ന്നും ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​യാ​ളി​ല്‍​നി​ന്നും വാ​ങ്ങി​യ​താ​ണു പൊ​ട്ടി​ത്തെ​റി​ച്ച ഡി​റ്റ​ണേ​റ്റ​റു​ക​ള്‍. കി​ണ​ര്‍ കു​ഴി​ക്കു​ന്ന ജോ​ലി​ക​ള്‍​ക്ക് പോ​കാ​റു​ള്ള​തി​നാ​ല്‍ പാ​റ പൊ​ട്ടി​ക്കാ​നാ​യാ​ണ് ഇ​വ വാ​ങ്ങി​യ​തെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ശ്രീ​മോ​ന്‍ താ​മ​സി​ച്ചി​രു​ന്ന വീ​ട് മൈ​ക്കി​ള്‍ എ​ന്ന​യാ​ള്‍ അ​ടു​ത്തി​ടെ വാ​ങ്ങി​യി​രു​ന്നു. വീ​ട് മാ​റി​യെ​ങ്കി​ലും ശ്രീ​മോ​ന്‍ ഡി​റ്റ​ണേ​റ്റ​റു​ക​ള്‍ അ​വി​ടെ ഉ​പേ​ക്ഷി​ച്ച് പോ​വു​ക​യാ​യി​രു​ന്നു.

Kerala

ഒ​മ്പ​ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം: ഒ​മ്പ​ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ‌ ടൂ​റി​സ്റ്റ് ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ൽ കാ​റ്റാ​ടി​മൂ​ട് സ്വ​ദേ​ശി റെ​ജി (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​ത്ത് വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ മ​ട​ങ്ങു​മ്പോ​ഴാ​ണ് ടൂ​റി​സ്റ്റ് ബ​സി​ലെ ക്ലീ​ന​റാ​യ റെ​ജി ആ​ൺ​കു​ട്ടി​യെ ബ​സി​ന്‍റെ പി​ന്നി​ലെ സീ​റ്റി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി
പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യ​ത്. കു​ട്ടി മാ​താ​വി​നോ​ട് പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​തോ​ടെ മാ​താ​പി​താ​ക്ക​ൾ ക​ട​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ടൂ​റി​സ്റ്റ് ബ​സി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ പീ​ഡ​നം ന​ട​ന്ന​ത് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തു​കൊ​ണ്ട് മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​ര​വി​പു​രം പോ​ലീ​സ് സ്വീ​ക​രി​ക്കു​മെ​ന്ന് ക​ട​യ്ക്ക​ൽ പോ​ലീ​സ് പ​റ​ഞ്ഞു.

International

ഓ​സ്‌​കാ​ര്‍ നാ​മ​നി​ര്‍​ദ്ദേ​ശം ല​ഭി​ച്ച 'ഇ​റ്റ് വാ​സ് ജ​സ്റ്റ് ആ​ന്‍ ആ​ക്സി​ഡ​ന്‍റ്' സി​നി​മ​യു​ടെ സ​ഹ​ര​ച​യി​താ​വ് ഇ​റാ​നി​ല്‍ അ​റ​സ്റ്റി​ല്‍

ടെ​ഹ്‌​റാ​ന്‍: 2026-ലെ ​ഓ​സ്‌​കാ​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന് ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ല്‍ നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട 'ഇ​റ്റ് വാ​സ് ജ​സ്റ്റ് ആ​ന്‍ ആ​ക്സി​ഡ​ന്‍റ്' എ​ന്ന ഇ​റാ​നി​യ​ന്‍ ചി​ത്ര​ത്തി​ന്‍റെ സ​ഹ​ര​ച​യി​താ​വും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ മെ​ഹ്ദി മ​ഹ്‌​മൂ​ദി​യ​നെ ഇ​റാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റ​സ്റ്റ് ചെ​യ്തു. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യെ​യും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​ച്ച​മ​ര്‍​ത്ത​ല്‍ ന​ട​പ​ടി​ക​ളെ​യും വി​മ​ര്‍​ശി​ച്ച് ക​ത്തി​ല്‍ ഒ​പ്പി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഇ​റാ​നി​ല്‍ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ ക്രൂ​ര​മാ​യി അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തി​നെ​തി​രെ​യും, അ​തി​ല്‍ ഖ​മ​ന​യ്ക്കു​ള്ള പ​ങ്കി​നെ ചോ​ദ്യം ചെ​യ്തും 17 പ്ര​മു​ഖ​ര്‍ ഒ​പ്പി​ട്ട പ്ര​സ്താ​വ​ന​യി​ല്‍ ഇ​ദ്ദേ​ഹം അം​ഗ​മാ​യി​രു​ന്നു. 'ഭ​ര​ണ​കൂ​ടം പൗ​ര​ന്മാ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്യു​ന്ന​ത് മാ​ന​വി​ക​ത​യ്ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​മാ​ണ്' എ​ന്ന് പ്ര​സ്താ​വ​ന​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. ലോ​ക​പ്ര​ശ​സ്ത ഇ​റാ​നി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ ജാ​ഫ​ര്‍ പ​നാ​ഹി​യോ​ടൊ​പ്പം ചേ​ര്‍​ന്നാ​ണ് മെ​ഹ്ദി മ​ഹ്‌​മൂ​ദി​യ​ന്‍ ഈ ​സി​നി​മ​യു​ടെ തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കി​യ​ത്. മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ചി​ത്രം, മി​ക​ച്ച തി​ര​ക്ക​ഥ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഈ ​ചി​ത്രം ഓ​സ്‌​കാ​റി​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

മെ​ഹ്ദി മ​ഹ്‌​മൂ​ദി​യ​നെ കൂ​ടാ​തെ പ്ര​സ്താ​വ​ന​യി​ല്‍ ഒ​പ്പി​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക വി​ദാ റ​ബ്ബാ​നി, ആ​ക്ടി​വി​സ്റ്റ് അ​ബ്ദു​ള്ള മോ​മേ​നി എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​റാ​നി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യും ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​അ​റ​സ്റ്റു​ക​ള്‍ എ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഓ​സ്‌​കാ​ര്‍ പ്ര​ഖ്യാ​പ​ന​ത്തി​ന് ആ​ഴ്ച​ക​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ ന​ട​ന്ന ഈ ​സം​ഭ​വം സി​നി​മാ ലോ​ക​ത്ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഇ​റാ​നി​ലെ ജ​യി​ലു​ക​ള്‍​ക്കു​ള്ളി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും ത​ട​വു​കാ​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യു​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. സി​നി​മ​യു​ടെ ഭൂ​രി​ഭാ​ഗ​വും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​റാ​നി​ലെ കു​പ്ര​സി​ദ്ധ​മാ​യ 'എ​വി​ന്‍ ജ​യി​ലി​ന്' അ​ക​ത്തോ അ​തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലോ ആ​ണ്. സി​നി​മ​യു​ടെ ഭൂ​രി​ഭാ​ഗ​വും ര​ഹ​സ്യ​മാ​യാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളും ചെ​റി​യ ക്യാ​മ​റ​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പ​ല രം​ഗ​ങ്ങ​ളും പ​ക​ര്‍​ത്തി​യ​ത്.

