Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excise

കു​ട്ടി​ക​ളെ മ​റ​യാ​ക്കി കാ​റി​ൽ ക​ഞ്ചാ​വു​മാ​യി യാ​ത്ര; പ്ര​തി​ക​ൾ പി​ടി​യി​ൽ

വെ​ങ്ങാ​നൂ‍​ർ: തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ട്ടി​ക​ളെ​യും വ​യോ​ധി​ക​യെ​യും മ​റ​യാ​ക്കി കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. വ​ലി​യ​വേ​ളി സ്വ​ദേ​ശി കാ​ർ​ലോ​സും ഭാ​ര്യ ബി​ന്ദു​വു​മാ​ണ് കു​ട്ടി​ക​ളെ​യും വ​യോ​ധി​ക​യെ​യും മ​റ​യാ​ക്കി കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്ത​വേ പി​ടി​യി​ലാ​യ​ത്.

21 കി​ലോ ക​ഞ്ചാ​വ് ആ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​രി​ൽ നി​ന്നാ​ണ് എ​ക്സൈ​സ് സം​ഘം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട‍​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ര​ണ്ട് കു​ട്ടി​ക​ൾ​ക്കും വ​യോ​ധി​ക​യ്ക്കു​മൊ​പ്പം കാ​റി​ലെ​ത്തി​യ സം​ഘം ര​ണ്ട് കി​ലോ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ കു​ട്ടി​ക​ളും മു​തി‍​ർ​ന്ന​വ​രും ഉ​ള്ള​തി​നാ​ൽ പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​വി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു പ്ര​തി​ക​ൾ. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് എ​ത്തി​ച്ച ക​ഞ്ചാ​വ് ആ​ണ് പി​ടി​കൂ​ടി​യ​ത്.

Kerala

പു​സ്ത​ക​ത്തി​നു​ള്ളി​ൽ എം​ഡി​എം​എ ഒ​ളി​പ്പി​ച്ച് വി​ൽ​പ്പ​ന; യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ പാ​യി​പ്ര​യി​ൽ പു​സ്ത​ക​ങ്ങ​ളി​ൽ ല​ഹ​രി​മ​രു​ന്ന് ഒ​ളി​പ്പി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ൽ. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ സാ​ജി​ദ് അ​സീ​സ് (31) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ല​ഹ​രി വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​യ സാ​ജി​ദി​നെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ച​ത്.

ഇ​യാ​ളി​ൽ നി​ന്ന് 30.7 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട​ര മാ​സ​മാ​യി സാ​ജി​ദ് എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സാ​ജി​ദ് നാ​ല് മാ​സം മു​മ്പാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. ഖ​ത്ത​റി​ൽ നി​ന്നും പ​രി​ച​യ​പ്പെ​ട്ട ചി​ക്ക​മം​ഗ്ലൂ​ർ സ്വ​ദേ​ശി​യാ​ണ് സാ​ജി​ദി​ന് എം​ഡി​എം​എ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തെ​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ ല​ഹ​രി എ​ത്തി​ക്കു​ന്നു​ണ്ട്. പു​സ്ത​ക​ങ്ങ​ളി​ൽ ര​ഹ​സ്യ അ​റ​ക​ളു​ണ്ടാ​ക്കി​യാ​ണ് വി​ല്പ​ന. ഒ​റ്റ​നോ​ട്ട​ത്തി​ൽ ര​ഹ​സ്യ അ​റ​ക​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​ർ​ക്കും സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ല.

Kerala

ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി ബംഗാള്‍ സ്വദേശി എക്സൈസ് പിടിയില്‍

കൊച്ചി: കോതമംഗലത്ത് ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി പിടിയില്‍. പശ്ചിമ ബെംഗാള്‍ സ്വദേശി മോണ്ടല്‍ മജ്ബൂര്‍ (50) ആണ് കോതമംഗലം എക്സൈസ് റേഞ്ച് ടീമിന്‍റെ പിടിയിലായത്. 0.691 ഗാം ബ്രൗണ്‍ ഷുഗറും 30 ഗ്രാം കഞ്ചാവുമാണ് ഇയാളില്‍നിന്നു പിടികൂടിയത്.

എറണാകുളത്തു രാത്രികാല സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി കോതമംഗലം എക്സൈസ് റേഞ്ച് ടീം, എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിംഗിനിടെയാണ് നെല്ലിക്കുഴി ഭാഗത്തു വില്‍പ്പനയ്ക്കായി കൈവശം വച്ച ലഹരിയുമായി മജ്ബൂര്‍ പിടിയിലായത്.

Kerala

കൊ​ച്ചി​യി​ൽ ല​ഹ​രി വേ​ട്ട; പി​ടി​യി​ലാ​യ​ത് ക​ബൂ​ത്ത​ർ ഭാ​യി​യു​ടെ സ​ഹാ​യി

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് 21 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ ല​ഹ​രി ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി ക​ബൂ​ത്ത​ർ ഭാ​യി​യു​ടെ സ​ഹാ​യി​യാ​ണ് പി​ടി​യി​ലാ​യ മ​സൂ​ദ് ആ​ലം.

ക​ബൂ​ത്ത​ർ ഭാ​യി എ​ന്ന ജു​ഹി​ദു​ൽ ഇ​സ്ലാ​മി​ന് അ​സ​മി​ൽ നി​ന്നും ഹെ​റോ​യി​ൻ എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്ന​ത് മ​സൂ​ദ് ആ​ലം ആ​ണെ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി. ആ​സാ​മി​ൽ നി​ന്നാ​ണ് മ​സൂ​ദ് ആ​ലം ഹെ​റോ​യി​ൻ എ​ത്തി​ച്ചു​ന​ൽ​കി​യി​രു​ന്ന​ത്.

എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നാ​ണ് മ​സൂ​ദ് ആ​ലം പി​ടി​യി​ലാ​യ​ത്. ചൈ​ന വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ക​ബൂ​ത്ത​ർ ഭാ​യി​യെ കൊ​ച്ചി​യി​ൽ നി​ന്നാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. കാ​ക്ക​നാ​ട് ഭാ​ര​ത് മാ​ത കോ​ള​ജി​ന് സ​മീ​പ​മു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു പ്ര​തി​യു​ടെ താ​മ​സം.

16 ഗ്രാം ​ചൈ​ന വൈ​റ്റ് ഹെ​റോ​യി​ൻ, ഒ​രു ഗ്രാം ​എം​ഡി​എം​എ, 30 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യാ​ണ് എ​ക്സൈ​സ് ഇ​യാ​ളി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

Kerala

ത​ല​സ്ഥാ​ന​ത്ത് യു​വാ​വി​ന് വെ​ടി​യേ​റ്റു; പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് എ​യ​ർ ഗ​ണ്ണി​ൽ നി​ന്ന് വെ​ടി​യേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്. നെ​ടു​മ​ങ്ങാ​ട്, ആ​നാ​ട് സ്വ​ദേ​ശി സ​ഞ്ജ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

അ​ൻ​സ​ർ എ​ന്ന​യാ​ളാ​ണ് സ​ഞ്ജ​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു. അ​ൻ​സ​റി​നെ​തി​രെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം ന​ൽ​കി​യ​തി​ന്‍റെ പ​ക​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

അ​തേ​സ​മ​യം സ​ഞ്ജ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സം​ഭ​വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. അ​ൻ​സ​റി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

കേ​ര​ള​ത്തി​ലേ​യ്ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം നെ​ടി​യി​രു​പ്പ് സ്വ​ദേ​ശി ലി​ജേ​ഷ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 1.4 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യാ​ണ് ലി​ജേ​ഷി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ബ​സി​ൽ കേ​ര​ള​ത്തി​ലേ​യ്ക്ക് വ​ര​വെ​യാ​ണ് ലി​ജേ​ഷ് എ​ക്സൈ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ​ത്. വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​വെ ബ​സി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​പ്രേ​മാ​ന​ന്ദ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ദേ​വ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ(​ഗ്രേ​ഡ്) കെ.​എം. സ​ജീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ, അ​ശ്വ​ന്ത്, സു​ബി​ൻ രാ​ജ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

എ​ക്സൈ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന; ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചി​ട്ട് ല​ഹ​രി​സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കു​മ്പ​ഴ​യി​ൽ ല​ഹ​രി പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചി​ട്ട് പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ ​ആ​ന​ന്ദി​ന് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

എ​ക്സൈ​സ് സ്ക്വാ​ഡ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ശ്രീ ​ആ​ന​ന്ദ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. പ​ത്ത​നം​തി​ട്ട ക​ണ്ണ​ങ്ക​ര സ്വ​ദേ​ശി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​മ്പോ​ൾ കാ​റി​ൽ വ​ച്ച് ല​ഹ​രി കൈ​മാ​റ്റം ന​ട​ക്കു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​കു​മെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ പ്ര​തി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചി​ട്ട് വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ശ്രീ ​ആ​ന​ന്ദി​ന്‍റെ കാ​ലി​ലൂ​ടെ വാ​ഹ​നം ക​യ​റ്റി​യി​റ​ക്കി​യാ​ണ് സം​ഘം ര​ക്ഷ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

