x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എറണാകുളത്ത് എം​ഡി​എം​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: February 11, 2026 10:37 PM IST | Updated: February 11, 2026 10:37 PM IST

കൊ​ച്ചി: എറണാകുളം പ​ള്ളി​ക്ക​ര​യി​ൽ എം​ഡി​എം​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പ​ള്ളി​ക്ക​ര പ​റ​ക്കോ​ട് എം​ബ്ലാ​ശേ​രി വീ​ട്ടി​ൽ ജെ​ക്സ​ൻ(29) ആ​ണ് പി​ടി​യി​ലാ​യ​ത്.

16 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ജെ​ക്സ​ൺ പി​ടി​യി​ലാ​യ​ത്. കു​ന്ന​ത്തു​നാ​ട് പോ​ലീ​സാ​ണ് ജെ​ക്സ​ണെ പി​ടി​കൂ​ടി​യ​ത്. വൈ​കു​ന്നേ​രം പോ​ലീ​സ് വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​പ്പോ​ൾ ജെ​ക്സ​ൻ എം​ഡി​എം​എ പാ​യ്ക്ക​റ്റ് പോ​ക്ക​റ്റി​ലി​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. പി​ന്തു​ട​ർ​ന്ന പോലീ​സ് ഇ​യാ​ളെ സാ​ഹ​സി​ക​മാ​യി പ​റ​ക്കോ​ട് പാ​ട​ത്തി​ന് സ​മീ​പം വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മോ​ഷ​ണം ഉ​ൾ​പ്പ​ടെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ജെ​ക്സ​നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജ​യി​ൽ വാ​സം ക​ഴി​ഞ്ഞ് ഒ​ന്ന​ര മാ​സം മു​ൻ​പാ​ണ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ എ.​എ​ൽ. അ​ഭി​ലാ​ഷ്, എ​സ്.​ഐ​മാ​രാ​യ എം. ​അ​ഭി​ജി​ത്ത്, കെ.​വി. നി​സാ​ർ, എ​എ​സ്ഐ​മാ​രാ​യ എ.​ഐ. നാ​ദി​ർ​ഷ, ജി. ​സൂ​ര്യ​ൻ, സിപിഒ​മാ​രാ​യ ബി​ബി​ൻ രാ​ജ് ഒ.​എ​സ്, ഷ​ഹാ​ന സ​ലിം, ടി.​എം. സി​റാ​ജ്, സാ​യോ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : young man arrested mdma ernakulam excise

Recent News

Up