National

ക്ഷേ​ത്ര പ​രി​സ​ര​ത്ത് ജ​മ​ന്തി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് കൃഷി; പൂ​ജാ​രി അ​റ​സ്റ്റി​ൽ

ഹൈ​ദ​രാ​ബാ​ദ്: ജ​മ​ന്തി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി​യ പൂ​ജാ​രി അ​റ​സ്റ്റി​ൽ. തെ​ല​ങ്കാ​ന​യി​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്താ​ണ് 685 ക​ഞ്ചാ​വ് ചെ​ടി​ക​ൾ പൂ​ജാ​രി​യാ​യ അ​വു​തി നാ​ഗ​യ്യ (48) ന​ട്ടു​പ​രി​പാ​ലി​ച്ച​ത്. തെ​ല​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ പോ​ലീ​സ് പൂ​ജാ​രി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​ഞ്ചാ​വ് കൃ​ഷി​ക്കൊ​പ്പം ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പ്പ​ന​യും ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച​യാ​ണ് പൂ​ജാ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജ​മ​ന്തി കൃ​ഷി മ​റ​യാ​ക്കി​യാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വു കൃ​ഷി ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​ക​ദേ​ശം 70 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്.

റെ​യ്ഡി​ൽ 685 ക​ഞ്ചാ​വ് ചെ​ടി​ക​ൾ, 17.741 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, ക​ഞ്ചാ​വ് വി​ത്തു​ക​ൾ, മു​പ്പ​തി​നാ​യി​രം രൂ​പ, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ്, ഫോ​ൺ തു​ട​ങ്ങി​യ​വ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ടു​ത്ത​ത്.

Kerala

കാ​റി​ല്‍ ക​റ​ങ്ങി ന​ട​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം; യു​വാ​വ് പി​ടി​യി​ൽ

മാ​ന​ന്ത​വാ​ടി: കാ​റി​ല്‍ ക​റ​ങ്ങി ന​ട​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. മാ​ന​ന്ത​വാ​ടി കാ​ഞ്ഞി​ര​ങ്ങാ​ട് പു​തു​ശ്ശേ​രി തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ടി.​എ​സ്. വി​ശാ​ഖ് (26) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 

മാ​ന​ന്ത​വാ​ടി മേ​ഖ​ല​യി​ലെ എ​ള്ളു​മ​ന്ദം കൊ​ണി​യ​ന്‍ മു​ക്ക് ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ആ​ണ് വി​ശാ​ഖ് പി​ടി​യി​ലാ​യ​ത്. 856 ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കെ​എ​ല്‍ 10 എ​എ​ഫ് 1849 മാ​രു​തി എ-​സ്റ്റാ​ര്‍ കാ​റും എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ​ലി​യ അ​ള​വി​ല്‍ ക​ഞ്ചാ​വ് കാ​റി​ല്‍ സൂ​ക്ഷി​ക്കു​ക​യും ചി​ല്ല​റ വി​ല്‍​പ​ന​ക്കു​ള്ള പൊ​തി​ക​ളാ​ക്കി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ച്ച് വി​ല്‍​പ​ന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ വി​ശാ​ഖി​ന്‍റെ പേ​രി​ലു​ള്ള​ത​ല്ല വാ​ഹ​ന​മെ​ന്നും മ​റ്റൊ​രാ​ളു​ടെ പേ​രി​ലു​ള്ള വാ​ഹ​നം ഇ​യാ​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യ എ​ക്‌​സൈ​സ് സം​ഘം വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

എക്സൈസ് സംഘത്തെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ

കൊല്ലം: അനധികൃത മദ്യവിൽപ്പന കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ഏറം സ്വദേശികളായ ബിജു, നവാസ് നാസർ, ഷൈജു എന്നിവരാണ് പിടിയിലായത്.

റിപ്പബ്ലിക് ദിനത്തി‍ൽ ഏറം ജംഗ്ഷനു സമീപം അനധികൃത മദ്യ വിൽപന നടത്തിയതിന് ബിജുവിന് എതിരെ എക്സൈസ് കേസ് എടുത്തിരുന്നു. ബിജുവിനെ പിടികൂടാൻ എക്സൈസ് സംഘം വ്യാഴാഴ്ച എത്തിയെങ്കിലും ഒരു കൂട്ടം ആളുകൾ സംഘം ചേർന്ന് തടഞ്ഞു. ഇതോടെ പ്രദേശത്ത് സംഘർഷം ഉടലെടുത്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെ ബിജുവിനെയും സഹായികളെയും പിടികൂടി. കണ്ടാൽ അറിയാവുന്ന മറ്റ് ചിലരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇവർക്കായും അന്വേഷണം ഊർജിതമാക്കി.

District News

അ​ര​ക്കി​ലോ​ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി തൃ​ശൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ റെ​യി​ൻ​ബോ ടൂ​റി​സ്റ്റ് ഹോ​മി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി തൃ​ശൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ. സി.​എ​സ്. നി​ജി​ൽ (20) ആ​ണ് 500 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി പി​ടി​യി​ലാ​കു​ന്ന​ത്.

എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് ഓ​ഫീ​സി​ലെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​ബ്ദു​ൾ അ​ഷ്‌​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​കു​ന്ന​ത്. കേ​ര​ള എ​ടി​എ​സി​ന്‍റെ സ​ഹാ​യ​വും ല​ഭി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് മൊ​ത്ത​മാ​യി ഹാ​ഷി​ഷ് ഓ​യി​ൽ എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് നി​ജി​ലെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

പി​ടി​കൂ​ടി​യ എ​ക്സൈ​സ് സം​ഘ​ത്തി​ൽ അ​സി. ഇ​സ്പെ​ക്ട​ർ(​ഗ്രേ​ഡ്) മാ​രാ​യ ആ​ർ.​പി. അ​ബ്ദു​ൾ നാ​സ​ർ, പി.​കെ. അ​നി​ൽ​കു​മാ​ർ, പി. ​പ്ര​മോ​ദ്, സി. ​അ​ജി​ത്ത്, പ്രി​വ​ൻ​റ്റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) കെ. ​ഉ​മേ​ഷ്‌ , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​വി. ഗ​ണേ​ഷ് ബാ​ബു, എം.​വി. ശ്യാം ​രാ​ജ്, എം.​വി. സു​ജേ​ഷ്, വി.​കെ. സാ​യൂ​ജ്, സ​ന​ൽ, വു​മ​ൺ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ സീ​മ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

District News

 ​പോക്സോ കേ​സിൽ ഓ​ട്ടോ​ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: വി​വാ​ഹവീ​ട്ടി​ൽനി​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് ബാ​ലി​ക​മാ​രെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ത​ല​ശേ​രി​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ പോ​ക്സോ കേ​സ് ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്തു. ക​തി​രൂ​ർ ദാ​റു​ൽ ജ​മീ​ലി​ലെ കെ. ​മി​ൽ​ജാ​ദി​നെ(29)​യാ​ണ് ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ പി.​പി. ഷ​മീ​ലി​ന്‍റെ നേ​തൃ​ത്വ ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ല​ശേ​രി​യി​ലെ ഒ​രു വി​വാ​ഹ വീ​ട്ടി​ലെ​ത്തി​യ 12 വ​യ​സി​ൽ താ​ഴെ​യു​ള്ള ബാ​ലി​ക​മാ​രാ​ണ് പീ​ഡ​ന​ത്തി​നി​ര യാ​യ​ത്. കു​ട്ടി​ക​ളെ മി​ഠാ​യി ന​ൽ​കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പി​ന്നീ​ട് പെ​ൺ​കു​ട്ടി​ക​ൾ വി​വ​രം ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്‌​തു.

എ​ന്നാ​ൽ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ​യാ​ളാ​ണ് പീ​ഡ​ന​ത്തി​ന് പി​റ​കി​ലെ​ന്ന സൂ​ച​ന​യെ​ത്തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. കു​റ്റാ​രോ​പി​ത​നെ പോ​ലീ​സ് മ​ർ​ദി​ച്ചു​വെ​ന്ന പ​രാ​തി കു​റ്റാ​രോ​പി​ത​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു.

District News

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് സ്പൈ​ഡ​ർ സു​നി​ലും സ​ഹാ​യി​യും പിടിയിൽ

കാ​യം​കു​ളം: വ​ള്ളി​കു​ന്നം പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും സ്വൈ​ര്യജീ​വി​തം ത​ക​ർ​ത്ത് മോ​ഷ​ണ പ​ര​മ്പ​ര ന​ട​ത്തി​വ​ന്നി​രു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് സ്പൈ​ഡ​ർ സു​നി​ലും സ​ഹാ​യി​യും പി​ടി​യി​ൽ.

കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ അ​ശ്വി​ൻ ഭ​വ​ന​ത്തി​ൽ സ്പൈ​ഡ​ർ എ​ന്നു വി​ളി​ക്കു​ന്ന സു​നി​ൽ (47), ഇ​യാ​ളു​ടെ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചുവ​ന്നി​രു​ന്ന നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് വെ​ളു​ത്തേ​രി​ൽ ജി​തേ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ ഡിവൈഎ​സ്പിയു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും വ​ള്ളി​കു​ന്നം പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വീ​ടു​ക​ളു​ടെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​യ​തി​നെത്തുട​ർ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.പി. മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​രു ടെ നി​ർ​ദേശ പ്ര​കാ​രം ചെ​ങ്ങ​ന്നൂ​ർ ഡിവൈഎ​സ്പി എം.കെ. ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.

2024 മു​ത​ൽ ഈ ​പ്ര​ദേ​ശ​ത്ത് ന​ട​ന്നു​വ​ന്നി​രു​ന്ന മോ​ഷ​ണ സം​ഭ​വ​ങ്ങ​ളി​ൽനി​ന്നും സ​ാങ്കേ​തി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ തെ​ളി​വു​ക​ൾ ഒ​ന്നും കി​ട്ടി​യി​രു​ന്നി​ല്ല. സ​മാ​നരീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്തി​വ​ന്നി​രു​ന്ന മു​ൻ കു​റ്റ​വാ​ളി​ക​ളെ​യും മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​വ​രെ​യും കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സ്പൈ​ഡ​ർ സു​നി​ലി​നെ പി​ടി​കൂ​ടി​യ​ത്.

40 വാ​ഹ​ന മോ​ഷ​ണക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള സ്പൈ​ഡ​ർ സു​നി​ൽ ഈ ​കേ​സു​ക​ളു​ടെ കോ​ട​തി ന​ട​പ​ടി​ക​ൾ തീ​ർ​ന്നശേ​ഷം സ്കൂ​ൾ വാ​ഹ​നം ഓ​ടി​ച്ചും ടാ​ക്സി കാ​റു​ക​ൾ ഓ​ടി​ച്ചും നാ​ട്ടി​ൽ ആ​ഡംബ​ര ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, മു​മ്പ് ജ​യി​ലി​ൽ കി​ട​ന്ന​കാ​ല​ത്ത് സ​ഹ​ത​ട​വു​ക​ാരാ​യ ത​മി​ഴ് കു​റു​വ മോ​ഷ്ടാ​ക്ക​ളി​ൽ നി​ന്നു വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യും ത​മി​ഴ്-​കു​റു​വ രീ​തി​യി​ൽ വ​സ്ത്ര​ധാ​ര​ണം ചെ​യ്തും പോ​ലീ​സ് പി​ടി​കൂ​ടു​മ്പോ​ൾ മോ​ഷ​ണ മു​ത​ലു​ക​ൾ തി​രി​കെ ന​ൽ​കാ​തെ നി​സ​ഹ​ര​ണ രീ​തി​യി​ൽ പെ​രു​മാ​റു​ന്നതും അ​വ​രി​ൽനി​ന്നു പ​ഠി​ച്ചുവ​ച്ചി​രു​ന്നു.