District News

എ​ക്സൈ​സ് വ​കു​പ്പി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തൃ​ത്താ​ല: കേ​ര​ള​ത്തെ മ​യ​ക്കു​മ​രു​ന്നുമു​ക്ത​മാ​ക്കു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നു മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​കു​പ്പി​ൽ പു​തു​താ​യി 134 ത​സ്തി​ക​ക​ൾ സ​ർ​ക്കാ​ർ സൃ​ഷ്ടി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

വി​മു​ക്തി മി​ഷ​ന്‍റെ നോ ​ടു ഡ്ര​ഗ്‌​സ് കാ​മ്പ​യി​ൻ അ​ഞ്ചാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​മ്യൂ​ണി​റ്റി ഔ​ട്ട്‌​റീ​ച്ച് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. കു​ഞ്ഞു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

‌ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. സ​ജീ​വ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ര​ക്ത​ദാ​നം, വ്യാ​യാ​മം എ​ന്നീ വി​ഷ​യ​ത്തി​ൽ നാ​ഗ​ല​ശ്ശേ​രി ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​മ​ഹേ​ഷ് ക്ലാ​സെ​ടു​ത്തു. നാ​ഗ​ല​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ഷ, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. സ​തീ​ഷ്, വി​മു​ക്തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ദൃ​ശ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

കാ​റി​ല്‍ ക​റ​ങ്ങി ന​ട​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം; യു​വാ​വ് പി​ടി​യി​ൽ

മാ​ന​ന്ത​വാ​ടി: കാ​റി​ല്‍ ക​റ​ങ്ങി ന​ട​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. മാ​ന​ന്ത​വാ​ടി കാ​ഞ്ഞി​ര​ങ്ങാ​ട് പു​തു​ശ്ശേ​രി തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ടി.​എ​സ്. വി​ശാ​ഖ് (26) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 

മാ​ന​ന്ത​വാ​ടി മേ​ഖ​ല​യി​ലെ എ​ള്ളു​മ​ന്ദം കൊ​ണി​യ​ന്‍ മു​ക്ക് ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ആ​ണ് വി​ശാ​ഖ് പി​ടി​യി​ലാ​യ​ത്. 856 ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കെ​എ​ല്‍ 10 എ​എ​ഫ് 1849 മാ​രു​തി എ-​സ്റ്റാ​ര്‍ കാ​റും എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ​ലി​യ അ​ള​വി​ല്‍ ക​ഞ്ചാ​വ് കാ​റി​ല്‍ സൂ​ക്ഷി​ക്കു​ക​യും ചി​ല്ല​റ വി​ല്‍​പ​ന​ക്കു​ള്ള പൊ​തി​ക​ളാ​ക്കി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ച്ച് വി​ല്‍​പ​ന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ വി​ശാ​ഖി​ന്‍റെ പേ​രി​ലു​ള്ള​ത​ല്ല വാ​ഹ​ന​മെ​ന്നും മ​റ്റൊ​രാ​ളു​ടെ പേ​രി​ലു​ള്ള വാ​ഹ​നം ഇ​യാ​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യ എ​ക്‌​സൈ​സ് സം​ഘം വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

എക്സൈസ് സംഘത്തെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ

കൊല്ലം: അനധികൃത മദ്യവിൽപ്പന കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ഏറം സ്വദേശികളായ ബിജു, നവാസ് നാസർ, ഷൈജു എന്നിവരാണ് പിടിയിലായത്.

റിപ്പബ്ലിക് ദിനത്തി‍ൽ ഏറം ജംഗ്ഷനു സമീപം അനധികൃത മദ്യ വിൽപന നടത്തിയതിന് ബിജുവിന് എതിരെ എക്സൈസ് കേസ് എടുത്തിരുന്നു. ബിജുവിനെ പിടികൂടാൻ എക്സൈസ് സംഘം വ്യാഴാഴ്ച എത്തിയെങ്കിലും ഒരു കൂട്ടം ആളുകൾ സംഘം ചേർന്ന് തടഞ്ഞു. ഇതോടെ പ്രദേശത്ത് സംഘർഷം ഉടലെടുത്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെ ബിജുവിനെയും സഹായികളെയും പിടികൂടി. കണ്ടാൽ അറിയാവുന്ന മറ്റ് ചിലരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇവർക്കായും അന്വേഷണം ഊർജിതമാക്കി.

Kerala

ഇന്‍ജെക്ഷന്‍ വേണോ, പെണ്ണ് വേണോ? പെരുമ്പാവൂരില്‍ ലഹരിയുടെ ഒഴുക്ക്; പോലീസ് പിടിച്ചാല്‍ ഇറക്കാനെത്തുന്നത് മലയാളികള്‍

കൊച്ചി: പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികളെ ലഹരി കേസുകളില്‍ സഹായിക്കാനെത്തുന്നത് മലയാളികളാണെന്ന് ആന്‍റി നര്‍കോട്ടിക്‌സ് ക്ലബ്ബ് പ്രസിഡന്‍റ് ഇന്ദ്രജിത്ത്. ഭായ് കോളനി എന്ന സ്ഥലത്ത് എല്ലാ ലഹരി വസ്തുക്കളും ലഭിക്കും. എക്‌സൈസോ പോലീസോ പിടിച്ചാലും ജാമ്യത്തില്‍ ഇറങ്ങാനായി ഒരു നിശ്ചിത അളവില്‍ മാത്രമേ ഇവര്‍ ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കാറുള്ളു. ജാമ്യം ലഭിക്കാനായി കൂട്ടുനില്‍ക്കുന്നത് മലയാളികള്‍ തന്നെയാണ്. പൊറുതിമുട്ടിയ നാട്ടുകാര്‍ തന്നെ ഇപ്പോള്‍ പലരെയും പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയാണെന്ന് ഇന്ദ്രജിത്ത് ദീപിക ഓണ്‍ലൈനോട് പ്രതികരിച്ചു.

ആസാം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആള്‍ക്കാരാണ് പ്രധാനമായിട്ടും ഭായ് കോളനിയില്‍ ഉള്ളത്. അവിടെ പോയി കഴിഞ്ഞാല്‍ കോല്‍ക്കത്തയിലോ ഗുവാഹട്ടിയിലോ പോയതു പോലെയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ ഹബ്ബ് ആണത്. അങ്ങോട്ട് കയറിക്കഴിഞ്ഞാല്‍ ഏത് ലഹരിയാ, കഞ്ചാവാണോ, ഇന്‍ജെക്ഷന്‍ ആണോ, പെണ്ണ് ആണോ എന്താ വേണ്ടതെന്ന് ചോദിച്ച് ആളുകള്‍ ഇങ്ങോട്ട് വരും. പ്രധാനമായും ഹെറോയിന്‍ ആണ് അവിടെയുള്ളത്. ഒരുപാട് ആളുകള്‍ ഇപ്പോള്‍ ലഹരിക്ക് അടിമകളാണെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.

ലഹരിയുമായി പോലീസ് പിടികൂടുമെങ്കിലും ഒരു നിശ്ചിത അളവില്‍ കൈവശം വച്ചാല്‍ മാത്രമേ കേസ് രജിസ്‌റ്റര്‍ ചെയ്യാനാവുകയുള്ളു. അതുകൊണ്ട് അധികം അളവില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ ഇവര്‍ കൈവശം വയ്ക്കില്ല. അതിനാല്‍ തന്നെ പോലീസ് പിടികൂടിയാലും പെട്ടെന്ന് കേസില്‍ നിന്നും ഊരി പോകാനാവും. അന്യസംസ്ഥാന തൊഴിലാളികള്‍ പൊട്ടന്‍മാരാണെന്ന് മലയാളികള്‍ പറയും. എന്നാല്‍ അവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ളത്. എത്ര അളവ് സൂക്ഷിച്ചാലാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുന്നതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അതിന് അനുസരിച്ചാണ് ഇവര്‍ ലഹരി വസ്തുക്കള്‍ കൈയില്‍ വയ്ക്കുന്നത്. അതുകൊണ്ട് തന്നെ പിടിച്ചു കഴിഞ്ഞാലും അവരെ ജയിലിലാക്കാന്‍ കഴിയില്ല.

