Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrest

ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദിച്ച സംഭവം: ഒന്നാം പ്രതി സഫ്‌ന അറസ്റ്റില്‍

കൊച്ചി: കടവന്ത്രയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാനുള്ള ശ്രമത്തിനിടെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. സഫ്‌ന എന്ന യുവതിയും അമല്‍ എന്ന മറ്റൊരു പ്രതിയുമാണ് പിടിയിലായത്. സഫ്‌നയാണ് കേസിലെ ഒന്നാം പ്രതി. ബധിരനും മൂകനുമായ അമല്‍ ദേവിനാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്.

സഫ്‌ന ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് മര്‍ദിച്ചത്. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് അമലിനെ മര്‍ദിച്ചത്. രണ്ടു പ്രതികളെ കടവന്ത്ര പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് കടവന്ത്രയില്‍ മനോരമ ജംഗ്ഷന് സമീപമുള്ള ലോഡ്ജിലേക്ക് യുവാവിനെ സംഘം വിളിച്ചു വരുത്തിയത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു. യുവതിയും മുഖത്തടിച്ചു.

മര്‍ദനത്തെ തുടര്‍ന്ന് യുവാവിന്‍റെ വാരിയെല്ല് ഒടിഞ്ഞു. അമല്‍ ദേവിന്‍റെ മുതുകത്ത് ചവിട്ടിയതിന്‍റെയും ഷോള്‍ഡറില്‍ ടോര്‍ച്ച് വച്ച് അടിച്ചതിന്‍റെയും പാടുകളുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അമല്‍ ദേവ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

National

റോ​ഡ് അ​പ​ക​ടം: വി​ര​മി​ച്ച സൈ​നി​ക​ന് ക്രൂ​ര​മ​ർ​ദ​നം, 30,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു; അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ

ഗു​രു​ഗ്രാം: റോ​ഡ് അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ വി​ര​മി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യും 30,000 രൂ​പ കൈ​മാ​റാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം.

ഫെ​ബ്രു​വ​രി 21 ന് ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. സെ​ക്ട​ർ അ​ഞ്ചി​ൽ നി​ന്ന് സെ​ക്ട​ർ 60 ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആ​ർ​മി മു​ൻ കേ​ണ​ൽ അ​നി​ൽ യാ​ദ​വി​ന്‍റെ വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. ഫ​രീ​ദാ​ബാ​ദ് റോ​ഡി​ലെ വാ​തി​ക ചൗ​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​റി​ൽ നി​ന്നു​മി​റ​ങ്ങി വ​ന്ന അ​നി​ൽ യാ​ദ​വി​നെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​റി​ൽ യാ​ത്ര ചെ​യ്ത അ​ഞ്ച് പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ നി​ല​ത്തി​ട്ട് ക്രൂ​ര​മാ​യി ച​വി​ട്ടി.

പ്ര​തി​ക​ൾ ബി​യ​ർ കു​പ്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​നി​ൽ യാ​ദ​വി​ന്‍റെ കാ​റി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റു​ക​ളും വി​ൻ​ഡോ ഗ്ലാ​സു​ക​ളും ത​ക​ർ​ത്തു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ അ​നി​ൽ യാ​ദ​വി​നെ ബ​ല​മാ​യി അ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, വാ​ഹ​നം സ്റ്റാ​ർ​ട്ട് ആ​യി​ല്ല. തു​ട​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി യു​പി​ഐ വ​ഴി 30,000 രൂ​പ അ​യ​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു.

അ​നി​ൽ യാ​ദ​വി​ന്‍റെ പ​രാ​തി പ്ര​കാ​രം ഗു​രു​ഗ്രാ​മി​ലെ സെ​ക്ട​ർ 50 പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഗു​രു​ഗ്രാ​മി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ മു​ഴു​വ​ൻ അ​റ​സ്റ്റ് ചെ​യ്ത്.

രേ​വാ​രി ജി​ല്ല​യി​ലെ നി​ഗ​നി​യ​വാ​സി​ൽ താ​മ​സി​ക്കു​ന്ന പ​ങ്ക​ജ് (23), രേ​വാ​രി​യി​ലെ ബ​ഗ്‌​ത​ല സ്വ​ദേ​ശി വി​കാ​സ് (21), രേ​വാ​രി​യി​ലെ മ​സാ​നി സ്വ​ദേ​ശി നി​ഖി​ൽ (21), മ​ഹേ​ന്ദ്ര​ഗ​ഡ് ജി​ല്ല​യി​ലെ ഖേ​ഡി ത​ൽ​വാ​ന സ്വ​ദേ​ശി സാ​ഹി​ൽ (22), മ​ഹേ​ന്ദ്ര​ഗ​ഡി​ലെ ഖേ​ഡി ത​ൽ​വാ​ന​യി​ൽ നി​ന്നു​ള്ള അ​ങ്കി​ത് കു​മാ​ർ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ളാ​യ പ​ങ്ക​ജ്, സാ​ഹി​ൽ, അ​ങ്കി​ത് എ​ന്നി​വ​ർ റെ​വാ​രി​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. വി​കാ​സ് ബി​എ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യും നി​ഖി​ൽ ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​യു​മാ​ണ്.

National

നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന​മെ​ന്ന് ആ​രോ​പ​ണം; യു​പി​യി​ൽ മ​ല​യാ​ളി പാ​സ്റ്റ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​നം ആ​രോ​പി​ച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മ​ല​യാ​ളി പാ​സ്റ്റ​ര്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സി​ക്ക​ന്ത​ര്‍​പൂ​രി​ൽ പാ​സ്റ്റ​ര്‍ ജോ​സ് തോ​മ​സ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് യു​പി പോ​ലീ​സ് പാ​സ്റ്റ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ആ​ളു​ക​ള്‍​ക്ക് പ​ണ​വും ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്ത് മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ഹി​ന്ദു ദൈ​വ​ങ്ങ​ളെ ആ​ക്ഷേ​പി​ച്ചെ​ന്നും പ​രാ​തി​യു​ണ്ട്.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സു​ഹൃ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ.

ത​ണ്ണി​ത്തോ​ട് മൂ​ഴി സ്വ​ദേ​ശി അ​ന​ന്തു (26), ത​ണ്ണി​ത്തോ​ട് കൂ​ത്താ​ടി​മ​ൺ സ്വ​ദേ​ശി വ​ലി​യ​ത​റ​യി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (28) എ​ന്നി​വ​രെ​യാ​ണ് കോ​ന്നി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട്ട​യം, വെ​ള്ള​പ്പാ​റ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ.

പ്ര​ണ​യം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച അ​ഭി​ജി​ത്ത്, പ​ത്ത​നം​തി​ട്ട​യി​ലെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സു​ഹൃ​ത്താ​യ അ​ന​ന്തു​വി​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ന​ന്തു ഈ ​ദൃ​ശ്യ​ങ്ങ​ൾ പെ​ൺ​കു​ട്ടി​ക്ക് വാ​ട്ട്സ്ആ​പ്പി​ൽ അ​യ​ച്ചു​കൊ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പി​ന്നീ​ട് കു​ട്ടി​യെ പൂ​ങ്കാ​വി​ലു​ള്ള വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ചും പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

പീ​ഡ​ന​വി​വ​ര​മ​റ​ഞ്ഞ് കു​ട്ടി​യു​ടെ ര​ക്ഷ​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ന്നി പോ​ലീ​സ് അ​ന​ന്തു​വി​നെ കോ​ട്ട​യ​ത്തെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നും അ​ഭി​ജി​ത്തി​നെ എ​റ​ണാ​കു​ള​ത്ത് നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Kerala

ഹോ​ട്ട​ൽ അ​ടി​ച്ചു ത​ക​ർ​ത്ത കേ​സ് ; ഒ​രാ​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ഹോ​ട്ട​ൽ അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​ലെ അ​ളി​യ​ൻ​സ് എ​ന്ന ഹോ​ട്ട​ൽ അ​ടി​ച്ച് ത​ക​ർ​ത്ത മാ​ങ്കാ​വ് സ്വ​ദേ​ശി ക​ള്ളി​പ്പി​ലാ​ക്കി​ൽ ബി​നീ​ഷ് (28) ആ​ണ് പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ത്തി​ൽ മ​റ്റ് ര​ണ്ടു​പേ​ർ​ക്കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്‌​ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം പ​ണം ന​ൽ​കാ​തെ പു​റ​ത്തേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ചു.

ഇ​തോ​ടെ കൗ​ണ്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ ഇ​വ​രെ ത​ട​യു​ക​യും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​കോ​പി​ത​രാ​യ ഇ​വ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ചു. ഹോ​ട്ട​ലി​ന് മു​ൻ​പി​ലെ ബോ​ർ​ഡും ഭ​ക്ഷ​ണം വ​ച്ചി​രു​ന്ന അ​ല​മാ​ര​യും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​മ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഹോ​ട്ട​ലി​ന് നേ​രെ​യാ​ണ് ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം 20,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

Kerala

വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സ്; ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

മ​ഞ്ചേ​രി : അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം ഉ​ള്ളാ​ടം​കു​ന്ന് കാ​രോ​ട്ടി​ല്‍ സു​ബൈ​ര്‍ (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്‌​കൂ​ള്‍ വി​ട്ടു വീ​ട്ടി​ലേ​ക്ക് പോ​യ വി​ദ്യാ​ർ​ഥി​നി​യെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി പ​ല സ്ഥ​ല​ത്തു​വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​ന്‍ മു​ഖേ​ന പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി പോ​ക്‌​സോ സ്‌​പെ​ഷ്യ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

Kerala

വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന; മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തി​യ മൂ​ന്നു യു​വാ​ക്ക​ളെ ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി. ആ​റ്റി​ങ്ങ​ൽ കി​ഴി​വി​ലം പ​റ​യ​ത്തു​കോ​ണം സ​മീ​റാ​മ​ന്‍​സി​ലി​ല്‍ മ​ൻ​സീ​ർ (38), പെ​രും​കു​ളം മാ​ള​വി​ക​പൊ​യ്ക സ​ല്‍​മാ​ന്‍ മ​ന്‍​സി​ലി​ല്‍ സ​ൽ​മാ​ൻ (27), മ​ണ്ണാ​ത്തി​മൂ​ല വി​ള​യി​ല്‍​പ​ടി​ക്ക​ല്‍ വീ​ട്ടി​ല്‍ രാ​ജ്‌​മോ​ൻ (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ ക​ല്ല​മ്പ​ലം തോ​ട്ട​യ്ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തേ​ക്കെ​ത്തി​യ വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​രും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

Kerala

ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

മീ​ന​ങ്ങാ​ടി: കൊ​ള​ഗ​പ്പാ​റ​യി​ല്‍ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. ലോ​റി​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 19 ഗ്രാം ​എം​ഡി​എം​എ​യും നാ​ല് ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.

ലോ​റി ഡ്രൈ​വ​ര്‍ പ​ള്ളി​ക്കു​ന്ന് ആ​ന​ക്കു​ഴി ജോ​ബി​ന്‍ ജോ​ണി(24), കോ​ട്ട​ത്ത​റ കു​റു​മ്പാ​ല​ക്കോ​ട്ട കാ​ക്ക​ശേ​രി നി​ഖി​ല്‍ തോ​മ​സ്(24)​എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ള​ഗ​പ്പാ​റ​യി​ല്‍ ആ​യി​രു​ന്നു പ​രി​ശോ​ധ​ന.

Kerala

മ​ന്ത്രി​യെ ര​ക്ഷി​ക്കാ​ൻ ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്തു; സ​ർ​ക്കാ​രും എ​സ്ഐ​ടി​യും മ​റു​പ​ടി പ​റ​യ​ണം: കെ.​സി. വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ മ​ന്ത്രി​യെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍.ജാ​മ്യ​വി​ധി പ​രി​ശോ​ധി​ക്കു​മ്പോ​ൾ എ​ന്തോ പ​ക​യോ​ടെ​യാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന് മ​ന​സി​ലാ​കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ നി​ന്ന​തി​ലെ പ്ര​തി​കാ​ര​മാ​ണ് ത​ന്ത്രി​യു​ടെ അ​റ​സ്റ്റ്. സ​ർ​ക്കാ​രും, എ​സ്ഐ​ടി​യും മ​റു​പ​ടി പ​റ​യ​ണം. കോ​ട​തി നി​രീ​ക്ഷ​ണം പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഒ​രു തെ​ളി​വു പോ​ലു​മി​ല്ലാ​തെ​യാ​ണ് അ​റ​സ്റ്റ് എ​ന്ന് മ​ന​സി​ലാ​കും.

കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​പ്പോ​ഴ​ത്തെ എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്കും.​അ​തി​ന് വേ​ണ്ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു

 

Kerala

ഭൂ​മി ത​രം മാ​റ്റു​ന്ന​തി​ന് കൈ​ക്കൂ​ലി; വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് വി​ജി​ല​ൻ​സ് പി​ടി​യി​ൽ

കൊ​ല്ലം: പ​ത്ത​നാ​പു​രം പി​റ​വ​ന്തൂ​രി​ൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. പി​റ​വ​ന്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റും തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് ഖാ​ൻ ആ​ണ് വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ​ത്.

ഭൂ​മി ത​രം മാ​റ്റി ന​ൽ​കു​ന്ന​തി​നാ​ണ് പ്ര​തി പി​റ​വ​ന്തൂ​ർ സ്വ​ദേ​ശി​യി​ൽ നി​ന്ന് 10,000രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. പി​റ​വ​ന്തൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 34 സെ​ന്‍റ് ഭൂ​മി ത​രം മാ​റ്റി ന​ൽ​കാ​നാ​ണ് മു​ഹ​മ്മ​ദ് ഖാ​ൻ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​ണം ഗൂ​ഗി​ൾ പേ ​വ​ഴി ന​ൽ​കു​ക​യോ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തി നേ​രി​ട്ട് ന​ൽ​കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഇ​തേ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ഹ​മ്മ​ദ് ഖാ​ൻ വി​ജി​ല​ൻ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.

വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​രാ​തി​ക്കാ​ര​ൻ ന​ൽ​കി​യ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

ത​ന്ത്രി​യു​ടെ അ​റ​സ്റ്റ് എ​ന്തി​നായിരുന്നു? എ​സ്‌​ഐ​ടി മ​റു​പ​ടി പ​റ​യ​ണം: വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ അ​റ​സ്റ്റി​ല്‍ എ​സ്‌​ഐ​ടി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രെ ആ​രോ​പ​ണം വ​ന്ന​പ്പോ​ഴാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി പ​റ​ഞ്ഞ​ത് ത​ന്ത്രി​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്നാ​ണെ​ന്നും സ​തീ​ശ​ന്‍ പു​തു​യു​ഗ യാ​ത്ര​യ്ക്കി​ടെ കൊ​ച്ചി​യി​ല്‍ പ​റ​ഞ്ഞു.

മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്താ​ലും മു​ന്‍ മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്താ​ലും ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്താ​ലും എ​ന്ത് കാ​ര​ണ​ത്തി​ന്‍റെ പേ​രി​ലാ​ണ്, അ​വ​ര്‍​ക്ക് എ​ന്ത് പ​ങ്കാ​ളി​ത്ത​മാ​ണ് അ​തി​ന​ക​ത്ത് ഉ​ള്ള​തെ​ന്ന് പ​റ​യ​ണം. ഒ​രു തെ​ളി​വും ഇ​ല്ലാ​തെ, കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഒ​രു പ​ങ്കാ​ളി​ത്ത​വും ഇ​ല്ലാ​തെ ശ​ബ​രി​മ​ല ത​ന്ത്രി​യെ പോ​ലൊ​രാ​ളെ 41 ദി​വ​സം ജ​യി​ലി​ല്‍ ഇ​ട്ട​ത് എ​ന്തി​നാ​ണെ​ന്ന് എ​സ്‌​ഐ​ടി പ​റ​യ​ണം.

സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മൂ​ര്‍​ച്ച വ​ച്ച​പ്പോ​ള്‍ അ​തി​ല്‍ നി​ന്നും വ​ഴി തി​രി​ച്ചു വി​ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് എ​ന്നൊ​രു ആ​രോ​പ​ണ​മു​ണ്ട്. ത​ന്ത്രി​യെ പോ​ലാ​രാ​ളെ അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ള്‍ എ​ന്താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം എ​ന്തു കു​റ്റ​കൃ​ത്യ​മാ​ണ് അ​ദ്ദേ​ഹം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് പ​റ​ഞ്ഞി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി ക​ണ്ഠ​ര് രാ​ജീ​വ​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ത​ന്ത്രി​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ന്‍ ഈ ​ഘ​ട്ട​ത്തി​ല്‍ തെ​ളി​വു​ക​ള്‍ ഇ​ല്ല എ​ന്നാ​യി​രു​ന്നു കോ​ട​തി പ​റ​ഞ്ഞ​ത്.

 

Kerala

എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് രാ​സ​ല​ഹ​രി വി​ൽ​പ്പ​ന​യ്ക്കി​ടെ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് നാ​ട്ടു​ക​ല്ലി​ലെ ലോ​ഡ്ജി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ​ള്ളി​ക്കാ​ട്ടു​തൊ​ടി ഹാ​ഷിം, പാ​ല​ക്കാ​ഴി ചോ​ല​യി​ൽ വീ​ട്ടി​ൽ അ​രു​ൺ എ​ന്നി​വ​രെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളു​ടെ കൈ​യ്യി​ൽ നി​ന്നും 5.670 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി. അ​ല​ന​ല്ലൂ​രി​ലെ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. മ​ല​പ്പു​റം ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ണ്ണാ​ർ​ക്കാ​ടും ല​ഹ​രി​യെ​ത്തി​ച്ച് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം തി​രൂ​രി​ൽ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന രാ​സ​ല​ഹ​രി​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം കൈ​ത​പ്പു​റം സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ത​സ്‌​ലിം ഷാ​ബ് (31), ക​ണ്ണ​ന്ത​ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഹീ​ദ്.​സി (34) എ​ന്നി​വ​രാ​ണ് അ​ഞ്ച് ഗ്രാ​മി​ല​ധി​കം മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി പി​ടി​യി​ലാ​യ​ത്.

International

എ​പ്സ്റ്റീ​ൻ ഫ​യ​ൽ; ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബാം​ഗം ആ​ന്‍​ഡ്രു വി​ന്‍​ഡ്സ‍​ർ അ​റ​സ്റ്റി​ൽ

ല​ണ്ട​ൻ: ജെ​ഫ്രി എ​പ്സ്റ്റീ​ന്‍ കേ​സി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് പി​ന്നാ​ലെ ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബാം​ഗം ആ​ന്‍​ഡ്രു മൗ​ണ്ട്ബാ​റ്റ​ൺ വി​ന്‍​ഡ്സ‍​ർ അ​റ​സ്റ്റി​ൽ. ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു എ​ന്ന​താ​ണ് ആ​ന്‍​ഡ്രു വി​ന്‍​ഡ്സ‍​റി​നെ​തി​രെ​യു​ള്ള കേ​സ്.

ആ​ന്‍​ഡ്രു വി​ന്‍​ഡ്സ‍​റി​ന്‍റെ 66ാം ജ​ന്മ​ദി​ന​മാ​യ ഇ​ന്ന് പു​ല​ർ​ച്ചെ സാ​ൻ​ഡ്രിം​ഗ്ഹാം എ​സ്റ്റേ​റ്റി​ൽ നി​ന്നാ​ണ് തേം​സ് വാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ‌സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് തേം​സ് വാ​ലി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

2010 ൽ ​ആ​ൻ​ഡ്രു വി​ൻ​ഡ്സ​ർ ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും ലൈം​ഗി​ക കു​റ്റ​വാ​ളി​യു​മാ​യ ജെ​ഫ്രി എ​പ്‌​സ്റ്റീ​ന് വ്യാ​പാ​ര റി​പ്പോ​ർ​ട്ടു​ക​ൾ കൈ​മാ​റി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജെ​ഫ്രി എ​പ്സ്റ്റീ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ശേ​ഷ​വും ആ​ൻ​ഡ്രു വി​ൻ​ഡ്സ​ർ വി​വാ​ദ വ്യ​വ​സാ​യി​യു​മാ​യി അ​ടു​ത്ത ബ​ന്ധം തു​ട​ർ​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ആ​ൻ​ഡ്രു വി​ൻ​ഡ്സ​ർ എ​പ്സ്റ്റീ​ൻ ഐ​ല​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച​ത് സം​ബ​ന്ധി​ച്ച ചി​ത്ര​ങ്ങ​ളും നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.

Kerala

പി​എ​ഫ്ഐ നേ​താ​വ് മൊ​യ്‌​തീ​ൻ കു​ട്ടി നെ​ടു​മ്പാ​ശേ​രി​യി​ൽ പി​ടി​യി​ൽ

 

കൊ​ച്ചി: പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​യു​ധ പ​രി​ശീ​ല​ന വി​ഭാ​ഗം കോ-​ഓ​ർ​ഡി​നേ​റ്റ​റെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പി​ടി​കൂ​ടി. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി മൊ​യ്‌​തീ​ൻ കു​ട്ടി​യാ​ണ് കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് പി​ടി​യി​ലാ​യ​ത്. പി​എ​ഫ്ഐ തീ​വ്ര​വാ​ദ​ക്കേ​സി​ലെ എ​ഴു​പ​താം പ്ര​തി​യാ​യ ഇ​യാ​ൾ ഏ​റെ നാ​ളാ​യി വി​ദേ​ശ​ത്ത് ഒ​ളി​വി​ലാ​യി​രു​ന്നു.

പി​എ​ഫ്ഐ​യു​ടെ ആ​യു​ധ പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ഏ​കോ​പ​ന ചു​മ​ത​ല മൊ​യ്‌​തീ​ൻ കു​ട്ടി​ക്കാ​യി​രു​ന്നു​വെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു. വി​വാ​ദ​മാ​യ പ്രൊ​ഫ. ടി.​ജെ. ജോ​സ​ഫ് കൈ​വെ​ട്ട് കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. 2022-ൽ ​പി​എ​ഫ്ഐ​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​ത്. തു​ട​ർ​ന്ന് എ​ൻ​ഐ​എ ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​ദേ​ശ​ത്തു​നി​ന്ന് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് എ​ൻ​ഐ​എ സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യെ നി​ല​വി​ൽ കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ൽ എ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

National

ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി; ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് പി​ടി​യി​ൽ 

ച​ണ്ഡീ​ഗ​ഡ്: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യ യു​വാ​വ് പി​ടി​യി​ൽ. ഹ​രി​യാ​ന ബ​ഹ​ദൂ​ർ​ഗ​ഢി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഹി​സാ​ർ, സെ​ക്ട​ർ 14 സ്വ​ദേ​ശി അ​ൻ​ഷു​ൽ ധ​വാ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​യ മ​ഹാ​ക് (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഫെ​ബ്രു​വ​രി 15ന് ​ആ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. പ്ര​തി ഭാ​ര്യ​യു​മൊ​ത്ത് ഹി​സാ​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് ദ​മ്പ​തി​ക​ൾ അ​വി​ടെ നി​ന്ന് മ​ട​ങ്ങി​യ​ത്.

തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഏ​താ​നും പേ​ർ ത​ങ്ങ​ളെ ആ​ക്ര​മി​ച്ചെ​ന്നും ഭാ​ര്യ​യെ അ​ക്ര​മി​ക​ൾ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും അ​ൻ​ഷു​ൽ ധ​വാ​ൻ പോ​ലീ​സി​നെ വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

 ആ​ദ്യം ക​വ​ർ​ച്ചാ കേ​സാ​യി തോ​ന്നി​യെ​ങ്കി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ൻ​ഷു​ൽ ധ​വാ​നാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ദ്യം മ​ഹാ​കി​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

Kerala

വ​യ​നാ​ട്ടി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി; ബ​ന്ധു​വും അ​യ​ൽ​ക്കാ​ര​നും അ​റ​സ്റ്റി​ൽ

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ​ത്.

വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ വി​വ​രം സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി പ​ല ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി എ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. 2024-25 വ​ര്‍​ഷ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

സ്കൂ​ളി​ലെ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്താം തീ​യ​തി​യാ​ണ് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

അമ്പലവയലിൽ സ്കൂട്ടർ മോഷ്ടിച്ച കേസ്; രണ്ട് പേർ പിടിയിൽ 

മാനവന്തവാടി: വയനാട് അമ്പലവയലിൽ  സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേർ പിടിയിൽ. കുറ്റിപ്പുറം കൈപ്പള്ളി വീട്ടില്‍ ഷാഹുല്‍ ഹമീദ് (40), അമ്പലവയല്‍ ചക്രൂട്ടി വയല്‍ കാര്യാടന്‍ വീട്ടില്‍ ആയിഷ (60) എന്നിവരാണ് പിടിയിലായത്. 

ഒന്നെയാര്‍ സ്വദേശിയുടെ സ്‌കൂട്ടര്‍ മോഷണം പോയ കേസിലാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ മാസം 21ന് അമ്പലവയല്‍ ടൗണില്‍ സെന്‍റ് മാര്‍ട്ടിന്‍ ഹോസ്പിറ്റലിന് എതിര്‍വശം ഡെല്‍റ്റ ബേക്കറിയുടെ മുന്‍വശത്തായി പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറാണ് മോഷണം പോയത്. 

കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സമാനരീതിയില്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസില്‍ ഉള്‍പ്പെട്ടയാളാണ് ഷാഹുല്‍ ഹമീദ് എന്ന് പോലീസ് അറിയിച്ചു. അമ്പലവയല്‍ സ്റ്റേഷന്‍ എസ്എച്ച്ഒ രാംകുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എം.കെ. സനല്‍, പി. ജമീല, സിവില്‍ പോലീസ് ഓഫീസര്‍ അഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

Kerala

എൻഐഎ ഏഴു ലക്ഷം വിലയിട്ട ​പോപ്പു​ല​ര്‍ ഫ്ര​ണ്ട് സായുധ പരിശീലകൻ അ​റ​സ്റ്റി​ല്‍

കൊച്ചി: എന്‍ഐഎ ഏഴു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊച്ചിയില്‍ പിടിയില്‍. മലപ്പുറം വളാഞ്ചേരി സ്വദേശിയായ മൊയ്തീന്‍ കുട്ടിയെ (52) നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു മൊയ്തീന്‍ കുട്ടി.

പോപ്പുലര്‍ ഫ്രണ്ടിന്‍റെ സായുധ വിഭാഗത്തിലെ പ്രധാന പരിശീലകന്‍ കൂടിയാണ് മൊയ്തീന്‍ കുട്ടി. പോപ്പുലര്‍ ഫ്രണ്ടില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. വിദേശത്തുനിന്നു രഹസ്യമായി നാട്ടിലെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Kerala

ഷാ​പ്പി​ല്‍ വ​ച്ച് യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ

തൃ​ശൂ​ര്‍: ഷാ​പ്പി​ല്‍ വ​ച്ച് യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ ദി​വാ​ന്‍​ജി​മൂ​ല സ്വ​ദേ​ശി​ക​ളാ​യ ഷാ​നി​ബ് (25), അ​ല്‍​ത്താ​ഫ് (24) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം 14ന് ​അ​ന്തി​ക്കാ​ട് പു​ള്ള് താ​മ​ര​പ്പാ​ടം ഷാ​പ്പി​ൽ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഷാ​പ്പി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ വ​ടൂ​ക്ക​ര സ്വ​ദേ​ശി അ​ല​നും സു​ഹൃ​ത്താ​യ യു​വ​തി​ക്കും നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ല​ന്‍റെ പേ​രി​ലു​ള്ള പ​ഴ​യ ക്രി​മി​ന​ല്‍ കേ​സു​ക​ളെ​ക്കു​റി​ച്ച് പ്ര​തി​ക​ള്‍ സം​സാ​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ കേ​സു​ക​ളെ​ക്കു​റി​ച്ച് പ​റ​യേ​ണ്ടെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പ്ര​തി​ക​ള്‍ അ​ല​നെ മ​ര്‍​ദി​ക്കു​ക​യും ത​ട​യാ​ന്‍ ശ്ര​മി​ച്ച യു​വ​തി​യു​ടെ ത​ല​യി​ൽ പൊ​ട്ടി​യ ബി​യ​ര്‍ കു​പ്പി​കൊ​ണ്ട് അ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​ത് കൈ​കൊ​ണ്ട് ത​ട​ഞ്ഞ യു​വ​തി​യു​ടെ കൈ​പ്പ​ത്തി​യി​ൽ പ​രി​ക്കേ​റ്റു. തു​ട​ര്‍​ന്ന് യു​വ​തി​യെ മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. കൂ​ടാ​തെ വ​ധ​ഭീ​ഷ​ണി​യും മു​ഴ​ക്കി ആ​ക്ര​മി​ക​ൾ.

National

റീൽ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ വാതിലുകൾ തുറന്നു; ബൈക്ക് യാത്രികൻ പിടിയിൽ

ന്യൂഡൽഹി: റീൽ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ വാതിലുകൾ തുറക്കുകയും യാത്രക്കാരെ ശല്യം ചെയ്യുകയും ചെയ്ത ബൈക്ക് യാത്രികൻ പിടിയിൽ. ഖജൂരി ഖാസ് സ്വദേശി തുഷാർ പുനിയ (22) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

റീൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിലെ യാത്രക്കാരെ ശല്യം ചെയ്യുകയും മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ ബൈക്ക് ഓടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

തിരിച്ചറിയാതിരിക്കാൻ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെയും ബസുകളുടെയും വാതിലുകൾ ബൈക്കിലിരുന്നു തന്നെയാണ് തുറന്നത്. 

ഫെബ്രുവരി 16 ന് ഇയാളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

ഇയാൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

National

കോ​ടി​ക​ളു​ടെ ല​ഹ​രി​മ​രു​ന്നു​മാ​യി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ പി​ടി​യി​ലാ​യ​താ​ണ് വി​വ​രം. ചോ​ക്ക​ലേ​റ്റ്, ലെ​യ്സ് പാ​ക്ക​റ്റു​ക​ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന ഹൈ​ഡ്രോ ക​ഞ്ചാ​വു​മാ​യി മ​ല​യാ​ളി​ക​ളാ​യ അ​ജ്മ​ൽ, മ​ജീ​ദ് എ​ന്നി​വ​ർ പി​ടി​യി​ലാ​യി. താ​യ്‍​ല​ൻ​ഡി​ൽ നി​ന്നെ​ത്തി​ച്ച അ​ഞ്ച് കോ​ടി​യു​ടെ ഹൈ​ഡ്രോ ക​ഞ്ചാ​വാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത്.

ബം​ഗ​ളൂ​രു മ​ഹാ​ല​ക്ഷ്മി ലേ​ഔ​ട്ടി​ലും ന​ട​ന്ന ല​ഹ​രി​വേ​ട്ട​യി​ൽ 30 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​യാ​ളി​യാ​യ ആ​ന​ന്ദ് പി​ടി​യി​ലാ​യി. ല​ഹ​രി​മ​രു​ന്നു​മാ​യി ര​ണ്ട് വി​ദേ​ശി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. സെ​ന​ഗ​ൽ സ്വ​ദേ​ശി​യാ​ണ് ബം​ഗ​ളൂ​രു​വി​ന​ടു​ത്ത് ഹെ​ബ്ബ​ഗോ​ഡി​യി​ൽ​നി​ന്നും 1.5 കോ​ടി​യു​ടെ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ വി​ദേ​ശി. ക​ഞ്ചാ​വ് കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് വീ​ണ്ടും ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ​ത്. 11 കോ​ടി രൂ​പ വി​ല​മി​ക്കു​ന്ന എം​ഡി​എം​എ​യാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് പു​റ​ത്തു​വി​ട്ട വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​ർ ആ​രു​ടെ​യെ​ങ്കി​ലും ഏ​ജ​ന്‍റു​മാ​രാ​ണോ ആ​ർ​ക്കൊ​ക്കെ വേ​ണ്ടി​യാ​ണ് ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​ത്, ഇ​ട​പാ​ടു​കാ​ർ ആ​രൊ​ക്കെ​യാ​ണ് തു​ട​ങ്ങി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ കേ​സു​ക​ളി​ൽ ന​ട​ത്തു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Kerala

ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ്: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

ക​ല്‍​പ്പ​റ്റ: ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ് കേ​സി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. പൊ​ള്ളാ​ച്ചി മ​ക്കി​നം​പെ​ട്ടി എ​സ്‌​വി ഗാ​ര്‍​ഡ​ന്‍ വി​ഗ്‌​നേ​ഷി​നെ (29) യാ​ണ് വ​യ​നാ​ട് ജി​ല്ലാ സൈ​ബ​ര്‍ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പൊ​ള്ളാ​ച്ചി​യി​ല്‍​നി​ന്നു പി​ടി​കൂ​ടി​യ​ത്. ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് വാ​ട്‌​സ്ആ​പ്പ് വ​ഴി ബ​ന്ധ​പ്പെ​ട്ട് വി​ശ്വ​സി​പ്പി​ച്ച് 2024 ഡി​സം​ബ​റി​നും 2025 മാ​ര്‍​ച്ചി​നും ഇ​ട​യി​ല്‍ 31,48,000 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.

കു​പ്പാ​ടി മൂ​ന്നാം​മൈ​ല്‍ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. വ്യാ​ജ ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോം നി​ര്‍​മി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ട്രേ​ഡിം​ഗി​നെ​ന്ന വ്യാ​ജേ​ന ന​ല്‍​കി​യ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ പ​ല ത​വ​ണ പ​ണം നി​ക്ഷേ​പി​പ്പി​ച്ച് ലാ​ഭ​മോ മു​ത​ലോ ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി ഉ​പ​യോ​ഗി​ച്ച അ​ക്കൗ​ണ്ടി​നെ​തി​രേ 14 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 29ഓ​ളം എ​ന്‍​സി​ആ​ര്‍​പി (നാ​ഷ​ണ​ല്‍ സൈ​ബ​ര്‍ ക്രൈം ​റി​പ്പോ​ര്‍​ട്ടിം​ഗ് പോ​ര്‍​ട്ട​ല്‍) റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടെ​ന്നും ഒ​രു​മാ​സ​ത്തി​ന​കം ഈ ​അ​ക്കൗ​ണ്ടി​ല്‍ 3.25 കോ​ടി​യോ​ളം രൂ​പ വ​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നും നി​രീ​ക്ഷ​ണ​ത്തി​നും ഒ​ടു​വി​ലാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷ​ജു ജോ​സ​ഫ്, എ​സ്‌​ഐ എ.​വി. ജ​ലീ​ല്‍, സീ​നി​യ​ര്‍ സി​പി​ഒ വി.​കെ. ശ​ശി, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​അ​രു​ണ്‍, എ​ല്‍.​എ. ലി​ന്‍​രാ​ജ്, കെ.​എ. ഷൈ​ജ​ല്‍, മു​ഹ​മ്മ​ദ് അ​നീ​സ്, മു​സ്‌​ലി​ഹ്, പി.​പി. പ്ര​വീ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Kerala

ജാ​മ്യ വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് സ്റ്റേ​ഷ​നി​ലെ​ത്തി ഒ​പ്പി​ടാ​നാ​വി​ല്ല; പോ​ലീ​സു​കാ​രോ​ട് ത​ട്ടി​ക്ക​യ​റി​യ യു​വാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലെ ജാ​മ്യ വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് ഒ​പ്പി​ടാ​ൻ സ്റ്റേ​ഷ​നി​ലെ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സു​കാ​രോ​ട് ത​ർ​ക്കി​ക്കു​ക​യും സ്റ്റേ​ഷ​നി​ലെ​ത്തി അ​തി​ക്ര​മം കാ​ണി​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ൽ. കാ​ളി​കാ​വ് സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​നെ​യാ​ണ് വ​ണ്ടൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ജാ​മ്യ വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ മാ​സ​വും സ്റ്റേഷനിലെത്തി ഒ​പ്പി​ടേണ്ടതുണ്ട്. ഇത് നി​ർ​ബ​ന്ധ​മാ​യും പാലിക്കണമെന്ന് കർശനമായി പോ​ലീ​സ് പ​റ​ഞ്ഞ​തോ​ടെയാണ് ഫോ​ണി​ലൂ​ടെ ഇ​യാ​ൾ അ​സ​ഭ്യം പ​റ​ഞ്ഞത്. ഫോ​ൺ വി​ളി​ച്ച​തി​ന് പി​ന്നാ​ലെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന വി​ഷ്ണു പു​ല​ർ​ച്ചെ വ​ണ്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ത​ട്ടി​ക്ക​യ​റു​ക​യും അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യുമായിരുന്നു.