നാ​ട്ടി​ൽ മാ​ന്യ​നാ​യി ച​മ​ഞ്ഞ് ജീ​വി​തം ന​യി​ച്ചുവ​രു​ന്ന​തി​നി​ട​യി​ൽ ആ​ഡംബ​ര ജീ​വി​ത​ത്തി​ന് പ​ണം തി​ക​യാ​തെ വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പോ​ലീ​സ് പി​ടി​ക്ക​പ്പെ​ടാ​ത്ത രീ​തി​യി​ൽ പ​ഴു​തു​ക​ൾ അ​ട​ച്ച് മോ​ഷ​ണം ന​ട​ത്തിവ​രു​ന്ന​തി​നി​ട​യി​ൽ 2022ൽ ​കാ​യം​കു​ള​ത്തു ന​ട​ന്ന മേ​ഷ​ണക്കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ട്ട് ജ​യി​ല​ിൽ പോ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി അ​വ​ധി ദി​വ​സ​ങ്ങ​ൾ വ​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ രാത്രിയോടുകൂ​ടി ബു​ള്ള​റ്റി​ൽ ഈ​വ​നിം​ഗ് റൈ​ഡ് ന​ട​ത്തി ഗേ​റ്റി​നു പു​റ​ത്തു​നി​ന്നും താ​ഴി​ട്ട് പൂ​ട്ടി​യ വീ​ടു​ക​ളും താ​ത്കാ​ലി​ക​മാ​യി അ​ട​ഞ്ഞുകി​ട​ക്കു​ന്ന വീ​ടു​ക​ളും ക​ണ്ടുവ​ച്ച​ശേ​ഷം മോ​ഷ​ണം നടത്തുന്നതാണ് പതിവ്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​യുന്നതി​നാ​ൽ റോ​ഡു​ക​ൾ ഒ​ഴി​വാ​ക്കി വ​യ​ലു​ക​ളി​ലൂ​ടെ​യും പു​ര​യി​ട​ങ്ങ​ളി​ലു​ടെ​യും ആ​ളു​ക​ൾ രാ​ത്രി​യി​ൽ ക​ണ്ടാ​ൽ ഭ​യ​പ്പെ​ടു​ന്ന രീ​തി​യി​ൽ ത​ല​യി​ലു​ടെ ലു​ങ്കി പു​ത​ച്ച് ക​യ്യി​ൽ മാ​ര​കാ​യു​ധ​വും ക​രു​തി അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച് ത​മി​ഴ് കു​റു​വ മോ​ഷ്ടാ​വാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​ധം കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന് മു​ൻ​കൂ​ട്ടി ക​ണ്ടുവച്ച വീ​ടു​ക​ളു​ടെ മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി മോ​ഷ​ണം നട​ത്തു​ന്ന​താ​ണ് ഇയാളുടെ രീ​തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കൂ​ട്ടു പ്ര​തി​യാ​യ സു​ഹൃ​ത്ത് ജി​തേ​ഷ് മോ​ഷ​ണ സ്ഥ​ല​ത്ത് ബൈ​ക്കി​ൽ കൊ​ണ്ടു​വി​ടാ​റു​ണ്ടെ​ന്ന് സു​നി​ൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​തി​നെത്തുട​ർ​ന്നാ​ണ് ജി​തേ​ഷി​നെ​യും പി​ടി​കൂ​ടി​യ​ത്. സ്പൈ​ഡ​ർ സു​നി​ലി​നെ കൃ​ഷ്ണ​പു​രം കൊ​ട്ടാ​ര​ത്തി​നു സ​മീ​പ​ത്തുനി​ന്നും ജി​തേ​ഷി​നെ പു​ള്ളി​ക്ക​ണ​ക്കി​നു സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽനി​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്ര​തി​ക​ളെ കാ​യം​കു​ളം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.​

വ​ള്ളി​കു​ന്നം പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ ദി​ജേ​ഷ്, സീ​നി​യ​ർ സി​വി​ൽ പോലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഉണ്ണികൃ​ഷ്ണ​പി​ള്ള, അ​നീ​ഷ് ജി. ​നാ​ഥ്, എം. ​അ​ൻ​ഷാ​ദ്, മു​ഹ​മ്മ​ദ് ഷെ​ഫീ​ക്, അ​രു​ൺ ഭാ​സ്ക​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​അ​ഖി​ൽ കു​മാ​ർ, എ.​എ​സ്. ഫി​റോ​സ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂടി​യ​ത്.

National

ഭീ​ക​ര പ്ര​വ​ർ​ത്ത​നം: യു​വാ​വ് പി​ടി​യി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: പ്ര​വാ​ച​ക​നി​ന്ദ ആ​രോ​പി​ച്ച് യു​പി​യി​ൽ ഏ​താ​നും ആ​ളു​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ഭീ​ക​ര​നെ ഗു​ജ​റാ​ത്ത് ഭീ​ക​ര​വി​രു​ദ്ധ​സേ​ന അ​റ​സ്റ്റ് ചെ​യ്തു. ന​വ​സാ​രി​യി​ലെ ചാ​ർ​പു​ലി​ൽ താ​മ​സി​ക്കു​ന്ന ഫൈ​സാ​ൻ ഷേ​ക്ക് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

യു​പി​യി​ലെ രാം​പു​രി​ൽ ദു​ണ്ടാ​വാ​ല സ്വ​ദേ​ശി​യാ​ണി​യാ​ൾ. അ​ന്വേ​ഷ​ണ​സം​ഘം "ഒ​റ്റ​യാ​ൻ ചെ​ന്നാ​യ്'​എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന ഇ​യാ​ളി​ൽ​നി​ന്ന് ഒ​ട്ടേ​റെ ല​ഘു​ലേ​ഖ​ക​ളും ഒ​രു പി​സ്റ്റ​ലും വെ​ടി​യു​ണ്ട​ക​ളും ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തു.

പ്ര​വാ​ച​ക​നി​ന്ദ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളു​ണ്ടാ​യാ​ൽ ആ​ക്ര​മ​ണ​ത്തി​ന് അ​റ​സ്റ്റി​ലാ​യ യു​വാ​വ് ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് തെ​ളി​വു​ക​ൾ കി​ട്ട​യ​താ​യി എ​ടി​എ​സ് ഡി​ഐ​ജി സു​നി​ൽ ജോ​ഷി പ​റ​ഞ്ഞു. ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ലു​ള്ള​വ​രെ ആ​ക്ര​മി​ക്കാ​ൻ ഫൈ​സാ​നും പോ​ലീ​സ് തി​ര​യു​ന്ന മു​ഹ​മ്മ​ദ് അ​ബു​ബ​ക്ക​ർ എ​ന്ന​യാ​ളും ശ്ര​മി​ച്ചി​രു​ന്നു. ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ മോ​ച​ന​ത്തി​ന് യു​ദ്ധം ചെ​യ്യാ​നും ഇ​രു​വ​രും ആ​ഹ്വാ​നം ചെ​യ്ത​താ​യും ഡി​ഐ​ജി വ്യ​ക്ത​മാ​ക്കി.