മാത്രമല്ല, ഇവരെ മലയാളികള്‍ തന്നെ സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ജാമ്യം നില്‍ക്കാന്‍ ആളുകളെ വാടകയ്ക്ക് എടുത്ത് അറസ്റ്റിലാകുന്ന ഇവരെ പുറത്തിറക്കി കൊടുക്കുന്ന മലയാളികളുണ്ട്. മീഡിയേറ്റര്‍ ആയി നില്‍ക്കുന്ന മലയാളി ഇവരുടെ പക്കല്‍ നിന്നും നല്ലൊരു തുകയും വാങ്ങുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ വച്ച് ജീവിക്കുന്ന ഒരുപാട് മലയാളികളും പെരുമ്പാവൂരിലുണ്ട്. കഞ്ചാവ് ആണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡ് ചെയയണമെങ്കില്‍ 900 ഗ്രാം വേണം. എംഡിഎംഎ ആണെങ്കില്‍ 0.5 ഗ്രാം വേണം. ഹെറോയിന്‍ 0.8 ഗ്രാം വേണം. എന്നാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവുകയുള്ളു. എന്നാല്‍ ഒന്നോ രണ്ടോ ഇന്‍ജെക്ഷന് ഉപയോഗിക്കാനായി 0.2 ഗ്രാം അല്ലെങ്കില്‍ 0.4 ഗ്രാം വരെ മാത്രമേ ഇവര്‍ കൈവശം വയ്ക്കുകയുള്ളു. പോലീസ് പിടിച്ചാലും ആളുകള്‍ ഇറക്കി കൊണ്ടു പോകാന്‍ വരുമെന്ന് അവര്‍ക്കറിയാം.

പെരുമ്പാവൂരില്‍ ഇപ്പോള്‍ ഭായ് കോളനി നാട്ടുകാര്‍ ചേര്‍ന്ന് അടപ്പിച്ചു. മലയാളികളുടെ സ്ഥലമാണ് ഇവര്‍ വാടകയ്ക്ക് എടുത്തിട്ട് നില്‍ക്കുന്നത്. നാട്ടുകാരും ക്ലബ്ബുകളും എല്ലാവരും കൂടി അവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് അവര്‍ക്ക് നോട്ടീസ് കൊടുത്തു. അവിടെയുള്ള ബംഗാളികളും ആസാംകാരും അവിടെ നിന്നും മാറി. എന്നാല്‍ പെരുമ്പാവൂരില്‍ നിന്നും ഭായിമാരെ ഒഴിവാക്കുക എന്നത് ഇനി നടക്കില്ല.

അവിടെ നല്ല ഭായിമാരും ഉണ്ട്. കുറച്ചു പേര്‍ മാത്രമാണ് അവിടെ നിന്നും പുറത്തേക്ക് പണിക്ക് പോകുന്നുള്ളു. ബാക്കിയുള്ളവര്‍ അവിടെ തന്നെ ലഹരി വില്‍പ്പനയുമായി കഴിയുകയാണ്. പല ജില്ലകളില്‍ നിന്നും ഇവിടെ ലഹരി വാങ്ങാനായി എത്താനുണ്ട്. പാലക്കാട്ടുതാഴം എന്നാണ് ഭായ് കോളനി ഉണ്ടായിരുന്ന സ്ഥലത്തിന്‍റെ പര്. ഒരു വയലിന്‍റെ നടുക്കാണിത്. രണ്ടു സൈഡിലും റോഡുകളുണ്ട്. ഒരു സൈഡില്‍ പോലീസോ എക്‌സൈസോ വന്നാല്‍ അവര്‍ക്ക് മറ്റൊരു സൈഡിലൂടെ രക്ഷപ്പെടാം. പലയിടങ്ങളില്‍ നിന്നും ആളുകള്‍ ലഹരി വാങ്ങാന്‍ എത്തുന്നുണ്ട്. ലഹരി ഉപയോഗിച്ചു കൊണ്ടാണ് ഭായിമാര്‍ ഇതിലെ നടക്കുന്നത്. അങ്ങോട്ടേക്ക് കയറുമ്പോള്‍ വേണോ വേണോ എന്ന് ഇങ്ങോട്ട് ചോദിക്കും. എന്താണ് എന്ന് ചോദിക്കുമ്പോള്‍, എന്താണ് വേണ്ടത്, ഇവിടെ എല്ലാമുണ്ടെന്നാണ് അവര്‍ പറയുന്നത്.

വലിയ അളവില്‍ ഒഡീഷയില്‍ നിന്നുമൊക്കെ എത്തിച്ച് ഓര്‍ഡറുകള്‍ക്ക് അനുസരിച്ചാണ് ഇവര്‍ വില്‍ക്കുന്നത്. ശരിക്കുമുള്ള ഹെറോയിന്‍ അല്ല, അതിന്‍റെ വേസ്റ്റ് ആണ് ഭായിമാര്‍ ഇവിടെയുള്ള ആളുകള്‍ക്ക് നല്‍കുന്നത്. അത് കുത്തിവച്ച് പലരും സുഖം തേടുന്നു. ഒരു തവണ ഇത് ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെയും ലഭിച്ചില്ലെങ്കില്‍ ഒരുപാട് ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് പെരുമ്പാവൂര്‍ സ്വദേശികളും ഇതിന് അടിമകളായി. പിള്ളേരുകള്‍ അടക്കം അടിമകളായി. സോഷ്യല്‍ മീഡിയയില്‍ മാസ് ബിജിഎം ഇട്ട് റീല്‍സ് ചെയ്യാന്‍ ആളുകളായി. അങ്ങനെയുള്ള തരംതാണ കാര്യങ്ങളും ഇവര്‍ ചെയ്യുന്നുണ്ട്. പൊറുതിമുട്ടിയ നാട്ടുകാര്‍ തന്നെ ഇപ്പോള്‍ പലരെയും പിടച്ച് പോലീസില്‍ ഏല്‍പ്പിക്കുന്നുണ്ടെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.

Kerala

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ മെ​ഴു​വേ​ലി​യി​ൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ‌‌എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി. 15 ഗ്രാം ​എം​ഡി​എം​എ​യും ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും ആ​ണ് പി​ടി​കൂ​ടി​യ​ത്.

കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി അ​ന​സി​ന്‍റെ വാ​ട​ക വീ​ട്ടി​ൽ എ​ക്സൈ​സ് ആ​ന്‍റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്ത​ത്. വീ​ട്ടി​ൽ നി​ന്ന് പി​സ്റ്റ​ൾ, വ​ടി​വാ​ളു​ക​ൾ, മ​ഴു എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു.

വീ​ടി​ന് സു​ര​ക്ഷ ഒ​രു​ക്കാ​ൻ ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ്, ലാ​ബ്, റോ​ട്‌വീ​ല​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​ക​ളെ ചു​റ്റും കെ​ട്ടി​യി​രു​ന്നു. നാ​യ​യെ കെ​ട്ടി​യി​രു​ന്ന ഷീ​റ്റി​ന്‍റെ അ​ടി​യി​ൽ നി​ന്നാ​ണ് ചാ​ക്കി​ൽ ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കേ​സി​ലെ പ്ര​തി അ​ന​സി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കൊ​ച്ചി​യി​ൽ വ​ൻ രാ​സ​ല​ഹ​രി വേ​ട്ട; പി​ടി​ച്ചെ​ടു​ത്ത​ത് കാ​ൽ കി​ലോ​യി​ലേ​റെ എം​ഡി​എം​എ 

കൊ​ച്ചി: കൊ​ച്ചി​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ രാ​സ​ല​ഹ​രി വേ​ട്ട. എ​റ​ണാ​കു​ളം എ​ക്സൈ​സ് റേ​ഞ്ച് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് കേ​സു​ക​ളി​ലാ​യി വ്യാ​വ​സാ​യി​ക അ​ള​വി​ൽ രാ​സ​ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. 

കാ​ൽ കി​ലോ ഗ്രാ​മി​ലേ​റെ എം​ഡി​എം​എ ആ​ണ് എ​ക്സൈ​സ് സം​ഘം പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ആ​ദ​ർ​ശ്.​എ​സ് (28), മു​ഹ​മ്മ​ദ് യാ​സീ​ൻ (25) എ​ന്നി​വ​രാ​ണ് ര​ണ്ട് കേ​സു​ക​ളി​ലാ​യി പി​ടി​യി​ലാ​യ​ത്. 

എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ൽ നി​ന്നും 252.48 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ആ​ദ​ർ​ശ് പി​ടി​യി​ലാ​യ​ത്. ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും 5.32 ഗ്രാം ​എം​ഡി​എം​എ, 0.008 ഗ്രാം ​എ​ൽ​എ​സ്ഡി സ്റ്റാ​മ്പ് എ​ന്നി​വ​യു​മാ​യാ​ണ് മു​ഹ​മ്മ​ദ് യാ​സീ​നെ പി​ടി​കൂ​ടി​യ​ത്. 

Kerala

എ​ക്സൈ​സ് മ​ന്ത്രി​ക്ക് എ​സ്കോ​ർ​ട്ട് പോ​ക​ണം; വി​ചി​ത്ര നി​ർ​ദേ​ശ​വു​മാ​യി ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് മ​ന്ത്രി​ക്ക് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്കോ​ർ​ട്ട് പോ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം.​ആ​ർ. അ​ജി​ത്കു​മാ​ർ.

മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ക്കു​ന്ന ജി​ല്ല​ക​ളി​ലെ​ല്ലാം അ​ത​ത് ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​ക്ക് എ​സ്കോ​ർ​ട്ട് ന​ൽ​ക​ണം . ബു​ധ​നാ​ഴ്ച ചേ​ർ​ന്ന ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ​യും ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ്

ഹോ​ട്ട​ലി​ലോ ഗ​സ്‌​റ്റ് ഹൗ​സി​ലോ മ​ന്ത്രി താ​മ​സി​ച്ചാ​ലും ഉ​ദ്യോ​ഗ​സ്ഥ​രും വാ​ഹ​ന​വും ഉ​ണ്ടാ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശം വ​കു​പ്പു മ​ന്ത്രി അ​റി​യാ​തെ​യെ​ന്നാ​ണ് വി​വ​രം. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും അ​ങ്ങ​നെ​യൊ​രു ഉ​ത്ത​ര​വി​ന് സാ​ധ്യ​ത​യു​മി​ല്ലെ​ന്നാ​ണ് എ​ക്സൈ​സ് മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ പ്ര​തി​ക​ര​ണം.

Kerala

പ്ര​തി​യി​ൽ നി​ന്ന് പ​ണ​പ്പി​രി​വ്; എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: പ്ര​തി​യി​ൽ നി​ന്ന് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പെ​രു​മ്പാ​വൂ​ർ എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സി​ലെ ഇ​ൻ​സ്പെ​ക്ട​ർ കെ. ​വി​നോ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജ​സ്റ്റി​ൻ ച​ർ​ച്ചി​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​വി. ഷി​വി​ൻ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ കേ​സി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യി​ൽ നി​ന്ന് കോ​ട​തി​യി​ൽ അ​ട​യ്ക്കാ​ൻ എ​ന്ന വ്യാ​ജേ​ന 10,000 രൂ​പ കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ​രാ​തി. തൊ​ഴി​ലു​ട​മ ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ൽ വി​ജി​ല​ൻ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Kerala

കൊ​ല്ല​ത്ത് അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കി​ളി​കൊ​ല്ലൂ​ർ കോ​യി​ക്ക​ൽ സ്വ​ദേ​ശി അ​ക്ബ​ർ​ഷാ(40 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല്ലം എ​ക്സൈ​സ് സ​ർ​ക്കി​ൾ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് എം​ഡി​എം​എ​യും ഇ​ത് ക​ട​ത്താ​നു​പ​യോ​ഗി​ച്ച ബു​ള്ള​റ്റും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​ദി​നേ​ശ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി​ന​യ​കു​മാ​ർ, ഷ​ഹാ​ലു​ദ്ദീ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബി. ​ഷെ​ഫീ​ഖ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഗോ​കു​ൽ ഗോ​പ​ൻ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പ്രി​യ​ങ്ക, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Kerala

വീ​ട്ടി​ൽ ഊ​ണി​ന്‍റെ മ​റ​വി​ൽ മി​നി ബാ​ർ; യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ണി​മ​ല: പു​റ​ത്തു ബോ​ർ​ഡ് വീ​ട്ടി​ൽ ഊ​ണ്, അ​ക​ത്ത് മ​ദ്യ​ക്ക​ച്ച​വ​ടം. മ​ദ്യ​നി​രോ​ധ​ന ദി​വ​സ​മാ​യ മാ​സ​ത്തി​ലെ ആ​ദ്യ​ദി​ന​വും പു​തു​വ​ത്സ​ര​വും ഒ​ന്നി​ച്ചു​വ​ന്ന​തോ​ടെ ഇ​ര​ട്ടി ലാ​ഭ​ത്തി​ലാ​യി​രു​ന്നു അ​ന​ധി​കൃ​ത വി​ൽ​പ​ന. ര​ഹ​സ്യ വി​വ​രം കി​ട്ടി​യ എ​ക്സൈ​സ് സം​ഘം എ​ത്തി വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന 76 കു​പ്പി മ​ദ്യം ക​ണ്ടെ​ടു​ത്തു.

മ​ണി​മ​ല​യ്ക്ക് സ​മീ​പം ക​റി​ക്കാ​ട്ടൂ​രി​ലാ​ണ് വീ​ട്ടി​ൽ ഊ​ണ് ഹോ​ട്ട​ലി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന മ​ദ്യ വി​ൽ​പ​ന പി​ടി​കൂ​ടി​യ​ത്. ഹോ​ട്ട​ൽ ഉ​ട​മ വി.​എ​സ്. ബി​ജു​മോ​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കേ​സെ​ടു​ത്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ ര​ഹ​സ്യ അ​റ​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ​ർ​ക്കാ​ർ വ​ക മ​ദ്യ​വി​ൽ​പ​ന ശാ​ല​യി​ൽ നി​ന്നും പ​ല ത​വ​ണ​ക​ളി​ലാ​യി മ​ദ്യം വാ​ങ്ങി​ച്ച് വീ​ട്ടി​ൽ ശേ​ഖ​രി​ച്ച് കൂ​ടി​യ വി​ല​യ്ക്ക് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും സെ​യി​ൽ​സ് വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കും വി​ൽ​ക്കു​ക​യാ​യി​രു​ന്നു.

എ​ക്സൈ​സ് എ​രു​മേ​ലി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ച്ച്. രാ​ജീ​വ്, അ​സി. ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​സ്. ശ്രീ​ലേ​ഷ്, മാ​മ​ൻ ശാ​മു​വേ​ൽ, പി.​ആ​ർ. ര​തീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ.​വി. പ്ര​ശോ​ഭ്, വ​നി​ത സി​വി​ൽ ഓ​ഫീ​സ​ർ അ​ഞ്ജ​ലി കൃ​ഷ്ണ, ഡ്രൈ​വ​ർ ഷാ​ന​വാ​സ് എ​ന്നി​വ​രാ​ണ് റെ​യ്ഡ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Kerala

ചെ​ങ്ങ​ന്നൂ​രി​ൽ വ​ൻ ല​ഹ​രി​വേ​ട്ട: എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം വാ​ട​ക​വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് സം​ഘം ആ​ണ് പി​ടി​കൂ​ടി​യ​ത്.

ആ​യി​ര​ത്തോ​ളം കി​ലോ വ​രു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 8:30 ഓ​ടെ വീ​ട്ടി​ലെ അ​സ്വാ​ഭാ​വി​ക​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സം​ശ​യം തോ​ന്നി​യ സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ല​ഹ​രി​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​നി ബി​ജു​വി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​ർ പോ​ലീ​സി​നും എ​ക്സൈ​സി​നും വി​വ​രം കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​ക്കു​ക​ളി​ലും പെ​ട്ടി​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ൽ എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​മെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

കോ​ഡ്‌​പ നി​യ​മ​പ്ര​കാ​ര​മാ​ണ് ഏ​ഴു പേ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബി. ​സു​നി​ൽ കു​മാ​ർ, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ. പ്ര​കാ​ശ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​കെ. ര​തീ​ഷ്, വി​ഷ്ണു വി​ജ​യ​ൻ എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

 

Kerala

വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ ; ബാ​റു​ക​ളി​ൽനി​ന്ന് എ​ക്സൈ​സു​കാ​ർക്ക് ല​ക്ഷ​ങ്ങ​ൾ മാ​സ​പ്പ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​റു​​​ക​​​ളി​​​ൽ​​നി​​​ന്ന് എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മാ​​​സ​​​പ്പ​​​ടി ഇ​​​ന​​​ത്തി​​​ൽ ല​​​ക്ഷ​​​ങ്ങ​​​ൾ കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​താ​​​യി വി​​​ജി​​​ല​​​ൻ​​​സ് മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

മാ​​​സ​​​പ്പ​​​ടി വാ​​​ങ്ങു​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് മി​​​ക്ക ബാ​​​റു​​​ക​​​ളി​​​ലും എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​റി​​​ല്ലെ​​​ന്നും ഭൂ​​​രി​​​ഭാ​​​ഗം ബാ​​​റു​​​ക​​​ളി​​​ലെ​​​യും സ്റ്റോ​​​ക്കു​​​ക​​​ളി​​​ൽ കൃ​​​ത്യ​​​ത ഇ​​​ല്ലെ​​​ന്നും സ്റ്റോ​​​ക്ക് ര​​​ജി​​​സ്റ്റ​​​റു​​​ക​​​ൾ പ​​​രി​​​പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി. പ​​​ല​​​യി​​​ട​​​ത്തും ബാ​​​റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം പാ​​​ലി​​​ക്കു​​​ന്നി​​​ല്ല.