അ​തി​ക്ര​മ​ത്തി​ന് ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ ഇ​യാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നി​ല​വി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​തി​നൊ​ന്നോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​ഷ്ണു. ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പു​തി​യ കേ​സു​ക​ൾകൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്യും.

Kerala

ക​ണ്ണൂ​രി​ൽ മ​ക​ൻ മു​റ്റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ അ​മ്മ മ​രി​ച്ചു

ക​ണ്ണൂ​ർ: മ​ക​ൻ മു​റ്റ​ത്തേ​ക്കു ക​സേ​ര​യോ​ടെ വ​ലി​ച്ചെ​റി​ഞ്ഞ അ​മ്മ മ​രി​ച്ചു.​പ​ള്ളി​യാം​മൂ​ല ല​ക്ഷം​വീ​ട് ന​ഗ​റി​ലെ വി. ​ശാ​ന്ത​യാ​ണ് (88) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 11 നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​ചെ​ല​വി​ന് സ​ജീ​വ​ൻ പ​ണം ന​ൽ​കാ​ത്ത​ത് ശാ​ന്ത ചോ​ദ്യം ചെ​യ്ത വി​ദ്വേ​ഷ​ത്തി​ലാ​ണ് ക​സേ​ര​യി​ൽനി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം ഇ​രി​ക്കു​ന്ന ക​സേ​ര ഉ​ൾ​പ്പെ​ടെ ശാ​ന്ത​യെ മു​റ്റ​ത്തേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാ​ന്ത ക​ണ്ണൂ​ർ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇന്നു പു​ല​ർ​ച്ച​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ വി. ​സ​ജീ​വ​നെ (58) വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​ൻ. മ​റ്റ് മ​ക്ക​ൾ: ര​ഞ്ജി​നി, സ​ജി​നി, സ​ജി​ത, പ​രേ​ത​നാ​യ ബാ​ല​ൻ. മ​രു​മ​ക്ക​ൾ: പ്ര​കാ​ശി​നി, മ​നോ​ഹ​ര​ൻ, സ​ര​സ, പ​രേ​ത​രാ​യ ര​വീ​ന്ദ്ര​ൻ, അ​നി​ൽ കു​മാ​ർ. സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് പ​യ്യാമ്പ​ല​ത്തു ന​ട​ക്കും.

National

നവജാതശിശുവിനെ രണ്ടുലക്ഷം രൂപയ്ക്ക് വില്ക്കാൻ ശ്രമം; അമ്മ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

ചണ്ഡിഗഡ്: പഞ്ചാബിലെ ലുധിയാനയിൽ നവജാത ശിശുവിനെ 2.10 ലക്ഷം രൂപയ്ക്ക് വില്ക്കാൻ ശ്രമം. കുഞ്ഞിന്‍റെ അമ്മയും വാങ്ങാനെത്തിയ യുവതിയുമടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മൂന്നുപേർ ഒളിവിലാണ്.

കുഞ്ഞിന്‍റെ അമ്മ സുനിത ദേവി, കുഞ്ഞിനെ വാങ്ങാൻ ശ്രമിച്ച മൻദീപ് കൗർ, ഷഹീദ് ഭഗത് സിംഗ് കോളനിയിലെ ഷേർപൂർ കലൻ, സുനിതയുടെ സുഹൃത്ത് പ്രവീൺ, സന്ത് കബീർ നഗർ സ്വദേശിനി രുചി, വിൽപ്പനയ്ക്ക് ഇടപാടുകൾ നടത്തിയ ഡോ. മൻമീത് കൗർ എന്നിവരാണ് അറസ്റ്റിലായത്. ആശാ വർക്കർ പമ്മ, സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ആശ, ആശയുടെ സുഹൃത്ത് ഗുർമീത് കൗർ എന്നിവർ ഒളിവിലാണ്.

ഗുരുദ്വാര ഛെവിൻ പത്ഷാഹിക്ക് സമീപമുള്ള പാർക്കിൽ വച്ച് കുഞ്ഞിനെ കൈമാറുന്നത് കണ്ട് സംശയം തോന്നിയ ഒരാളാണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി.

ഫെബ്രുവരി 13 നായിരുന്നു ഒരു സ്വകാര്യ ആശുപത്രിയിൽ സുനിത കുഞ്ഞിന് ജന്മം നൽകിയത്. നാല് പെൺമക്കളുള്ളതിനാൽ അഞ്ചാമത്തെ പെൺകുഞ്ഞിനെ വളർത്താൻ ആഗ്രഹമില്ലായിരുന്നു. ഇതേ തുടർന്ന് പ്രവീണുമായി ചർച്ച ചെയ്ത് പ്രതികൾ മക്കളില്ലാത്ത ഒരു യുവതിക്ക് കുഞ്ഞിനെ വിൽക്കാൻ തിരുമാനിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

Kerala

ത​ല​സ്ഥാ​ന​ത്ത് വ​ൻ ല​ഹ​രി വേ​ട്ട; 300 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വ​ൻ ല​ഹ​രി വേ​ട്ട. പാ​പ്പ​നം​കോ​ട് 300 കി​ലോ​ഗ്രാ​മി​ലേ​റെ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​ര​കു​ളം സ്വ​ദേ​ശി അ​ഫ്സ​ൽ ആ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്നോ​വ കാ​റി​ലെ​ത്തി​ച്ച ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

നാ​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ത​ല​സ്ഥാ​ന​ത്ത് അ​ടു​ത്തി​ടെ ന​ട​ന്നി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യാ​ണി​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പി​ടി​യി​ലാ​യ പ്ര​തി അ​ഫ്സ​ൽ നേ​ര​ത്തെ​യും സ​മാ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. ഇ​ന്നോ​വ കാ​റും അ​തി​ലു​ണ്ടാ​യി​രു​ന്ന 300 കി​ലോ​ഗ്രാം ക​ഞ്ചാ​വും മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റാ​ൻ കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു പ്ര​തി പി​ടി​യി​ലാ​യ​ത്.

Kerala

വയറ്റിലുണ്ട്, എക്സ്റേയിലുണ്ട്! പക്ഷേ, തൊണ്ടിമുതലിൽ ഇല്ല!

നിലമ്പൂർ: കുട്ടിയുടെ കഴുത്തിൽനിന്നു മോഷ്ടിച്ച മാല വിഴുങ്ങിയ സംഭവത്തിൽ പോലീസിനെ വട്ടം കറക്കി പ്രതി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമായി മാറി. തൊണ്ടി മുതലിനായുള്ള ദിവസത്തെ പോലീസിന്‍റെ കാത്തിരിപ്പ് നിഷ്പ്രഭമാക്കി പ്രതി വയറ്റിൽനിന്നു പുറത്തു വന്ന സ്വർണമാല ടോയ്‌ലറ്റിൽ ഒഴുക്കിക്കളഞ്ഞു.

ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കാനാവാത്ത അവസ്ഥയായി. സിനിമയെ വെല്ലുന്ന ഈ മോഷണം അരങ്ങേറിയത് ഇക്കഴിഞ്ഞ ഒൻപതിനു രാത്രി നിലമ്പൂർ ജില്ലാ ആശുപത്രിക്കു സമീപമുള്ള ക്ലിനിക്കിലാണ്. ഇവിടെ ചികിത്സക്കെത്തിയ മമ്പാട് സ്വദേശിനിയുടെ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള മാലയാണ് പാലേമാട് സ്വദേശിയായ കല്ലൻ കുന്നൻ സമീന കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു പൊട്ടിച്ചെടുത്തതായി കേസുള്ളത്.

പിടിക്കപ്പെടുമെന്നു കണ്ടതോടെ യുവതി മാല വിഴുങ്ങി. പോലീസിൽ വിവരം അറിയിച്ചതോടെ ഇവരെ പിടികൂടി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു നടത്തിയ എക്സറേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കണ്ടെത്തി. തുടർന്നു വയറിളക്കാൻ എനിമ നൽകി കാത്തിരിപ്പായി.

രണ്ട് വനിതാ സിപിഒമാരെ ഇവരുടെ നീക്കം നിരീക്ഷിക്കാൻ ഡ്യൂട്ടിക്കു നിയോഗിക്കുകയും ചെയ്തു. എന്നാൽ, മാല പുറത്തു വരാത്ത സാഹചര്യത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് എനിമ നൽകിയെങ്കിലും തൊണ്ടി മുതൽ പുറത്തുവന്നില്ല. തുടർന്ന് കോടതിയിൽ ഹാജരാക്കി ആറു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

എക്സ്റേയിലുണ്ട്!

പ്രത്യേക മുറിയിൽ താമസിപ്പിച്ച് വയറിളക്കാൻ വീണ്ടും എനിമ നൽകിയെങ്കിലും തൊണ്ടി മുതൽ മാത്രം ലഭിച്ചില്ല. ഇതേത്തുടർന്ന് കോഴിക്കാട് മെഡിക്കൽ കോളജിലേക്കു മാറ്റി. നിലമ്പൂർ പോലീസ് സ്റ്റേഷനിലെ രണ്ട് വനിതാ സിപിഒമാരെ ഡ്യൂട്ടിക്കും നിയമിച്ചു.

മെഡിക്കൽ കോളജിൽ വീണ്ടും നടത്തിയ എക്സ്റേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കാണപ്പെട്ടു. എന്നാൽ, ശനിയാഴ്ച രാത്രി പ്രതി ബാത്ത്റൂമിൽ പോയപ്പോൾ മാല പുറത്തു വന്നു. ഇതു നഷ്ടപ്പെടാതിരിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിപിഒമാർ ഇടപ്പെട്ടതോടെ ഇവരുടെ ഡ്യൂട്ടി തടസപ്പെടുത്തി പ്രതി ക്ലോസറ്റിൽ വെള്ളം ഒഴിച്ചു തൊണ്ടി മുതൽ ഒഴുക്കിക്കളഞ്ഞു.

കൂടുതൽ വകുപ്പുകൾ

വീണ്ടുമുള്ള എക്സ്‌റേ പരിശോധനയിൽ മാല കാണാത്തതിനാൽ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ പ്രതിയെ നിലമ്പൂർ സ്റ്റേഷനിലേക്കു തിരികെ കൊണ്ടുവന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബോധപൂർവം തൊണ്ടി മുതൽ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾകൂടി ചേർത്തു പ്രതിക്കെതിരെ കേസെടുത്തു.

നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്കു മാറ്റി. മാലയ്ക്കായി ദിവസങ്ങൾ നീണ്ട കാത്തിരിപ്പും പരിശ്രമവും നടത്തിയെങ്കിലും അതു നഷ്ടപ്പെട്ടതിന്‍റെ നിരാശയിലാണ് നിലമ്പൂർ പോലീസ്.