National

ഗോൾഡി ബ്രാറിന്‍റെ മാതാപിതാക്കൾ അറസ്റ്റിൽ

ച​​​ണ്ഡി​​​ഗ​​​ഡ്: കൊ‌​​​ടുംകു​​​റ്റ​​​വാ​​​ളി ഗോ​​​ൾ​​​ഡി ബ്രാ​​​റി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ പ​​​ണാ​​​പ​​​ഹ​​​ര​​​ണ കേ​​​സി​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ബ്രാ​​​റി​​​ന്‍റെ പി​​​താ​​​വ് ഷം​​​ഷേ​​​ർ സിം​​​ഗ്, അ​​​മ്മ പ്രീ​​​ത്പാ​​​ൽ കൗ​​​ർ എ​​​ന്നി​​​വ​​​രെ തി​​​ങ്ക​​​ളാ​​​ഴ്ച അ​​​മൃ​​​ത്‌​​​സ​​​റി​​​ൽ​​​നി​​​ന്നാ​​​ണ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഇ​​​വ​​​രെ ഇ​​​ന്ന​​​ലെ മൂ​​​ന്നു ദി​​​വ​​​സം പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു. മു​​​ക്ത്സ​​​ർ ജി​​​ല്ല​​​യി​​​ലെ ആ​​​ദേ​​​ശ് ന​​​ഗ​​​റി​​​ലാ​​​ണ് ഗോ​​​ൾ​​​ഡി ബ്രാ​​​റി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. മു​​​ക്ത്സ​​​ർ ജി​​​ല്ല​​​യി​​​ലെ ഉ​​​ദേം​​​ക​​​ര​​​ൺ​​​ ഗ്രാ​​​മ​​​ക്കാ​​​ര​​​നാ​​​യ സ​​​ത്നാം സിം​​​ഗി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ 2004ൽ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് ഇ​​​വ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

50 ല​​​ക്ഷം രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​വെ​​​ന്ന സ​​​ത്നാം സിം​​​ഗി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് കേ​​​സ്. പോ​​​ലീ​​​സി​​​ൽ എ​​​എ​​​സ്ഐ ആ​​​യി​​​രു​​​ന്ന ഷം​​​ഷേ​​​ർ സിം​​​ഗി​​​നെ 2021ൽ​​​നി​​​ന്ന് സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു നീ​​​ക്കി. ഇ​​​യാ​​​ൾ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം വാ​​​ങ്ങി​​​യി​​​രു​​​ന്നു.

ഗാ​​​യ​​​ക​​​ൻ സി​​​ദ്ദു മൂ​​​സേ​​​വാ​​​ല​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലെ മു​​​ഖ്യപ്ര​​​തി​​​യാ​​​ണ് ഗോ​​​ൾ​​​ഡി ബ്രാ​​​ർ.

Kerala

ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച് മാ​ര​ക രാ​സ​ല​ഹ​രി; നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ​വ​നി​ത പി​ടി​യി​ൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ര​ക രാ​സ​ല​ഹ​രി​യാ​യ മെ​ത്താ​ക്യു​ലോ​ണു​മാ​യി വി​ദേ​ശ വ​നി​ത പി​ടി​യി​ൽ. ടോം​ഗോ സ്വ​ദേ​ശി ല​ത്തി​ഫാ​റ്റു ഔ​റോ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നാ​ല് കി​ലോ മെ​ത്താ​ക്യു​ലോ​ൺ ആ​ണ് പി​ടി​കൂ​ടി​യ​ത്. ദോ​ഹ​യി​ൽ നി​ന്നാ​ണ് പ്ര​തി കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്. കൊ​ച്ചി​യി​ൽ എ​ത്തി ഇ​വി​ടെ നി​ന്ന് ഡ​ൽ​ഹി​യി​ലേ​യ്ക്ക് പോ​കാ​ൻ ടെ​ർ​മി​ന​ലി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

സി​യാ​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സം​ശ​യം തോ​ന്നി ക​സ്റ്റം​സി​ന് ബാ​ഗ് കൈ​മാ​റി. വി​പ​ണി​യി​ൽ ര​ണ്ട് കോ​ടി​യി​ലേ​റെ വി​ല വ​രു​ന്ന രാ​സ​ല​ഹ​രി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

വി​ദേ​ശ വ​നി​ത​യെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​ര​ത്തെ​യും ഇ​വ​ർ ഡ​ൽ​ഹി​യി​ലേ​യ്ക്ക് രാ​സ​ല​ഹ​രി ക​ട​ത്തി​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​താ​യി ക​സ്റ്റം​സ് പ​റ​യു​ന്നു. ഇ​ന്നു​ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

National

ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനമെന്ന് സംശയം; രാജസ്ഥാനിൽ ഒരാൾ പിടിയിൽ

ന്യൂഡൽഹി: പാക്കിസ്ഥാന്‍റെ ചാരസംഘടനയായ ഐഎസ്ഐക്ക് (ഇന്‍റർ സർവീസസ് ഇന്‍റലിജൻസ്) വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ ഒരാൾ കസ്റ്റഡിയിൽ. രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജയ്സൽമേറിൽ നിന്ന് സുരക്ഷാ ഏജൻസികൾ ഇയാളെ കസ്റ്റഡിയിലെടുത്തത്.

നെഹ്ദാൻ ഗ്രാമവാസിയായ ജാബരാറാം മേഘ്‌വാൾ ആണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘം ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

സിഐഡി - ഇന്‍റലിജൻസ് സംഘങ്ങൾ ചോദ്യം ചെയ്യലിനായി ഇയാളെ ജയ്പൂരിലേക്ക് കൊണ്ടുപോയി. ഇയാളുടെ മൊബൈൽ ഫോണും കംപ്യൂട്ടറും ഫോറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ നാലു വർഷമായി ഗ്രാമത്തിൽ ഇ-മിത്ര കേന്ദ്രം നടത്തിവരികയായിരുന്ന ഇയാൾക്ക് നിരവധി സർക്കാർ പദ്ധതികളിലേക്കും രേഖകളിലേക്കും പ്രവേശനമുണ്ടായിരുന്നു. പാക്കിസ്ഥാൻ സ്വദേശിനിയായ ഒരു വനിതയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായും സുരക്ഷാ ഏജൻസികൾ പറഞ്ഞു.

