കോഴിക്കോട്: വീട്ടിൽനിന്നു വാഷും ചാരായവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് കുരുവട്ടൂര്‍ പയിമ്പ്ര സ്വദേശി തെക്കേമണ്ണാറക്കല് സുനിത്ത് കുമാറിനെയാണ് (43) പിടികൂടിയത്.
10 ലിറ്റര്‍ ചാരായവും 500 ലിറ്റര്‍ വാഷുമാണ് ഇയാളുടെ വീട്ടിൽനിന്ന് എക്സൈസ് സംഘം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചേളന്നൂര്‍ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സിറാജും സംഘവുമാണ് സുനിത്ത് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.
വീടിന്റെ മുകള്‍ നിലയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാരായവും വാഷും.
Tags : Youth caught liquor wash arrest excise