ബാ​​​റു​​​ക​​​ളി​​​ൽ സ്റ്റോ​​​ക്ക് ഇ​​​റ​​​ക്കു​​​ന്പോ​​​ൾ എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ട​​​ത്തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നും ഓ​​​പ​​​റേ​​​ഷ​​​ൻ "ബാ​​​ർ കോ​​​ഡ്' എ​​​ന്ന പേ​​​രി​​​ൽ ബാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും വി​​​ജി​​​ല​​​ൻ​​​സ് ന​​​ട​​​ത്തി​​​യ മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. സം​​​സ്ഥാ​​​ന​​​ത്തെ 66 ബാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലു​​​മാ​​​യി​​​രു​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് റെ​​​യ്ഡ്.

ലൈ​​​സ​​​ൻ​​​സ് വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലും കൂ​​​ടു​​​ത​​​ൽ കൗ​​​ണ്ട​​​റു​​​ക​​​ളി​​​ലും ഡെ​​​സ്കു​​​ക​​​ളി​​​ലും മ​​​ദ്യ വി​​​ൽ​​​പ​​​ന ന​​​ട​​​ത്തു​​​ന്നു. ബാ​​​റു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്കേ​​​ണ്ട ഇ​​​ൻ​​​സ്പെ​​​ക്‌​​​ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ബാ​​​റി​​​ൽ നി​​​ന്ന് എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​ച്ച് ഇ​​​ൻ​​​സ്പെ​​​ക്‌​​​ഷ​​​ൻ ന​​​ട​​​ത്തി​​​യെ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്നു. ബാ​​​റു​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി​​​യാ​​​യി​​​രു​​​ന്ന ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ദി​​​വ​​​സം പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ ബാ​​​ർ ഹോ​​​ട്ട​​​ലി​​​ലെ സ്റ്റോ​​​ക്ക് ഗോ​​​ഡൗ​​​ണി​​​ൽ​​നി​​​ന്നു നാ​​​ല് കെ​​​യ്സ് മ​​​ദ്യം എ​​​ടു​​​ത്ത​​​താ​​​യി ക​​​ണ്ടെ​​​ത്തി.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ബാ​​​റി​​​ൽ നി​​​ന്ന് എ​​​ക്സൈ​​​സ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ, റേ​​​ഞ്ച് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ, വി​​​വി​​​ധ എ​​​ക്സൈ​​​സ് സ്ക്വാ​​​ഡു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് കൈ​​​ക്കൂ​​​ലി ഇ​​​ന​​​ത്തി​​​ൽ 3,56,000 രൂ​​​പ മാ​​​സ​​​പ്പ​​​ടി​​​യാ​​​യി ന​​​ൽ​​​കി​​​യ​​​ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പേ​​​രും ത​​​സ്തി​​​ക​​​യും സ​​​ഹി​​​തം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ര​​​ജി​​​സ്റ്റ​​​റി​​​ൽ എ​​​ഴു​​​തി സൂ​​​ക്ഷി​​​ച്ച​​​ത് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പ​​​ണം ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ വി​​​വ​​​രം ബാ​​​ർ മാ​​​നേ​​​ജ​​​ർ വാ​​​ട്സ് ആ​​​പ്പ് വ​​​ഴി എം​​​ഡി​​​ക്ക് കൈ​​​മാ​​​റി​​​യ​​​തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി. ചി​​​ല ബാ​​​റു​​​ക​​​ളി​​​ൽ സ്റ്റോ​​​ക്ക് ഇ​​​റ​​​ക്കി​​​യ സ​​​മ​​​യം എ​​​ക്സൈ​​​സു​​​കാ​​​ർ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് ബാ​​​റി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ക​​​ണ്ടെ​​​ത്തി.

കു​​​ന്നം​​​കു​​​ള​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്‌​​​ഷ​​​ൻ ര​​​ജി​​​സ്റ്റ​​​റി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, ബാ​​​റി​​​ലെ സി​​​സി​​​ടി​​​വി​​​യി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ആ ​​​ദി​​​വ​​​സം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി. ഒ​​​റ്റ​​​പ്പാ​​​ല​​​ത്തെ ബാ​​​റി​​​ൽ​​​ സ്റ്റോ​​​ക്കി​​​ൽ വ​​​ലി​​​യ അ​​​ള​​​വി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യി. വെ​​​യ​​​ർ ഹൗ​​​സി​​​ൽ​​നി​​​ന്ന് അ​​​നു​​​വ​​​ദി​​​ച്ച മ​​​ദ്യം സ്റ്റോ​​​ക്ക് ര​​​ജി​​​സ്റ്റ​​​റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​തെ സൂ​​​ക്ഷി​​​ക്കു​​​ന്നു. നി​​​ല​​​ന്പൂ​​​ർ എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പാ​​​രി​​​തോ​​​ഷി​​​ക​​​മാ​​​യി വാ​​​ങ്ങി സൂ​​​ക്ഷി​​​ച്ച അ​​​ഞ്ചു കു​​​പ്പി വി​​​ദേ​​​ശ മ​​​ദ്യം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഈ ​​​മ​​​ദ്യം നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി.

വ​​​യ​​​നാ​​​ട് ബ​​​ത്തേ​​​രി എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഓ​​​ഫീ​​​സി​​​ൽ സം​​​ശ​​​യ​​​ക​​​ര​​​മാ​​​യി കാ​​​ണ​​​പ്പെ​​​ട്ട ബി​​​യ​​​ർ പാ​​​ർ​​​ല​​​ർ സ്റ്റാ​​​ഫി​​​ന്‍റെ യു​​​പി​​​ഐ ട്രാ​​​ൻ​​​സാ​​​ക്ഷ​​​ൻ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ 2,000 രൂ​​​പ ക​​​ൽ​​​പ​​​റ്റ ബെ​​​വ്കോ വെ​​​യ​​​ർ​​​ഹൗ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ന് അ​​​യ​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി. ക​​​ൽ​​​പ​​​റ്റ എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ യു​​​പി​​​ഐ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യി 3,51,000 രൂ​​​പ ല​​​ഭി​​​ച്ചു. ബാ​​​റി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പെ​​​ഗ് മെ​​​ഷ​​​റു​​​ക​​​ളു​​​ടെ അ​​​ള​​​വി​​​ൽ കു​​​റ​​​വ് ക​​​ണ്ട​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പി​​​നെ കൊ​​​ണ്ട് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി 25,000 രൂ​​​പ പി​​​ഴ ചു​​​മ​​​ത്തി.

Kerala

അട്ടപ്പാടിയിൽ ചാരായവുമായി രണ്ട് പേർ പിടിയിൽ

അ​ട്ട​പ്പാ​ടി: പു​തു​വ​ത്സ​ര വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ 43 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. അ​ഗ​ളി സ്വ​ദേ​ശി​ക​ളാ​യ അ​ടി​മാ​ലി ജോ​യി, മ​ങ്ങാ​ട​ൻ​ക​ണ്ടി ജ​യ​ൻ എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

അ​ഗ​ളി മൂ​ച്ചി​ക്ക​ട​വി​ൽ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഹോ​ട്ട​ൽ എ​ന്നെ​ഴു​തി​യ താ​ത്കാ​ലി​ക കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​രാ​യ​വു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ചാ​രാ​യ വി​ൽ​പ​ന ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഗു​ഡ്സ് ഓ​ട്ടോ​യും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ടി​മാ​ലി ജോ​യി നി​ര​വ​ധി ചാ​രാ​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ‌​ഡ് ചെ​യ്തു.

Kerala

മു​ത്ത​ങ്ങ‍​യി​ൽ നാ​ല് ട​ണ്ണി​ലേ​റെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സം​സ്ഥാ​ന​ത്തേ​ക്ക് വ​ൻ‌​തോ​തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ലെ എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.

പാ​ല​ക്കാ​ട് പൊ​ല്‍​പ്പു​ള്ളി സ്വ​ദേ​ശി പി​ലാ​പ്പു​ള്ളി വീ​ട്ടി​ല്‍ വി. ​ര​മേ​ശ് (47) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 4205.520 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​യാ​ൾ ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച വാ​ഹ​ന​വും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ന്‍​ഫീ​ര്‍ മു​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

 

Kerala

ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന; ര​ണ്ട് പേ​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

കൊ​ല്ലം: ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ര​ണ്ട് പേ​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. കു​ള​ത്തൂ​പ്പു​ഴ അ​ൻ​പ​ത് ഏ​ക്ക​ർ സ്വ​ദേ​ശി​ക​ളാ​യ റി​ഥി​ൻ (22 ), അ​ൻ​സി​ൽ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗോ​കു​ൽ ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്.