National

ചാക്കിലാക്കിയ നിലയിൽ യുവതിയുടെ ശിരസില്ലാത്ത മൃതദേഹഭാഗം; യുവാവ് അറസ്റ്റിൽ

ആഗ്ര: ആഗ്രയിൽ ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആഗ്രയിലെ പാർവതി വിഹാറിൽ വെള്ളിയാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മിങ്കി ശർമ എന്ന യുവതിയുടെ മരണത്തിൽ വിനയ് രാജ്പുത് എന്നയാളാണ് അറസ്റ്റിലായത്. യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. പ്രധാന റോഡുകളിലെ സിസിടിവികൾ നിരീക്ഷിച്ചതിനേ തുടർന്നാണ് കേസിലെ തുമ്പായത്.

സിസിടിവികളിൽ നിന്ന് യുവതിയുടെ സ്കൂട്ടർ സഹപ്രവർത്തകനായ വിനയ് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. യുവതിയുമായി ദീർഘകാലമായി പ്രണയത്തിലായിരുന്ന യുവാവിന് യുവതിയേക്കുറിച്ച് തോന്നിയ സംശയമാണ് കൊലപാതകത്തിന് കാരണമായത്.

Kerala

പതിനാറുകാരന് ക്രൂരമർദനം; നാലുപ്രതികൾ അറസ്റ്റിൽ

ക​ൽ​പ്പ​റ്റ: പ​തി​നാ​റു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ക​ല്പ​റ്റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​ഫി(18)​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളെ​യു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ്‌​ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​തി​നാ​റു​കാ​ര​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ​ര​ട്ട​പ്പേ​ര് വി​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച​ത്.

ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തും നി​ർ​ബ​ന്ധി​ച്ച് കാ​ലു​പി​ടി​ച്ച് മാ​പ്പ് പ​റ​യി​പ്പി​ക്കു​ന്ന​തും വ​ള​ഞ്ഞി​ട്ട് അ​ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു.

ഒ​രാ​ഴ്ച മു​ൻ​പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ച​രി​ച്ച​ത്. ഇ​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

Kerala

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി; യാ​ത്ര​ക്കാ​ര​ന്‍ അ​റ​സ്റ്റി​ൽ

കൊ​ച്ചി: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മോ​ഹ​ൻ (62) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദോ​ഹ​യി​ൽ നി​ന്നു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി യു​വ​തി​യോ​ടാ​ണ് ഇ​യാ​ള്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ദോ​ഹ​യി​ല്‍ നി​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

നെ​ടു​മ്പാ​ശേ​രി പോ​ലീ​സാ​ണ് മോ​ഹ​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

ക​ൽ​പ്പ​റ്റ​യി​ൽ 16 വ​യ​സു​കാ​ര​നെ മ​ർ​ദി​ച്ച കേ​സ്: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

വ​യ​നാ​ട്: ക​ൽ​പ്പ​റ്റ​യി​ൽ 16 വ​യ​സു​കാ​ര​നെ വി​ളി​ച്ചു വ​രു​ത്തി മ​ർ​ദി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി നാ​ഫി​ൽ (18) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വാ​ർ​ത്ത​യും ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ മേ​പ്പാ​ടി മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യ്ക്ക് പോ​യി​രു​ന്നു. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. 16 വ​യ​സു​കാ​ര​നെ കാ​ര​നെ ഫോ​ൺ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച​ത്. കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

മു​ഖ​ത്തും ത​ല​യ്ക്കും പു​റ​ത്തും വ​ടി കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. വി​ദ്യാ​ർ​ഥി​യെ കൊ​ണ്ട് കാ​ലു​പി​ടി​ച്ച് മാ​പ്പ് പ​റ​യി​ക്കു​ന്ന​തും കാ​ണാം. പി​ന്നാ​ലെ​യാ​ണ് ത​ട​ഞ്ഞ് വ​ച്ച് മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ൽ​പ്പ​റ്റ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പേ​ട്ട​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ആ​ന​യ​റ സ്വ​ദേ​ശി ന​ന്ദു, ചെ​റി​യ കൊ​ണ്ണി സ്വ​ദേ​ശി ന​ന്ദ​ഹ​രി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

150 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​ന്ന് രാ​വി​ലെ പേ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ട്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല വ​രു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ലെ ല​ഹ​രി​ക്ക​ട​ത്ത് സം​ഘം പ​റ​ഞ്ഞ​യാ​ള്‍​ക്ക് എം​ഡി​എം​എ കൈ​മാ​റാ​ൻ ഇ​രു ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി കാ​ത്തു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് നാ​ർ​ക്കോ​ട്ടി​ക്സ് ടീ​മി​ന്‍റെ​യും പേ​ട്ട പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ. ല​ഹ​രി​സാ​ധ​ന​ങ്ങ​ൾ പേ​ട്ട, വ​ഞ്ചി​യൂ​ർ ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ച് വി​ല്പ​ന ന​ട​ത്താ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് വി​വ​രം.

എം​ഡി​എം​എ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി യു​വാ​ക്ക​ൾ ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വ​സ്ത്ര​ത്തി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. നി​ര്‍​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ ഇ​രു​വ​രെ​യും ല​ഹ​രി​ക്ക​ട​ത്ത് സം​ഘം ക്യാ​രി​യ​ര്‍​മാ​രാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കി​ട്ടി​യ വി​വ​രം.

Kerala

വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വം;​ സു​ഹൃ​ത്ത് അറസ്റ്റിൽ 

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. ചൂ​ലി​പ്പാ​ടം പ​ള്ളി​ക്ക​ൽ വീ​ട്ടി​ൽ ആ​ഷി​ഫാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഇ​രു​വ​രും ചേ​ർ​ന്ന് വൈ​ദ്യു​ത​ക്കെ​ണി ഉ​പ​യോ​ഗി​ച്ച് തോ​ട്ടി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ മു​ഹ​മ്മ​ദ് റാ​ഫി​ക്ക് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ഷോ​ക്കേ​റ്റ​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നും തെ​ളി​ഞ്ഞു.

സ​മീ​പ​ത്തു​ള്ള വൈ​ദ്യു​ത പോ​സ്റ്റി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​തി എ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പA​ലീ​സ് പ​റ​ഞ്ഞു. ആ​ഷി​ഫി​ന്‍റെ പേ​രി​ൽ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കും വൈ​ദ്യു​ത മോ​ഷ​ണ​ത്തി​നു​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് വൈ​ദ്യു​തി എ​ടു​ക്കാ​നു​പ​യോ​ഗി​ച്ച വ​യ​റും തോ​ട്ടി​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

മൂന്ന് കിലോ കഞ്ചാവുമായി ആസാം സ്വദേശികൾ കായംകുളത്ത് അറസ്റ്റിൽ

കായംകുളം: മൂന്ന് കിലോ കഞ്ചാവുമായി ആസാം സ്വദേശികൾ അറസ്റ്റിൽ. കായംകുളം എക്സൈസ് റേഞ്ച് സംഘം കായംകുളം മേടമുക്ക്, കായംകുളം റെയിൽവേ സ്റ്റേഷൻ തെക്ക് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ആസാം സ്വദേശികൾ അറസ്റ്റിലായത്.

