x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 ​പോക്സോ കേ​സിൽ ഓ​ട്ടോ​ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ


Published: January 29, 2026 06:43 AM IST | Updated: January 29, 2026 06:43 AM IST

ത​ല​ശേ​രി: വി​വാ​ഹവീ​ട്ടി​ൽനി​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് ബാ​ലി​ക​മാ​രെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ത​ല​ശേ​രി​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ പോ​ക്സോ കേ​സ് ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്തു. ക​തി​രൂ​ർ ദാ​റു​ൽ ജ​മീ​ലി​ലെ കെ. ​മി​ൽ​ജാ​ദി​നെ(29)​യാ​ണ് ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ പി.​പി. ഷ​മീ​ലി​ന്‍റെ നേ​തൃ​ത്വ ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ല​ശേ​രി​യി​ലെ ഒ​രു വി​വാ​ഹ വീ​ട്ടി​ലെ​ത്തി​യ 12 വ​യ​സി​ൽ താ​ഴെ​യു​ള്ള ബാ​ലി​ക​മാ​രാ​ണ് പീ​ഡ​ന​ത്തി​നി​ര യാ​യ​ത്. കു​ട്ടി​ക​ളെ മി​ഠാ​യി ന​ൽ​കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പി​ന്നീ​ട് പെ​ൺ​കു​ട്ടി​ക​ൾ വി​വ​രം ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്‌​തു.

എ​ന്നാ​ൽ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ​യാ​ളാ​ണ് പീ​ഡ​ന​ത്തി​ന് പി​റ​കി​ലെ​ന്ന സൂ​ച​ന​യെ​ത്തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. കു​റ്റാ​രോ​പി​ത​നെ പോ​ലീ​സ് മ​ർ​ദി​ച്ചു​വെ​ന്ന പ​രാ​തി കു​റ്റാ​രോ​പി​ത​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു.

Tags : nattu visheshsam Auto driver arrested

Recent News

Up