National

എ​ല്ലാം കാ​മ​റ​യി​ൽ പ​തി​ഞ്ഞു; വി​വാ​ഹ റി​സ​പ്ഷ​നി​ടെ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ

ജ​യ്പു​ർ: വി​വാ​ഹ റി​സ​പ്ഷ​നി​ടെ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. റി​സ​പ്ഷ​ൻ ന​ട​ക്ക​വെ വ​ധു​വി​ന്‍റെ ഹാ​ൻ​ഡ്‌​ബാ​ഗ് മോ​ഷ്ടി​ച്ച​ത് കാ​മ​റ​യി​ൽ ലൈ​വാ​യി പ​തി​ഞ്ഞ​തോ​ടെ​യാ​ണ് ക​ള്ള​ൻ പി​ടി​യി​ലാ​യ​ത്. വ​ര​നും വ​ധു​വും അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന തി​ര​ക്കി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് മോ​ഷ്ടാ​വ് ബാ​ഗു​മാ​യി ക​ട​ന്ന​ത്. നാ​ല് ല​ക്ഷം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. ഫെ​ബ്രു​വ​രി ഏ​ഴി​ന് സം​ഭ​വി​ച്ച മോ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

വി​വാ​ഹ റി​സ​പ്ഷ​ൻ തു​ട​രു​മ്പോ​ഴാ​ണ് വേ​ദി​യി​ലേ​ക്ക് ന​ന്നാ​യി വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് വ​ധു​വി​നു സ​മീ​പം എ​ത്തി​യ​ത്. തു​ട​ർ​ന്ന് ബാ​ഗു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. റി​സ​പ്ഷ​ൻ തീ​രാ​റാ​യ​പ്പോ​ഴാ​ണ് വ​ധു​വി​നു ത​ന്‍റെ ബാ​ഗ് മോ​ഷ​ണം പോ​യ​ത് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് പ​രി​പാ​ടി​യു​ടെ വീ​ഡി​യോ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ്ര​തി ബാ​ഗ് മോ​ഷ്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. ഇ​തു​മാ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

National

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഡ​ൽ​ഹി സു​ൽ​ത്താ​ൻ​പു​രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പി-​ബ്ലോ​ക്കി​ലെ ഒ​രു വീ​ട്ടി​ൽ വ​ഴ​ക്ക് ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കി​ട​ക്ക​യി​ൽ ച​ല​ന​മ​റ്റ നി​ല​യി​ൽ കി​ട​ന്നി​രു​ന്ന യു​വ​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്താ​യി യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​നി​ലി​നെ മ​ദ്യ​പി​ച്ച നി​ല​യി​ലും പോ​ലീ​സ് ക​ണ്ടെ​ത്തി.

യു​വ​തി​യ ഉ​ട​ൻ​ത​ന്നെ മം​ഗോ​ൾ​പു​രി​യി​ലെ സ​ഞ്ജ​യ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 10 ഉം 13​ഉം വ​യ​സു​ള്ള മ​ക്ക​ൾ ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് വ​ഴ​ക്കി​ന് പി​ന്നാ​ലെ പി​താ​വ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്.

അ​നി​ൽ ഭാ​ര്യ​യു​ടെ ക​ഴു​ത്തി​ൽ സ്കാ​ർ​ഫ് കെ​ട്ടി മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കു​ട്ടി​ക​ൾ ന​ൽ​കി​യ മൊ​ഴി. തു​ട​ർ​ന്ന് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​നി​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സ്; നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടാ​പ്പ​ക​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ഏ​ഴ​ര പ​വ​ൻ ക​വ​ർ​ന്ന കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഷീ​ബ, റീ​ന, രാ​ജ​ൻ, ശ​ര​ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി​ക​ൾ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ മോ​ഷ്ടി​ച്ച സ്വ​ര്‍​ണ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് മ​ണ​ക്കാ​ട് ആ​സൂ​ത്രി​ത ക​വ​ർ​ച്ച ന​ട​ന്ന​ത്. ര​ണ്ട് ദി​വ​സം മു​മ്പും ഇ​തേ സം​ഘം പ​രി​സ​ര​ത്ത് എ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്ഥ​ലം നി​രീ​ക്ഷി​ച്ച​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വും അ​മ്മ​യും നാ​ല് വ​ർ​ഷ​മാ​യി ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ അ​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​വു​ക​യെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ഓ​ച്ചി​റ​യി​ൽ 17.05 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: ഓ​ച്ചി​റ​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ട്ട​യം കു​ല​ശേ​ഖ​ര​മം​ഗ​ലം തൗ​ഫീ​ഖ് മ​ൻ​സ്സി​ലി​ൽ അ​നൂ​പി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 17.05 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ച്ചി​റ പോ​ലീ​സും ക​രു​നാ​ഗ​പ്പ​ള്ളി സ​ബ്ഡി​വി​ഷ​ൻ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് ച​ങ്ങ​ൻ​കു​ള​ങ്ങ​ര​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ലാ​ണ് എം​ഡി​എം​എ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി ബെം​ഗ​ളൂ​രു​വി​ൽ നി​ന്നും എ​ത്തി​ച്ച​താ​ണ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.
എം​ഡി​എം​എ അ​ള​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത്രാ​സും, എം​ഡി​എം​എ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​മാ​യ ഹു​ക്ക​യും ക​ണ്ടെ​ത്തി.

സ്കൂ​ൾ,കോ​ള​ജ് കു​ട്ടി​ക​ൾ​ക്ക് വി​ല്പ​ന​യ്ക്കാ​യാ​ണ് രാ​സ​ല​ഹ​രി എ​ത്തി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഡാ​ൻ​സ​ഫ് ടീം ​അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ൽ എ​വി​ടെ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ച​തെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നും തു​ട​ര​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടു​പി​ടി​ക്കു​മെ​ന്ന് ഓ​ച്ചി​റ എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു.

Kerala

വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു, പ​ണം ത​ട്ടി​യെ​ടു​ത്തു; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശേ​രി പാ​താ​ള പു​തി​യ പു​ര​യി​ല്‍ വീ​ട്ടി​ല്‍ നി​യാ​സ്(28)​നെ​യാ​ണ് കാ​ല​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രാ​തി​ക്കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 2022 മു​ത​ല്‍ 2023 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ ലൈം​ഗിക​മാ​യി പീ​ഡി​പ്പി​ച്ചു. ബി​സി​ന​സ് തു​ട​ങ്ങാം എ​ന്ന് പ​റ​ഞ്ഞ് 16 പ​വ​ന്‍ സ്വ​ര്‍​ണ​വും ഒ​രു ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്വ​ര്‍​ണ​വും പ​ണ​വും തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട പ​രാ​തി​ക്കാ​രി​യെ പ്ര​തി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

നേ​ര​ത്തെ റെ​യി​ല്‍​വേ ടി​ടി​ആ​ര്‍ ആ​യി ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യ​തി​ന് നി​യാ​സി​നെ​തി​രെ ഷോ​ര്‍​ണൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സു​ണ്ട്. ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ മ​റ്റ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ ച​മ​ഞ്ഞെ​ത്തി​യ യു​വ​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ ച​മ​ഞ്ഞെ​ത്തി​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ല്‍ സീ​നി​യ​ര്‍ റ​സി​ഡ​ന്‍റ് ന്യൂ​റോ സ​ര്‍​ജ​നെ​ന്ന് പ​റ​ഞ്ഞ് യു​വ​തി എ​ത്തി​യ​ത്.

പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ സെ​ക്യൂ​രി​റ്റി​ക്കാ​ർ വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. സി​സി​സി​ടി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഇ​വ​ര്‍ വേ​ഷം മാ​റി മ​ള്‍​ട്ടി സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി ഓ​ട്ടോ​യി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു.

തു​ട​ർ​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ എ​ന്നാ​ണ് പേ​രെ​ന്നും പെ​രു​ന്ന സ്വ​ദേ​ശി​യാ​ണെ​ന്നും ഇ​പ്പോ​ൾ പേ​രൂ​ർ​ക്ക​ട​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

National

ത്രികോണ പ്ര​ണ​യം: 19 വയസുകാ​രി​യെ യുവതി വെ​ടി​വ​ച്ചു കൊ​ന്നു

മും​ബൈ: പ്രണയപ്പകയെത്തുടർന്ന് 19 വയസുകാരിയെ 25 വയസുകാരി വെടിവച്ചുകൊന്നു. മുംബൈയിലാണു സംഭവം. ശി​വാ​ജി ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഷി​ഫ ഷെ​യ്ഖ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ത്രികോണ പ്ര​ണ​യമാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് പറഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യുവതിയെയും 23കാ​ര​നാ​യ യു​വാ​വി​നെ​യും മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ല​പ്പെ​ട്ട ഷി​ഫ​യും പ്ര​തി​യാ​യ യു​വ​തി​യും ഒ​രേ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ശി​വാ​ജി ന​ഗ​റി​ലെ ഫു​ർ​ഖാ​നി​യ മ​സ്ജി​ദ് പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം.

യുവാവുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടു യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് 25 വയസുകാരി ഷിഫയുടെ മുഖത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു.

ക​വി​ളി​ലൂ​ടെ തു​ള​ച്ചു​ക​യ​റി​യ വെ​ടി​യു​ണ്ട ത​ല​യ്ക്കുള്ളിലേക്കു ത​റ​ച്ചുകയറിയതാണു മ​ര​ണ​കാ​ര​ണം. ഉ​ട​ൻ ത​ന്നെ ഘാ​ട്‌​കോ​പ്പ​റി​ലെ രാ​ജ​വാ​ഡി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ നഷ്ടമായിരുന്നു. സംഭവം നടന്ന് 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോലീസ് പ്ര​തി​യെ പിടികൂടുകയും ചെയ്തു.

Kerala

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ

നിലമ്പൂർ: 16കാരിയെ പീഡിപ്പിച്ച കേസിൽ പോലീസിൽനിന്നു സ്വയം വിരമിച്ചയാൾ നിലമ്പൂർ പോലീസിന്‍റെ പിടിയിൽ. മോട്ടിവേഷണൽ സ്പീക്കറായ ഫിലിപ്പ് മമ്പാടാണ് പിടിയിലായത്.

2025 സെപ്റ്റംബറിൽ 16കാരി കോഴിക്കോട് ചേവായൂർ പോലീസിൽ നൽകിയ പരാതി ചോവായൂർ പോലീസ് നിലമ്പൂർ പോലീസിനു കൈമാറിയിരുന്നു. കാസർഗോഡുള്ള ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.

മോട്ടിവേഷൻ ക്ലാസിന്‍റെ പേരിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചതെന്ന് കൗൺസലിംഗിനിടയിൽ പെൺകുട്ടി പറഞ്ഞിരുന്നു. പെരിന്തൽമണ്ണ എസ്ഐ ആയിരിക്കെ ലഹരിക്കെതിരെ മോട്ടിവേഷൻ ക്ലാസുകൾ എടുക്കുന്നതിനായി സർവീസിൽനിന്ന് ഇയാൾ സ്വയം വിരമിക്കുകയായിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു നിലമ്പൂർ പോലീസ് കടന്നിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.

National

ശി​വ​പ്ര​കാ​ശ് വ​ധം; ബി​ജെ​പി എം​എ​ൽ​എ ബൈ​ര​തി ബ​സ​വ​രാ​ജ് അ​റ​സ്റ്റി​ൽ

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും ബി​ജെ​പി എം​എ​ൽ​എ​യു​മാ​യ ബൈ​ര​തി ബ​സ​വ​രാ​ജ് അ​റ​സ്റ്റി​ൽ. വ്യാ​ഴാ​ഴ്‌​ച അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബൈ​ര​തി ബ​സ​വ​രാ​ജ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല​പാ​ത​ക കേ​സി​ൽ ബ​സ​വ​രാ​ജ് സ​മ​ർ​പ്പി​ച്ച ജാ​മ്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ അ​റ​സ്റ്റ്. നേ​ര​ത്തെ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ബ​സ​വ​രാ​ജി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എം​എ​ൽ​എ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്‌​തു​കൊ​ണ്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2025 ജൂ​ലൈ 15ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഭാ​ര​തി ന​ഗ​റി​ൽ ശി​വ​പ്ര​കാ​ശ്(40) എ​ന്ന ബി​ക്കു ശി​വു​വി​നെ കാ​റി​ലെ​ത്തി​യ സം​ഘം അ​മ്മ​യു​ടെ മു​ന്നി​ൽ​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കി​ത്ത​ഗ​നൂ​ർ പ്ര​ദേ​ശ​ത്തെ ഭൂ​മി​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് ബൈ​ര​തി ബ​സ​വ​രാ​ജ്.