തെ​ങ്കാ​ശി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്ന K L 15 A 2011 ന​മ്പ​ർ KSRTC ബ​സി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​താ​യി എ​ക്സൈ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​വേ​ഴ്‌​സ്സ​ൻ ലാ​സ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ് )മാ​രാ​യ ന​ഹാ​സ്, ബി​ജോ​യ്‌ എ​ന്നി​വ​ർ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Kerala

നെ​ടു​മ​ങ്ങാ​ട്ട് വീ​ട്ടി​ലും ഓ​ട്ടോ​യി​ലു​മാ​യി സൂ​ക്ഷി​ച്ച ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് കൊ​ല്ല​ങ്കാ​വ് വേ​ട്ട​മ്പ​ള്ളി​യി​ൽ വീ​ട്ടി​ലും ഓ​ട്ടോ​യി​ലു​മാ​യി സൂ​ക്ഷി​ച്ച ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി. എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് ചാ​രാ​യ​വും കോ​ട​യും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് 50 ലി​റ്റ​ർ ചാ​രാ​യ​വും 450 ലി​റ്റ​ർ കോ​ട​യും പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ‌ കാ​ട്ടി​ല​കു​ഴി മ​ധു എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ധു​വി​നെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ നി​ഷാ​ദ് എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും എ​ക്‌​സൈ​സ് ഓ​ഫീ​സു​ക​ളി​ലും പ​ത്തി​ൽ അ​ധി​കം ക്രി​മി​ന​ൽ അ​ബ്കാ​രി കേ​സു​ക​ളി​ലെ​യും പ്ര​തി​യാ​ണ് മ​ധു. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ മോ​ൻ​സി, ര​ഞ്ജി​ത്ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) വി​ശാ​ഖ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ബി​ൻ, ആ​രോ​മ​ൽ രാ​ജ​ൻ, ശ​ര​ത്, ഗോ​കു​ൽ, അ​ക്ഷ​യ്, ശ​ര​ൺ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ റ​ജീ​ന, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ അ​ശ്വി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

National

അ​ന്ത​ര്‍​ദേ​ശീ​യ മ​യ​ക്കു​മ​രു​ന്നു ശൃം​ഖ​ല​യി​ലെ ക​ണ്ണി ഡ​ല്‍​ഹി​യി​ല്‍ അ​റ​സ്റ്റി​ൽ; പി​ടി​കൂ​ടി​യ​ത് വ​യ​നാ​ട് എ​ക്സൈ​സ് സം​ഘം

ക​ല്പ​റ്റ: അ​ന്ത​ര്‍​ദേ​ശീ​യ മ​യ​ക്കു​മ​രു​ന്നു ശൃം​ഖ​ല​യി​ലെ ക​ണ്ണി​യെ ഡ​ല്‍​ഹി ഇ​ന്ദി​ര ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​യ​നാ​ട്ടി​ല്‍​നി​ന്നു​ള്ള എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു. കേ​ര​ള​ത്തി​ലും ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് ക​ര്‍​ണാ​ട​ക​യി​ലും മ​യ​ക്കു​മ​രു​ന്നു വി​പ​ണ​നം ന​ട​ത്തു​ന്ന സം​ഘ​ത്തി​ല്‍​പ്പെ​ട്ട നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു റ​ഹീ​മാ​ണ് പി​ടി​യി​ലാ​യ​ത്.

അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വൈ. ​പ്ര​സാ​ദ്, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​ഷ​റ​ഫു​ദ്ദീ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​എ​സ്. സു​ഷാ​ദ്, സി.​എം. ബേ​സി​ല്‍, പി.​എ​ന്‍. ശ്രീ​ജ​മോ​ള്‍, പി.​എം. സി​നി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

വ​യ​നാ​ട്ടി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ല്‍ ഏ​താ​നും ല​ഹ​രി​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍ പ​ണം കൈ​പ്പ​റ്റി മ​യ​ക്കു​മ​രു​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​ത് മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​റ​ഹീ​മാ​ണെ​ന്നു മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ര​ണ്ട് മാ​സ​മാ​യി ഇ​യാ​ള്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

നേ​ര​ത്തേ അ​ന്വേ​ഷ​ണ സം​ഘം ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി എ​ത്യോ​പ്യ വ​ഴി നൈ​ജീ​രി​യ​യി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളു​ടെ പേ​രി​ല്‍ വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​തി​യെ ത​ന്ത്ര​പൂ​ര്‍​ണം ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച് ബ്യൂ​റോ ഓ​ഫ് എ​മി​ഗ്രേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

പ്ര​തി മാ​സം ര​ണ്ട് ത​വ​ണ നൈ​ജീ​രി​യ​യി​ല്‍ പോ​യി​വ​രാ​റു​ണ്ടെ​ന്നും സ്ഥി​ര​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഒ​രേ ഫ്ലൈ​റ്റി​ലാ​ണ് യാ​ത്ര​യെ​ന്നും അ​ന്വേ​ഷ​ണ സം​ഘം മ​ന​സി​ലാ​ക്കി​യി​രു​ന്നു. സെ​ന്‍​ട്ര​ല്‍ ഐ​ബി​യു​ടെ സ​ഹാ​യ​വും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ത​ല്‍​ക്കൂ​ട്ടാ​യി.

പ​ട്യാ​ല കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ സി​ഐ​എ​സ്എ​ഫ് സു​ര​ക്ഷ​യി​ല്‍ വി​മാ​ന​മാ​ര്‍​ഗം ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​ച്ച പ്ര​തി​യെ റോ​ഡ് മാ​ര്‍​ഗ​മാ​ണ് വ​യ​നാ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന​ത്. പ്ര​തി​യെ ഇ​ന്ന് ക​ല്‍​പ്പ​റ്റ എ​ന്‍​ഡി​പി​എ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Kerala

എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ഉ​ദു​മ: കാ​സ​ർ​ഗോ​ഡ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ കു​ടി​വെ​ള്ള​ത്തി​ൽ എം​ഡി​എം​എ ക​ല​ർ​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. കെ. ​അ​ബ്ബാ​സ് അ​റ​ഫാ​ത്ത്, മു​ഹ​മ്മ​ദ് അ​മീ​ൻ, ടി.​എം. ഫൈ​സ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലാ​ണ് സം​ഭ​വം. ഫൈ​സ​ലി​ന്‍റെ പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലെ സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​ക​ളി​ൽ നി​ന്ന് കാ​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ 4.813 ഗ്രാം ​എം​ഡി​എം​എ​യും ല​ഹ​രി​വ​സ്‌​തു ക​ല​ർ​ത്തി​യ 618 ഗ്രാം ​വെ​ള്ള​വും എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു.

ഫൈ​സ​ലി​ന്‍റെ സ്ഥാ​പ​നം കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ക്സൈ​സ് സം​ഘം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ചാ​രാ​യ​വും വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 13 ലി​റ്റ​ർ ചാ​രാ​യ​വും 110 ലി​റ്റ​ർ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. സി​ന്ധു എ​ന്ന് വി​ളി​ക്കു​ന്ന രാ​ജീ​വ് (56) ആ​ണ് പി​ടി​യി​ലാ​യ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സു​ഹൃ​ത്തി​ന്‍റെ ഒ​റ്റ​മു​റി വീ​ട്ടി​ൽ ര​ഹ​സ്യ​മാ​യി ചാ​രാ​യം വാ​റ്റി സ്കൂ​ട്ട​റി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. പെ​രി​ങ്ങ​മ്മ​ല​യി​ലെ വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ചാ​രാ​യം വാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ൾ, സ്റ്റൗ - ​ഗ്യാ​സ് കു​റ്റി സ്കൂ​ട്ട​ർ എ​ന്നി​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്ഥ​ലം ഉ​ട​മ​യാ​യ സു​ഹൃ​ത്തി​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്പെ​ഷ്യ​ൽ ഡ്രൈ​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​കെ. അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രെ അ​ബ്കാ​രി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ഇ​ല​ക്ഷ​ൻ ദി​ന​ത്തി​ൽ മ​ദ്യ​ശാ​ല​ക​ൾ അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ കൂ​ടി​യ വി​ല​യ്ക്ക് വി​ൽ​പ്പ​ന ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Kerala

അ​ടി​മാ​ലി​യി​ൽ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ൽ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 380 ഗ്രാം ​ക​ഞ്ചാ​വ് പ്ര​തി​ക​ളി​ൽ നി​ന്ന് എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു.

ചാ​റ്റു​പാ​റ സ്വ​ദേ​ശി അ​ഖി​ലേ​ഷ്, ക​ള​രി​ക്ക​ൽ​ക്കു​ടി സ്വ​ദേ​ശി അ​ഭി​ന​വ്, കു​ത്തു​പാ​റ സ്വ​ദേ​ശി ആ​ൽ​വി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​വ​രാ​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

 

Kerala

പട്ടാമ്പിയിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​ള​പ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. തി​രു​വേ​ഗ​പ്പു​റ​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

പ​ട്ടാ​മ്പി ബ്ലോ​ക്കി​ന്‍റെ കീ​ഴി​ൽ മ​ഹി​ളാ സ​മാ​ജം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു മു​ൻ​വ​ശ​ത്തു നി​ന്നാ​ണ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. എക്സൈസ് സംഘം കഞ്ചാവ് ചെടി പിഴുതെടുത്ത് നശിപ്പിച്ചു. പി​ഴു​തെ​ടു​ത്ത ക​ഞ്ചാ​വ് ചെ​ടി​ക്ക് 29 സെന്‍റിമീറ്റർ നീളമുണ്ടായിരുന്നു.