ഇവരിൽ നിന്ന് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് പിടികൂടി. ആസാം സ്വദേശിയായ ജതിൻ ദത്ത (27), തുലൻ സൈക്യ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്ന് വരുമ്പോൾ ചില്ലറ വിൽപ്പനയ്ക്കായി വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി ലഭ്യമായ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ എക്സൈസ് ഷാഡോ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ കുറച്ചുനാളുകൾക്കിടയിൽ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും കായംകുളം എക്സൈസ് വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തി കേസെടുത്തിട്ടുള്ളതാണ്. എക്സൈസ് സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ കുഞ്ഞുമോൻ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, നന്ദഗോപാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിത രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത് കുമാർ എന്നിവരും പങ്കെടുത്തു.

Kerala

ഹ​ണി ട്രാ​പ്; പതിനേഴുകാ​രി ഉ​ൾ​പ്പെ​ടെ നാ​ലു​ പേ​ർ പി​ടി​യി​ൽ

കണ്ണൂർ: ഏ​​​ച്ചൂ​​​ർ മാ​​​ച്ചേ​​​രി​​​യി​​​ലെ യു​​​വാ​​​വി​​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി ഹ​​​ണി ട്രാ​​​പ്പി​​​ൽ​​​പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ടാ​​​ൻ ശ്ര​​​മി​​​ച്ച പ​​​തി​​​നേ​​​ഴു​​​കാ​​​രി ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു​ പേ​​​രെ ച​​​ക്ക​​​ര​​​ക്ക​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

കാ​​​ഞ്ഞ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ പ​​​തി​​​നേ​​​ഴു​​​കാ​​​രി, കു​​​ശാ​​​ൽ ന​​​ഗ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യും കാ​​​ഞ്ഞ​​​ങ്ങാ​​​ട് മൂ​​​ളി​​​യാ​​​റി​​​ൽ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന സി. ​​​മൈ​​​മൂ​​​ന (51), എ.​​​കെ. അ​​​ബ്‌​​​ദു​​​ൾ​​​ക​​​ലാം (52), ച​​​ട്ട​​​ഞ്ചാ​​​ൽ സ്വ​​​ദേ​​​ശി ഇ​​​ബ്രാ​​​ഹിം സ​​​ജ്‌​​​മ​​​ൽ അ​​​ർ​​​ഷാ​​​ദ് (28) എ​​​ന്നി​​​വ​​​രെ​​​യാ​​​ണു ച​​​ക്ക​​​ര​​​ക്ക​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്‌​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ച്ച​​​യ്ക്ക് കാ​​​ഞ്ഞ​​​ങ്ങാ​​​ടാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്: ഏ​​​ച്ചൂ​​​ർ മാ​​​ച്ചേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​നോ​​​ട് 10 ല​​​ക്ഷം രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി പ​​​രി​​​ച​​​യ​​​ത്തി​​​ലാ​​​യ പെ​​​ൺ​​​കു​​​ട്ടി യു​​​വാ​​​വി​​​നോ​​​ട് കാ​​​ഞ്ഞ​​​ങ്ങാ​​​ട്ടേ​​​ക്കു വ​​​രാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ​​​യെ​​​ത്തി​​​യ യു​​​വാ​​​വി​​​നെ ഒ​​​രു വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് 10 ല​​​ക്ഷം രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ളു​​​ടെ ഷ​​​ർ​​​ട്ട് അ​​​ഴി​​​ച്ച് പെ​​​ൺ​​​കു​​​ട്ടി​​​ക്കൊ​​​പ്പം ഫോ​​​ട്ടോ​​​യെ​​​ടു​​​ത്ത് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി. പ​​ണ​​മി​​ല്ലെ​​ങ്കി​​​ൽ സ​​​മാ​​​ന വി​​​ല​​​യു​​​ള്ള സ്വ​​​ർ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​വ​​​സാ​​​നം ആ​​​റു ല​​​ക്ഷം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പ​​​ണം കൈ​​​വ​​​ശ​​​മി​​​ല്ലെ​​​ന്നും നാ​​​ട്ടി​​​ൽ​​പോ​​​യി ബ​​​ന്ധു​​​ക്ക​​​ളി​​​ൽ​​നി​​​ന്നു സ്വ​​​ർ​​​ണം വാ​​​ങ്ങി ത​​​രാ​​​മെ​​​ന്നും പ​​​റ​​​ഞ്ഞു പ്ര​​​തി​​​ക​​​ളെ​​​യും കൂ​​​ട്ടി ച​​​ക്ക​​​ര​​​ക്ക​​​ല്ലി​​​ൽ എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. യു​​​വാ​​​വ് ബ​​​ന്ധു​​​ക്ക​​​ളോ​​​ടു സം​​​ഭ​​​വം പ​​​റ​​​ഞ്ഞ​​​തോ​​​ടെ ഇ​​​വ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ച​​​ക്ക​​​ര​​​ക്ക​​​ൽ പോ​​​ലീ​​​സി​​​ൽ വി​​​വ​​​രം ന​​ൽകുകയായിരുന്നു.

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

പൊ​ൻ​കു​ന്നം: ഇ​ള​ങ്ങു​ളം വി​ല്ലേ​ജ് ഓ​ഫീ​സ​റെ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സി​ൽവ​ച്ച് വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി. ചി​റ​ക്ക​ട​വ് ഉ​റു​മ്പി​ൽ ഒ.​എ​ൻ.​എ​സ്. വി​ഷ്ണു (48) വി​നെ​യാ​ണ് കോ​ട്ട​യം വി​ജി​ല​ൻ​സ് യൂ​ണി​റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ വി​ഷ്ണു ഇ​ള​ങ്ങു​ളം എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​നി​ൽ വാ​ട​കവീ​ട്ടി​ലാ​ണ് താ​മ​സം.