National

ഗോ​വ​യി​ൽ വി​ദേ​ശ വ​നി​ത​യ്ക്ക് നേ​രെ ആ​ക്ര​മ​ണം; പ്ര​തി അ​റ​സ്റ്റി​ൽ

പ​നാ​ജി: ഗോ​വ​യി​ലെ അ​ഗോ​ണ്ട ബീ​ച്ച​ൽ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ചെ​ക് റി​പ​ബ്ലി​ക് വ​നി​ത​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ റോ​ഹ​ൻ വെ​ലി​പ്പ് (22) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് അ​ഗോ​ണ്ട ക്ലി​ഫി​ന് സ​മീ​പം റോ​ഹ​ൻ, അ​ക്ര​മി​ക്ക​പ്പെ​ട്ട സ്ത്രീ​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ക​ല്ലു​ക​ളു​പ​യോ​ഗി​ച്ച് ഇ​വ​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി ഫെ​ബ്രു​വ​രി 10 ന് ​പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

Kerala

ശാ​സ്താം​കോ​ട്ട​യി​ൽ ക​ഞ്ചാ​വും മെ​ത്താം​ഫെറ്റ​മി​നും പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: ശാ​സ്താം​കോ​ട്ട​യി​ൽ ക​ഞ്ചാ​വും മെ​ത്താം​ഫെറ്റ​മി​നു​മാ​യി മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മു​ൻ കാ​പ്പ കേ​സി​ലെ പ്ര​തി കൂ​ടി ആ​യ റ​മീ​സ്, ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ അ​ജ്മ​ൽ ഷാ, ​ബി​ലാ​ൽ എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്.

ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൾ വ​ഹാ​ബും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വും മെ​ത്താം​ഫെറ്റ​മി​നും കണ്ടെത്തിയത്. അഞ്ച് ഗ്രാം മെത്താംഫെറ്റമിനും 45 ഗ്രാം ​ക​ഞ്ചാ​വും ആയാണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.എസ്. അനീഷ്, സന്തോഷ്, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ(​ഗ്രേ​ഡ്) വി​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ജി​ത് കു​മാ​ർ, നി​ഷാ​ദ്, വി​ഷ്ണു, അ​തു​ൽ, ജി​യോ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഷി​ബി എ​ന്നി​വരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Kerala

പു​സ്ത​ക​ത്തി​നു​ള്ളി​ൽ എം​ഡി​എം​എ ഒ​ളി​പ്പി​ച്ച് വി​ൽ​പ്പ​ന; യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ പാ​യി​പ്ര​യി​ൽ പു​സ്ത​ക​ങ്ങ​ളി​ൽ ല​ഹ​രി​മ​രു​ന്ന് ഒ​ളി​പ്പി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ൽ. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ സാ​ജി​ദ് അ​സീ​സ് (31) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ല​ഹ​രി വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​യ സാ​ജി​ദി​നെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ച​ത്.

ഇ​യാ​ളി​ൽ നി​ന്ന് 30.7 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട​ര മാ​സ​മാ​യി സാ​ജി​ദ് എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സാ​ജി​ദ് നാ​ല് മാ​സം മു​മ്പാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. ഖ​ത്ത​റി​ൽ നി​ന്നും പ​രി​ച​യ​പ്പെ​ട്ട ചി​ക്ക​മം​ഗ്ലൂ​ർ സ്വ​ദേ​ശി​യാ​ണ് സാ​ജി​ദി​ന് എം​ഡി​എം​എ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തെ​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ ല​ഹ​രി എ​ത്തി​ക്കു​ന്നു​ണ്ട്. പു​സ്ത​ക​ങ്ങ​ളി​ൽ ര​ഹ​സ്യ അ​റ​ക​ളു​ണ്ടാ​ക്കി​യാ​ണ് വി​ല്പ​ന. ഒ​റ്റ​നോ​ട്ട​ത്തി​ൽ ര​ഹ​സ്യ അ​റ​ക​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​ർ​ക്കും സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ല.

Kerala

കോ​ഴി​ക്കോ​ട്ട് ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്ന് ചെ​മ്പു​ക​മ്പി​യും പ​ണ​വും ക​വ​ര്‍​ന്ന കേ​സ്; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്ന് ചെ​മ്പു​ക​മ്പി​യും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ഫാ​റൂ​ഖ് കോ​ള​ജ് സ്വ​ദേ​ശി മ​ഠ​ത്തി​ല്‍​ത്തൊ​ടി വീ​ട്ടി​ല്‍ ര​തീ​ഷ് (42) ആ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ കൂ​ട്ടു​പ്ര​തി​യാ​ണ് ര​തീ​ഷ്. മു​ഖ്യ​പ്ര​തി അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി മ​നു ആ​ന​ന്ദി​നെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു.

ചേ​ര്‍​ന്ന് ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന 175 കി​ലോ​ഗ്രാം ചെ​മ്പു​ക​മ്പി​യും 6000 രൂ​പ​യും ആ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 23നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ മോ​ഷ​ണം ന​ട​ന്ന​ത്. കെ ​പി കേ​ശ​വ മേ​നോ​ന്‍ റോ​ഡി​ലെ അ​മ​ര്‍ അ​സോ​സി​യേ​റ്റ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പി​റ​കു വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്താ​യി​രു​ന്നു മോ​ഷ​ണം.

Kerala

തട്ടിക്കൊണ്ടുപോയ ബാലികയെ പ്രതി ഉപേക്ഷിച്ചത് ബഹളം കൂട്ടിയതിനാൽ

മാനന്തവാടി: ദ്വാരകയ്ക്കു സമീപം വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ പിന്നീട് ഉപേക്ഷിച്ചത്  ബഹളം വച്ചതിനാൽ. ഏഴ് കിലോമീറ്റര്‍ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പടിഞ്ഞാറത്തറ പുതുശേരിക്കടവ് ചാപ്പാളി ജിഹാസിനെയാണ്(25) പോലീസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച സന്ധ്യയോടെയാണ് കുട്ടിയെ പ്രതി സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയത്. വീട്ടുകാരും നാട്ടുകാരും പോലീസും നടത്തിയ തെരച്ചലില്‍ രണ്ട് മണിക്കൂറിനു ശേഷം തരുവണയിലാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ ജിഹാസ് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പോലീസിന്‍റെ വിശദാന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു സ്ഥിരീകരിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക എട്ടംഗ സംഘമാണ് കേസ് അന്വേഷിച്ചത്.

ആഭരണങ്ങള്‍ കവരുന്നതിനാണ് കുട്ടിയെ ജിഹാസ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസില്‍നിന്നു ലഭിക്കുന്ന വിവരം. 

Kerala

സ്പായിലെ ബലാത്സംഗം; നാലാമനും പിടിയിൽ

തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ ബലാൽസംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലാം പ്രതിയും പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്നു വിളിക്കുന്ന പ്രശോഭ് (26) ആണ് പിടിയിലായത്.

പ്രത്യേക അന്വേഷണസംഘം റാന്നിയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മരണ സുബിൻ എന്നു വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ ( 29), സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു.

ഈ മാസം ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരണ സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു ജീവനക്കാരിയെ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്പായിൽ എത്തിയ കസ്റ്റമർ ആയ യുവാവിനെ മർദിക്കുകയും ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവീഡിയോ സംഘം ചിത്രീകരിക്കുകയും ചെയ്തിരുന്നു.

ജീവനക്കാരിയിൽനിന്ന് 2500 രൂപ സംഘം പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് പുറം ലോകം നാടിനെ നടുക്കിയ സംഭവം അറിഞ്ഞത്. ഒളിവിലുള്ള രണ്ട് പ്രതികൾ ബംഗളൂരുവിൽ ഉണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

തിരുവല്ല പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 11 കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ട ആളുമാണ് സുബിന്‍. കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന സുബിന്‍ കഴിഞ്ഞയിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സംഘത്തിലെ ആറു പേർക്കെതിരെയും നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.

Kerala

നാലു വയസുകാരിയെ കാണാതായ സംഭവം: തട്ടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരണം, പ്രതി പിടിയില്‍

വയനാട്: വയനാട് മാനന്തവാടിയില്‍ നാലു വയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകല്‍ തന്നെയെന്ന് സ്ഥിരീകരണം. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്.

ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ കാണാതായത്. രാത്രി 7.50ന് പുലിക്കാട് ഭാഗത്തുനിന്ന് ഒരാള്‍ ഇരുചക്ര വാഹനം ഓടിച്ച് പോകുന്നതിന്‍റെയും ബിജുവിന്‍റെ വീടിനു സമീപം നിര്‍ത്തുന്നതിന്‍റെയും അല്‍പസമയം കഴിഞ്ഞു കുട്ടിയുമായി പോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തുകയായിരുന്നു. രണ്ടുമണിക്കൂറിന് ശേഷം രാത്രി പത്തോടെയാണു ഏഴു കിലോമീറ്റർ അപ്പുറം തരുവണ പാലയാണ കക്കടവ് റോഡരികില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Kerala

ത​ല​സ്ഥാ​ന​ത്തെ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം; യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പ​ടെ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ മോ​ഹ​ൻ കു​ന്നു​മ്മ​ലി​നെ​തി​രെ​യു​ണ്ടാ​യ എ​സ്എ​ഫ്ഐ സ​മ​ര​ത്തി​ൽ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ശ്വി​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​റ​സ്റ്റി​ൽ. അ​റ​സ്റ്റി​ലാ​യ​വ​രു​മാ​യി പോ​യ പോ​ലീ​സ് വാ​ഹ​നം പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു.

പോ​ലീ​സു​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷം തെ​രു​വി​ലേ​ക്കും നീ​ണ്ടു. അ​റ​സ്റ്റി​ലാ​യ​വ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​ത്ത, കാ​യി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​എ ന​ൽ​കാ​ത്ത വി​സി​യു​ടെ നി​ല​പാ​ടി​നെ​തി​രെ​യാ​ണ് എ​സ്എ​ഫ്ഐ സ​മ​രം. ക​ലോ​ത്സ​വം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ല. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​ർ​ട്സും സ്പോ​ർ​ട്സും അ​നു​വ​ദി​ക്കി​ല്ല എ​ന്ന വി​സി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യാ​ണ് എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

NRI

തീ​വ്ര​വാ​ദി​യാ​ണെ​ന്നാ​ണ് ക​രു​തി​യ​ത്; വി​ചി​ത്ര വാ​ദ​വു​മാ​യി അ​യ​ൽ​വാ​സി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി

വി​സ്‌​കോ​ൻ​സെ​ൺ: അ​മേ​രി​ക്ക​യി​ലെ വി​സ്‌​കോ​ൻ​സെ​ണി​ൽ അ​യ​ൽ​വാ​സി​യെ വെ​ടി​വ​ച്ചു​കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ. ഡൊ​മി​നി​ക് നോ​സാ​സെ​ക് (31) ആ​ണ് അ​യ​ൽ​വാ​സി​യാ​യ ആ​ഞ്ച​ലോ നെ​ൽ​സ​ണെ (50) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സി​ലെ​ത്തി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. "ഞാ​നൊ​രു തീ​വ്ര​വാ​ദി​യെ കൊ​ന്നു, അ​യാ​ളു​ടെ ത​ല​യ്ക്കാ​ണ് വെ​ടി​വ​ച്ച​ത്' എ​ന്നാ​യി​രു​ന്നു ഇ​യാ​ൾ പ​റ​ഞ്ഞ​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം വീ​ട്ടി​ൽ പോ​യി എ​ന്ത് ചെ​യ്തു എ​ന്ന ചോ​ദ്യ​ത്തി​ന്, ത​ന്‍റെ നി​കു​തി കാ​ര്യ​ങ്ങ​ൾ നോ​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്ര​തി പൊ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട ആ​ഞ്ച​ലോ​യു​ടെ കെെ​യി​ൽ ആ​യു​ധ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

ത​നി​ക്ക് മു​ൻ​പ് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളും വി​ഷാ​ദ​രോ​ഗ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

Kerala

കടം വാങ്ങൽ തർക്കത്തിൽ കൊലപാതകം; മകന്‍റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും

തൊടുപുഴ: പണത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്നു വയോധികന്‍ മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മകന്‍റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്.