 

Kerala

പേ​രാ​മ്പ്ര​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ വാ​ഷ് ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ അ​ഞ്ച് ബാ​ര​ൽ വാ​ഷ് ക​ണ്ടെ​ത്തി. പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ന് സ​മീ​പ​ത്താ​ണ് ചാ​രാ​യ നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള വാ​ഷ് ക​ണ്ടെ​ത്തി​യ​ത്.

ഡാം ​റി​സ​ര്‍​വോ​യ​റി​ന് സ​മീ​പം ഉ​ട​മ​സ്ഥ​നി​ല്ലാ​തെ കി​ട​ന്നി​രു​ന്ന അ​ഞ്ച് ബാ​ര​ലു​ക​ളി​ലാ​യി​രു​ന്നു വാ​ഷ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ലാ​ണ് പേ​രാ​മ്പ്ര എ​ക്‌​സൈ​സ് സ​ര്‍​ക്കി​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ ക​ണ്ടെ​ത്തി​യ​ത്.

Kerala

ത​ല​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ വി​ൽ​പ​ന​യ്ക്കാ​യി മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​യാ​ൾ പി​ടി​യി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര പു​ന്ന​ക്കാ​ട് സ്വ​ദേ​ശി പോ​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ർ​ജു​ന​ൻ ആ​ണ് എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്.

കു​ടും​ബ​ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ങ്ങ​ൾ​ക്കും ഫോ​ട്ടോ​ക​ൾ​ക്കു​മി​ട​യി​ലാ​ണ് പ്ര​തി മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് ഓ​ഫീ​സി​ൽ നി​ന്നും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 30 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് വ​ൻ​തോ​തി​ൽ മ​ദ്യം ശേ​ഖ​രി​ച്ചി​രു​ന്ന ഇ​യാ​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചി​രു​ന്ന​താ​യാ​ണ് എ​ക്സൈ​സ് ക​ണ്ടെ​ത്ത​ൽ.

Kerala

കൊ​ച്ചി​യി​ൽ വ​ൻ ല​ഹ​രി വേ​ട്ട; ര​ണ്ട് കോ​ടി​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി നാ​ല് പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി നാ​ല് പേ​ർ പി​ടി​യി​ൽ. സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പി​ടി​ച്ചെ​ടു​ത്ത ഹാ​ഷി​ഷ് ഓ​യി​ലി​ന് 2 കോ​ടി രൂ​പ വി​ല വ​രു​മെ​ന്ന് എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം തേ​വ​ര​യി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ നാ​ല് പേ​രി​ൽ ര​ണ്ട് പേ​ർ ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളും ര​ണ്ട് പേ​ർ മ​ല​യാ​ളി​ക​ളു​മാ​ണ്. ഒ​ഡി​ഷ​യി​ൽ നി​ന്നാ​ണ് ല​ഹ​രി വ​സ്തു കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്.

തു​ട​ർ​ന്ന് ഹോ​ട്ട​ലി​ലെ​ത്തി ല​ഹ​രി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് എ​ക്സൈ​സ് സം​ഘം പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ല​ഹ​രി വ​സ്തു വാ​ങ്ങാ​നെ​ത്തി​യ ര​ണ്ട് മ​ല​യാ​ളി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

 

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് 12 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ  

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​മ്പ​ലം പി​ലാ​പ്പ​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. ര​ഞ്ജ​ൻ​കു​മാ​ർ, ഗ​ണ​ഷേ ബി​ഷോ​യ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​ക്സൈ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. 12 കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

സ്വ​കാ​ര്യ ബ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Kerala

10 ലി​റ്റ​ര്‍ ചാ​രാ​യ​വും 500 ലി​റ്റ​ര്‍ വാ​ഷു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: വീ​ട്ടി​ൽ​നി​ന്നു വാ​ഷും ചാ​രാ​യ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് കു​രു​വ​ട്ടൂ​ര്‍ പ​യി​മ്പ്ര സ്വ​ദേ​ശി തെ​ക്കേ​മ​ണ്ണാ​റ​ക്ക​ല്‍ സു​നി​ത്ത് കു​മാ​റി​നെ​യാ​ണ് (43) പി​ടി​കൂ​ടി​യ​ത്.

10 ലി​റ്റ​ര്‍ ചാ​രാ​യ​വും 500 ലി​റ്റ​ര്‍ വാ​ഷു​മാ​ണ് ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് എ​ക്‌​സൈ​സ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചേ​ള​ന്നൂ​ര്‍ റേ​ഞ്ച് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി​റാ​ജും സം​ഘ​വു​മാ​ണ് സു​നി​ത്ത് കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വീ​ടി​ന്‍റെ മു​ക​ള്‍ നി​ല​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ചാ​രാ​യ​വും വാ​ഷും.

Kerala

പാ​ല​ക്കാ​ട് ല​ഹ​രി​ഗു​ളി​ക​ക​ളു​മാ​യി റ​ഷ്യ​ൻ പൗ​ര​ൻ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ലേ​ക്ക് ല​ഹ​രി​ഗു​ളി​ക​ക​ളു​മാ​യെ​ത്തി​യ റ​ഷ്യ​ൻ പൗ​ര​ൻ പി​ടി​യി​ൽ. റ​ഷ്യ​യി​ലെ സെ​വാ​സ്റ്റോ​പോ​ൾ സ്വ​ദേ​ശി ഗ്രി​ഗോ​റാ​ഷ് ചെ​ങ്കോ ഇ​വാ​ൻ ആ​ണ് വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക്ക് കേ​ര​ള​ത്തി​ലേ​യും ത​മി​ഴ്നാ​ട്ടി​ലേ​യും സി​നി​മാ മേ​ഖ​ല​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വി​വി​ധ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ഉ​ൾ​പ്പെ​ടെ വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​യാ​ൾ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ത​മി​ഴ്നാ​ട്ടി​ലെ വി​ല്ലു​പു​ര​ത്തെ ഔ​റോ വി​ല്ല​യി​ലാ​ണ് താ​മ​സം. അ​ന്ത​ർ​സം​സ്ഥാ​ന ബ​സി​ൽ കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പ്ര​തി എ​ക്സൈ​സ് ടാ​സ്ക് ഫോ​ഴ്സി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

23.475 ഗ്രാം ​ബു​പ്രി​നോ​ർ​ഫി​ൻ ഗു​ളി​ക​ക​ളാ​ണ് ഇ​വാ​നി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​ത്തി​ച്ച​താ​ണ് ല​ഹ​രി ഗു​ളി​ക​ക​ളെ​ന്ന് ഇ​വാ​ൻ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് മെ​ത്താ​ഫെ​റ്റ​മി​ൻ വി​ഴു​ങ്ങി; യു​വാ​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് മെ​ത്താ​ഫെ​റ്റ​മി​ൻ വി​ഴു​ങ്ങി യു​വാ​വ്. ത​ല​യാ​ട് ക​ലാ​ട് വാ​ള​ക്ക​ണ്ടി​യി​ൽ റ​ഫ്സി​ൻ (26) ആ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് മെ​ത്താ​ഫെ​റ്റ​മി​ൻ വി​ഴു​ങ്ങി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് യു​വാ​വി​നെ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 0.20 മെ​ത്ത ഫെ​റ്റ​മി​ൻ ഇ​യാ​ൾ വി​ഴു​ങ്ങി​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​തു​കൂ​ടാ​തെ ഇ​യാ​ളി​ൽ‌ നി​ന്ന് 0.544 ഗ്രാം ​മെ​ത്താ​ഫ്റ്റ​മി​ൻ എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ യു​വാ​വ് ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

 

Kerala

ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ളാ​യ ഹൈ​ബ്രി‍​ഡ് ക​ഞ്ചാ​വ് കേ​സ്: എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കൊ​ച്ചി: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യ കേ​സി​ൽ എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സം​വി​ധാ​യ​ക​രാ​യ ഖാ​ലി​ദ് റ​ഹ്മാ​ൻ, അ​ഷ്റ​ഫ് ഹം​സ, കാ​മ​റാ​മാ​ൻ സ​മീ​ർ താ​ഹി​ർ, ഇ​വ​രു​ടെ സു​ഹൃ​ത്ത് ഷാ​ലി​ഫ് മു​ഹ​മ്മ​ദ് എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ 27-ന് ​രാ​ത്രി​യി​ൽ മ​റൈ​ൻ​ഡ്രൈ​വി​ലെ ഫ്ലാ​റ്റി​ൽ​നി​ന്നാ​ണ് 1.63 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഫ്ലാ​റ്റി​ൽ ല​ഹ​രി പാ​ർ​ട്ടി​ക​ൾ ന​ട​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു എ​ക്സൈ​സി​ന്‍റെ പ​രി​ശോ​ധ​ന.