വ​സ്തു​വി​ന്‍റെ പോ​ക്കു​വ​ര​വ് ചെ​യ്തു​കൊ​ടു​ക്കു​ന്ന​തി​ന് പ്ര​ദേ​ശ​വാ​സി​യി​ൽനി​ന്ന് ര​ണ്ടാ​യി​രം രൂ​പ കൈ​പ്പ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​യി​രം രൂ​പ ഇ​തേ വ്യ​ക്തി​യി​ൽനി​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ മു​ന്പ് കൈ​പ്പ​റ്റി​യി​രു​ന്നു. ബാ​ക്കി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ വി​ജി​ല​ൻ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​ജി​ല​ൻ​സ് സം​ഘം ന​ൽ​കി​യ നാ​ല് 500 രൂ​പ നോ​ട്ടാ​ണ് കൈ​ക്കൂ​ലി​യാ​യി കൈ​മാ​റി​യ​ത്. ഇ​തേ​സ​മ​യംത​ന്നെ സം​ഘം ഓ​ഫീ​സി​ലെ​ത്തി വി​ഷ്ണു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പാ​ന്‍സിന്‍റെ പോ​ക്ക​റ്റി​ൽനി​ന്ന് പ​ണം ക​ണ്ടെ​ടു​ത്തു. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ഇ​ള​ങ്ങു​ളം വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ഒ​ന്ന​ര വ​ര്‍ഷ​മാ​യി ഓ​ഫീ​സ​റാ​യ വി​ഷ്ണു ഓ​ഫീ​സി​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍ക്കെ​ത്തു​ന്ന​വ​രോ​ടെ​ല്ലാം നി​ര​ക്ക് വ​ച്ച് പ​ണം വാ​ങ്ങി​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യു​ണ്ട്. ഓ​ഫീ​സി​ലെ ചി​ല ജീ​വ​ന​ക്കാ​രും ഇ​യാ​ള്‍ക്ക് ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ക്കു​ക​യും വി​ഹി​തം പ​റ്റു​ക​യും ചെ​യ്തി​രു​ന്ന​താ​യി വി​ജി​ല​ന്‍സ് പ​റ​ഞ്ഞു.

ആ​യി​രം രൂ​പ മു​ത​ല്‍ ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ വ​രെ​യാ​യി​രു​ന്നു വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് വി​ഷ്ണു​വി​ന്‍റെ പ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു സ​മീ​പ​വും മ​റ്റി​ട​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ വ​ന്‍നി​ക്ഷേ​പം ഇ​യാ​ള്‍ക്കു​ള്ള​താ​യി വി​ജി​ല​ന്‍സ് ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ഷ്ണു കൂ​രാ​ലി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണു താ​മ​സി​ക്കു​ന്ന​ത്. വീ​ട്ടി​ലും ഇ​യാ​ള്‍ കൈ​ക്കൂ​ലി​ വാ​ങ്ങി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. അ​റ​സ്റ്റി​ലാ​യ​യു​ട​ന്‍ നി​ര​വ​ധി പേ​ര്‍ ഇയാൾക്കെതിരേ വി​ജി​ല​ന്‍സി​നു മൊ​ഴി ന​ല്‍കിയിട്ടുണ്ട്.

National

യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം; ഭ​ർ​ത്താ​വും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: യു​വ​തി​യെ വാ​ട​ക​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. കേ​സി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഡോ​ക്ട​ർ​മാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​ത്.

തു​ട​ക്ക​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ജ​നു​വ​രി 11ന് ​വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി. മ​ര​ണ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം വി​പു​ലീ​ക​രി​ച്ചു. തു​ട​ർ​ന്ന് ജ​നു​വ​രി 14ന് ​വി​രൂ​പാ​ക്ഷ​യെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു. വി​രൂ​പാ​ക്ഷ ആ​ശ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം, സു​ഹൃ​ത്തി​ന്‍റെ പ​ങ്ക് എ​ന്നി​വ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ജ​നു​വ​രി 10നാ​ണ് ആ​ശ എ​ന്ന യു​വ​തി​യെ ആ​ർ.​ആ​ർ ന​ഗ​റി​ലെ മു​റി​യി​ൽ ഫാ​നി​ൽ സാ​രി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​റു വ​ർ​ഷം മു​ൻ​പാ​ണ് ആ​ശ​യും കു​നി​ഗ​ൽ താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ വി​രൂ​പാ​ക്ഷ​യും പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​വ​ർ ബം​ഗ​ളൂ​രു​വി​ലെ രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​റി​ലാ​യി​രു​ന്നു താ​മ​സം.

ജോ​ലി​ക്ക് പോ​കാ​തെ ആ​ശ​യു​ടെ വ​രു​മാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. വി​രൂ​പാ​ക്ഷ​യു​ടെ അ​വി​ഹി​ത ബ​ന്ധ​ങ്ങ​ളെ​ച്ചൊ​ല്ലി ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​മാ​യി ഇ​വ​ർ പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​മോ​ച​ന​ക്കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​മാ​ണ്.

National

നോയിഡയിലെ ടെക്കിയുടെ മരണം;റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഡയറക്ടർ അറസ്റ്റിൽ

നോ​​​യി​​​ഡ: നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ കു​​​ഴി​​​യി​​​ലേ​​​ക്ക് കാ​​​ർ വീ​​​ണ് സോ​​​ഫ്റ്റ്‌​​​വേ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

എം​​​എ​​​സ് വി​​​സ്ടൗ​​​ൺ പ്ലാ​​​നേ​​​ഴ്സ് ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ഭ​​​യ് കു​​​മാ​​​റാണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. 27 കാ​​​ര​​​നാ​​​യ യു​​​വ​​​രാ​​​ജ് മേ​​​ത്ത​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. മൂ​​​ട​​​ൽ​​​മ​​​ഞ്ഞി​​​ൽ വ​​​ഴി മ​​​റ​​​ഞ്ഞ​​​തോ​​​ടെ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട കാ​​​ർ മാ​​​ലി​​​ന്യ​​​ക്കു​​​ഴി​​​യു​​​ടെ അ​​​തി​​​രു​​​ക​​​ട​​​ന്ന് നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന വാ​​​ണി​​​ജ്യ​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​നാ​​​യി നി​​​ർ​​​മി​​​ച്ച വെ​​​ള്ളം നി​​​റ​​​ച്ച കു​​​ഴി​​​യി​​​ലേ​​​ക്കു പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

റോ​​​ഡി​​​ൽ​​​നി​​​ന്ന് മ​​​തി​​​യാ​​​യ സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കാ​​​തെ​​​യാ​​​ണ് കെ​​​ട്ടി​​​ടം നി​​​ർ​​​മി​​​ച്ച​​​തെ​​​ന്ന് പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. യു​​​വ​​​രാ​​​ജി​​​ന്‍റെ പി​​​താ​​​വ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

Latest News

Up