സംഭവത്തില്‍ മകന്‍ രാജേഷിനെ (45)യാണ് കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മകന്‍റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റാണ് മരണം സംഭവിച്ചതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും രാജേഷ് വേലപ്പനെ ആക്രമിക്കുകയുമായിരുന്നെന്നു കരിമണ്ണൂര്‍ സിഐ വി.എസ്. അനില്‍കുമാര്‍ പറഞ്ഞു.

പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്കു സമീപം വേലപ്പന്‍റെ മറ്റൊരു മകന്‍ രാജീവ് വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അടിമാലിയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന രാജേഷ് ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

വീട്ടില്‍നിന്നു വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്കു പരിക്കേറ്റു രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്. വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന്‍ രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ ഭയന്ന നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസാണ് വേലപ്പനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

Kerala

പ​ണം ക​ടം ന​ൽ​കി​യി​ല്ല; മ​ത്സ്യ​ക​ർ​ഷ​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ മ​ത്സ്യ​ക​ർ​ഷ​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കൊ​ല്ല​ങ്കോ​ട് ബം​ഗ്ലാ​മേ​ട് സ്വ​ദേ​ശി ജോ​ബി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൊ​ഴി​ഞ്ഞാ​മ്പാ​റ സി​പി ച​ള്ള സ്വ​ദേ​ശി ദീ​പേ​ഷ് ആ​ണ് ജോ​ബി​നെ ആ​ക്ര​മി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ആ​യി​രു​ന്നു സം​ഭ​വം. പ​ണം ക​ടം കൊ​ടു​ക്കാ​ത്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സി​പി ച​ള്ള​യി​ൽ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് മ​ത്സ്യ​കൃ​ഷി ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ജോ​ബി​ൻ.

ജോ​ബി​നോ​ട് ദീ​പേ​ഷ് പ​ണം ക​ടം ചോ​ദി​ച്ചി​രു​ന്നു. പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ദീ​പേ​ഷ് ജോ​ബി​നെ വാ​ളു​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ജോ​ബി​ൻ കൊ​ഴി​ഞ്ഞാ​മ്പാ​റ അ​ത്താ​ണി​യി​ലെ ആ​ശു​പ​ത്രി ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ദീ​പേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ജോ​ബി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Kerala

സ്വ​ത്ത് ത​ർ​ക്കം: ഇ​ടു​ക്കി​യി​ൽ മ​ക​ൻ പി​താ​വി​നെ അ​ടി​ച്ചു​കൊ​ന്നു

തൊ​ടു​പു​ഴ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ മ​ക​ന്‍ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്തം വാ​ര്‍​ന്ന് മ​രി​ച്ചു. ഉ​ടു​മ്പ​ന്നൂ​ര്‍ അ​മ​യ​പ്ര നെ​ടു​മ​റ്റ​ത്തി​ന്‍​ക​ര​യി​ല്‍ വേ​ല​പ്പ​നാ​ണ് (75) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ രാ​ജേ​ഷി​നെ (45) ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഗു​രു​ത​ര പ​രു​ക്കേ​റ്റ നി​ല​യി​ല്‍ തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വേ​ല​പ്പ​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ഡ്യൂ​ട്ടി ഡോ​ക്ട​ര്‍ റ​ഫ​ര്‍ ചെ​യ്‌​തെ​ങ്കി​ലും വി​ളി​ച്ച് വ​രു​ത്തി​യ 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി ഉ​ന്ന​യി​ച്ചു.

പാ​ല​ക്കു​ഴ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ര്‍ ഉ​ടു​മ്പ​ന്നൂ​ര്‍ അ​മ​യ​പ്ര​ക്ക് സ​മീ​പം വേ​ല​പ്പ​ന്‍റെ മ​റ്റൊ​രു മ​ക​ന്‍ രാ​ജീ​വ് വാ​ട​ക​യ്‌​ക്കെ​ടു​ത്ത വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ജേ​ഷ് ഇ​ട​യ്ക്കി​ടെ വ​ന്നു താ​മ​സി​ക്കു​മാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. വീ​ട്ടി​ല്‍ നി​ന്നും വ​ലി​യ ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ മു​റ്റ​ത്ത് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ര​ക്തം ഒ​ഴു​കു​ന്ന നി​ല​യി​ല്‍ കി​ട​ക്കു​ന്ന വേ​ല​പ്പ​നെ​യാ​ണ് ക​ണ്ട​ത്.

വേ​ല​പ്പ​നെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ മ​ക​ന്‍ രാ​ജേ​ഷ് വാ​ക്ക​ത്തി​യു​മാ​യി നാ​ട്ടു​കാ​ര്‍​ക്കെ​തി​രെ തി​രി​ഞ്ഞു. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ത്തെ​ത്തി​യ ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സാ​ണ് വ​യോ​ധി​ക​നെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

ഇ​തി​നി​ടെ അ​ടി​യ​ന്ത​ര​മാ​യി വേ​ല​പ്പ​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ രോ​ഗി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഐ​സി​യു ആം​ബു​ല​ന്‍​സി​ല്‍ കൊ​ണ്ടു​പോ​യാ​ല്‍ മ​തി​യെ​ന്ന് വ​ന്ന ഡ്രൈ​വ​ര്‍ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം ത​ര്‍​ക്ക​മു​ണ്ടാ​യി. ഈ ​ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ രോ​ഗി ര​ക്തം​വാ​ര്‍​ന്ന് മ​രി​ക്കു​ക​യാ​യി​രു​ന്നു.

വേ​ല​പ്പ​ന്‍ മ​രി​ച്ച​ത​റി​ഞ്ഞ​തോ​ടെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റും ന​ഴ്‌​സും വാ​ഹ​നം ആ​ശു​പ​ത്രി മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട ശേ​ഷം സ്ഥ​ലം വി​ട്ട​താ​യും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് തൊ​ടു​പു​ഴ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് വേ​ല​പ്പ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യി​ല്ലെ​ന്ന് സൂ​പ്ര​ണ്ട് ഡോ. ​പി.​എ​ന്‍ അ​ജി പ​റ​ഞ്ഞു. പ​രു​ക്കേ​റ്റ വേ​ല​പ്പ​ന് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷ​മാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​ത്. ഇ​തി​നാ​യി 108 ആം​ബു​ല​ന്‍​സ് വി​ളി​ച്ച് ന​ല്‍​കു​ക​യും ചെ​യ്തു.

ആം​ബു​ല​ന്‍​സ് ഓ​ടി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​ക്ക് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലെ​ന്നും സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി. വേ​ല​പ്പ​നെ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റാ​ത്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ഉ​ട​മ​യ്ക്ക് പ​ണി ന​ൽ​കി; ഒ​ടു​വി​ൽ ക​ള്ള​ൻ കീ​ഴ​ട​ങ്ങി

കൊ​ല്ലം: പാ​രി​പ്പ​ള്ളി​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ഗ​താ​ഗ​ത ലം​ഘ​നം ന​ട​ത്തി ഉ​ട​മ​യ്ക്ക് പി​ഴ വാ​ങ്ങി ന​ൽ​കി​യ ക​ള്ള​ൻ കീ​ഴ​ട​ങ്ങി. ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി സു​നി​ത്താ​ണ് ബൈ​ക്ക് ഹാ​ജ​രാ​ക്കി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ജ​നു​വ​രി 30നാ​ണ് സം​ഭ​വം. മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ ക​ള്ള​ൻ യാ​ത്ര ചെ​യ്തു. തു​ട​ർ​ന്ന് ര​ണ്ട് ത​വ​ണ ബൈ​ക്ക് ഉ​ട​മ​യ്ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പി​ഴ ന​ൽ​കി.

ചെ​ലാ​നി​ലെ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ള്ള​ൻ ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി സു​നി​ത്താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ മോ​ഷ്ടാ​വ് ബൈ​ക്ക് ഹാ​ജ​രാ​ക്കി പാ​രി​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ കൂ​ടു​ത​ൽ മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Kerala

ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വം; ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം അ​ണ്ടി​ക്ക​ട​വ് പു​ളി​ക്ക​ല്‍​വീ​ട്ടി​ല്‍ പി.​ഡി. ജോ​ണ്‍ (39) എ​ന്ന ആ​ളെ​യാ​ണ് ക​ണ്ണ​മാ​ലി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​നി​ല്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​നു​വ​രി 31 ന് ​ചെ​ല്ലാ​നം ബ​സാ​ര്‍ ഭാ​ഗ​ത്താ​യി​രു​ന്ന അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ലും അ​ശ്ര​ദ്ധ​മാ​യും ഓ​ടി​ച്ചു​വ​ന്ന കെ​എ​ല്‍ 49- സി-7812 ​എ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് എ​നോ​യ് ജൂ​ഡ് എ​ന്ന ഒ​മ്പ​തു​കാ​ര​നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു വ​രു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

ജ​വ​ഹ​ർ​ന​ഗ​ർ ഭൂ​മി ത​ട്ടി​പ്പ്; സ​ബ് ര​ജി​സ്ട്രാ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ മ​ല​യാ​ളി​യു​ടെ ജ​വ​ഹ​ർ ന​ഗ​റി​ലെ പ​ത്ത് കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന ഭൂ​മി​യും വീ​ടും വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സ​ബ് ര​ജി​സ്ട്രാ​ർ അ​റ​സ്റ്റി​ൽ. ശാ​സ്ത​മം​ഗ​ലം സ​ബ് ര​ജി​സ്ട്രാ​ർ ല​ക്ഷ്മി​യെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ന​ന്ത​പു​രി മ​ണി​ക​ണ്ഠ​ൻ, വ്യ​വ​സാ​യി അ​നി​ൽ ത​മ്പി എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ. യു​കെ​യി​ൽ താ​മ​സി​ക്കു​ന്ന ഡോ​റ അ​സ​റി​യ ക്രി​പ്‌​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 14.5 സെ​ന്‍റ് ഭൂ​മി​യും 6,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ടും വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി ആ​ൾ​മാ​റാ​ട്ട​ത്തി​ലൂ​ടെ വെ​ണ്ട​റാ​യ മ​ണി​ക​ണ്ഠ​ൻ, അ​നി​ൽ ത​മ്പി​ക്ക് കൈ​വ​ശ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് ര​ണ്ടു​കോ​ടി രൂ​പ മ​ണി​ക​ണ്ഠ​ന്‍റെ​യും ഒ​രു കോ​ടി രൂ​പ ഭാ​ര്യ​യു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് കൈ​മാ​റി. മു​ൻ​കൂ​റാ​യി 40 ല​ക്ഷം രൂ​പ​യും കൈ​പ്പ​റ്റി.