ഫ്ലാ​റ്റി​ന്‍റെ ഉ​ട​മ സ​മീ​ർ താ​ഹി​റാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്ത്‌ പ്ര​തി​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​യാ​ളെ​ക്കു​റി​ച്ച് മൊ​ഴി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ല​ഹ​രി​പ​ദാ​ർ​ഥ നി​രോ​ധ​ന നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കു​റ്റ​പ​ത്രം.

District News

എട്ടേകാൽ ലിറ്റർ വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

നി​ല​മ്പൂ​ർ: വി​ദ്ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. അ​ക​മ്പാ​ടം ഇ​ടി​വ​ണ്ണ സ്വ​ദേ​ശി ആ​ന​പ്പാ​ൻ ര​തീ​ഷി​നെ​യാ​ണ് എ​ട്ട് ലി​റ്റ​ർ 250 ഗ്രാം ​വി​ദ്ദേ​ശ മ​ദ്യ​വു​മാ​യി നി​ല​മ്പൂ​ർ റെ​യ്ഞ്ച്.​

അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ചോ​ല​യി​ൽ മു​സ്ത​ഫ​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗ​തോ​ട് ചേ​ർ​ന്ന് തു​ണി​സ​ഞ്ചി​യി​ലും. ക​വ​റി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ന്ത്യ​ൻ നി​ർ​മ്മി​ത വി​ദ്ദേ​ശ മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ടി​വ​ണ്ണ കേ​ന്ദ്രീ​ക​രി​ച്ച് വ​ലി​യ തോ​തി​ൽ വി​ദ്ദേ​ശ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് അ​ള​വി​ൽ

കൂ​ടു​ത​ൽ വി​ദ്ദേ​ശ മ​ദ്യ​വു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം ഇ​യാ​ൾ​ക്ക് എ​തി​രെ കേ​സെ​ടു​ത്തു. നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍റ് ചെ​യ്യ​ത് മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.​പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ​പി.​എ​സ്. ദി​നേ​ശ്. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ രാ​കേ​ഷ് ച​ന്ദ്ര​ൻ. വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​ൽ​ർ സ​ജി​നി. ഡ്രൈ​വ​ർ ഷ​ൺ​മു​ഖ​ൻ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Kerala

യു​വ സം​വി​ധാ​യ​ക​ർ പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; സ​മീ​ർ താ​ഹി​റും പ്ര​തി​പ​ട്ടി​ക​യി​ൽ

കൊ​ച്ചി: യു​വ സം​വി​ധാ​യ​ക​ർ പ്ര​തി​ക​ളാ​യ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സി​ൽ എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​ക്കും പു​റ​മേ ഛായാ​ഗ്രാ​ഹ​ക​ൻ സ​മീ​ർ താ​ഹി​റും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ണ്ട്. കേ​സി​ൽ നാ​ല് പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്. സ​മീ​ർ താ​ഹി​റി​ന്‍റെ കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ വ​ച്ചാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ഏ​പ്ര​ലി​ലാ​ണ് 1.6 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി സം​വി​ധാ​യ​ക​ർ പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ന​വീ​നാ​ണ് ല​ഹ​രി കൈ​മാ​റി​യ​തെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ മൊ​ഴി.

എ​ന്നാ​ൽ ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. കേ​സെ​ടു​ത്ത് ആ​റു​മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

 

Kerala

തി​രൂ​രി​ൽ മെ​ത്താം​ഫെ​റ്റ​മി​നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: തി​രൂ​രി​ൽ മെ​ത്താം​ഫെ​റ്റ​മി​നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​ദൃ​ശ്ശേ​രി പ​ട്ട​രാ​ട്ടി​ല്‍ വീ​ട്ടി​ല്‍ സ​ക്കീ​ര്‍ ഹു​സൈ​ൻ (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രൂ​ര്‍ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സാ​ദി​ക്കും സം​ഘ​വും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ന് ​തൃ​ക്ക​ണ്ടി​യൂ​ര്‍ മു​ത്തൂ​ര്‍ ബൈ​പ്പാ​സ് റോ​ഡി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന 2.2 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നാ​ണ് ഇ​യാ​ളി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. കാ​റും 3200 രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണും ഇ​യാ​ളി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

അ​ര ഗ്രാ​മി​ന് 2000 രൂ​പ നി​ര​ക്കി​ലാ​ണ് പ്ര​തി വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഹോ​സ്റ്റ​ലു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മെ​ത്താം​ഫെറ്റ​മി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന ശൃം​ഖ​ല​യി​ലെ ക​ണ്ണി​യാ​ണ് സ​ക്കീ​ര്‍ ഹു​സൈ​നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. നി​ര​വ​ധി കേ​സു​ക​ള്‍ പ്ര​തി​യു​ടെ പേ​രി​ല്‍ ഇ​തി​നു മു​മ്പും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. കോ​വ​ളം ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പം വി​ജ​യ​വി​ലാ​സം വീ​ട്ടി​ൽ ന​ന്ദു (30), മ​ണ​ക്കാ​ട് തു​ണ്ടു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ജി​തി​നും(39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​ക്സൈ​സ് സം​ഘ​മാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. വ​രി​ൽ നി​ന്ന് 11 ഗ്രാം ​എം​ഡി​എം​എ​യും 105 ഗ്രാം ​ക​ഞ്ചാ​വും എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു. ബം​ളൂ​രു​വി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് ഇ​രു​വ​രും എ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

ജി​ല്ല​യു​ടെ തീ​ര​ദേ​ശ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം ത​ട​യാ​നാ​യി എ​ക്സൈ​സ് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വും എം​ഡി​എം​എ​യും ക​ണ്ടെ​ത്തി​യ​ത്. എം​ഡി​എം​എ​യു​മാ​യി ന​ന്ദു​വാ​ണ് ആ​ദ്യം പി​ടി​യി​ലാ​യ​ത്. ന​ന്ദു​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ജി​തി​നെ കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ര​ണ്ട് പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

മു​ണ്ട​ക്ക​യ​ത്ത് വ​ൻ ല​ഹ​രി​വേ​ട്ട

മു​ണ്ട​ക്ക​യം: കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്‌​സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ക്ക​യ​ത്ത് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി മൂ​ന്നു​പേ​രെ പി​ടി​കൂ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റം സ്വ​ദേ​ശി സ​നൂ​ജ് (42), സ​ഹാ​യി കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി ശ്രീ​ജി​ത്ത്‌ (40) എ​ന്നി​വ​രെ​യാ​ണ് ഒ​രു കി​ലോ 100 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്.

ആ​ക്രി വ്യാ​പാ​ര​വും ഇ​റ​ച്ചി​ക്ക​ച്ച​വ​ട​വും ന​ട​ത്തി​വ​രി​ക​യാ​ണ് സ​നൂ​ജും സ​ഹാ​യി ശ്രീ​ജി​ത്തും. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു മാ​ടു​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​വ​ർ.

മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ലെ പ്ര​ധാ​ന ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ര​നാ​യ സ​നൂ​ജി​നെ കു​റ​ച്ചു നാ​ളു​ക​ളാ​യി എ​ക്സൈ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മു​ന്പ് പ​ല​ത​വ​ണ പോ​ലീ​സി​നെ​യും എ​ക്‌​സൈ​സി​നെ​യും വെ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ സ​നൂ​ജി​നെ​യും ശ്രീ​ജി​ത്തി​നെ​യും അ​തി​സാ​ഹ​സി​ക​മാ​യി​ട്ടാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്.

മ​റ്റൊ​രി​ട​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ ഒ​രു​ഗ്രാം എം​ഡി​എം​എ​യു​മാ​യി മു​ണ്ട​ക്ക​യം പൈ​ങ്ങ​ണ സ്വ​ദേ​ശി ഷാ​ഹി​ൻ സ​ലാ​മി​നെ (22) പി​ടി​കൂ​ടി​യ​ത്. യു​വാ​ക്ക​ൾ​ക്കി​ട​യി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും പ്ര​ധാ​ന ല​ഹ​രി വി​ത​ര​ണ​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ ഷാ​ഹി​ൻ സ​ലാം. ഇ​യാ​ൾ മു​ന്പ് നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​ധി കെ. ​സ​ത്യ​പാ​ല​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​ൻ. സു​രേ​ഷ്കു​മാ​ർ, ഇ.​സി. അ​രു​ൺ​കു​മാ​ർ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ. ഷൈ​ജു, കെ.​വി. വി​ശാ​ഖ്, സ​ന​ൽ മോ​ഹ​ൻ​ദാ​സ്, ര​മേ​ഷ് രാ​മ​ച​ന്ദ്ര​ൻ, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ എം. ​ല​ക്ഷ്മി, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ കെ.​വി. ജോ​ഷി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Latest News

Up