അഴിക്കോട്: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോടു ചേർന്ന് നിരോധിത മീൻപിടിത്ത രീതിയായ രാത്രികാല കരവലി നടത്തിയ മൂന്നു ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കോസ്റ്റൽസംഘം പിടികൂടി. തീരക്കടലിൽ അഴിക്കോട് ലൈറ്റ് ഹൗസിനു വടക്കുപടിഞ്ഞാറുഭാഗത്ത് അനധികൃതമായി രാത്രികാല കരവലി നടത്തിയ ബോട്ടുകളാണ് പിടി കൂടിയത്.
തീരത്തുനിന്ന് 20 മീറ്റർ ആഴ പരിധിയിൽ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താവൂവെന്ന സംസ്ഥാന സർക്കാരിന്റെ നിയമം ലംഘിച്ച് തീരത്തോടുചേർന്ന് ട്രോളിംഗ് നടത്തിയ മൂന്നു ബോട്ടുകളാണ് കസ്റ്റഡിയിൽ എടു ത്തത്.
എറണാകുളം ജില്ലയിൽ മുനമ്പം, പള്ളിപ്പുറം, നിധീഷ്, മോഹൻലാൽ, ലൈജു എന്നിവരുടെ ഉടമസ്ഥതയിലുള്ള എയ്ഗർ, മുദ്ര, വചനം നാല് എന്നീ മൂന്നു ബോട്ടു കളാണ് മിന്നൽ കോന്പിംഗിൽ സംയുക്ത സംഘം പിടിച്ചെടുത്തത്.
ബോട്ടിലുണ്ടാ യിരുന്ന മത്സ്യം അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽ പരസ്യലേലം ചെയ്ത് ലഭിച്ച 88,600 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും രണ്ടു ബോട്ടുകൾക്ക് 2.5 ലക്ഷം രൂപ വീതവും എയ്ഗർ എന്ന ബോട്ടിന് അഞ്ചു ലക്ഷം രൂപയും വീതവും ആകെ 10 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
എയ്ഗർ എന്ന ബോട്ട് സമാനമായ കുറ്റം ആവർത്തിച്ചതിനാലാണ് ഇരട്ടി പിഴ ചുമത്തിയത്.കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമം ലംഘിച്ച് തീരത്തോടുചേർന്ന് രാത്രികാല കരവലി മീൻപിടിത്തം നടത്തിയതിനും കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനും ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടിത്തം നടത്തിയതിനുമാണ് പിഴ ചുമത്തിയത്.
തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ കെ.പി. ഗ്രേസി യുടെയും അഴീക്കോട് കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ സി. രമേഷിന്റെയും നേതൃ ത്വത്തിൽ നടത്തിയ പ്രത്യേക രാത്രികാല കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്.
നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻരാജ്, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ്് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എൻ . പ്രശാന്ത്കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സംനാ ഗോപൻ, അഴീക്കോട് കോസ്റ്റൽ എഎസ്ഐ എം. ആർ. സജീവൻ, സ്രാങ്ക് ജിൻസൺ, ലാസ്കർ ജവാബ്, റെസ്ക്യൂ ഗാർഡുമാരായ ഷിഹാബ്, കൃഷ്ണപ്രസാദ്, വർഗീസ്, ജിഫിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിത്.
രണ്ടാംതവണ സമാന കുറ്റകൃത്യങ്ങളിൽപ്പെടുന്ന ബോട്ടുകളെ കരിമ്പട്ടികയിൽ പെടുത്തി ലൈസൻസ് റദ്ദ് ചെയ്യുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്ക്കെതിരെ കർശന നിയമനടപടി സ്വീ കരിക്കുമെന്നും ജില്ലാ ഷിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. സീമ അറിയിച്ചു.