ഇ​തു​പ​യോ​ഗി​ച്ച് മ​ണി​ക​ണ്ഠ​ൻ ക​ട​ങ്ങ​ൾ വീ​ട്ടു​ക​യും പു​തി​യ വീ​ടി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഭൂ​മി ത​ട്ടി​പ്പി​ന് ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ത്തു​വെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് സ​ബ് ര​ജി​സ്ട്രാ​റെ ഇ​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഡോ​റ​യാ​യി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ വ​ട്ട​പ്പാ​റ സ്വ​ദേ​ശി വ​സ​ന്ത, ഡോ​റ​യു​ടെ ചെ​റു​മ​ക​ളെ​ന്ന പേ​രി​ൽ ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ഹാ​ജ​രാ​യ പു​ന​ലൂ​ർ സ്വ​ദേ​ശി മെ​റി​ൻ ജേ​ക്ക​ബ്, ആ​ൾ​മാ​റാ​ട്ട​ത്തി​ന് സ​ഹാ​യി​ച്ച സു​നി​ൽ, വെ​ണ്ട​ർ മ​ണി​ക​ണ്ഠ​ൻ, അ​നു​ജ​ൻ മ​ഹേ​ഷ്, സെ​യ്മാ​ലി എ​ന്നി​വ​ര​ട​ക്കം എ​ട്ടു​പേ​ർ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Kerala

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ മു​ൻ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ മു​ന്‍ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ത്തെ അ​ക്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. മ​ന്ത്രി​യു​ടെ മു​ന്‍ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗം ദി​നേ​ശി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ക​ര​വാ​രം സ്വ​ദേ​ശി അ​ഖി​ലേ​ഷ് (25),ആ​റ്റി​ങ്ങ​ൽ വേ​ളാ​ർ​ക്കു​ടി സ്വ​ദേ​ശി ജ​യ​രാ​ജ് (35),കി​ഴു​വി​ലം സ്വ​ദേ​ശി വ്യാ​സ​ൻ (32) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ചി​റ​യി​ന്‍​കീ​ഴ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

വീ​ടി​നു​ള്ളി​ല്‍ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷം പു​റ​ത്തി​റ​ങ്ങു​മ്പോ​ഴാ​ണ് മൂ​ന്നം​ഗ സം​ഘം ത​ട്ടി​ക്ക​യ​റു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന സം​ഘം ദി​നേ​ഷി​നെ ഇ​രു​മ്പ് വ​ടി കൊ​ണ്ട് ത​ല​യി​ൽ അ​ടി​ച്ചി​രു​ന്നു.

അ​ടി​യേ​റ്റ് ത​റ​യി​ൽ വി​ണ ദി​നേ​ഷി​നെ ച​വി​ട്ടു​ക​യും ഷ​ർ​ട്ട് വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്‌​തു. പ​രി​ക്കേ​റ്റ ദി​നേ​ശ് പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് ആ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ​വ​ര്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ദ്യ​ല​ഹ​രി​യി​ല്‍ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നും പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

കൊച്ചിയിൽ 0.33 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: വില്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 0.33 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍.

ആലപ്പുഴ അരൂക്കുറ്റി നദുവത്ത് നഗര്‍ പാവടി വീട്ടില്‍ ആദില്‍ (27), ചേര്‍ത്തല പട്ടണക്കാട് തെക്കോത്തിട്ടയില്‍ ദില്‍ജിത്ത് (21), വൈക്കം കുലശേഖരമംഗലം മാടത്തറ വീട്ടില്‍ രാഹുല്‍ (26) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എസ്‌ഐ പി. പ്രമോദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെ 1.05 ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കലൂര്‍ മസ്ജിദ് റോഡിലുള്ള മൂണ്‍ ലൈറ്റ് ജെന്‍സ് ഹോസ്റ്റലിന്‍റെ ഒന്നാം നിലയിലെ മുറിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ആദിലിന്‍റെ കൈയില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.

National

100 രൂ​പ​യു​ടെ ഗോ​ത​മ്പ് മോ​ഷ്ടി​ച്ചു; 45 വ​ർ​ഷ​ത്തി​നു ​ശേ​ഷം 65കാ​ര​ൻ പി​ടി​യി​ൽ

ഖാ​ർ​ഗോ​ൺ (മ​ധ്യ​പ്ര​ദേ​ശ്): 100 രൂ​പ വി​ല​വ​രു​ന്ന ഗോ​ത​മ്പ് മോ​ഷ്ടി​ച്ച കേ​സി​ൽ 45 വ​ർ​ഷ​ത്തി​നു ശേ​ഷം പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ഖാ​ർ​ഗോ​ൺ ജി​ല്ല​യി​ലാ​ണു ​സം​ഭ​വം. 1980ൽ ​ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ സ​ലിം (65) ആ​ണ് ഇ​പ്പോ​ൾ നി​യ​മ​ത്തി​നു മു​ന്നി​ല​ക​പ്പെ​ട്ട​ത്.

   1980ൽ ​ബാ​ൽ​ക്കാ​വാ​ഡ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബാ​ൽ​സ​മു​ണ്ടി​ലാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്ന് 20 കാരനായിരുന്ന സ​ലീ​മും മ​റ്റ് ആ​റു സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു പാ​ട​ത്തു​നി​ന്നു ഗോ​ത​മ്പ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. അക്കാലത്ത് ഒ​രു ക്വി​ന്‍റ​ൽ ഗോ​ത​മ്പി​ന് ഏകദേശം115 രൂ​പ​യാ​യി​രു​ന്നു വി​ല.

    മോ​ഷ​ണ​ത്തി​നു പി​ന്നാ​ലെ സ​ലി​മും കു​ടും​ബ​വും ഗ്രാ​മം വി​ട്ടു. അ​യ​ൽ ജി​ല്ല​യാ​യ ധ​റി​ലേ​ക്കു താ​മ​സം മാ​റി​യ സലിം അ​വി​ടെ ഒ​രു ക​ട ന​ട​ത്തി ശാ​ന്ത​മാ​യ ജീ​വി​തം ന​യി​ച്ചുവ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 45 വ​ർ​ഷ​മാ​യി പോ​ലീ​സ് രേ​ഖ​ക​ളി​ൽ ഇ​യാ​ൾ പി​ടി​കി​ട്ടാ​പ്പു​ള്ളിയാ​യി​രു​ന്നു.

   പ​ഴ​യ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ജ​നു​വ​രി ഒന്നു മു​ത​ൽ 31 വ​രെ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ലിം കു​ടു​ങ്ങി​യ​ത്. പ​ഴ​യ വാ​റന്‍റുക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​കേ​സ് വീ​ണ്ടും പോലീസിന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ​ലീ​മി​നൊ​പ്പം മോ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഒ​രാ​ളി​ൽനി​ന്നു ല​ഭി​ച്ച സൂ​ച​ന​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​തെ​ന്നു പോലീസ് പ​റ​ഞ്ഞു.

National

ഫോൺ നന്നാക്കാനെത്തി, യുവനടിയെ കടന്നുപിടിച്ചു; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈ: ചെന്നൈയിൽ മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർഥിയായ ഇയാൾ പാർട്ട് ടൈം ജീവനക്കാരനാണ്.

ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിലാണ് സംഭവം. മുറിയിലെ ഫോൺ നന്നാക്കാൻ എത്തിയപ്പോൾ ആദ്യം സെൽഫി ആവശ്യപ്പെട്ടു. പിന്നാലെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. നടി ബഹളം വച്ചതിനെ തുടർന്നു യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടി.

പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവാവ് ആരോപണം നിഷേധിച്ചു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

Kerala

ബ​സു​ക​ൾ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര​യി​ൽ ബ​സു​ക​ൾ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ള​ള ത​ർ​ക്കം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ.

തി​രു​വ​ല്ല സ്വ​ദേ​ശി മി​ഥു​ൻ​മോ​ൻ, മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദ് എ​ന്നി​വ​രെ​യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മാ​വേ​ലി​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​റെ​യാ​ണ് സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലെ ഡ്രൈ​വ​ർ മി​ഥു​ൻ​മോ​നും ക​ണ്ട​ക്ട​ർ ദേ​വ​പ്ര​സാ​ദും ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്.

മാ​ന്നാ​ർ - മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യി​ൽ കാ​രാ​ഴ്മ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ബ​സ് ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റോ​പ്പി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​ൻ നി​ർ​ത്തി​യ​പ്പോ​ഴാ​ണ് സ്വ​കാ​ര്യ ബ​സ് വ​ട്ടം നി​ർ​ത്തു​ക​യും പ്ര​തി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യു​മാ​യി​ക​രു​ന്നു.

ക​ണ്ട​ക്ട​റു​ടെ ക​ള​ക്ഷ​ൻ ബാ​ഗ് ത​ട്ടി​ത്തെ​റി​പ്പി​ച്ചെ​ന്നും പ​രാ​തി​യു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​രു​ള​ള​പ്പോ​ഴാ​യി​രു​ന്നു അ​തി​ക്ര​മം. പ​രി​ക്കേ​റ്റ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​ന്നാ​ർ പോ​ലീ​സ് എ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​തി​നും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് മു​ന്നോ​ട്ട് പോ​കു​മെ​ന്ന് മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ർ​ടി​ഒ ജി. ​മ​നോ​ജ് പ​റ​ഞ്ഞു.

National

പപ്പു യാദവിന്‍റെ അറസ്റ്റ്: പാറ്റ്നയിൽ കോൺഗ്രസ് പ്രതിഷേധം  

പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ലെ സ്വ​​​ത​​​ന്ത്ര എം​​​പി പ​​​പ്പു യാ​​​ദ​​​വി​​​ന്‍റെ (രാ​​​ജേ​​​ഷ് ര​​​ഞ്ജ​​​ൻ) അ​​​റ​​​സ്റ്റി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പാ​​​റ്റ്ന​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​ഷേ​​​ധം. എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​ർ രാ​​​ഷ്‌​​​ട്രീ​​​യ പ​​​ക​​​പോ​​​ക്ക​​​ൽ ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ കോ​​​ലം ക​​​ത്തി​​​ച്ചു.

വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​യ്ക്ക​​​ൽ കേ​​​സി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​ പോ​​​ലീ​​​സ് പ​​​പ്പു യാ​​​ദ​​​വി​​​നെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി ബ​​​ല​​​മാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
ശ​​​നി​​​യാ​​​ഴ്ച കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ​​​പ്പു യാ​​​ദ​​​വി​​​നെ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ ദേ​​​ഹാ​​​സ്വാ​​​സ്ഥ്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് എം​​​പി​​​യെ പാ​​​റ്റ്ന മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. അ​​​ടു​​​ത്ത വാ​​​ദം കേ​​​ൾ​​​ക്കും വ​​​രെ അ​​​ദ്ദേ​​​ഹം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തു​​​ട​​​രും.

Kerala

ലോ​ഡ്ജി​ന്‍റെ മ​റ​വി​ൽ അ​നാ​ശാ​സ്യ കേ​ന്ദ്രം; ഉ​ട​മ​യും ഇ​ട​നി​ല​ക്കാ​രും പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ഷൊ​ർ​ണൂ​രി​ൽ അ​നാ​ശാ​സ്യ കേ​ന്ദ്രം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ലോ​ഡ്ജ് ഉ​ട​മ അ​റ​സ്റ്റി​ൽ. കു​ള​പ്പു​ള്ളി മെ​ഗാ ലോ​ഡ്ജ് ഉ​ട​മ വ​ല്ല​പ്പു​ഴ കു​റു​വ​ട്ടൂ​ർ നെ​ടി​യോ​ട​ത്ത് വീ​ട്ടി​ൽ ബ​ഷീ​ർ(57) ആ​ണ് പി​ടി​യി​ലാ​യ​ത്. ഷൊ​ർ​ണൂ​ർ പോ​ലീ​സ് ആ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പോ​ലീ​സ് ലോ​ഡ്ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ ഇ​വി​ടേ​ക്ക് ഇ​ട​പാ​ടു​കാ​രെ എ​ത്തി​ച്ച എ​ട്ട് പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ട​പാ​ടു​കാ​രെ എ​ത്തി​ച്ച കു​ള​പ്പു​ള്ളി, പ​ട്ടാ​മ്പി, വെ​സ്റ്റ് ബം​ഗാ​ൾ, ആ​സാം, ബം​ഗു​ളൂ​രൂ, ചെ​ന്നൈ, ആ​ലു​വ, ക​ല്ല​ടി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ട്ട് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ത്രീ​ക​ളെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച് ഇ​ട​പാ​ടു​കാ​ർ​ക്ക് കാ​ഴ്ച​വ​യ്ക്കു​ന്ന​താ​ണ് ലോ​ഡ്ജി​ലെ രീ​തി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പി​ടി​യി​ലാ​യ ബ​ഷീ​ർ നേ​ര​ത്തെ​യും സ​മാ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Up